Breaking NewsKeralaLead NewsNEWS

ഓണം വെള്ളത്തിലാകുമോ? ന്യൂനമര്‍ദം ദുര്‍ബലമായി; അടുത്തയാഴ്ച വീണ്ടും പുതിയ ന്യൂനമര്‍ദം

തിരുവനന്തപുരം: ന്യൂനമര്‍ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തിയും കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം വ്യക്തമാക്കി. സെപ്റ്റംബര്‍ 2,3 തീയതികളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സൂചനയുണ്ട്. നിലവിലെ സൂചന പ്രകാരം ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാം. ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

നിലവില്‍ എല്ലാം ജില്ലകളിലും പലയിടങ്ങളിലായി മഴ അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പെയ്തത് 6046 മില്ലിമീറ്റര്‍ മഴയാണ്.

Signature-ad

100 ല്‍ 91 ദിവസവും കക്കയം സ്റ്റേഷനില്‍ മഴ രേഖപ്പെടുത്തി. ഇതില്‍ 21 ദിവസവും 100 മില്ലിമീറ്ററിന് മുകളിലായിരുന്നു മഴ. 22 ദിവസം 50നും 99 മില്ലിമീറ്ററിനും ഇടയിലായിരുന്നു മഴ. ജൂലൈ 17നാണ് കക്കയത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 309 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

അതേസമയം, രാജസ്ഥാന്‍, ഹരിയാന ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. പൊതുവെ മഴക്കുറവുള്ള രാജസ്ഥാനില്‍ ഇപ്പോള്‍ മഴയോട് മഴയാണ്.

Back to top button
error: