Month: July 2025

  • India

    മതപരിവര്‍ത്തനവും അനധികൃത ദേവാലയ നിര്‍മാണവും പെരുകുന്നു; നേരിടാനുറച്ച് മഹാരാഷ്ട്ര, ആദ്യം അന്വേഷണം പിന്നാലെ നിയമം

    മുംബൈ: പ്രലോഭനങ്ങളിലൂടെയോ നിര്‍ബന്ധത്തിലൂടെയോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ തടയുന്നതിനായി കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്ത് നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് എംഎല്‍എമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയാണ് ഇക്കാര്യം അറിയിച്ചത്. ധൂലെ, നന്ദര്‍ബാര്‍ ജില്ലകളിലെ അനധികൃത പള്ളി നിര്‍മാണങ്ങള്‍ വ്യാപിക്കുന്നുണ്ടെന്ന് എംഎല്‍എ അനുപ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിര്‍മാണങ്ങളെക്കുറിച്ച് ഡിവിഷണല്‍ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ബവന്‍കുലെ സഭയ്ക്ക് ഉറപ്പ് നല്‍കി.അന്വേഷണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ അനധികൃത പള്ളി നിര്‍മിതികള്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിലെ കാലതാമസത്തില്‍ എംഎല്‍എ അതുല്‍ ഭട്ഖല്‍ക്കര്‍ ആശങ്ക പ്രകടിപ്പിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നിര്‍ബന്ധിതമോ ലവ് ജിഹാദോ എന്ന പേരിലോ ആണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതുപോലുള്ള കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമം സംസ്ഥാനം എപ്പോഴാണ് കൊണ്ടുവരുന്നതെന്ന് ഭട്ഖല്‍ക്കര്‍…

    Read More »
  • Breaking News

    മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു

    ചണ്ഡീഗഡ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യത്തിനാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. കര്‍ത്താര്‍ മെമ്മൊറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ പരീക്ഷ നടക്കുകയായിരുന്നു. മുടിവെട്ടാനും സ്‌കൂളിന്റെ അച്ചടക്കം പാലിക്കാനും പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജഗ്ബീര്‍ സിംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Breaking News

    തരൂരിനൊപ്പം യുഎസിലെത്തിയ ബിജെപി എംപിയെ ട്രംപ് ഇറക്കിവിട്ടു? പ്രോട്ടോക്കോള്‍ ലംഘിച്ചു വീട്ടിലെത്തി; യുവ എംപി ആരെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

    ന്യൂയോര്‍ക്ക്: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ യു.എസിലെത്തിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായ ബി.ജെ.പി. എം.പിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വസതിയില്‍നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ലംഘിച്ച് കാണാനെത്തിയ യു.വ എംപിയോടാണ് ട്രംപ് ക്ഷോഭിച്ചത്. വിവരമറിഞ്ഞ രാഷ്ട്രപതി ഭവന്‍ എംപിയെ ശാസിച്ചെന്നും റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ശശി തരൂരിന്റെ നേതൃത്വത്തില്‍ യു.എസില്‍ എത്തിയ സംഘത്തില്‍ ബി.ജെ.പിയില്‍നിന്ന് മൂന്ന് എം.പിമാരാണ് ഉണ്ടായിരുന്നത്. തേജസ്വി സൂര്യ, ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വര്‍ കലിത എന്നിവര്‍. ഇക്കൂട്ടത്തിലെ യുവ എം.പിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ മാരാ ലോഗോ വസതിയില്‍ ചെന്നത്. യു.എസിലെ തന്റെയൊരു സുഹൃത്ത് വഴിയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സുഹൃത്തിനൊപ്പം എത്തിയ എം.പിയോട് ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ നിന്നുള്ള യുവ എം.പിയാണ് ഇതെന്ന് സൂചനയുണ്ട്. നേരത്തെ ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ പേരിലും ഈ എംപി. വിവാദത്തിലായിരുന്നു. നാട്ടില്‍…

    Read More »
  • Breaking News

    9,531 കോടി വലിയ തുക; നഷ്ടപരിഹാരം നല്‍കാനാകില്ല; എം.എസ്.സി. കമ്പനി കോടതിയില്‍; ‘ഇന്ധന ചോര്‍ച്ച ഉണ്ടായിട്ടില്ല, കേസ് കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എത്ര നല്‍കാനാകുമെന്ന് അറിയിക്കാന്‍ ഹൈക്കോടതി

    കൊച്ചി: കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനു പിന്നാലെ നഷ്ടപരിഹാരത്തില്‍നിന്ന് ഒഴിഞ്ഞുമാറി കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ഭീമമാണെന്നും, ഇത് നല്‍കാനാവില്ലെന്നും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പല്‍ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തര്‍ക്കമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കപ്പലിന്റെ ഉടമസ്ഥര്‍ തങ്ങളല്ലെന്ന വാദമാണ് പ്രധാനമായും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി മുന്നോട്ടു വെക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നഷ്ടപരിഹാരമായി 9,531 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഭീമമായ തുകയാണ്. ഇത് നല്‍കാനാവില്ല. ഇന്ധനം ചോര്‍ന്നിട്ടില്ലാത്തതിനാല്‍ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് പ്രശ്‌നമൊന്നും സംഭവിച്ചിട്ടില്ല. പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ കരയ്ക്കടിഞ്ഞത് മാത്രമാണ് പ്രശ്‌നം. കപ്പല്‍ മുങ്ങിയത് സംസ്ഥാനത്തിന്റെ സമുദ്രാതിര്‍ത്തിക്ക് ഉള്ളിലല്ല എന്നതിനാല്‍ കേന്ദ്രസര്‍ക്കാരാണ് നഷ്ടപരിഹാരത്തിനായി സ്യൂട്ട് നല്‍കേണ്ടതെന്നും കപ്പല്‍ കമ്പനി വാദിച്ചു. കപ്പല്‍ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തര്‍ക്കമില്ലെന്നു ജസ്റ്റിസ് എം.എ. അബ്ദുള്‍ ഹക്കീം ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നല്‍കാനാകുമെന്ന് കമ്പനി…

    Read More »
  • Crime

    ഭാര്യയ്ക്ക് വിവാഹവാര്‍ഷികത്തിന് സമ്മാനം 49,000 ന്റെ േഫാണ്‍; സ്വിച്ച് ഓണ്‍ ചെയ്തതിന് പിന്നാലെ ഗുജറാത്ത് പോലീസ് വീട്ടില്‍, കൊല്‍ക്കത്ത അഭിഭാഷകന്‍ ഞെട്ടി!

    കൊല്‍ക്കത്ത: വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് ഒരു പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിഭാഷകന്‍. 49,000 രൂപ ചെലവിട്ട് മേടിച്ച ഈ ഫോണ്‍ അവര്‍ക്ക് പിന്നീട് വലിയ തലവേദനയായി മാറി. സമ്മാനമായി ലഭിച്ച ഫോണ്‍ ഭാര്യ ഓണ്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. സമ്മാനമായി നല്‍കിയ സ്മാര്‍ട്ട്ഫോണ്‍ ഒരു പ്രധാനപ്പെട്ട സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞു. ക്രിമിനല്‍ കുറ്റം ചുമത്തിയ ഉപകരണങ്ങള്‍ പുതിയതാക്കി വീണ്ടും വില്‍പ്പനയ്ക്കെത്തിക്കുന്ന ഒരു റാക്കറ്റിനെക്കുറിച്ച് ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ് നടക്കുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനതല അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. കൊല്‍ക്കത്തയിലെ മിഷന്‍ റോ എക്സ്റ്റന്‍ഷനിലുള്ള കടയില്‍ നിന്ന് 49,000 രൂപ വിലമതിക്കുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണാണ് അഭിഭാഷകന്‍ വാങ്ങിയത്. ഇത് സീല്‍ ചെയ്തിരുന്നു. കൂടാതെ ജിഎസ്ടി ഇന്‍വോയിസും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ ഈ ഫോണ്‍ പുതിയതായി അഭിഭാഷകന് തോന്നി. ഭാര്യക്ക് എല്ലാം…

    Read More »
  • Crime

    കള്ളത്തോക്ക് നിര്‍മാണം: ആലക്കോട് സ്വദേശി രാജപുരത്ത് അറസ്റ്റില്‍, കൊല്ലപ്പണിയിലും ആശാരിപ്പണിയിലും വിദഗ്ധന്‍

    കസര്‍ഗോഡ്: രാജപുരം നാടന്‍ കള്ളത്തോക്ക് നിര്‍മാണകേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. തോക്ക് നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ആലക്കോട് അരങ്ങം കാര്‍ത്തികപുരം സ്വദേശി എം.കെ.അജിത്കുമാര്‍ (55) ആണ് പോലീസിന്റെ പിടിയിലായത്. രാജപുരം കോട്ടക്കുന്ന് കൈക്കളന്‍കല്ലിലെ നിര്‍മാണകേന്ദ്രത്തില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും നിര്‍മാണം പാതിപൂര്‍ത്തിയാക്കിയ ഒരു തോക്കും നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തു. രണ്ടുമാസമായി കോട്ടക്കുന്നില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളത്തോക്ക് നിര്‍മാണം. ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജി ന്റെയും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാ ണ് ചൊവ്വാഴ്ച 3.30-ഓടെ രാജപു രം ഇന്‍സ്‌പെക്ടര്‍ പി.രാജേഷിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. രാജപുരത്തെ എസ്‌ഐമാരായ കരുണാകരന്‍, ബിജു പുളിങ്ങോം, എഎസ്‌ഐ ഓമനക്കുട്ടന്‍, ദിലീപ്, സനൂപ്, വിനോദ്, ഡിവൈഎസ്പി തലത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ സുഭാഷ്, സുഭാഷ് ചന്ദ്രന്‍, ജിനേഷ്, എഎസ്‌ഐ അബൂബക്കര്‍, നികേഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയില്‍ കള്ളത്തോക്കുകളും നിര്‍മാണസാമഗ്രികളുമടക്കം പ്രതിയെ പിടികൂടുകയായിരുന്നു. കൊല്ലപ്പണി,…

    Read More »
  • Crime

    ഓമല്ലൂരില്‍ BJP-CPM സംഘര്‍ഷം; 2 സിപിഎം പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു; ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്ക്

    പത്തനംതിട്ട: ഓമല്ലൂരില്‍ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും മറ്റൊരു സിപിഎം പ്രവര്‍ത്തകനും മര്‍ദനമേറ്റു. സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയും ഒരു സിപിഎം പ്രവര്‍ത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓമല്ലൂര്‍ പറയനാലി തുണ്ടില്‍ മേലേതില്‍ ടി അരുണ്‍, തുണ്ടിയില്‍ വടക്കേതില്‍ എം പ്രദീപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കൂടാതെ പറയനാലി സ്വദേശി ഷൈജുവിന് മര്‍ദനമേറ്റു. ബിജെപി പ്രവര്‍ത്തകന്‍ ഓമല്ലൂര്‍ പൈവള്ളി താന്നിമൂട്ടില്‍ അഖിലിന് പരുക്കുണ്ട്. പകല്‍ സമയത്തെ പ്രശ്‌നങ്ങള്‍ക്കുശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരില്‍ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. പത്തനംതിട്ട, അടൂര്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമെത്തിയാണ് സംഘര്‍ഷം തടഞ്ഞത്. രാത്രി ഒന്‍പതോടെയാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്. ഓമല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ അഖിലിന്റെ വീടിനു മുന്നില്‍ ഇന്നലെ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍…

    Read More »
  • Breaking News

    നായനാര്‍ വധശ്രമം മുതല്‍ കളമശേരി ബസ് കത്തിക്കല്‍ വരെ; ലഷ്‌കര്‍ ദക്ഷിണേന്ത്യാ കമാന്‍ഡറായ മലയാളി; ആരാണ് തടിയന്റവിടെ നസീര്‍?

    കൊച്ചി: നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയാവുകയും, വിചാരണ പൂര്‍ത്തിയായ കേസുകളില്‍ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോള്‍ തടവില്‍ കഴിയുകയും ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് തടിയന്റവിടെ നസീര്‍ അഥവാ ഉമ്മര്‍ ഹാജി എന്നറിയപ്പെടുന്ന നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിടെ നസീര്‍. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, 2008ലെ ബെംഗളുരു സ്‌ഫോടന പരമ്പര കേസ്, ഇ കെ നായനാര്‍ വധശ്രമക്കേസ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തിയ കാച്ചപ്പള്ളി ജ്വല്ലറി കവര്‍ച്ച, കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്, അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശ്ശേരിയില്‍ കത്തിച്ച കേസ് തുടങ്ങിയവയാണ് തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട പ്രധാന കേസുകള്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് ഇയാള്‍ എന്നാണ് പറയപ്പെടുന്നത്. മുന്‍ പിഡിപി പ്രവര്‍ത്തകനും കണ്ണൂര്‍ ഏരിയയില്‍ ഭാരവാഹിയും ആയിരുന്നു. കേരളത്തില്‍ നിന്നും മുസ്ലിം യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും അവര്‍ കാശ്മീരില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത…

    Read More »
  • Breaking News

    ഗൂഗിളിന് വെല്ലുവിളിയാകും; വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ; ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റി മറിക്കും; ഗൂഗിളിന്റെ പരസ്യ വിപണിയെയും ബാധിച്ചേക്കും

    സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് ജിപിടിയെന്ന എഐ പ്ലാറ്റ്‌ഫോം പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച ഓപ്പണ്‍ എഐ പുതിയ വെബ്ബ്രൗസര്‍ പുറത്തിറക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവില്‍ മുന്‍നിരയിലുള്ള ഗൂഗിള്‍ ക്രോമിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ബ്രൗസറെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രൗസര്‍ പുറത്തിറങ്ങുമെന്നാണു വിവരം. ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍, ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റിമറിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇന്ന് ഉപയോഗിക്കാത്ത മേഖലകളില്ല. ഗൂഗിളും, എക്‌സുമൊക്കെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമുകള്‍ പുറത്തിറക്കിയെങ്കിലും ഓപ്പണ്‍ എഐ പോലെ സ്വീകാര്യതയുണ്ടായിട്ടില്ല. യൂസര്‍ ഡാറ്റ പോലെ ഗൂഗിളിനെ വിപണിയില്‍ മുന്‍നിരയിലെത്തിച്ച സംഗതികളിലേക്ക് ഓപ്പണ്‍ എഐയ്ക്കു വളരെപ്പെട്ടെന്നു കടന്നെത്താന്‍ കഴിഞ്ഞേക്കും. നിലവില്‍ 500 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിക്കുണ്ട്. ഓപ്പണ്‍ എഐ ബ്രൗസര്‍ കൂടി പുറത്തിറക്കുന്നതോടെ ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗമായ പരസ്യ വിപണിയിലേക്കും കൂടുതല്‍ ചൂഴ്ന്നിറങ്ങും. ചാറ്റ് ജിപിടിയാണ് ഇപ്പോള്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത്.…

    Read More »
  • Breaking News

    ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സര്‍ക്കാര്‍ ജോലി; സഹായം അപര്യാപ്തമെന്ന് ചാണ്ടി ഉമ്മന്‍

    തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മകന്‍ നവീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു അപകടം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വര്‍ഷംമുന്‍പു പൊതുമരാമത്തുവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് അടക്കം പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെന്നും 10 ലക്ഷം രൂപ അപര്യാപ്തമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. അപകടത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.…

    Read More »
Back to top button
error: