Breaking NewsLead News

പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങും വാഴയും കൃഷി, ഇടവിളയായി ‘ലേശം’ കഞ്ചാവും; പ്രതി പിടിയില്‍

പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍ കൃഷിചെയ്തയാള്‍ പിടിയില്‍. കോഴഞ്ചേരി ചെറുകോല്‍ കോട്ടപ്പാറ മനയത്രയില്‍ വിജയകുമാറാണ് (59) പത്തനംതിട്ട സബ്ഡിവിഷന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.

ചെറുകോലുള്ള പറമ്പില്‍ വിവിധയിടങ്ങളില്‍ നട്ടുവളര്‍ത്തിയ നിലയിലാണ് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍നിലയിലെ പലചരക്കുകടയില്‍ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി ഒന്‍പതുവരെ നീണ്ടു.

Signature-ad

ടെറസിനുമുകളില്‍ മേശയും അലമാരകളും വെച്ച് ക്യാബിന്‍തിരിച്ച് പലചരക്കുംമറ്റും വച്ച കടയിലെ കട്ടിലിന്റെ അടിയില്‍നിന്ന് ഭാഗികമായി ഉണങ്ങിയ 7.8 ഗ്രാം കഞ്ചാവും, 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടികൂടിയത്. പാട്ടത്തിനെടുത്ത പുരയിടത്തില്‍ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാര്‍ഷികവിളകള്‍ക്കിടയില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Back to top button
error: