Month: August 2025
-
Breaking News
സമയം കൂട്ടും ദിവസം കുറയ്ക്കും! സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ അഞ്ചാക്കും? അടുത്ത 11 ന് നിര്‍ണായക യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാന്‍ ആലോചന. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്. മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയമെന്ന ഉപാധി വെച്ചതോടെ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതില്‍ നിന്ന് വിഭിന്നമായി മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കുന്ന തരത്തിലാണ് നിലവിലെ ശിപാര്‍ശ. നിലവില്‍ ഏഴ് മണിക്കൂറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ അഞ്ച് വരെയുമാണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ…
Read More » -
India
പാര്‍ട്ടി സമ്മേളനത്തിനിടെ യുവാവിനെ ബൗണ്‍സര്‍മാര്‍ തള്ളിയിട്ടു; നടന്‍ വിജയ്ക്കെതിരെ കേസ്
ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനുമായ നടന്‍ വിജയ്ക്കെതിരെ കേസ്. ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയക്ക് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാര്‍ ഇന്നലെ പേരാമ്പലൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മധുരയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാംപിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗണ്‍സര്‍മാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാര്‍ റാംപിലേക്ക് കയറാന്‍ ശ്രമിച്ചത്. ഇയാളെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ തൂക്കിയെടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു. ഡിഎംകെയുടെ സൈബര്‍ വിഭാഗവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്‌ക്കൊപ്പമെത്തി ശരത് കുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബൗണ്‍സര്‍മാരുടെ നടപടിയില്‍ തനിക്ക്…
Read More » -
Breaking News
തമിഴില്‍ സജീവം, ദിലീപ് ചിത്രത്തിലും നായിക; തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കുരുക്ക്, നടി ലക്ഷ്മി മേനോനെ തേടി പോലീസ്
കൊച്ചി: നഗരത്തില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പോലീസ്. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുതുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി ലക്ഷ്മിക്കൊപ്പമുള്ള യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വീഡിയോയില്‍ കാണാം. പിടിയിലായവര്‍ ആലുവ, പറവൂര്‍ സ്വദേശികളാണ്. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, നടി ഒളിവിലാണെന്നും സൂചനകളുണ്ട്. ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തര്‍ക്കം പിന്നീട് റോഡിലേക്കു നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറില്‍നിന്നു…
Read More » -
Breaking News
ചാരപ്പണിയുടെ ആഴമേറുന്നു; സിആര്‍പിഎഫ് ജവാനു പിന്നാലെ 14 സൈനിക, അര്‍ധ സൈനിക ഉദ്യോഗസ്ഥരും പാകിസ്താന്റെ വലയില്‍ വീണു; വിവരങ്ങള്‍ കൈമാറിയത് തുച്ഛമായ തുകയ്ക്ക്; തുമ്പായി സാങ്കേതിക വിദഗ്ധര്‍ നല്‍കിയ വിവരങ്ങള്‍
ന്യൂഡല്‍ഹി: സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോത്തിറാം ജാട്ടിനു പുറമേ പതിനഞ്ചോളം സൈനിക ഉദ്യോഗസ്ഥര്‍ പാകിസ്താനുവേണ്ടി ചാരപ്പണിയെടുത്തെന്നു കണ്ടെത്തല്‍. ഇന്ത്യന്‍ ആര്‍മി, പാരാമിലിട്ടറി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ പാക് ഇന്റലിജന്‍സ് ഉദേ്യാഗസ്ഥര്‍ സ്വാധീനിച്ചെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ മേയ് 27ന് ആണ ജാട്ട് അറസ്റ്റിലായത്. 2023 മുതല്‍ ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കണ്ണികളാണെന്നു കണ്ടെത്തിയെന്നു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സലിം അഹമ്മദ് എന്നു പേരുള്ള പാക് ഉദ്യോഗസ്ഥരുമായാണ് ഇവര്‍ ആശയവിനിമയം നടത്തിയതെന്നും പറയുന്നു. കോള്‍ വിവരങ്ങള്‍, കമ്പ്യൂട്ടറുകളുടെ ഐപി വിലാസങ്ങള്‍ എന്നിവ പരിശോധിച്ചാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിയത്. നാലുപേര്‍ പാരാമിലിട്ടറി ഉദ്യോഗസ്ഥരാണ്. മറ്റുള്ളവര്‍ സൈന്യമടക്കം വിവിധ മേഖലകളിലുള്ളവരാണ്. കൊല്‍ക്കത്ത സ്വദേശിയായ വ്യക്തിയാണ് പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനുള്ള സിം ആക്ടിവേറ്റ് ചെയ്തുകൊടുത്തത്. ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് ജാട്ട് ആശയവിനിമയം നടത്തിയത്. പാക് വനിതയെ വിവാഹം കഴിച്ച…
Read More » -
Breaking News
‘ആശ’മാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, സമരം 200-ാം ദിവസത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ. ആശമാര്‍ക്ക് ഓണറേറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആശമാരുടെ പ്രശ്നങ്ങള്‍ പഠിച്ച സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വിദഗ്ദ സമിതി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ 7,000 രൂപയുള്ള ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. കേന്ദ്ര നിയമപ്രകാരം നിലവില്‍ 50,000 രൂപയാണ് വിരമിക്കല്‍ ആനുകൂല്യം. ഇത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ാം ദിവസത്തിലേക്കെത്തിയിരിക്കുകയാണ്. സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ ചില ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കായി ഇപ്പോഴും സമരം തുടരുകയാണ്. ഫെബ്രുവരി 10 നാണ് കേരള ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആശമാര്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.
Read More » -
Breaking News
ഏഴുമാസം മുന്‍പ് നായയുടെ കടിയേറ്റയാള്‍ മരിച്ചു; പേവിഷബാധയെന്നു സംശയം, കുത്തിവയ്പ് എടുത്തത് ഒരു ഡോസ് മാത്രം
കൊല്ലം: ഏഴുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം നെടിയവിള പുത്തന്‍വീട്ടില്‍ ബിജു (52)വാണ് മരിച്ചത്. ബിജുവിന് ഏഴുമാസംമുന്‍പ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ്, ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്നു കരുതി ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം പൂവറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അലര്‍ജി പരിശോധനാ കുത്തിവെപ്പ് നല്‍കി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്. ഇദ്ദേഹത്തെ പരിചരിച്ചവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രതിരോധ കുത്തിവെപ്പെടുത്തു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ജീവനക്കാരും സഹായികളും ചേര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുക്കാതിരുന്നതാകാം അപകടകാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസക്കൂലി തൊഴിലാളിയായിരുന്നു. അമ്മ: രാജമ്മ. ബിജു പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കി. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന…
Read More » -
Breaking News
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും; നടു റോഡില്‍ കാര്‍ തടഞ്ഞു നടത്തിയ പരാക്രമത്തിന്റെ വീഡിയോ ദൃശങ്ങളില്‍ നടിയും; ഒളിവിലെന്നു സൂചന; പോലീസ് തെരച്ചില്‍ തുടങ്ങി
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും അവര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡില്‍ കാര്‍ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെയാണ് കാറില്‍നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരുവാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്. ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു സംഭവം. എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മിഥുന്‍,…
Read More » -
Breaking News
നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍; പ്രാര്‍ഥനയോടെ സഹപ്രവര്‍ത്തകര്‍
കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഞായറാഴ്ച്ച രാത്രി ഹോട്ടലില്‍ നടന്ന പരിപാടിക്കു ശേഷം തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്. രാജേഷിനു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ഥന കൂടി ആണെന്ന് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനും പ്രതാപ് ജയലക്ഷ്മി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ”നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്.. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ട് വന്നു. പക്ഷേ വീണപ്പോള്‍ തന്നെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന്…
Read More » -
Breaking News
സൗജന ഓണക്കിറ്റുകള്‍ ഇന്നുമുതല്‍; ഉപ്പുതൊട്ട് വെളിച്ചെണ്ണവരെ 14 ഇനം അവശ്യ വസ്തുക്കള്‍; തിരക്ക് ഒഴിവാക്കാന്‍ വിതരണ തീയതി നീട്ടും; സപ്ലൈകോയില്‍ 25 രൂപ നിരക്കില്‍ 20 കിലോ അരി
തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഓണത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ എ എ വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍ പയര്‍, കശുവണ്ടി, മില്‍മ നെയ്യ്, ഗോള്‍ഡ് ടീ, പായസം മിക്‌സ്, സാമ്പാര്‍ പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കള്‍ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. റേഷന്‍ കടകളില്‍ നിന്ന് സൗജന്യ ഓണക്കിറ്റുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടാം തീയതിയോടെ വിതരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരക്ക് ഒഴിവാക്കാന്‍ മൂന്നും നാലും തീയതികളിലും കിറ്റുകള്‍ ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും നീലക്കാര്‍ഡ്…
Read More » -
Breaking News
‘പുതിയ പരാതി’ കോടതി തള്ളിയ കേസ്; പിന്നില്‍ സന്ദീപ് വാര്യര്‍, ലൈംഗീകാരോപണം നിഷേധിച്ച് കൃഷ്ണകുമാര്‍
പാലക്കാട്: തനിക്കെതിരായ പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍. കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ആ ബോംബ് ഇതായിരുന്നോ? ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരേ യുവതി പരാതി നല്‍കി; സ്വത്തു തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന കേസ്, കോടതി നേരത്തേ തള്ളി; പിന്നില്‍ സന്ദീപ് വാര്യരെന്ന് ബിജെപി ഓഫീസ് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികള്‍ നല്‍കിയവര്‍ക്കെതിരെയും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ ബിജെപിയില്‍ ഉണ്ടായിരുന്നപ്പോഴും ഇതേ പരാതി ഉയര്‍ത്തിപ്പിടിച്ചിരുന്നു. സിപിഎം നേതാവായിരുന്നു എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ എന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി കോര്‍ കമ്മിറ്റിയിലെ പോക്‌സോ കേസ് പ്രതി ആര്? സന്ദീപ് വാര്യരും ബിജെപി നേതാവും…
Read More »