Month: July 2025
-
Breaking News
പാകിസ്ഥാനെ ഞെട്ടിച്ച് ‘ഓപ്പറേഷന്‍ ബാം’; 17 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്; സുരക്ഷാ സേനയ്ക്കു മാത്രം നഷ്ടംവരുത്താന്‍ ശ്രദ്ധാപൂര്‍വം നടത്തിയ ഓപ്പറേഷനെന്ന് വിശദീകരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഞെട്ടിച്ച് 17 സൈനിക, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി വിമത സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്). ഓപ്പറേഷന്‍ ബാം’ എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ പഞ്ച്ഗുര്‍, സുരബ്, കെച്ച്, ഖരാന്‍ എന്നിവിടങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ബിഎല്‍എഫ് അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും സൈനിക ചെക്ക്‌പോസ്റ്റുകള്‍ക്കും, ഓഫീസ് കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ബലൂച് ദേശീയ വിമോചന യുദ്ധത്തിലെ ഒരു പുതിയ പ്രഭാതം’ എന്നാണ് ആക്രമണത്തെ ബിഎല്‍എഫ് വക്താവ് ഗ്വാഹ്റാം ബലോച്ച് വിശേഷിപ്പിച്ചത്. മക്രാന്‍ തീരം മുതല്‍ കോ-ഇ-സുലെമാന്‍ പര്‍വതങ്ങള്‍ വരെ നീണ്ടു നിന്നതായി ഗ്വാഹ്‌റാം അവകാശപ്പെട്ടു. സുരക്ഷാ സേനയ്ക്ക് ആള്‍ബലത്തിലും വസ്തുവകയിലും നഷ്ടം വരുത്താന്‍ ശ്രദ്ധാപൂര്‍വം നടത്തിയ ആക്രമണങ്ങളാണ് ഇവയെന്നും ബിഎല്‍എഫ് വ്യക്തമാക്കി. വിഭവ ചൂഷണം, രാഷ്ട്രീയ അവഗണന, സൈനിക സാന്നിധ്യം എന്നിവയാണ് ബലൂചുകള്‍ പ്രധാനമായും മുന്നോട്ടു വെയ്ക്കുന്ന പ്രശ്‌നങ്ങള്‍. ബുധനാഴ്ച രാവിലെ മുതല്‍ മേഖലയില്‍ സുരക്ഷാ…
Read More » -
Breaking News
ഇന്ത്യന്‍ ടീമിന്റെ അഭിമാനമായി മൂന്ന് വയനാടുകാര്‍; മിന്നുമണി വൈസ് ക്യാപ്റ്റന്‍; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ വനിത എ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഏഴുമുതൽ 24 വരെ നടക്കുന്ന മത്സരത്തിൽ ട്വൻറി 20, ഏകദിന, ചതുര്‍ദിന മത്സരങ്ങൾക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്. ടീമിൽ മൂന്ന് മലയാളികള്‍ ഇടംപിടിച്ചു. വയനാട് സ്വദേശികളായ മിന്നുമണി, ഓൾറൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ടീമിലെത്തിയത്. രാധാ യാദവ് നയിക്കുന്ന ടീമില്‍ മിന്നുമണിയാണ് വൈസ് ക്യാപ്റ്റൻ. ഓഗസ്റ്റ് 7 മുതൽ 24 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ട്വൻറി 20, ഏകദിന, ചതുര്‍ദിന ഫോര്‍മാറ്റുകളിലാണ് മത്സരങ്ങൾ. ഏകദിന- മൾട്ടി-ഡേ സ്ക്വാഡിൽ മിന്നുമണിയും ജോഷിതയും ഇടംപിടിച്ചു. ഓഗസ്റ്റ് 7, 9, 10 തീയതികളിൽ ടി20 മത്സരവും 13,15, 17 തിയതികളിൽ ഏകദിനവും ഓഗസ്റ്റ് 21 -24 വരെ ഒരു നാല് ദിന മത്സരവുമാണ് പര്യടനത്തിനുള്ളത്. ട്വന്‍റി 20 സ്‌ക്വാഡ് : രാധാ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ഡി. വൃന്ദ, സജന സജീവൻ, ഉമാ…
Read More » -
Breaking News
തമാശ സുഖിച്ചില്ല; ബോളിവുഡ് ‘പിഷാരടി’യുടെ കാനഡയിലെ കഫേയിലേക്ക് വെടി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ ഭീകരര്‍ ലഡ്ഡി
ഒട്ടാവ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ആങ.കറും ബോളിവുഡ് ഹാസ്യതാരവുമായ കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയ്ക്ക് നേരേ വെടിവെപ്പ്. കഫേ ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുളളിലാണ് ആക്രമണമുണ്ടായത്. അക്രമി ഒന്‍പത് തവണയെങ്കിലും കഫേ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. ഖലിസ്ഥാനി ഭീകരന്‍ ഹര്‍ജിത് സിങ് ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റസ്റ്റോറന്റ് വ്യവസായത്തിലേക്കുള്ള കപില്‍ ശര്‍മ്മയുടെ ആദ്യ ചുവട് വയ്പാണ് കാപ്സ് കഫേ. ഭാര്യ ഗിന്നി ഛത്രത്തും സംരംഭത്തില്‍ പങ്കാളിയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സറേയിലാണ് കഫേ സ്ഥിതി ചെയ്യുന്നത്. കാനഡ സമയം, ബുധനാഴ്ച രാത്രി കാറിലിരിക്കുന്ന ഒരാള്‍ കഫേയുടെ ജനാല ലക്ഷ്യമാക്കി തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഹര്‍ജിത് സിങ് ലഡ്ഡി എന്‍ഐഎ ഏറ്റവും അധികം തിരയുന്ന ഭീകരന്മാരില്‍ ഒരാളാണ്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. കപില്‍ ശര്‍മ തന്റെ ചാനലിലൂടെ പറഞ്ഞ ഒരുതമാശ ഇഷ്ടപ്പെടാതെ വന്നതിന്റെ പേരിലാണ് ലഡ്ഡി വെടിവയ്പ്പിന് ഉത്തരവിട്ടതെന്ന് പറയുന്നു. പൊലീസും ഫോറന്‍സിക് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി.…
Read More » -
Breaking News
മാനിഷാദരേ, പരാക്രമം അപ്പാവികളോടല്ല വേണ്ടൂ!!! സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തു, അരി തട്ടിമറിച്ചു; ‘ഡിഎഫി’ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂര്‍: കേളകം മണത്തണ സ്‌കൂളില്‍ പഠിപ്പു മുടക്കാനെത്തിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാചകപ്പുരയില്‍ കയറി പാചകക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അരി തട്ടിമറിച്ചെന്നും പരാതി. മണത്തണ ജിഎച്ച്എസ്എസ് അധികൃതരുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസെടുത്തത്. ഉച്ചഭക്ഷണം തയ്യാറാക്കിയാല്‍ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയില്‍ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. ”പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. ഓള്‍ടെ അമ്മയാകാന്‍ പ്രായമുണ്ട്. ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു.” വസന്ത പറഞ്ഞു. തന്റെ കൈ പിടിച്ച് തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു. പഠിപ്പുമുടക്കിനെത്തുടര്‍ന്ന് രാവിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥികളെ വിട്ടിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വിട്ടയയ്ക്കാന്‍ സാധിക്കില്ലെന്നറിയിച്ചതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ഭക്ഷണം വയ്ക്കുന്നത് തടഞ്ഞാല്‍ വിദ്യാര്‍ഥികളെ നേരത്തെ വിടേണ്ടി വരുമെന്നതിനാലാണ്…
Read More » -
Breaking News
മുറിയിലേക്ക് വിളിച്ചുവരുത്തി ദിവ്യജലം തളിച്ചു, വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തി, പിന്നീട് അനങ്ങാന്‍ പറ്റിയില്ല; ക്ഷേത്ര പൂജാരിക്കെതിരെ നടി
ക്വലാലംപുര്‍: പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മലേഷ്യന്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ ഇന്ത്യന്‍ വംശജ. മലേഷ്യയിലെ ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് നടി ലിഷാല്ലിനി കണാരന്‍ രംഗത്തെത്തിയത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഇന്ത്യക്കാരനായ പൂജാരി തനിക്കെതിരെ അതിക്രമം നടത്തിയെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. ജൂണ്‍ 21 ന് സെപാംഗിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്. തനിച്ചാണ് നടി ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്രത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പൂജാരിയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്ത് പൂജാരി സമീപത്തെത്തി ‘ദിവ്യജലം’ തളിക്കുകയും പൂജിച്ച ചരട് നല്‍കുകയും ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ചെന്നുകാണാന്‍ ആവശ്യപ്പെട്ടു. കാണാനെത്തിയപ്പോള്‍ ശരീരത്തിലേക്ക് ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ദിവ്യജലം എന്ന വ്യാജേന രൂക്ഷ ഗന്ധമുള്ള ഒരു ദ്രാവകം തളിച്ചു. അത് വീണതോടെ കണ്ണുകള്‍ നിറഞ്ഞു. ആ അവസരം മുതലെടുത്ത് പൂജാരി മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അതിന് വിസമ്മതിച്ചതോടെ ദേഷ്യപ്പെടുകയും മേല്‍വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തി ശരീരത്തില്‍ ബലമായി പിടിക്കുകയും ചെയ്തു. വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം…
Read More » -
Breaking News
സ്ത്രീധന പീഡനം പതിവായിട്ടും പിടിച്ചുനിന്നു; വക്കീല്‍ നോട്ടീസ് എത്തിയതോടെ തകര്‍ന്നുപോയി; പൊന്നോമനയുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കി… ഷാര്‍ജയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
ഷാര്‍ജ: മലയാളി യുവതിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ യു.എ.ഇ അധികൃതരോട് ആവശ്യപ്പെടുമെന്ന് യുവതിയുടെ ബന്ധുക്കള്‍. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യയായ ചന്ദനത്തോപ്പ് സ്വദേശിനി വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നതാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിതീഷും യുഎഇയിലുണ്ട്. ഭര്‍ത്താവ് നിധീഷുമായി അകന്ന് കഴിയുകയായിരുന്നു വിപഞ്ചിക. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സൂചന. യുവതിയുടെ കഴുത്തില്‍ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങള്‍ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു.…
Read More » -
Breaking News
കൈക്കൂലിക്കേസ്: വിജിലന്‍സ് പ്രതി ചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി; കേസുമായി സഹകരിക്കേണ്ടെന്ന കേന്ദ്ര നിലപാടിനും തിരിച്ചടി; ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനും അനുമതി
കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നും, ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കീഴടങ്ങാനുള്ള നിര്‍ദേശം. കേസിൽ പ്രതി ചേർത്തിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്നാണ് ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ജാമ്യാപേക്ഷയിൽ പറയുന്നത്. അറസ്റ്റിലായ പ്രതികളുമായി തനിക്ക് നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ ബന്ധമുള്ളതിന് തെളിവില്ല. തനിക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ പരാതിക്കാരനായ കശുവണ്ടി വ്യവസായി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് എന്നും ഇഡി ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിനെതിരെ ഇഡി റജിസ്റ്റർ ചെയ്ത കേസ് ഒതുക്കാൻ രണ്ട് കോടി രൂപ ഇടനിലക്കാർ വഴി വാങ്ങി എന്നാണ് വിജിലൻസ് കേസ്. ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. കൊച്ചി സ്വദേശിയും ഇടനിലക്കാരനുമായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ്…
Read More »


