Breaking NewsKerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞതില്‍ പ്രതിഷേധം ; വടകര സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കെ.കെ. രമയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

വടകര: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി യുഡിഎഫ് എംഎല്‍എ കെ.കെ. രമ. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

കെ കെ രമ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഷാഫി പറമ്പില്‍ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ജില്ലയിലെ ക്രമസമാധാനം തുടരണോ വേണ്ടയോ എന്ന് ഗവണ്‍മെന്റിനും പാര്‍ട്ടിക്കും തീരുമാനിക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വെല്ലുവിളി.

Signature-ad

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിലിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വടകര പൊലീസ് സ്റ്റേഷന് മുന്നിലാണ് കുത്തിയിരുന്നത്. ഷാഫി പറമ്പില്‍ എം പിക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ മന്ത്രിമാരെ തടയാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.

Back to top button
error: