Month: July 2025

  • Breaking News

    ഔട്ട് ഓഫ് സിലബസ് ആയി ആകാശ് ദീപ്; ഓരോ വിക്കറ്റും ടീമിനു മാത്രമല്ല, സഹോദരിക്കു കൂടിയാണ്; വിയര്‍ത്തു കളിച്ചതിനു പിന്നിലുണ്ടൊരു കണ്ണീര്‍ക്കഥ; ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ക്ലീന്‍ ബൗള്‍ഡ്

    ലണ്ടന്‍: ഇന്ത്യന്‍ ബോളറുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ആകാശ് ദീപ് നേട്ടം സമ്മാനിക്കുന്നത് സഹോദരിക്കാണ്. ഓരോ തവണ പന്ത് കയ്യിലെടുക്കുമ്പോള്‍ സഹോദരിയുടെ ചിന്തയാണു മനസില്‍ നിറയുന്നതെന്ന് ആകാശ് മല്‍സരശേഷം വെളിപ്പെടുത്തി. കാന്‍സര്‍ രോഗബാധിതയാണ് ആകാശ് ദീപിന്റെ സഹോദരി. ജസ്പ്രീത് ബുമ്രയേ പേടിക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് ഔട്ട് ഓഫ് സിലബസായാണ് ആകാശ് ദീപ് എന്ന 28കാരന്‍ എത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാലുവിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും. പേരുകേട്ട ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. ബ്രൂക്കും, പോപ്പും, സ്മിത്തും, റൂട്ടും പുറത്തായവരില്‍ ഉള്‍പ്പെടുന്നു. കാന്‍സറിനെതിരെ പോരാടുന്ന സഹോദരിക്കുള്ളതാണ് ആകാശിന്റെ ഈ നേട്ടം. രണ്ടുമാസം മുമ്പാണ് സഹോദരിക്ക് രോഗം സ്ഥിരീകരിച്ചത്. സഹോദരിയുടെ മുഖത്ത് ചിരിസമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ആകാശ് ദീപ് മല്‍സരശേഷം നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിഞ്ഞ് മാസങ്ങള്‍ക്കകമാണ് ആകാശിന്റെ അച്ഛനും സഹോദരനും മരണപ്പെട്ടത്. പിന്നീട് ആകാശ് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി…

    Read More »
  • Breaking News

    ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു; മെസേജുകള്‍ തന്റേതല്ലെന്ന് താരം; സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പ്

    കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതില്‍ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകള്‍ തന്റേതല്ലെന്നും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. തന്റെ അക്കൗണ്ടില്‍ നിന്ന് വരുന്ന ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുതെന്നും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഉള്ള ശ്രമം നടക്കുകയാണെന്നും തുടര്‍ന്നുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും നടന്‍ കുറിച്ചു. ‘ഉണ്ണി മുകുന്ദന്‍ ഫിലിംസ്’ എന്ന പേരിലുള്ള നിര്‍മാണ കമ്പനിയുടെ പേജും ഹാക്ക് ചെയ്യപ്പെട്ടതായി താരം അറിയിച്ചു. ‘ഐ ആം ഉണ്ണി മുകുന്ദന്‍’ എന്ന പേരിലാണ് താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജുള്ളത്. 2.9 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള പേജാണ് ഇത്. ‘ഗെറ്റ് സെറ്റ് ബേബി’ ആണ് താരത്തിന്റെ ഒടുവില്‍ ഇറങ്ങിയ ചിത്രം.

    Read More »
  • Breaking News

    ബസ് സമരം, ദേശീയ പണിമുടക്ക്; ജനങ്ങള്‍ വലയും; സമരം ഒഴിവാക്കാന്‍ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയം; ബസിനു പുറമേ ടാക്‌സികളും ബുധനാഴ്ച ഓടില്ല

    തിരുവനന്തപുരം: തൊട്ടടുത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശിയ പണിമുടക്കും വന്നതോടെ നാളെയും മറ്റന്നാളും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ചൊവ്വാഴ്ചയാണ് സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ ബസുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്ക് ബുധനാഴ്ചയാണ്. ഇതോടെ, സംസ്ഥാനത്ത് നാളെയും മറ്റന്നാളും ജനജീവിതം സ്തംഭിക്കും. ബസുകള്‍ക്ക് പുറമെ ടാക്‌സികളും മറ്റന്നാള്‍ ഓടില്ല. വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യബസുകളുടെ പണിമുടക്ക്. ഇത് പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു പാലക്കാട് ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ വ്യക്തമാക്കിയത്. പ്രൈവറ്റ് ബസുകളെ ഏറെയും ആശ്രയിക്കുന്ന മലബാര്‍ മേഖലയെ ആയിരിക്കും ബസ് സമരം രൂക്ഷമായി ബാധിക്കുക. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും നാളെ യാത്ര എളുപ്പമാകില്ല മറ്റന്നാളത്തെ സംയുക്ത ട്രേഡ്…

    Read More »
  • Movie

    22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ റിലീസായി

    കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന “ആശകൾ ആയിരം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്‌. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളിൽ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച്‌ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകർ എന്നും ആഗ്രഹിച്ചിരുന്ന ജയറാം – കാളിദാസ് കൂട്ടുകെട്ട് ആശകൾ ആയിരത്തിലൂടെ നിറവേറുകയാണ്. ആശകൾ ആയിരം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്‌സ്‌…

    Read More »
  • Movie

    മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ നിറഞ്ഞ സൂപ്പർ ഹീറോ ചിത്രമാണ് “ലോകഃ”; വെളിപ്പെടുത്തി സംവിധായകൻ

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോകഃ – ചാപ്റ്റർ വൺ:ചന്ദ്ര” മലയാളത്തിൽ ഒരു സൂപ്പർ ഹീറോ യൂണിവേഴ്സിന് തുടക്കം കുറിക്കുന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രമായാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. “ലോകഃ” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചാപ്റ്റർ ആണ് “ചന്ദ്ര”. മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്ന ടാഗ് വച്ച് ലോകഃ ക്രിയേറ്റ് ചെയ്യണം എന്നൊരു ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ നിറഞ്ഞ സൂപ്പർ ഹീറോ ചിത്രമാണ് ഇതെന്നും സംവിധായകൻ ഡൊമിനിക് അരുൺ ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ലോകഃയുടേത്…

    Read More »
  • Kerala

    അടിയന്തര നിയമസഭാ സമ്മേളന വാദം അനാവശ്യമെന്ന് വിലയിരുത്തല്‍; മുനമ്പത്തെ ഇടപെടലിലും സംശയം; കൂടുതല്‍ സീറ്റ് ചോദിച്ചാല്‍ എതിര്‍ക്കാന്‍ സിപിഐ; സിപിഎമ്മിനും അതൃപ്തി; ജോസിന്റെ മനസിലെന്ത്? കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?

    കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യം അനവസരത്തിലുള്ളതെന്ന വിലയിരുത്തലില്‍ സിപിഎം. നിയമ നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന് ശേഷം ഇടതു മുന്നണിയിലെ ഘടക കക്ഷി ഇത്തരമൊ ആവശ്യം ഉന്നയിച്ചത് സിപിഎം സംശയത്തിലാണ് കാണുന്നത്. ഇതിനൊപ്പം മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കള്‍ ജോസ് കെ. മാണി എംപിയുമായി കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മുനമ്പം വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് എംപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇതിലും സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന നിലപാടുകള്‍ പല കോണില്‍ നിന്നുയരുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന ചര്‍ച്ചകള്‍ യുഡിഎഫ് സജീവമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ പരസ്യ നിലപാടുകള്‍ ഇടതുപക്ഷത്തെ അതൃപ്തിയിലാക്കുന്നുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഇടതു മുന്നണിയോട് ചോദിക്കുമെന്ന് ജോസ്…

    Read More »
  • LIFE

    അവിവാഹിത, ഇപ്പോള്‍ ആറുമാസം ഗര്‍ഭിണി! നടി ഭാവനയുടെ പ്രഖ്യാപനത്തില്‍ കയ്യടിച്ച് സിനിമാ ലോകം

    വിവാഹത്തിന് പുറമേനിന്നു കൊണ്ട് ഗര്‍ഭംധരിച്ച് അമ്മയാവുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സധൈര്യം മുന്നോട്ടുവന്ന നടി ആരെന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരം ഒന്നേയുള്ളൂ; നീന ഗുപ്ത. വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സില്‍ നീനയ്ക്ക് മസാബ ഗുപ്ത പിറന്നത് ഇന്നും ചരിത്രം. എന്നാല്‍, മകളെ ആ അമ്മ അത്തരമൊരു സാഹസത്തിനു അനുവദിച്ചില്ല താനും. പില്‍ക്കാലത്ത്, പ്രണയത്തില്‍ നിന്നും ഉടലെടുത്തവള്‍ എന്ന നിലയില്‍ തന്റെ മേക്കപ്പ് ബ്രാന്‍ഡിന് പോലും മസാബ നല്‍കിയ പേര് ‘ലവ് ചൈല്‍ഡ്’ എന്നും. പതിറ്റാണ്ടുകള്‍ക്കിപ്പുറം, താന്‍ വിവാഹം ചെയ്യാതെ അമ്മയാവുന്നു എന്ന പ്രഖ്യാപനവുമായി ഇതാ മറ്റൊരു അഭിനേത്രി കൂടി. അവരുടെ പേര് ഭാവന രാമണ്ണ. അങ്ങ് ഉത്തരേന്ത്യയിലൊന്നുമല്ല സംഭവം, നമ്മുടെ സ്വന്തം തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ് ഭാവനയും. നടിയും നര്‍ത്തകിയുമാണവര്‍. തന്റെ ഇരുപതുകളിലും മുപ്പതുകളിലും അമ്മയാവണം എന്ന ആഗ്രഹം അത്രകണ്ട് മോഹിപ്പിച്ചില്ല എങ്കിലും ഭാവന ആ ആഗ്രഹത്തിന് ചെവികൊണ്ടില്ല. എന്നാല്‍, നാല്പതുകളുടെ തുടക്കമായതും ഇനിയും…

    Read More »
  • Crime

    കോഴിക്കോട് അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കിലിടാന്‍ കൊണ്ടുവന്നതില്‍ വ്യാജനോട്ടുകള്‍

    കോഴിക്കോട്: അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കിലിടാന്‍ കൊണ്ടുവന്ന കറന്‍സിയില്‍ വ്യാജനോട്ടുകള്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയില്‍താഴം ശാഖയില്‍ സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റ പേരിലുള്ള സേവിംഗ്‌സ് അക്കൌണ്ടിലിടാനത്തിച്ച കറണ്‍സിയിലാണ് വ്യാജ നോട്ടുകള്‍ കണ്ടെത്തിയത്. 500 രൂപയുടെ 31 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. ജൂണ്‍ 20നാണ് സംഭവം നടന്നത്. ബാങ്ക് മാനേജരുടെ പരാതിയില്‍ ജൂലൈ 2ന് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാജ നോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചതനുസരിച്ച് നിക്ഷേപത്തില്‍ കുറവുള്ള 15,500 രൂപ അയല്‍ക്കൂട്ടത്തിലെ അംഗം ബാങ്കില്‍ അടച്ചിരുന്നു. അയല്‍ക്കൂട്ടത്തിന്റെ കൊമ്മേരി മുക്കണ്ണിതാഴത്തുള്ള അംഗമാണ് പണമടച്ചത്. ബാങ്കിലേക്കെത്തിച്ച് മൊത്തം 54,400 രൂപയിലാണ് 31 വ്യാജനോട്ടുകള്‍ കണ്ടെത്തിയത്. അംഗത്തിന് എവിടെനിന്നാണ് ഇത്രയും വ്യാജ നോട്ടുകള്‍ ലഭിച്ചത് പൊലീസ് അന്വേഷിക്കുകയാണ്. പണവുമായി എത്തിയ അംഗത്തിന് ഇതേ ബാങ്കില്‍ വര്‍ഷങ്ങളായി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ട്.  

    Read More »
  • Crime

    ഗുണ്ടാത്തലവന്റെ ഭാര്യയുമായി സംഘാംഗത്തിന് പ്രണയം; ബൈക്കില്‍ ചുറ്റുന്നതിനിടെ അപകടത്തില്‍ യുവതി മരിച്ചു; യുവാവിനെ തിരഞ്ഞ് ഗുണ്ടാപ്പടയുടെ പടയോട്ടം

    മുംബൈ: ഗുണ്ടാത്തലവന്റെ ഭാര്യയുമായി പ്രണയ ബന്ധത്തിലായ ഗുണ്ടാ സംഘത്തിലെ അംഗം പ്രാണരക്ഷാര്‍ത്ഥം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ഗുണ്ടാത്തലവന്റെ ഭാര്യയും ഇയാളും ബൈക്കില്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെടുകയും യുവതി മരിക്കുകയും ചെയ്തതോടെയാണ് രഹസ്യപ്രണയ ബന്ധം പുറത്തറിഞ്ഞത്. തുടര്‍ന്ന് 40 അംഗ ഗുണ്ടാസംഘം ഇയാളെ തേടി നഗരത്തില്‍ തിരച്ചില്‍ തുടങ്ങിയതോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഇപ്പ ഗ്രൂപ്പ് എന്ന ഗുണ്ടാസംഘത്തിലാണ് പ്രശ്നങ്ങളുടലെടുത്തത്. അര്‍ഷദ് ടോപ്പി എന്ന ഗുണ്ടയാണ് സംഘത്തലവന്റെ ഭാര്യയുമായി പ്രണയത്തിലായത്. അര്‍ഷദും യുവതിയും ബൈക്കില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടെ ജെസിബിയുമായി കൂട്ടിയിടിച്ചു. നിസ്സാര പരിക്കുകളോടെ അര്‍ഷദ് രക്ഷപ്പെട്ടെങ്കിലും യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സിക്കാന്‍ വിസമ്മതിച്ചതോടെ ഇവരെ നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ യുവതി മരിച്ചു. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പരിക്കേറ്റ യുവതിയോടൊപ്പം അര്‍ഷദ് ടോപ്പിയെ കാണാമായിരുന്നു. സ്ത്രീയുടെ മരണവാര്‍ത്ത പരന്നതോടെ, ഇപ്പ സംഘം…

    Read More »
  • Breaking News

    ശ്രീ ഗോകുലം മൂവീസ് – എസ്ജെ സൂര്യ ചിത്രം ‘കില്ലർ- സംഗീതമൊരുക്കുന്നത് എആർ റഹ്മാൻ; തമിഴ് സിനിമാ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകുന്നു

    ചെന്നൈ: 10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ്ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ എആർ റഹ്മാൻ. എസ്ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായാണ് എ ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. എസ് ജെ സൂര്യ സംവിധാനം ചെയ്ത നാനി, ന്യൂ, അന്പേ ആരുയിരേ, പുലി എന്നീ ചിത്രങ്ങൾക്കും എ ആർ റഹ്മാൻ സംഗീതമൊരുക്കിയിട്ടുണ്ട്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ്…

    Read More »
Back to top button
error: