സ്ഥിരം യാത്രക്കാരി, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ തെറിവിളിയും മര്‍ദ്ദനവും ; യുവതിയുടെ പീഡന പരാതിയില്‍ ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പില്‍ വീട്ടില്‍ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബസിലെ സ്ഥിരം യാത്രക്കാരിയാണ് സംഭവത്തിലെ ഇര. തൃശൂര്‍ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.
നഗരത്തില്‍ ജോലി ചെയ്യുന്ന ഇര സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. സ്ഥിരമായുള്ള യാത്രക്കാരിയും സ്ഥിരമായുള്ള ഡ്രൈവറും തമ്മിലുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അക്ഷയ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗരത്തിലെ ലോഡ്ജില്‍ എത്തിച്ചത്. മുറിയെടുത്ത ശേഷം യുവതിക്ക് ഒരു പാനീയം നല്‍കി മയക്കിയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 17 ന് നടന്ന സംഭവത്തില്‍ യുവതി പരാതി നല്‍കാതിരുന്നത് വിവാഹവാഗ്ദാനം പ്രതി നല്‍കിയതിനാലാണ്. എന്നാല്‍ പ്രതിയുടെ മറ്റു സ്ത്രീകളുമായുള്ള സൗഹൃദം യുവതി ചോദ്യം ചെയ്തതോടെ പ്രശ്‌നമായി.
പരാതിക്കാരിയെ പ്രതി അസഭ്യം പറയുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പ്രതിക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം അക്ഷയ് ക്കെതിമര മറ്റു സ്‌റ്റേഷനുകളിലും പരാതി നിലവിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു, യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തി, ജീവന് അപകടം വരുത്തുന്ന രീതിയില്‍ വാഹനമോടിച്ചു, തുടങ്ങിയ കേസുകളില്‍ കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, നെടുപുഴ, ഫറോക്ക് സ്റ്റേഷനുകളായി അഞ്ച് ക്രമിനല്‍ കേസിലെ പ്രതിയാണ്.






