Month: August 2025

  • Breaking News

    ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ തടയാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ; പ്രതിഷേധത്തിനിടയില്‍ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞെന്ന് ആരോപണവുമായി കോണ്‍ഗ്രസ് എംപിയും

    കോഴിക്കോട് : ഷാഫി പറമ്പില്‍ എം.പി. വടകരയില്‍ കാണിച്ചത് ഷോ ആണെന്നും അദ്ദേഹത്തെ തടയണമെന്ന് പ്രവര്‍ത്തകരോട് ഡിവൈഎഫ്‌ഐ പറഞ്ഞിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എന്നാല്‍ പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ അസഭ്യം വിളിച്ചെന്ന ആരോപിച്ചു ഷാഫി പറമ്പില്‍ എംപിയും രംഗത്ത് വന്നു. ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തെ പ്രകോപനമായി നേരിട്ടത് എംപിയാണെന്നാണ് ഡിവൈഎഫ്‌ഐ യുടെ ആരോപണം. വടകരയില്‍ നടന്ന സംഭവത്തെ അക്രമത്തിലേക്ക് കൊണ്ടു പോകാനായിരുന്നു അദ്ദേഹം ശ്രമം നടത്തിയിരുന്നതെന്നും കെപിസിസി യുടെ വര്‍ക്കിംഗ് പ്രസിഡന്റിന്റെ മാന്യത പോലും ഷാഫി കാണിച്ചില്ലെന്നും വി വസീഫ് വ്യക്തമാക്കി. ഷാഫി പറമ്പിലിനെ വടകരയില്‍ പരസ്യമായി തടയാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി സി ഷൈജുവും വ്യക്തമാക്കിയിരുന്നു. ഷാഫി പറമ്പില്‍ എം പി ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടിയിട്ടുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്നും പി സി ഷൈജു ആരോപിച്ചു. വടകരയില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ടൗണ്‍ഹാളിന് സമീപം വെച്ചായിരുന്നു ഷാഫി പറമ്പില്‍…

    Read More »
  • Breaking News

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞതില്‍ പ്രതിഷേധം ; വടകര സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കെ.കെ. രമയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

    വടകര: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി യുഡിഎഫ് എംഎല്‍എ കെ.കെ. രമ. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ കെ രമ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഷാഫി പറമ്പില്‍ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ജില്ലയിലെ ക്രമസമാധാനം തുടരണോ വേണ്ടയോ എന്ന് ഗവണ്‍മെന്റിനും പാര്‍ട്ടിക്കും തീരുമാനിക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വെല്ലുവിളി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിലിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വടകര പൊലീസ് സ്റ്റേഷന് മുന്നിലാണ് കുത്തിയിരുന്നത്. ഷാഫി പറമ്പില്‍ എം പിക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ മന്ത്രിമാരെ തടയാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.

    Read More »
  • Breaking News

    യു.എസ്. സ്‌കൂളിലെ കുര്‍ബാനക്കിടെ വെടിവെപ്പ്, മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്കേറ്റു; അമേരിക്കന്‍ സ്‌കൂളുകളില്‍ വെടിവെയ്പ്പ് അക്രമങ്ങള്‍ പതിവ് സംഭവങ്ങളായി മാറുന്നു

    ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഒരു സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. മിനിയാപോളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ കുര്‍ബാനയ്ക്ക് ഇടയിലായിരുന്നു വെടിവെയ്പ്പ്. അക്രമിയെ പിടികൂടിയെന്ന് മിനിയാപോളിസ് നഗരസഭ അറിയിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പില്‍ പരിക്കേറ്റ അഞ്ച് കുട്ടികള്‍ മിനിയാപോളിസിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആദ്യം നടന്ന വെടി വെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, നഗരത്തില്‍ രണ്ട് വെടിവെപ്പുകള്‍ കൂടി നടന്നു, അതില്‍ രണ്ട് പേര്‍ മരിച്ചു. 1923-ല്‍ സ്ഥാപിതമായ പ്രീ-കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ ബുധനാഴ്ച രാവിലെ 8:15-ന് കുര്‍ബാന നിശ്ചയിച്ചിരുന്നതായി അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. തിങ്കളാഴ്ചയായിരുന്നു സ്‌കൂള്‍ തുറന്നത്, ആ ദിവസത്തെ സാമൂഹിക മാധ്യമ ചിത്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ സ്റ്റാന്‍ഡുകളില്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നതും, ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നതും, ഒരുമിച്ച് ഇരിക്കുന്നതും കാണാം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍…

    Read More »
  • Breaking News

    നിക്കിയുടെ കുടുംബം തന്നെ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചിരുന്നെന്ന് നാത്തൂന്റെ വെളിപ്പെടുത്തല്‍ ; ഗ്രേറ്റര്‍ നോയിഡയില്‍ യുവതിയെ തീകൊളുത്തി കൊന്ന സ്ത്രീധനപീഡനക്കേസില്‍ പുതിയ ട്വിസ്റ്റ്

    ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ സ്ത്രീധന മരണക്കേസില്‍ പുതിയ ട്വിസ്റ്റ് സൃഷ്ടിച്ചുകൊണ്ട് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് ഇപ്പോള്‍ നിക്കിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരേ നിക്കിയുടെ മാതാപിതാക്കളും ഭര്‍ത്താവും സ്ത്രീധനപീഡനം നടത്തിയിരുന്നതായിട്ടാണ് ആരോപണം. നിക്കിയുടെ സഹോദരന്‍ രോഹിത്തിന്റെ ഭാര്യയാണ് മീനാക്ഷി. നിക്കിയുടെ അച്ഛനും സഹോദരനും തന്നോട് സ്ത്രീധന പീഡനം നടത്താറുണ്ടെന്ന് അവര്‍ ആരോപണം ഉന്നയിച്ചു. 2016-ല്‍ രോഹിത്തിനെ വിവാഹം കഴിച്ച മീനാക്ഷി, നിക്കിയുടെ കുടുംബം തന്നെ സ്ത്രീധന ത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ആരോപിച്ചു. തന്റെ വിവാഹ സമയത്ത് അച്ഛന്‍ ഒരു മാരുതി സുസുക്കി സിയാസ് കാറും 31 പവന്‍ സ്വര്‍ണ്ണവും നല്‍കിയിരുന്നു വെങ്കിലും, നിക്കി യുടെ കുടുംബം ഒരു സ്‌കോര്‍പിയോ എസ്.യു.വി ആവശ്യപ്പെട്ടിരുന്നുവെന്ന് മീനാക്ഷി പറഞ്ഞു. മീനാക്ഷിയുടെ വാക്കുകള്‍ അനുസരിച്ച്, നിക്കിയും അവളുടെ സഹോദരി കാഞ്ചനും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നു. ‘നിക്കിയും കാഞ്ചനും എന്നെ അടിക്കാറുണ്ടായിരുന്നെന്നും മീനാക്ഷി പറഞ്ഞു. കൂടാതെ, ഭര്‍തൃമാതാവും നിക്കിയുടെ പിതാവ് ഭിഖാരി…

    Read More »
  • Breaking News

    ഇറക്കുമതി തീരുവ ഉയര്‍ത്തി അമേരിക്ക തന്ന പണിയെ മറികടക്കാന്‍ ഇന്ത്യന്‍ശ്രമം ; പുതിയ വിപണികള്‍ ലക്ഷ്യമിടുന്നു, തുണിത്തരങ്ങള്‍, ആഭരണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും പുതിയ വ്യാപാരബന്ധത്തിനും ശ്രമം.

    ന്യൂഡല്‍ഹി: അമേരിക്ക താരിഫ് 50 ശതമാനം വര്‍ദ്ധിപ്പിച്ച നടപടി ഔദ്യോഗികമായി നിലവില്‍ വന്നതേടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില ഇരട്ടിയാകുന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങള്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ രൂക്ഷമായി ബാധിക്കുന്ന സംഭവത്തില്‍ പ്രശ്‌നത്തെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ കണ്ടെത്താനും, കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഇന്ത്യ നീക്കം തുടങ്ങി. യൂറോപ്പിലെയും ഏഷ്യയിലെയും ഉള്‍പ്പെടെ 200 രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി കൂട്ടാനാണ് ഉദ്ദേശം. ഇറക്കുമതി തീരുവകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി പുതിയ പദ്ധതികള്‍ തയ്യാറാക്കാനും നീക്കങ്ങള്‍ തുടങ്ങി. ഇതിനായി അതാത് എംബസികളുമായി ചേര്‍ന്ന് 40 രാജ്യങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ ആരംഭിക്കും. ഉയര്‍ന്ന ഇറക്കുമതി തീരുവയെ നേരിടാന്‍, 200-ലധികം രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഒരു ആഗോള മുന്നേറ്റത്തിന് പദ്ധതിയിടുന്നു. യു.കെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ പ്രധാന…

    Read More »
  • LIFE

    വിഷാദത്തെ മറികടക്കാന്‍ സഹായിക്കാമോയെന്ന് കൗമാരക്കാരന്‍ ചാറ്റ് ജിപിറ്റിയോട് ചോദിച്ചു ; ആത്മഹത്യ ചെയ്യാനുള്ള വഴികള്‍ പറഞ്ഞുകൊടുത്തു ; 16 കാരന്‍ തൂങ്ങിമരിച്ചു, മാതാപിതാക്കള്‍ കേസുകൊടുത്തു

    കൗമാരക്കാരന്റെ ആത്മഹത്യയിയില്‍ ആര്‍ട്ടഫീഷ്യല്‍ ഇന്റലിജന്റ്‌സിനെതിരേ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കുടുംബം കേസ് ഫയല്‍ ചെയ്തു. അവരുടെ 16 വയസ്സുള്ള മകന്റെ ആത്മഹത്യക്ക് കാരണം ചാറ്റ് ജിപിറ്റി ആണെന്ന് ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ഈ ചാറ്റ്ബോട്ട് അവരുടെ മകന് ആത്മഹത്യാ ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. എങ്ങനെ ആത്മഹത്യ ചെയ്യണമെന്നതിനെക്കുറിച്ചുള്ള പടിപടിയായുള്ള നിര്‍ദ്ദേശങ്ങള്‍ ചാറ്റ് ജിപിറ്റി മകന് നല്‍കിയെന്നാണ് കേസില്‍ ആരോപിച്ചിരിക്കുന്നത്. 2025 ഏപ്രിലില്‍ 16 വയസ്സുള്ള ആദം റെയ്ന്‍ ആത്മഹത്യ ചെയ്തപ്പോള്‍, ഉത്കണ്ഠയും ഒറ്റപ്പെടലും കാരണമാണ് തങ്ങളുടെ മകനെ നഷ്ടപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം അവര്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം കണ്ടെത്തി: ആദമിന്റെ അവസാന ദിവസങ്ങളില്‍ അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു കൂട്ടുകാരനോ, അധ്യാപകനോ, കൗണ്‍സിലറോ ആയിരുന്നില്ല, മറിച്ച് ചാറ്റ് ജിപിറ്റി ആയിരുന്നെന്നായിരുന്നു. ആദമിന്റെ മാതാപിതാക്കള്‍ ഈ ആഴ്ച ഫയല്‍ ചെയ്ത കേസില്‍ പറയുന്നത്, ഉത്കണ്ഠയുമായി മല്ലിടുമ്പോള്‍ കുടുംബത്തോട് തുറന്നു സംസാരിക്കാന്‍ കഴിയാതിരുന്ന ആദം ആശ്വാസത്തിനും…

    Read More »
  • Breaking News

    മേഘസ്‌ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും നീറുന്ന ഓര്‍മ്മ ; മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി ; പക്ഷേ മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ചു

    മണാലി: കഴിഞ്ഞദിവസം ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ച് മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ബിയാസ് നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ റെസ്റ്റോറന്റിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഒലിച്ചുപോയി, ഇത് വെള്ളപ്പൊക്കത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറി. ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായി നശിച്ചെങ്കിലും അതിന്റെ മുന്‍ഭാഗം മാത്രം തകര്‍ന്നുപോകാതെ നില്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച, വെള്ളപ്പൊക്കം കൂടുതല്‍ ശക്തമായതോടെ നാല് കടകളും ഒരു ലോറിയും ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് നദി കരകവിഞ്ഞൊഴുകിയതാണ് മണാലിയിലെ കടകളും വീടുകളും ഒരു ബഹുനില ഹോട്ടലും ഉള്‍പ്പെടെ ഒലിച്ചുപോകാന്‍ കാരണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. യാത്രയ്ക്കും വ്യാപാരത്തിനും നിര്‍ണായകമായ മണാലി-ലേഹ് ഹൈവേ പലയിടത്തും തടസ്സപ്പെട്ടു. കുളുവിനും മണാലിക്കും ഇടയിലുള്ള പ്രധാന ഭാഗങ്ങള്‍ ഒലിച്ചുപോയതിനാല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. സ്ഥിതി മെച്ചപ്പെടുന്നതുവരെ ഹൈവേ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കം ആളു ഗ്രൗണ്ട് പ്രദേശത്തും വ്യാപിച്ചതിനാല്‍…

    Read More »
  • Breaking News

    ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയും മതം മാറുകയുമൊക്കെ ചെയ്യുന്നതിന് പ്രതിവിധി ; മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് ബിജെപി എംഎല്‍എ

    ചണ്ടീഗഡ്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയും മതം മാറുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തില്‍ അതിന് പരിഹാരം നിര്‍ദേശിച്ച് ഹരിയാനയില്‍ ബിജെപി എംഎല്‍എ. മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത് ഹരിയാനയിലെ ബിജെപി എംഎല്‍എ റാം കുമാര്‍ ഗൗതമാണ്. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണ് എന്നാണ് എംഎല്‍എ പറയുന്നത്. ”ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയാണ്. മക്കള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.” റാം കുമാര്‍ ഗൗതം നിയമസഭയില്‍ പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് ആവശ്യമാണെന്ന് സഫിദോണ്‍ എംഎല്‍എ ചൊവ്വാഴ്ച ഹരിയാന നിയമസഭയില്‍ ശൂന്യവേളയില്‍ പറഞ്ഞു. 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജെജെപി വിട്ട് ബിജെപിയില്‍ ചേര്‍ന്ന അംഗമാണ് ഇദ്ദേഹം. ശൂന്യവേളയില്‍ സംസാരിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍, സ്പീക്കര്‍ ഹര്‍വിന്ദര്‍ കല്യാണ്‍ അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ഗൗതം തുടര്‍ന്ന്…

    Read More »
  • Breaking News

    ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചു ; കണക്കില്‍ കാണിച്ചത് 39 ലക്ഷമെന്ന് ; ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആഞ്ഞടിച്ചു രാഹുല്‍

    മുസഫര്‍പൂര്‍: ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. വോട്ട് കൊളളയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ യാത്ര ഇന്ന് മുസഫര്‍പൂര്‍ ജില്ലയിലൂടെയാണ് കടന്നുപോയത്. രാഹുലിന്റെ ഇന്നത്തെ യാത്ര റോയല്‍ എന്‍ഫീല്‍ഡിലായിരുന്നു. ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കു ന്നതെന്നും ഇതിനും താന്‍ സത്യവാങ്മൂലം തരേണ്ടി വരുമോ എന്നും ചോദിച്ചു. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും യാത്രയില്‍ ഇന്ന് പങ്കെടുത്തു. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്നാണ് പ്രിയങ്ക വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്നത്. രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ്…

    Read More »
  • Breaking News

    ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ഭാവമെങ്കില്‍ തിരിച്ചടിക്കും ; ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍ഡിഎഫ് നേതാക്കള്‍ റോഡിലിറങ്ങി നടക്കില്ല ; സിപിഎം ക്രിമിനലുകള്‍ പ്രതിഷേധിക്കേണ്ടത് പിണറായിക്കെതിരേ

    തിരുവനന്തപുരം: സിപിഎം നടത്തുന്ന സമരാഭാസങ്ങള്‍ക്ക് പിന്നില്‍ പിണറായി സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ഗൂഡനീക്കമെന്ന് വി.ഡി. സതീശന്‍. ഇത്തരം മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍ഡിഎഫ് നേതാക്കളും റോഡിലിറങ്ങില്ലെന്നും ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ക്ഷമയും ജനാധിപത്യ ബോധ്യവും ദൗര്‍ബല്യമായി കാണരുത്. ഷാഫി പറമ്പില്‍ എംപിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയത് അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവും മര്യാദകേടുമാണെന്ന് പ്രതിക്ഷ നേതാവ് പറഞ്ഞു. ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സിപിഐഎം ക്രിമിനലുകള്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും റോഡില്‍ ഏറ്റുമുട്ടുകയുണ്ടായി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയിലാണ് പ്രതിഷേധക്കാരോട് പ്രതികരിച്ചത്. പേടിച്ച് പോകാന്‍…

    Read More »
Back to top button
error: