Month: July 2025

  • Breaking News

    അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്‌ഐ; യുദ്ധക്കളമായി ‘കേരള’ ആസ്ഥാനം; വിസിയെ അവഗണിച്ച് രജിസ്ട്രാര്‍ മുറിയിലെത്തി

    തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകള്‍. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. രജിസ്ട്രാര്‍ ഡോ.കെ.എസ്.അനികുമാറിന്റെ സസ്പെന്‍ഷന്‍ തുടരുകയാണെന്നും ഓഫിസില്‍ കടക്കാന്‍ അനുവദിക്കരുതെന്നും വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതു പാലിക്കാന്‍ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. രാവിലെ ക്യാംപസിലെത്തിയ രജിസ്ട്രാര്‍ യാതൊരു തടസവും കൂടാതെ ഓഫീസില്‍ പ്രവേശിച്ചു. അതേസമയം, രജിസ്ട്രാറുടെ പൂര്‍ണ ചുമതല ഡോ.മിനി കാപ്പനു നല്‍കിയ വിസി ഇന്ന് ഉത്തരവറിക്കി. ഈ സമയത്താണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ, അക്രമാസക്തരായ പ്രവര്‍ത്തകര്‍…

    Read More »
  • Breaking News

    രമേശിനെ നിലനിര്‍ത്തും; ശോഭയും ഷോണും താക്കോല്‍ സ്ഥാനങ്ങളില്‍ എത്താം; ‘സു-മു’ സഖ്യത്തെ തഴയും? ‘രാജീവ്ജി’ക്ക് കീഴയില്‍ അടിമുടി മാറാന്‍ ബിജെപി

    തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. പത്ത് ഉപാധ്യക്ഷന്മാര്‍ ഉള്‍പ്പെടെ ഇരുപ്പത്തിയഞ്ച് ഭാരവാഹികളെയാണ് പട്ടികയില്‍ ഉള്ളതെന്നാണ് വിവരം. എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ്, ഷോണ്‍ ജോര്‍ജ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരയേക്കും. പി സുധീര്‍, സി കൃഷ്ണകുമാര്‍ എന്നിവരെ മാറ്റും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി പി ശ്യാംരാജും മഹിളാമോര്‍ച്ച അധ്യക്ഷയായി നവ്യാ ഹരിദാസും എത്തിയേക്കും. ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. അതിന് മുന്‍പായിത്തന്നെ പുതിയ നേതൃത്വമുണ്ടാകേണ്ടതുണ്ട്. പുതിയ ഭാരവാഹികളുടെ പേരുകളടങ്ങിയ പട്ടിക കേന്ദ്രനേതൃത്വം ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ് സൂചന. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ എം ടി രമേശ് തുടര്‍ന്നേക്കും. ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശോഭ സുരേന്ദ്രന്‍ എത്തും. മുരളീധരന്‍ പക്ഷത്തുനിന്നുളള പി സുധീര്‍, സുരേന്ദ്രന്‍ പക്ഷത്തുനിന്നുള്ള സി കൃഷ്ണകുമാര്‍ എന്നിവരെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മാറ്റി പുതിയ നേതാക്കളെ പരിഗണിക്കും. സംഘടനയെ ചലിപ്പിക്കാന്‍ തനിക്ക് കൂടി സ്വീകാര്യരായ നേതാക്കളെ…

    Read More »
  • Social Media

    ആദ്യ ഭാര്യ സമ്മാനിച്ച കാറില്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പം ഊരുചുറ്റല്‍; നാഗചൈതന്യയ്ക്കായി പണം മുടക്കിയതില്‍ സാമന്ത ഖേദിക്കുന്നു

    സെലിബ്രിറ്റീസ് തമ്മില്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും വിവാഹമോചിതരാകുന്നതും സിനിമയില്‍ സര്‍വസാധാരണമാണ്. പക്ഷെ ചില വിവാഹമോചനങ്ങളും ബ്രേക്കപ്പുകളും ആളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമോചനമാണ് സാമന്ത-നാഗചൈതന്യ ജോഡിയുടേത്. ഏഴ് വര്‍ഷത്തോളം പ്രണയിച്ച ഇരുവരും 2017ല്‍ ആണ് വിവാഹിതരായത്. നാല് വര്‍ഷത്തോളം ഇരുവരും ദാമ്പത്യ ജീവിതം നയിച്ചു. ശേഷം 2021ല്‍ വേര്‍പിരിഞ്ഞു. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന കുറിപ്പ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം നാഗചൈതന്യ വീണ്ടും വിവാഹിതനായി. നടി ശോഭിത ധൂലിപാലയെയാണ് നടന്‍ വിവാഹം ചെയ്തത്. രണ്ട് വര്‍ഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹമോചനത്തിനുശേഷം കരിയറിന് പ്രധാന്യം നല്‍കിയാണ് സാമന്ത മുന്നോട്ട് പോകുന്നത്. അതേസമയം നാഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയ വീണ്ടും ചര്‍ച്ചയാവുകയാണ്. ശോഭിതയ്ക്കൊപ്പം ചുവന്ന കാര്‍ ഓടിച്ച് പോകുന്ന നാഗചൈതന്യയാണ് ചര്‍ച്ചയാകുന്നത്. നാഗചൈതന്യ ഓടിക്കുന്ന ചുവന്ന കാര്‍ ഫെറാറിയാണെന്നും അത് നടന് സമ്മാനിച്ചത് മുന്‍ ഭാര്യ സാമന്തയാണെന്നുമാണ്…

    Read More »
  • Breaking News

    ബോക്‌സിങ് താരത്തിന്റെ ഇടിയില്‍ നെഞ്ചുംകൂട് തകര്‍ന്നു; നേപ്പാള്‍ സ്വദേശിയായ കൂട്ടുപ്രതി സ്ഥിരം കുറ്റവാളി; ഹോട്ടല്‍ മുതലാളിയുടെ ക്രൂരകൊലാപാതകം

    തിരുവനന്തപുരം: ജീവനക്കാര്‍ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടല്‍ ഉടമ ശ്രീലെയ്ന്‍ 1/ 10 കീര്‍ത്തനയില്‍ ജസ്റ്റിന്‍ രാജി(59)ന്റെ മരണത്തിനിടയാക്കിയത് അതിക്രൂര മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു. തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേല്‍ക്കുകയും ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കയര്‍, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകള്‍ കഴുത്തിലുണ്ട്. ശക്തമായ ഇടിയില്‍ നെഞ്ചില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ജീവനക്കാരെ അന്വേഷിച്ച് അവരുടെ താമസസ്ഥലത്തെത്തിയ ജസ്റ്റിന്‍ ആക്രമണത്തിനിരയാവുകയായിരുന്നു. ജോലിക്കെത്താത്തതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടാനും വാടകവീട്ടില്‍ നിന്നു പുറത്താക്കാനും തീരുമാനിച്ചതിലുള്ള പകയാണ് കൊലയില്‍ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ഹോട്ടലില്‍ രണ്ടാഴ്ചയ്ക്കു മുന്‍പ് ജോലിയില്‍ പ്രവേശിച്ച നേപ്പാള്‍ സ്വദേശി ഡേവിഡ് ദില്‍കുമാര്‍ (35), വിഴിഞ്ഞം അടിമലത്തുറ സ്വദേശി ആര്‍.രാജേഷ് (35) എന്നിവരാണ് ജസ്റ്റിനെ കൊലപ്പെടുത്തിയത്. ജ്യൂസുണ്ടാക്കുന്ന ജോലിയായിരുന്നു ഡേവിഡിന്. രാജേഷിനായിരുന്നു പാചകത്തിന്റെ ചുമതല. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആക്രമണം.രാവിലെ ആറിനു ജസ്റ്റിന്‍ ഹോട്ടലിലെത്തിയപ്പോള്‍ രാജേഷും ഡേവിഡും ജോലിക്കു കയറിയിരുന്നില്ല. 8 മണിയായിട്ടും കാണാതായതോടെ ഇടപ്പഴഞ്ഞിയില്‍…

    Read More »
  • Breaking News

    പാകിസ്താനില്‍നിന്ന് മൈക്രോ സോഫ്റ്റും പിന്‍വാങ്ങുന്നു; രാജ്യം സൃഷ്ടിച്ച ഗുരുതര പരിസ്ഥിതിയുടെ സൂചന, ആഗോള ഭീമന്‍മാര്‍ക്കുപോലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ആദ്യ കണ്‍ട്രി മേധാവി; സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് മൈക്രോസോഫ്റ്റ്; കത്തു നല്‍കി പാകിസ്താനും

    ന്യൂയോര്‍ക്ക്: പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. 2000 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച് കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴാണു അടച്ചുപൂട്ടല്‍. എന്നാല്‍, ‘യുഗത്തിന്റെ അവസാനമാണെന്നാണു’ കമ്പനിയുടെ ആദ്യ കണ്‍ട്രി മേധാവി ജവാദ് റഹ്‌മാന്‍ ലിങ്ക്ഡ് ഇന്നിലെ പോസ്റ്റില്‍ പറഞ്ഞു. ‘ഇതൊരു കോര്‍പറേറ്റ് പുറത്തുകടക്കല്‍ മാത്രമല്ല. ഈ രാജ്യം സൃഷ്ടിച്ച പരിസ്ഥിതിയുടെ ഗുരുതരമായ സൂചനകൂടിയാണ്. മൈക്രോസോഫ്റ്റ് പോലെയുള്ള ആഗോള ഭീമന്‍മാര്‍ക്കുപോലും നിലനില്‍ക്കാന്‍ കഴിയാത്ത ഒന്ന്. പാകിസ്താന്‍ ഇത്തരം കമ്പനികള്‍ക്കായി എന്തു ചെയ്തു ചെയ്തില്ല എന്നു വിലയിരുത്തുന്നതുകൂടിയാണ് ഈ പിന്‍വാങ്ങല്‍’ എന്നും അദ്ദേഹം എഴുതി. റെഡ്മണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു മൈക്രോസോഫ്റ്റും പാകിസ്താനില്‍നിന്നുള്ള പിന്‍മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഉപഭോക്തൃ കരാറുകളെയും സേവനങ്ങളെയും ഈ മാറ്റം ബാധിക്കില്ലെന്നും മൈക്രോ സോഫ്റ്റ് വക്താവ് പറഞ്ഞു. ലോകമെമ്പാടും ഈ മാതൃക വിജയകരമായി പിന്തടരുന്നു. ഉപഭോക്താക്കള്‍ക്ക് ഇതുവരെ ലഭിച്ച എല്ലാ സേവനങ്ങളും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ സോഫ്റ്റിന്റെ ഓപ്പറേഷണല്‍ പുനസംഘടനയാണിതെന്നും തുടര്‍ന്നുള്ള സേവനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു പാകിസ്താന്‍ കത്തു പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താന്‍…

    Read More »
  • Kerala

    യോഗേഷിപ്പോള്‍ പോകണ്ട! ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറിയില്ല, ഉദ്യോഗസ്ഥന്റെ വഴിയടച്ച് സര്‍ക്കാര്‍

    തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയ പോലീസ് മേധാവിയെ നിയമിച്ച് 10 ദിവസം കഴിഞ്ഞിട്ടും ഡിജിപി യോഗേഷ് ഗുപ്തയ്ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറിയില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ യോഗേഷിന് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള വഴിയടയ്ക്കുകയാണ് സര്‍ക്കാര്‍. എന്തെങ്കിലും നടപടിയുണ്ടാകണമെങ്കില്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തുംവരെ കാത്തിരിക്കേണ്ടിവരും. വിജിലസ് മേധാവിസ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റിയതിനുപിന്നാലെതന്നെ യോഗേഷ് ഗുപ്ത കേന്ദ്ര അന്വേഷണ ഏജന്‍സിയിലേക്കുപോകാന്‍ തയ്യാറെടുപ്പുനടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയുടെ തലപ്പത്ത് നിയോഗിക്കപ്പെടാനുള്ള പാനലുണ്ടാക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തുനല്‍കിയിരുന്നു. എന്നാല്‍, വിജിലന്‍സിലിരിക്കെത്തന്നെ സര്‍ക്കാരിന് അനഭിമതമായ യോഗേഷിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒട്ടേറെത്തവണ ഓര്‍മ്മപ്പെടുത്തിയിട്ടും സര്‍ക്കാര്‍ അയഞ്ഞിട്ടില്ല. പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള താത്കാലിക പട്ടകയില്‍നിന്ന് പിന്മാറാന്‍ യോഗേഷ് ഗുപ്തയ്ക്ക് സമ്മര്‍ദമുണ്ടായിരുന്നു. രണ്ടുമാസത്തിലധികമായിട്ടും സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനു പിന്നില്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെയുള്ള അദ്ദേഹത്തിന്റെ നടപടികളാണെന്നാണ് സൂചന.

    Read More »
  • Crime

    ഈന്തപ്പഴ ബാഗേജില്‍ ലഹരിമരുന്ന്, ആറ്റിങ്ങലില്‍ അഞ്ചു കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. ഇതിന് അഞ്ചു കോടി രൂപയുടെ മൂല്യം കണക്കാക്കുന്നു. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നും ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്തുവെച്ച് വിദേശത്തു നിന്നും വന്നവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന കാര്‍ ചേസ് ചെയ്ത് പിടിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്തിയത് കണ്ടെത്തിയത്. സഞ്ജു ഈ മാസം ആദ്യവും നന്ദു കഴിഞ്ഞ മാസവുമാണ് വിദേശത്തേക്ക് പോയത്. നന്ദു തിരിച്ചെത്തിയപ്പോഴാണ് ലഹരിമരുന്ന് പിടികൂടുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശബന്ധമുള്ള ലഹരിമാഫിയയുടെ കാരിയറായി ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

    Read More »
  • Kerala

    ഇരിട്ടിയിലെ തോട്ടില്‍ വെള്ളം പതഞ്ഞ് പൊങ്ങി; പരിശോധനയില്‍ രാസസാന്നിധ്യം, നാട്ടുകാര്‍ ആശങ്കയില്‍

    കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ബുധനാഴ്ച്ച വൈകീട്ട് ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ ചെട്ടിയാര്‍ പീടികയില്‍ തോട്ടിലാണ് വെള്ളപത പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി. പച്ചക്കറികളുടെ വിഷാംശം നീക്കുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ ജില്ലയുടെ ഏക കുടിവെള്ള സംഭരണിയായ പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉളിക്കല്‍ പൊലീസും ആരോഗ്യവകുപ്പും വ്യക്തമാക്കി. പഴം, പച്ചക്കറി എന്നിവയിലെ വിഷാശം ഒഴിവാക്കുന്നതിനായി ഉണ്ടാക്കുന്ന ലായിനിയില്‍ ഉപയോഗിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ്, ഫാറ്റി ആല്‍ക്കഹോള്‍ എഥോലെറ്റ് എന്നിവയടങ്ങിയ കെമിക്കല്‍ തോട്ടിലൂടെ ഒഴുക്കിയതാണ് പത വരുന്നതിന് കാരണമായിട്ടുള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  

    Read More »
  • LIFE

    രജനീകാന്ത്, കമല്‍ ഹാസന്‍ ചിത്രങ്ങളിലെ നടി; കരിയര്‍ തകര്‍ന്നതോടെ വേശ്യാവൃത്തി, എയ്ഡ്‌സ് ബാധിച്ച് ദാരുണരൂപത്തില്‍ മരണം

    പലപ്പോഴും സിനിമകളെ വെല്ലുന്ന ജീവിതകഥകളാണ് നമുക്ക് ചുറ്റും ഉണ്ടാവുക. കഥകളേക്കാള്‍ ഞെട്ടിപ്പിക്കുന്നതും ദുരന്തപൂര്‍ണവുമായ ജീവിചതസാഹചര്യങ്ങളെ പല മനുഷ്യരും നേരിടേണ്ടതായി വരും. അത്തരത്തില്‍ കേള്‍ക്കുന്ന ആരുടേയും കണ്ണിനെ ഈറനണയിക്കുന്ന ദുരന്തപൂര്‍ണ്ണമായ ജീവിതകഥയാണ് ഈ പ്രമുഖ നടിയുടേത്. സിനിമാ മേഖലയിലെ ഒരു കറുത്ത പാടെന്ന് വിശേഷിപ്പിക്കുന്ന ദുരന്തങ്ങളാണ് ഈ നടിക്ക് ജീവിത സാഹചര്യങ്ങള്‍ ഒരുക്കിയത്. രജനീകാന്തിന്റെയും കമലിന്റെയും സിനിമകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഈ നടി തന്റെ അവസാന കാലത്ത് ദുരിതപൂര്‍ണ്ണമായ യാതനകളാണ് അനുഭവിച്ചത്. മറ്റാരുമല്ല നടി നിഷ നൂര്‍. പ്രമുഖ നായക നടന്മാരുടെ സിനിമകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന നിഷയെ ചുറ്റിപറ്റി നിരവധി കിംവദന്തികളും കഥകളും പ്രചരിച്ചിരുന്നു. 80 കളിലെ ഒരു മുന്‍നിര നടിയായിരുന്നു നടി നിഷ നൂര്‍. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഇവര്‍ക്ക് ആരാധകര്‍ ഏറെയാണ്. മലയാളി പ്രേക്ഷകര്‍ക്കും നിഷ പരിചിതയാണ്. ചുവപ്പു നാട, മിമിക്‌സ് പരേഡ്, അയ്യര്‍ ദ ഗ്രേറ്റ്, ദേവാസുരം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ…

    Read More »
  • ബി.ജെ.പിക്ക് വീണ്ടും വടി വെട്ടിക്കൊടുത്ത് തരൂര്‍; അടിയന്തരാവസ്ഥയിലെ ഇന്ദിരയുടെയും മകന്റെയും ക്രൂരതകള്‍ വിവരിച്ച് ലേഖനം, ‘പാഠങ്ങള്‍ ഉള്‍ക്കൊള്ളണം’

    തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകള്‍ വിവരിച്ച് ലേഖനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അര നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ബിജെപി ഇതിനെ പ്രധാന പ്രചാരണ ആയുധമാക്കി ഉപയോഗിക്കുന്നതിനിടെയാണ് ശശി തരൂരിന്റെ ഇത്തരത്തിലുള്ള ലേഖനം. മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിലാണ് തരൂര്‍ ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകള്‍ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും തരൂര്‍ ഓര്‍മ്മപ്പെടുത്തുന്നു. ’21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നു’ തരൂര്‍ ലേഖനത്തില്‍ കുറിച്ചു. അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍…

    Read More »
Back to top button
error: