Month: August 2025
-
Breaking News
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിനിക്ക്, ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃര്‍
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃര്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് ജില്ലയില്‍ ഇതുവരെ ചികിത്സയിലുള്ളവരുടെ എണ്ണം ആറും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിന്നാലും ആയി. എന്താണ് അമീബിക് മസ്തിഷ്‌കജ്വരം? കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
Read More » -
Breaking News
ഡിവൈഎസ്പി എത്തുമ്പോള്‍ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂര്‍ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
കണ്ണൂര്‍: പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിപിഒമാരെ സ്ഥലംമാറ്റി.പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ കെ.പ്രശാന്ത്, വി. സി മുസമ്മില്‍, വി.നിധിന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ലോക്കപ്പില്‍ പ്രതികള്‍ ഉണ്ടായിരിക്കെ സിപിഒമാര്‍ ഉറങ്ങിയെന്ന് കണ്ടെത്തി. ഈമാസം 17 നാണ് തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രനാണ് പുലര്‍ച്ചെ സ്റ്റേഷനില്‍ നേരിട്ട് എത്തി പരിശോധന നടത്തിയത്. കണ്ണൂര്‍ റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഏഴ് സ്റ്റേഷനുകളിലായിരുന്നു തളിപ്പറമ്പ് ഡിവൈഎസ്പി പരിശോധന നടത്തിയത്. പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയ സമയത്ത് മൂന്ന് സിപിഒമാരും കിടന്നുറങ്ങുന്നത് കണ്ടത്.തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സമീപ സ്റ്റേഷനുകളിലേക്കാണ് മൂന്ന് പേരെയും സ്ഥലംമാറ്റിയിരിക്കുന്നത്.
Read More » -
Breaking News
റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി ഗൃഹനാഥന്‍
ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര്‍കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന്‍ ഞെട്ടി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത്. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം. റേഷന്‍ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയര്‍ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍ നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, രജിസ്ട്രേഷനും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയതായി തങ്കവേല്‍ പറഞ്ഞു.
Read More » -
Breaking News
ജാതീയഅഹന്തയ്ക്കു മുകളിലൂടെ പാഞ്ഞ വില്ലുവണ്ടി; ഇന്ന് മഹാത്മാ അയ്യങ്കാളി ജയന്തി
പൊതു ഇടങ്ങള്‍ എല്ലാവരുടേതുമാണ് എന്ന സ്വാതന്ത്ര്യബോധം ഒരു അവകാശപ്രഖ്യാപനമായി കേരളം തിരിച്ചറിഞ്ഞിട്ട് ഏകദേശം ഒരു നൂറ്റാണ്ടിന് അടുത്തായി എന്ന് വേണമെങ്കില്‍ കണക്കാക്കാം. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്ന കെട്ടകാലത്ത് നിന്നും ഒരുപാട് ദൂരം സഞ്ചരിച്ചാണ് നമ്മള്‍ ഇവിടെ എത്തിനില്‍ക്കുന്നത്. പലപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ജാതീയത പൊതുഇടങ്ങളില്‍ ഇപ്പോഴും പുളിച്ച് തികട്ടിയെത്താറുണ്ട്. എന്നാല്‍ കേരളം അതിന്റെ നവോത്ഥാന മൂല്യങ്ങളുടെ ശക്തമായ അടിത്തറയില്‍ നിന്നു കൊണ്ട് അത്തരം പിന്തിരിഞ്ഞ് നടക്കലുകളെ പ്രതിരോധിക്കാനുള്ള പ്രതലം രൂപപ്പെടുത്തിയിട്ടുണ്ട്. ജാതീയതയുടെയും സവര്‍ണ്ണ ബോധത്തിന്റെയും പാരമ്പര്യശീലങ്ങള്‍ പൊതുഇടങ്ങളില്‍ അടക്കം വേര്‍തിരിവിന്റെ മതില്‍ തീര്‍ക്കുവാനുള്ള ശ്രമം ഒളിഞ്ഞും തെളിഞ്ഞും കേരളത്തില്‍ പലപ്പോഴും തലപൊക്കാറുണ്ട്. എവിടെയൊക്കൊയോ ഇത്തരം പിന്തിരിപ്പന്‍ ബോധ്യങ്ങളുടെ തിരിച്ചുവരവിനായി ഒരുകൂട്ടര്‍ ബോധപൂര്‍വ്വം അജണ്ടകള്‍ നിശ്ചയിക്കാറുമുണ്ട്. തീവ്ര പിന്തിരിപ്പന്‍ ആശയങ്ങളെ ഭൂരിപക്ഷ വിശ്വാസത്തിന്റെ ഏകശിലയെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അവിടെയെല്ലാം പുരോഗമനപരമായ ആശയങ്ങളുടെ ദൃഢമായ പ്രതിരോധം നമുക്ക് കാണാന്‍ കഴിയാറുണ്ട്. നവോത്ഥാന മൂല്യങ്ങളെ ഏറ്റവും പുരോഗമനപരമായി…
Read More » -
Breaking News
കോട്ടയത്തുനിന്ന് 50 പവന്‍ കവര്‍ന്ന് ഗുജറാത്തിലേക്ക് കടന്നു; അന്വേഷണത്തിനായി പരിശോധിച്ചത് 1000-ലേറെ നമ്പര്‍, അഞ്ചംഗസംഘത്തിലെ പ്രധാനി പിടിയില്‍
കോട്ടയം: മാങ്ങാനത്ത് വില്ലയില്‍ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മധ്യപ്രദേശിലെ ഥാര്‍ ജെംദാ സ്വദേശി ഗുരു സജനെ(41) ആണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഗുജറാത്തിലെ മോര്‍ബിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കവര്‍ച്ചാ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് വിവരം. മാങ്ങാനം സ്‌കൈലൈന്‍ വില്ലയിലെ അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ വീട്ടിലെ ഇരുമ്പ് അലമാരയുടെ പൂട്ടുപൊളിച്ച് 36 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. അഞ്ച് പേരാണ് ഇവിടെ കവര്‍ച്ച നടത്തിയത്. വിരലടയാളവും മൊബൈല്‍ ഫോണും പിന്തുടര്‍ന്നായിരുന്നു അന്വേഷണം. സംഭവദിവസം രാത്രി വീടിന്റെ ലൊക്കഷനിലെത്തിയ ആയിരത്തിലേറെ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. 2016-ല്‍ കര്‍ണാടകയില്‍ രാമദുര്‍ഗ സ്റ്റേഷനില്‍ നടന്ന സമാന സ്വഭാവമുള്ള കേസിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ഗുരു സജ്ജനിലേക്ക് അന്വേഷണസംഘമെത്തിയത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാള്‍ ഗുജറാത്തിലുണ്ടെന്ന് കണ്ടെത്തിയത്. മാങ്ങാനത്തുനിന്ന് ലഭിച്ച വിരലടയാളം,…
Read More » -
Breaking News
തൃപ്പൂണിത്തുറയില്‍ കുടുംബ നാഥനെ കാണാതായി; നാലാം ക്ലാസുകാരനായ മകനും 26 നായ്ക്കുട്ടികളും വാടകവീട്ടില്‍ തനിച്ചായി, പൊലീസെത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
കൊച്ചി: തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുകാരനെ കാണാതായി പരാതി. ഒറ്റപ്പെട്ടുപോയ ഇയാളുടെ നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ പൊലീസെത്തി ബന്ധുക്കള്‍ക്ക് കൈമാറി. ഇയാള്‍ വളര്‍ത്തിയിരുന്ന 26 ഹൈബ്രിഡ് നായ്ക്കളും പട്ടിണിയിലായിരുന്നു. നായ്ക്കളെ ഷെല്‍റ്ററിലേയ്ക്ക് മാറ്റി. എരൂര്‍ തൈക്കാട്ട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാര്‍ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. സുധീഷിന്റെ മകന്‍ ഫോണില്‍ പൊലീസിനെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച രാത്രിയോടെ പൊലീസെത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ സുധീഷിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. മുപ്പതിനായിരം മുതല്‍ അര ലക്ഷം രൂപ വരെ വിലയുള്ള നായ്ക്കള്‍ ഈ വീട്ടില്‍ ഉണ്ടായിരുന്നു. നായ്ക്കളെ ബ്രീഡിങ് നടത്തി വില്‍പ്പന നടത്തിയിരുന്ന ആളായിരുന്നു സുധീഷ്. പട്ടിണിയിലായ നായ്ക്കള്‍ ഭക്ഷണം കിട്ടാതെ ബഹളംവച്ചതായി പ്രദേശവാസികള്‍ പറയുന്നു. വിവരമറിഞ്ഞ് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ സജീവന്‍ സ്ഥലത്തെത്തി നായ്ക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കി. ഇത്രയും…
Read More » -
Breaking News
ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ: തിരുപ്പൂരിലെ വസ്ത്ര കയറ്റുമതിയില്‍ 3000 കോടിയുടെ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്
കോയമ്പത്തൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് തീരുവ 50 ശതമാനമായി ഉയര്‍ത്തിയ അമേരിക്കയുടെ നടപടി തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ക്ലസ്റ്ററിനെ സാരമായി ബാധിക്കും. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏതാണ്ട് 3000 കോടി രൂപയുടെ കുറവ് വരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍. 2024-25 സാമ്പത്തിക വര്‍ഷം തിരുപ്പൂരില്‍ നിന്നുള്ള ആകെ വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു. 2023-24 ല്‍ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 33,000 മുതല്‍ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44,747 കോടിയില്‍ എത്തിയത്. വരും വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ തീരുവ വര്‍ധന. ഇത് വലിയ തിരിച്ചടിയാണെന്ന് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം സുബ്രഹ്മണ്യന്‍ പറഞ്ഞു. തിരുപ്പൂരില്‍നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ 35 ശതമാനം അമേരിക്കയിലേക്കാണ് അയയ്ക്കുന്നത്. പിഴച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നത് മുതല്‍ തന്നെ അമേരിക്കന്‍ വ്യാപാരികള്‍ തിരുപ്പൂരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മരവിപ്പിച്ചിരുന്നു. ഓര്‍ഡര്‍…
Read More » -
Breaking News
ഓട്ടോറിക്ഷാക്കൂലി തര്‍ക്കം: കളമശേരിയില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, രണ്ടു പേര്‍ പിടിയില്‍
കൊച്ചി: കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കളമശ്ശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഞാറയ്ക്കല്‍ നികത്തിത്തറ വീട്ടില്‍ വിനോദിന്റെ മകന്‍ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കമാണ് കാരണം. ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായിട്ടുണ്ട്. തോപ്പുംപടി സ്വദേശികളായ സനോജും പ്രസാദുമാണ് പിടിയിലായത്. മൂവരും കളമശേരിയില്‍ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു. ഇന്നലെ വൈകിട്ട് 2 പേര്‍ വിവേകിന്റെ വീട്ടിലേക്ക് എത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തിരികെ പോയിരുന്നു. പിന്നീട് രാത്രി പതിനൊന്നരയോടെ ഇവര്‍ വീട്ടിലെത്തി വിവേകിനെ വിളിച്ചിറക്കി സംസാരിച്ചു. അതിനിടെയാണ് കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. യുവാവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. രണ്ട് പേര്‍ ഉടനെ ഓടിരക്ഷപ്പെടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വിവേക് മരിച്ചത്.
Read More » -
NEWS
ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കി ഓടാനില്ല, ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചിട്ടാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത് ; വടകര അങ്ങാടിയിലൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്റെ ആവശ്യമില്ലെന്ന് ഷാഫി
കോഴിക്കോട് : താന്‍ വടകരയില്‍ തന്നെ ഉണ്ടാകുമെന്നും ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കി ഓടാനില്ലെന്നും ഷാഫി പറമ്പില്‍ എംപി. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചിട്ടാണ് പൊതുപ്രവര്‍ത്തനം നടത്തി മുന്നോട്ട് പോകുന്നതെന്നും വടകര അങ്ങാടിയില്‍ കൂടി നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്റെ ആവശ്യം ഇല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആരുടെയും ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ സംഭവത്തിലായിരുന്നു എം പി.യുടെ പ്രതികരണം. ഒരുപാട് സമരങ്ങള്‍ തങ്ങള്‍ നടത്തിയിട്ടുണ്ട് നേരിട്ടിട്ടുണ്ട് പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിയും അസഭ്യവും കേട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. ”ഡിവൈഎഫ്‌ഐ തന്നെ തടയുന്നതും തടയാത്തതും അവരുടെ ഇഷ്ട്ടമാണ്. ഒരു തരത്തിലുള്ള സമരങ്ങള്‍ക്കോ പ്രതിഷേധത്തിനോ കരിങ്കൊടിക്കോ എതിരല്ല. എന്നാല്‍ തെറിയും അസഭ്യവും കേട്ട് പോകണം എന്ന് പറയുന്നതിലാണ് പ്രശ്‌നമുള്ളത്. അങ്ങിനെ ആരെങ്കിലും പറയുന്ന ആഭാസങ്ങള്‍ കേട്ടിട്ട് ഓടി പോകാന്‍ പറ്റിലല്ലോ.” പൊലീസ് സ്ഥലത്ത് ഉണ്ടായിട്ടും അവരെ പിടിച്ച മാറ്റിയില്ലെന്നും പറഞ്ഞു.…
Read More » -
Breaking News
ലൈംഗിക ആരോപണത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാതെ ഇടതുപക്ഷ എംഎല്‍എ മുകേഷ് ; മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ തെന്നിമാറി ; തന്റെ കേസ് കോടതിയിലെന്നും മറുപടി
കൊല്ലം : മുന്‍ അദ്ധ്യക്ഷനെതിരേയുള്ള ആരോപണത്തെ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയില്‍ വരെ അംഗമായിട്ടുള്ള പീഡന പരാതി ഉയര്‍ന്ന മന്ത്രിമാരെ ചൂണ്ടിയാണ് യൂത്ത്‌കോണ്‍ഗ്രസ് നേരിടുന്നത്. എന്നാല്‍ അടുത്തിടെ വന്‍ വിവാദമുണ്ടാക്കുന്ന ലൈംഗിക ആരോപണത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാതെ ഇടതുപക്ഷ എംഎല്‍എ മുകേഷ്. മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ മുകേഷ് മിണ്ടാന്‍ കൂട്ടാക്കിയില്ല. തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് പ്രതികരിക്കാത്തെതന്നും കോണ്‍ഗ്രസ് പ്രതിരോധത്തിന് പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു. തന്റെ രാജി ആവശ്യപ്പെടാത്തതില്‍ താന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനല്ലെന്നും ഇക്കാര്യം പ്രസ്ഥാനം കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നുമുള്ള നിലപാടിലാണ് മുകേഷ്. മറ്റ് ചോദ്യങ്ങളില്‍ നിന്നും മുകേഷ് ഒഴിഞ്ഞുമാറി. വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഇടത് പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത് മുകേഷ് എംഎല്‍എ രാജിവച്ചില്ലല്ലോ എന്ന് പറഞ്ഞാണ്. മുകേഷിനെതിരായ ലൈംഗിക ആക്രമണ പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് മുകേഷ് വിഷയത്തില്‍ സിപിഐഎം എന്ത്…
Read More »