Month: July 2025
-
Breaking News
യുവതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ‘പീക്ക് പെര്‍ഫോമെന്‍സ്’; വീട്ടില്‍ എത്തിയപ്പോള്‍ എല്ലാം വൈറല്‍; നാട്ടുകാരെ പറ്റിച്ചത് അതു ഞാനല്ലെന്ന് പറഞ്ഞ്; മൈലക്കാടിന് നാണക്കേടായി പെയിന്റര്‍ സുനില്‍
കൊല്ലം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കൊട്ടിയം മൈലക്കാട് സ്വദേശിയായ സുനിലിനെ പൊലീസ് പിടികൂടിയത് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ. നഗ്‌നാ പ്രദര്‍ശന ദൃശ്യം ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും ടിവിയിലും പ്രചരിച്ചു. ഇതോടെ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെ സമീപവാസികള്‍ സുനിലിന്റെ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചു. എന്നാല്‍ താനല്ല ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് സുനില്‍ പറഞ്ഞത്. നാട്ടുകാര്‍ മടങ്ങിയതിനു പിന്നാലെ ഇയാള്‍ മുങ്ങി. ഇത്തിക്കര പാലത്തിന് അടുത്തുനിന്നാണ് പിടികൂടിയത്. ഒളിവില്‍പ്പോയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യാത്രക്കാരി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറിയിരുന്നു. തിങ്കള്‍ രാത്രി 10.50നായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതി പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി കൊട്ടിയം ജംക്ഷനില്‍ നിന്നു മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറി. ബസ് മേവറം എത്തിയതോടെ എതിര്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ തുടര്‍ച്ചയായി നഗ്നതാ…
Read More » -
Breaking News
പെണ്ണുകാണാന്‍ ചെന്ന അന്നു തന്നെ കൂടെക്കൂടി!!! കെട്ടിന്റെ നാലാംനാള്‍ പൊന്നുംപണവുമായി മുങ്ങി; ശാലിനി നടത്തിയത് വിവാഹത്തട്ടിപ്പ് പരമ്പര
ആലപ്പുഴ: ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച ശേഷം 4 ാം ദിവസം പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതിക്കെതിരെ മുന്‍പും സമാനകേസുള്‍. പാലക്കാട് ഒറ്റപ്പാലം അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ വീട്ടില്‍ താമസിക്കുന്ന ശാലിനിയെയാണ് (40) ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പരാതിക്കാരിയുടെ മകന് പുനര്‍വിവാഹത്തിന് നല്‍കിയ വൈവാഹിക പരസ്യത്തില്‍ നിന്നു ഫോണ്‍ നമ്പറെടുത്ത് വിളിച്ച് പരാതിക്കാരിയുമായും മകനുമായും പ്രതി നീണ്ട നാളത്തെ ബന്ധം സ്ഥാപിച്ചു. പെണ്ണുകാണല്‍ ചടങ്ങിന് പ്രതിയുടെ ഒറ്റപ്പാലത്തുള്ള വീട്ടിലെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം അന്നു തന്നെ ചെറിയനാട്ടേക്ക് വന്ന് തൊട്ടടുത്ത ദിവസം ജനുവരി 20 ന് വിവാഹം നടത്തുകയായിരുന്നു. വിവാഹിതയായി 3 ദിവസം ചെറിയനാട്ടുള്ള വീട്ടില്‍ താമസിച്ച ശേഷം പണവും സ്വര്‍ണവും യുവാവ് വിദേശത്തു നിന്നും കൊണ്ടുവന്ന പെര്‍ഫ്യൂമുകളും മറ്റുമെടുത്ത പ്രതി താന്‍ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന പുണെയിലെ ജോലി സ്ഥലത്തേക്ക് പോകുകയാണെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് 4 ാം ദിവസം മുങ്ങി. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
Breaking News
റഷ്യയില്‍ വന്‍ ഭൂചലനം: എട്ട് തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; അലാസ്‌കയിലും ഹവായിയിലും സൂനാമി മുന്നറിയിപ്പ് നല്‍കി യുഎസ്
മോസ്‌കോ: റഷ്യയില്‍ വന്‍ ഭൂചലനം. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ കിഴക്കന്‍ തീരത്താണു ഭൂകമ്പമുണ്ടായത്. തീവ്രത എട്ട് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്. അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പസഫിക് സമുദ്രത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് ജപ്പാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം നിരവധി ചെറു ഭൂചലനങ്ങള്‍ റഷ്യയിലുണ്ടായിരുന്നു. അവയിലൊന്നും തന്നെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാര്‍ഷല്‍ ദ്വീപുകള്‍,…
Read More » -
Breaking News
വിശപ്പുകെട്ട് കൊടുംപട്ടിണിയില്‍ ഗാസയില്‍ പൊലിഞ്ഞത് 88 കുരുന്ന് ജീവനുകള്‍; ഇസ്രയേല്‍ ആക്രമണത്തില്‍ പാലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 60,034 പേര്‍
കയ്റോ/ജനീവ: ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇന്നലെ മാത്രം 62 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 60,034 ആയി. ഗാസയില്‍ 662 ദിവസം പിന്നിട്ട യുദ്ധത്തില്‍, 36 പേരില്‍ ഒരാള്‍ എന്ന നിരക്കിലാണ് മരണമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മധ്യഗാസയിലെ നുസെയ്റത്ത് അഭയാര്‍ഥി ക്യാംപിലടക്കം ഇസ്രയേല്‍ ആകമണമുണ്ടായി. 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തോടെയാണു ഗാസ യുദ്ധം ആരംഭിച്ചത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടു പോയി. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു. പലസ്തീന്‍കാര്‍ പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്നാണ് ആഗോള ഭക്ഷ്യഭദ്രത മേല്‍നോട്ട സമിതിയുടെ മുന്നറിയിപ്പുണ്ട്. ഗാസയിലേത് ക്ഷാമമായി പ്രഖ്യാപിക്കണമെന്നാണ് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) ചൂണ്ടിക്കാട്ടുന്നത്. 88 കുട്ടികള്‍ അടക്കം 147 പേരാണ് പട്ടിണി മൂലം മരിച്ചത്. മൃതപ്രായരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.…
Read More » -
Breaking News
‘മിസൈല്‍ തൊടുക്കാന്‍ തയാറാക്കിയപ്പോള്‍ തന്നെ 150 ലോഞ്ചറുകള്‍ പൊട്ടിത്തെറിച്ചു, ഇസ്ലാമിക് റിപ്പബ്ലിക്ക് മുട്ടുകുത്തി’; ഇറാന്റെ വ്യോമ പ്രതിരോധം മുഴുവന്‍ ഇസ്രായേല്‍ ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ഇറാനിയന്‍ പ്രതിരോധ വിദഗ്ധന്‍; ഇതേ സംവിധാനം ഉപയോഗിച്ചാല്‍ വീണ്ടും തിരിച്ചടി നേരിടുമെന്നും മുന്നറിയിപ്പ്
ടെഹ്‌റാന്‍: ഇസ്രായേലുമായുണ്ടായ യുദ്ധത്തില്‍ ഇറാനുണ്ടായ നാശത്തെക്കുറിച്ചു സൂചന നല്‍കി ഇറാനിയന്‍ പ്രതിരോധ വിദഗ്ധന്‍. ഇസ്രയേലിനെതിരേ മിസൈലുകള്‍ തൊടുക്കാന്‍ തയാറാക്കിയപ്പോള്‍തന്നെ നൂറിലധികം ലോഞ്ചറുകള്‍ പൊട്ടിത്തെറിച്ചു. രാജ്യത്തിന്റെ മുഴുവന്‍ വ്യോമ പ്രതിരോധ സംവിധാനവും ഇസ്രായേല്‍ ഹാക്ക് ചെയ്‌തെന്നും പ്രതിരോധ വിശകലന വിദഗ്ധനായ സയീദ് ലെയ്‌ലാസ് ഓണ്‍ലൈന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘120 മുതല്‍ 150 വരെ റോക്കറ്റ് ലോഞ്ചറുകള്‍ അവ സജീവമാക്കിയ നിമിഷം പൊട്ടിത്തെറിച്ചതായി ഞങ്ങള്‍ കണ്ടു. ഇറാന്റെ മുഴുവന്‍ വ്യോമ പ്രതിരോധ സംവിധാനവും ഹാക്ക് ചെയ്യപ്പെട്ടു’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ എക്‌തെസാദ് ഓണ്‍ലൈനോടു വെളിപ്പെടുത്തി. ഇറാനില്‍ മാധ്യമങ്ങള്‍ക്കു കടുത്ത നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് സ്വന്തം രാജ്യത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അപൂര്‍വ അഭിമുഖം പുറത്തുവന്നത്. ഇറാന്‍ പരസ്യമായി വെളിപ്പെടുത്തിയ കണക്കുകള്‍ പലതും യാഥാര്‍ഥ്യത്തെക്കാള്‍ ചെറുതാണ്. ഇസ്രായേല്‍ അത്രത്തോളം ഇറാന്റെ സൈനിക ശക്തിയിലേക്കു തുളച്ചു കയറിയിട്ടുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മൈക്കല്‍ പ്രജന്റ് അഭിമുഖത്തിനു പിന്നാലെ പ്രതികരിച്ചു. 120നും 150നും ഇടയില്‍ ലോഞ്ചറുകള്‍ തകര്‍ന്നെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍…
Read More » -
Breaking News
ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നതാണ് ഇസ്രായേലിന് നല്ലത്: നിബന്ധനകള്‍ പാലിക്കാത്തപക്ഷം പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും: ഭീഷണി മുഴക്കി ബ്രിട്ടന്‍
ബ്രിട്ടന്‍: ഗാസയിലെ ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കാത്ത പക്ഷം പാലസ്തീനെ സെപ്റ്റംബറില്‍ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്റ്റാമെര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പാക്കണം. വെസ്റ്റ് ബാങ്കില്‍ അധിനിവേശം ഉണ്ടാകില്ലെന്ന് വ്യക്തമാക്കണമെന്നും സ്റ്റാമെര്‍ കൂട്ടിച്ചേര്‍ത്തു. നിബന്ധനകള്‍ പാലിക്കാത്തപക്ഷം പാലസ്തീനെ സെപ്റ്റംബറില്‍ സ്വതന്ത്രരാഷ്ട്രമായി ബ്രിട്ടന്‍ അംഗീകരിക്കും. ഇസ്രയേലും ഹമാസും തമ്മില്‍ തുല്യതയില്ല. ഹമാസിന് മുന്നില്‍വയ്ക്കുന്ന ആവശ്യങ്ങള്‍ അതേപടി തുടരുന്നു. ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം. വെടിനിര്‍ത്തലിന് സമ്മതിക്കണം. ഗാസയുടെ ഭരണത്തില്‍ അവര്‍ക്ക് ഒരു പങ്കും ഉണ്ടാകില്ലെന്ന് അംഗീകരിക്കണം. കൂടാതെ നിരായുധരാകണമെന്നും സ്റ്റാമെര്‍ വ്യക്തമാക്കി. കാബിനറ്റ് യോഗത്തിന് ശേഷം നടത്തിയ നിര്‍ണായക പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് നടത്തിയത്. മാത്രമല്ല പാലസ്തീന്‍ സ്വതന്ത്രരാഷ്ട്ര പ്രഖ്യാപനം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയെന്നും സ്റ്റാമെര്‍ പറഞ്ഞു. പട്ടിണിയിലായ ഗാസ ജനതയ്ക്ക് ആവശ്യമായ സഹായം എത്രയും വേഗം എത്തിച്ചുനല്‍കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍…
Read More » -
Breaking News
അടുക്കള ബജറ്റ് നിയന്ത്രിക്കാനും ചൈനതന്നെ ശരണം! കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള സോയ ഓയില്‍ ഇറക്കുമതി കുതിച്ചുയര്‍ന്നു; മൂന്നു മാസത്തിനിടെ എത്തിയത് 1.50 ലക്ഷം മെട്രിക് ടണ്‍; അര്‍ജന്റീനയെയും ബ്രസീലിനെയും വെട്ടി
മുംബൈ: വന്‍ വിലക്കിഴിവു പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനയില്‍നിന്നുള്ള സോയ ഓയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ 1.50 മെട്രിക് ടണ്‍ സോയ എണ്ണ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്‌തെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇതുവരെ ഇറക്കുമതിയെങ്കില്‍ ഇക്കുറി അവരെ ഒഴിവാക്കിയത് ചൈനീസ് ക്രഷറുകളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. നിലവില്‍ ലോകത്തിലേറ്റവും കൂടുതല്‍ സോയബീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇറക്കുമതി കുത്തനെ ഉയര്‍ന്നതോടെ അവിടെ സോയ എണ്ണയ്ക്കു വിലയിടിഞ്ഞു. ഇറക്കുമതി പട്ടികയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രഷറുകളെയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലേക്ക് റെക്കോഡ് ഇറക്കുമതി നടത്തിയത്. ഇതു വീണ്ടും ചൈനീസ് സോയബീന്‍ വിപണിയെ ഉഷാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് വില്‍പനക്കാര്‍ ടണ്ണിനു 15 മുതല്‍ 20 ഡോളര്‍വരെ വിലക്കിഴിവാണു പ്രഖ്യാപിച്ചത്. ഈ അവസരം മുതലെടുത്താണ് ഇന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയത്. ‘ചൈനയിലെ സോയാബീന്‍ ക്രഷറുകള്‍ ആവശ്യത്തിലധികം എണ്ണയുത്പാദനത്തില്‍ വലഞ്ഞപ്പോഴാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഉടനടി അവര്‍ ഇന്ത്യയില്‍…
Read More » -
Breaking News
907 കിലോ ഭാരം; ഒരു കിലോമീറ്റര്‍ ചുട്ടെരിക്കും ‘ഗസാപ്’; പാറ തുളയ്ക്കും ‘ഹയാലത്ത്’; ഉഗ്ര ബോംബുകള്‍ പുറത്തെടുത്ത് തുര്‍ക്കി; കോണ്‍ക്രീറ്റും സ്റ്റീലും തുളച്ചു കയറി 90 മീറ്റര്‍ അടയിലെത്തും
ഇസ്താംബൂള്‍: അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്ങേയറ്റം വിനാശകാരിയായ ബോംബുകള്‍ വികസിപ്പിച്ചെടുത്ത് തുര്‍ക്കി. 17–ാം രാജ്യാന്തര ഡിഫന്‍സ് ഇന്‍ഡസ്ട്രി ഫെയറിലാണ് ഗസാപ്, ഹയാലത്ത് എന്നീ ബോംബുകള്‍ തുര്‍ക്കി പ്രദര്‍ശിപ്പിച്ചത്. അതീവ കൃത്യതയോടെ ചിന്നിച്ചിതറി സ്ഫോടനങ്ങള്‍ നടത്താന്‍ പാകത്തിലാണ് ഗസാപ് നിര്‍മിച്ചിരിക്കുന്നത്.ഹയാലത്താവട്ടെ കോണ്‍ക്രീറ്റും സ്റ്റീലുമെല്ലാം തുളച്ച് കയറി നാശം വിതയ്ക്കാന്‍ കഴിയുന്നതുമാണ്. രണ്ട് ബോംബുകളുടെയും പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായും സര്‍ട്ടിഫിക്കേഷന്‍ പ്രോസസ് കഴിഞ്ഞതായും റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഡയറക്ടര്‍ നിലൂഫര്‍ ഖുസ്ലു സ്ഥിരീകരിച്ചതായി തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. MK-84 എയര്‍ക്രാഫ്റ്റ് ബോംബ് വിഭാഗത്തിലാണ് 2000 പൗണ്ട് (907.1847 കിലോ) കിലോ) ഭാരമുള്ള ഗസാപ് വരുന്നത്. പരമ്പരാഗത ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിക്കുന്നതോടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലേക്ക് ചിതറിത്തെറിച്ച് നാശം വിതയ്ക്കാന്‍ ഗസാപിന് ശേഷിയുണ്ട്. MK സീരിസിലെ മറ്റേത് ബോംബിനെക്കാളും മൂന്നിരട്ടി നാശമാകും ഗസാപ് വിതയ്ക്കുക. മാത്രവുമല്ല പൊട്ടിത്തെറിയുടെ ആഘാതം വര്‍ധിപ്പിക്കുന്നതിനായി ഘടനയിലും ഫില്ലറിലും മാറ്റം വരുത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ F-16, F-4 യുദ്ധവിമാനങ്ങളില്‍…
Read More » -
Breaking News
വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി; യുവതിയും ഭര്‍ത്താവും 20 കോടി തട്ടി; ചെക്കും കണ്ടെടുത്തു; ശ്വേത വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരി
കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്. വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരിൽ നിന്ന് കണ്ടെത്തി. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയിൽ നിന്ന് 30 കോടി രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടത്. ആദ്യം അൻപതിനായിരം വ്യവസായി നൽകിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് വ്യവസായി സെൻട്രൽ പൊലീസിന് പരാതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയ ദമ്പതികൾ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടി. ദമ്പതികൾ സമാനമായ തട്ടിപ്പുകൾ മുൻപും നടത്തിയിട്ടുണ്ടെന്ന പൊലീസ്…
Read More »
