Month: August 2025

  • Business

    ഓണസദ്യയൊരുക്കാൻ ഇനി രണ്ട് തരം സാമ്പാർ; ‘തനി നാടൻ സാമ്പാറു’മായി ഈസ്റ്റേൺ

    കൊച്ചി: ഓണസദ്യയ്ക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാൻ ഈസ്റ്റേൺ പുതിയ ഉത്പന്നമായ ‘തനി നാടൻ സാമ്പാർ’ വിപണിയിലെത്തിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ, നാടിന്റെ പല കോണുകളിലെയും രുചി വൈവിധ്യം പരിഗണിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ ഈസ്റ്റേൺ സാമ്പാർ പൗഡറിനൊപ്പം കായത്തിന്റെ രുചി മുന്നിട്ടുനിൽക്കുന്ന ‘തനി നാടൻ സാമ്പാറും’ ഇനി ലഭ്യമാകും. ഓണസദ്യയിലെ കേവലം ഒരു വിഭവമല്ല സാമ്പാർ, മറിച്ച് പാരമ്പര്യത്തിന്റെയും വികാരങ്ങളുടെയും പ്രതീകമാണത്. ഓരോ വീട്ടിലും സാമ്പാർ ഒരുങ്ങുന്നത് ഓരോ തരം രുചിയിലാണ്. ഈ വൈവിധ്യങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് ഈസ്റ്റേൺ പുതിയ ഉത്പന്നം പുറത്തിറക്കിയത്. പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേൺ ഒരു ക്യാമ്പയിനും തുടക്കമിട്ടു. ഈ രുചി വൈവിധ്യങ്ങളെ ആഘോഷിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ‘സാമ്പാർ പോര്’ എന്ന പേരിൽ ഒരു പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്. ഒരു കേരളീയ കുടുംബത്തിൽ നടക്കുന്ന രസകരമായ ഒരു പാചക മത്സരമാണ് പരസ്യത്തിന്റെ ഇതിവൃത്തം. അമ്മയും മകളും തമ്മിൽ…

    Read More »
  • Breaking News

    നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ല; വടകരയില്‍ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ, ഇറങ്ങി വന്ന് എംപി; നാടകീയത

    കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി റോഡിലിറങ്ങി. ഇതോടെ നേര്‍ക്കുനേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി വാക് തര്‍ക്കമായി. പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു. കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്ഐയും പ്രതിഷേധം. ‘ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട്’ എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍…

    Read More »
  • Breaking News

    ലൈംഗിക താല്‍പര്യക്കുറവ് ആണോ പ്രശ്‌നം? അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

    ലൈംഗികതയ്ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ പലപ്പോഴും പങ്കാളിയുടെ ലൈംഗിക താല്‍പര്യക്കുറവ് ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ് താഴെ പറയുന്നത്. 1. ഹോര്‍മോണ്‍ അസന്തുലനം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ലൈംഗിക താല്‍പര്യക്കുറവിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഹൈപോഗൊണാഡിസം എന്ന രോഗം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കുറയ്ക്കും. 2. സമ്മര്‍ദം മാനസികവും ശാരീരികവുമായ സമ്മര്‍ദവും ടെസ്റ്റോസ്റ്റെറോണിന്റെ തോത് കുറയ്ക്കാറുണ്ട്. ഇതും ലൈംഗിക ചോദന നഷ്ടപ്പെടാന്‍ ഇടയാക്കും. സമ്മര്‍ദം കുറഞ്ഞിരിക്കുന്നതാണ് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും നല്ലത്. 3. മരുന്നുകള്‍ വിഷാദത്തിനും രക്തസമ്മര്‍ദത്തിനുമൊക്കെ കഴിക്കുന്ന ചില മരുന്നുകള്‍ ലൈംഗിക താല്‍പര്യം കുറയ്ക്കാറുണ്ട്. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയുമൊക്കെ ചെയ്യേണ്ടി വരുന്ന പുരുഷന്മാര്‍ക്കും കായിക താരങ്ങളെ പോലെ അനാബോളിക് സ്റ്റിറോയ്ഡ് എടുക്കുന്നവര്‍ക്കും ലൈംഗിക ചോദന കുറവായിരിക്കും. ആരോഗ്യത്തിലെ മാറ്റങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിക്ക്…

    Read More »
  • Breaking News

    പൈസ വാങ്ങി, പ്രോഡക്ട്സ് അയക്കുന്നില്ല; പഴയ ജീവനക്കാരെപ്പോലെ ‘ഓസി’യുടെ പുതിയ സ്റ്റാഫുകളും ഉടായിപ്പ്?

    മൂന്ന് മാസം മുമ്പാണ് ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തില്‍ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടന്ന വിവരം കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ദിയ കൃഷ്ണ വെളിപ്പെടുത്തിയത്. എഴുപത് ലക്ഷത്തിന് അടുത്ത് പണവും നിരവധി സ്റ്റോക്കുകളുമാണ് ദിയയ്ക്ക് നഷ്ടമായത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളായ വിനീത, രാധാകുമാരി, ദിവ്യ തുടങ്ങിയവരാണ് ക്യുആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയത്. അടുത്തിടെയാണ് ഇവര്‍ പോലീസില്‍ കീഴടങ്ങിയതും കുറ്റം സമ്മതിച്ചതും. ഗര്‍ഭിണിയായശേഷം ശാരീരികമായ വന്ന അവശതകള്‍ മൂലം ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തിലെ സ്റ്റോക്കും സാമ്പത്തിക ഇടപാടുകളും കൃത്യമായി പരിശോധിക്കാന്‍ ദിയയ്ക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല പ്രതികളായ മൂന്നുപേരെയും ദിയ അമിതമായി വിശ്വസിക്കുകയും ചെയ്തിരുന്നു. സ്റ്റോക്കില്‍ കുറവ് വന്നപ്പോള്‍ സംശയം തോന്നിയിരുന്നുവെങ്കിലും ദിയ അത് ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നീടാണ് സ്ഥാപനത്തില്‍ നടക്കുന്ന തട്ടിപ്പ് മനസിലാക്കിയത്. മോഷ്ടിച്ച കാശ് തന്നെ തിരികെ ഏല്‍പ്പിച്ചാല്‍ കേസില്ലാതെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു ദിയ. പക്ഷെ എട്ട്…

    Read More »
  • Breaking News

    അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആര്‍. അജിത് കുമാറിന് ആശ്വാസം; വിജിലന്‍സ് കോടതി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

    തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്‌സൈസ് കമ്മിഷണറും എഡിജിപിയുമായ എം.ആര്‍. അജിത്കുമാറിന് ആശ്വാസം. അന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ ചില നടപടിക്രമങ്ങളുടെ കാര്യത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. തുടര്‍നടപടിക്ക് ഉത്തരവിട്ടത് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന എം.ആര്‍. അജിത്കുമാറിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിയാരോപണ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനുമുന്‍പ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിതേടണമെന്ന് അഴിമതിനിരോധന നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിജിലന്‍സ് കോടതി പരാതിക്കാരനോട് സര്‍ക്കാര്‍ അനുമതി തേടാനായിരുന്നു ഉത്തരവിടേണ്ടതെന്നും ചൂണ്ടിക്കാട്ടി. നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത് തെറ്റാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചിരുന്നു.…

    Read More »
  • Breaking News

    എഐ കാമറ; വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹര്‍ജി ഹൈക്കോടതി തള്ളി; കരാറില്‍ ദുരുദ്ദേശ്യമോ നിയമവിരുദ്ധതയോ അഴിമതിയോ ഉള്ളതായി തെളിവില്ല; തെളിവു ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്കും കഴിഞ്ഞില്ലെന്ന് കോടതി

    കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ട ശേഷം ഹര്‍ജി തള്ളിയത്. കരാറില്‍ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹര്‍ജിക്കാര്‍ നല്‍കിയിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയത്. ആരോപണങ്ങളില്‍ വസ്തുതാപരമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ ഉപകരാര്‍ നല്‍കിയതും ഈ കമ്പനികളുടെ സാങ്കേതിക മികവിലടക്കം ചോദ്യങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു ഹര്‍ജി. ‘റിട്ട് ഹര്‍ജിയിലെ അവകാശവാദങ്ങളും എതിര്‍വാദങ്ങളും ഇരുഭാഗത്തെയും അഭിഭാഷകരുടെ വാദങ്ങളും വിശദമായി പരിശോധിച്ചതില്‍നിന്നും ക്യാമറ സ്ഥാപിക്കാന്‍ നല്‍കിയ കോണ്‍ട്രാക്ടില്‍ ഏതെങ്കിലും ദുരുദ്ദേശമോ നിയമവിരുദ്ധതയോ അഴിമതിയോ നടപടിചട്ടങ്ങളുടെ ലംഘനമോ ഉള്ളതിന്റെ എന്തെങ്കിലും…

    Read More »
  • Breaking News

    വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ തള്ളിക്കളയുന്നു; ‘ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു; എന്റെ വാക്കുകള്‍ എന്റേതുമാത്രം’; പ്രതികരിച്ച് റിനി

    കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സസ്പെന്‍ഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയിലേക്കും വഴിതെളിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ തള്ളിക്കളയുന്നതായി നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചില സംഭവങ്ങള്‍ കൈപ്പിടിയില്‍ നില്‍ക്കാതെ വലിയ മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ടെന്നും നടി കുറിച്ചു   റിനി ആന്‍ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ചില സംഭവങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കാതെ വല്ലാത്ത മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. എന്നാല്‍ അതിന് പിന്നില്‍ പതിവ് ഗൂഡാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ?…

    Read More »
  • Breaking News

    സതീശന്‍ പറഞ്ഞ ബോംബില്‍ ഒന്നോ ഇത്? ‘രാഹു ലീല’കള്‍ക്കിടെ ബിജെപിയും പ്രതിരോധത്തില്‍; പരാതി പുറത്തുവിട്ടത് ‘ഡാമേജ് കണ്‍ട്രോളി’നെന്ന് സംശയം

    കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയുമായ സി. കൃഷ്ണകുമാറിനെതിരേ പാര്‍ട്ടിയില്‍ പീഡന പരാതിയെത്തിയിരിക്കുകയാണ്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതി പ്രവാഹങ്ങള്‍ ഏറ്റെടുത്ത് ബിജെപി സമരരംഗത്ത് സജീവമാകുമ്പോഴാണ് സി. കൃഷ്ണകുമാറിനെതിരെയും സ്ത്രീപീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. രാഹുലിനെ രാജിവെപ്പിക്കാന്‍ പാലക്കാട്ട് ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച കൃഷ്ണകുമാറിനെതിരായ പരാതി സ്ഥിരീകരിക്കപ്പെടുകയും അത് വാര്‍ത്തയായി വരുകയും ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി. പാലക്കാട് എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ രാജിവെയ്ക്കുംവരെ പ്രതിഷേധമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആഹ്വാനം ചെയ്ത വ്യക്തിക്കെതിരേ തന്നെ സമാനമായ ആരോപണം ഉയര്‍ന്ന സ്ഥിതിക്ക്, രാഹുലിനെതിരായ ബിജെപിയുടെ പ്രതിഷേധങ്ങളെ ഇത് ബാധിക്കുമെന്നുറപ്പാണ്. രാഹുലിന്റെ പക്കല്‍ കെപിസിസി നേതാക്കളുടെ പല കഥകളുമുണ്ടെന്നും അതുവെച്ച്…

    Read More »
  • Breaking News

    ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പോലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു, വധശിക്ഷയും റദ്ദാക്കി

    കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കേസില്‍ ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2005 സെപ്റ്റംബര്‍ 27-ന് രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍(28) മരിച്ചത്. ക്രൂരമര്‍ദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടിയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി ഉദയകുമാറിനെ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2008 ഓഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്. പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. തുടര്‍ന്ന് പോലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും 2018…

    Read More »
  • Breaking News

    റേപ്പ് കേസില്‍ റാപ്പര്‍ക്ക് മുന്‍കൂര്‍ ജാമ്യം; 9ന് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം

    കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് മുന്‍കൂര്‍ ജാമ്യം. വ്യവസ്ഥകളോടെയാണ് വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ സെപ്റ്റംബര്‍ 9ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. കേസെടുത്തതു മുതല്‍ ഒളിവിലാണ് വേടന്‍. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ ആ ബന്ധത്തെ ബലാത്സംഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടന്‍ കോടതിയില്‍ വാദിച്ചത്. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു, പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. വിഷാദത്തിലായതിനാലാണ് പരാതി നല്‍കാന്‍…

    Read More »
Back to top button
error: