Month: July 2025
-
Crime
കുടുംബം തകരാതെ നോക്കണ്ടേ സാറേ! കാമുകനുമായുള്ള സ്വകാര്യചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍: ഭാര്യയുടെ ‘ക്വട്ടേഷനി’ല്‍ കവര്‍ച്ചാനാടകം
ന്യൂഡല്‍ഹി: കാമുകനുമായുള്ള സ്വകാര്യചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍നിന്ന് നീക്കം ചെയ്യാന്‍ ഭാര്യയുടെ ‘ക്വട്ടേഷന്‍’. തെക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിലാണ് സംഭവം. ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി യുവതി രണ്ടുപേരുടെ സഹായം തേടുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാമന്‍ ഒളിവിലാണ്. യുവതിക്കെതിരെയും കേസെടുത്തു. ജൂണ്‍ 19ന് നടന്ന സംഭവത്തില്‍ അങ്കിത് ഗഹ്ലോട്ട് (27) ആണ് അറസ്റ്റിലായത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ഫോണില്‍ ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത് നശിപ്പിക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തന്നു ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത്) അങ്കിത് ചൗഹാന്‍ പറഞ്ഞു. ഭര്‍ത്താവ് ദിവസവും സഞ്ചരിക്കുന്ന വഴിയും ജോലി സമയവും യുവതി രണ്ടുപേരോടും വെളിപ്പെടുത്തി. ഇവര്‍ സ്‌കൂട്ടറിലെത്തി ഫോണ്‍ തട്ടിയെടുത്തു. സ്‌കൂട്ടറില്‍ വന്ന മുഖംമൂടിയണിഞ്ഞ ആളുകള്‍ ഫോണ്‍ തട്ടിയെടുത്തെന്ന് ഭര്‍ത്താവ് പൊലീസിനു പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സിസിടിവിയില്‍നിന്നും തിരിച്ചറിഞ്ഞ പൊലീസ്, ഒരു ദിവസത്തേക്ക് ദരിയാഗഞ്ചില്‍ നിന്ന് സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. വാടക രേഖകളും…
Read More » -
Breaking News
അമ്മായിയച്ഛന്‍ അപമര്യാദയി പെരുമാറി, ‘അച്ഛന് കൂടി വേണ്ടിയാണ് കല്യാണം’ കഴിച്ചതെന്ന് ഭര്‍ത്താവിന്റെ മറുപടി! വിപഞ്ചികയെ കൊലപ്പെടുത്തിയത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നെന്നു മാതാവ്
കൊല്ലം: ഷാര്‍ജയിലെ വീട്ടില്‍ കേരളപുരം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര ആരോപണവുമായി അമ്മ ശൈലജ. മകള്‍ വിപഞ്ചികയെ ഭര്‍ത്താവ് നിതീഷും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ പരാതി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഭര്‍തൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പിഡിപ്പിച്ചുവെന്നും എഴുതി തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് നീതീഷിന് വൈകൃതങ്ങളുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. ഭര്‍തൃപിതാവ് മോഹനന്‍ അപമര്യാദയായി പെരുമാറിയെന്നും നിതീഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ‘അച്ഛന് കൂടി വേണ്ടിയാണ് കല്യാണം’ കഴിച്ചതെന്നായിരുന്നു നീതീഷ് പറഞ്ഞത്. ഷാര്‍ജയില്‍ എച്ച് ആര്‍ മാനേജറുമായ വിപഞ്ചിക മണിയനും(33)മകള്‍ ഒന്നരവയസുകാരി വൈഭവിയും ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. ഭര്‍ത്താവ് നീതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനീയറാണ്. മരണങ്ങളില്‍ ദുരൂഹത ആരോപിക്കുകയാണ് കുടുംബം. ഷാര്‍ജയില്‍ വച്ച് ഭര്‍ത്താവ്…
Read More » -
NEWS
അബുദാബി- ദുബൈ യാത്രാ സമയം വെറും 30 മിനിറ്റ്…!ഇത്തിഹാദ് റെയിൽ അടുത്ത വർഷം ഓടിതുടങ്ങും
യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അടുത്ത വർഷം പ്രവർത്തനക്ഷമമാകും. നീണ്ട 17 വർഷത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ യാഥാർഥ്യമാകുന്നത്. ഇതോടെ അബുദാബിയിൽ നിന്ന് ദുബൈയിൽ എത്താൻ വെറും 30 മിനിറ്റ് മാത്രം. ഇത് യുഎഇയിലെ ജനങ്ങൾക്കും ബിസിനസ് മേഖലയ്ക്കും വൻ നേട്ടമാകും. ഇത്തിഹാദ് റെയിൽ പദ്ധതിക്ക് തുടക്കമിട്ടത് 2009-ലാണ്. ആദ്യ ഘട്ടത്തിൽ ഹബ്ഷാനിൽ നിന്ന് റുവൈസിലേക്ക് 264 കിലോമീറ്റർ പാതയിൽ ഗ്രാന്യുലേറ്റഡ് സൾഫർ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ഘട്ടം 2016-ൽ വിജയകരമായി പൂർത്തീകരിച്ചു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം, അബുദാബിയിലെ ഗുവൈഫാത്തിൽ നിന്ന് കിഴക്കൻ തീരത്തുള്ള ഫുജൈറയിലേക്കുള്ള നെറ്റ് വർക്ക് വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ, ഒമാനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കണ്ണികൂടിയാണ്. യുഎഇ ഫെഡറൽ സർക്കാരും അബുദാബി സർക്കാരുമാണ് ഈ ബൃഹത്തായ പദ്ധതിക്ക് ധനസഹായം നൽകുന്നത്. ചരക്ക് നീക്കവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിലൂടെ യുഎഇയുടെ വിവിധ എമിറേറ്റുകൾ…
Read More » -
Breaking News
സംസ്ഥാന ബിജെപിയെ പൂര്‍ണമായും കൈപ്പിടിയിലാക്കി രാജീവ് ചന്ദ്രശേഖറിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ശബ്ദമുയര്‍ത്താന്‍ പോലും ആളില്ലാതെ മുരളീധരന്‍- സുരേന്ദ്രന്‍ ദ്വന്ദം; ഒതുക്കിയവരെല്ലാം മുന്‍ നിരയില്‍; പൂര്‍ണ പിന്തുണയുമായി അമിത് ഷായും മോദിയും; ലക്ഷ്യം പെര്‍ഫോമന്‍സ് പൊളിറ്റിക്‌സ്
തിരുവനന്തപുരം: നേതാക്കളുടെ തന്നിഷ്ടത്തിലും സാമ്പത്തിക ക്രമക്കേടുകളുടെ പേരിലൂം വലിയ ആരോപണങ്ങള്‍ നേരിട്ട ബിജെപിയെ വെട്ടിയൊതുക്കി ദേശീയ നേതൃത്വത്തിന്റെ അച്ചടക്ക ചട്ടക്കൂടിലേക്കു നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന ബിജെപിയെ സ്വന്തം കൈപ്പിടിയിലാക്കുന്നതിനൊപ്പം ജനസ്വീകാര്യതയുള്ളവരെയും മിതവാദികളെയും മുന്‍നിരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് രാജീവ് ഏറ്റെടുത്തിരിക്കുന്നത്. അവഗണിക്കപ്പെട്ടു കിടന്ന കൃഷ്ണദാസ് പക്ഷത്തെ പരിഗണിക്കുകയും മുരളീധര- സുരേന്ദ്രന്‍ പക്ഷത്തെ തെറിപ്പിക്കുകയും ചെയ്താണു പുതിയ സംസ്ഥാന ഭാരാവാഹി പട്ടിക പുറത്തുവിട്ടത്. വി. മുരളീധരനും കെ. സുരേന്ദ്രനും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോയതുപോലെയാകില്ല തന്റെ പ്രവര്‍ത്തനമെന്നും രാജീവ് വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെ. പ്രഖ്യാപിച്ച നാല് ജനറല്‍ സെക്രട്ടറിമാരില്‍ ആരും വി മുരളീധരന്‍ പക്ഷക്കാരില്ല. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജന. സെക്രട്ടറിമാര്‍. എം.ടി. രമേശും, ശോഭാ സുരേന്ദ്രനും കടുത്ത സുരേന്ദ്രന്‍ വിരുദ്ധരാണ്. പത്ത് വൈസ് പ്രസിഡന്റുമാരില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയുമുണ്ട്. ഷോണ്‍ ജോര്‍ജ്, അഡ്വ വി. ഗോപാലകൃഷ്ണന്‍, കെ.കെ. അനീഷ് കുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍,…
Read More » -
Breaking News
പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് വോട്ടു ചോര്‍ന്നു; കോണ്‍ഗ്രസിന്റെയും വര്‍ഗീയ ശക്തികളുടെയും ഇടതുപക്ഷത്തിലെ സ്ത്രീ വോട്ടുകളും ബിജെപിക്കു ലഭിച്ചു; ഭരണ വിരുദ്ധ വികാരം തിരിച്ചടിയായി; രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ല സമ്മേളന റിപ്പോര്‍ട്ട്
തൃശൂര്‍: സുരേഷ് ഗോപി വിജയിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നു വോട്ട് ചോര്‍ന്നെന്നു സിപിഐ ജില്ല സമ്മേളന റിപ്പോര്‍ട്ട്. ഏറ്റവുമധികം സാധ്യത കല്‍പ്പിച്ച സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ പരാജയപ്പെട്ടു. വര്‍ഗീയശക്തികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കോണ്‍ഗ്രസിന്റെ വോട്ട് വലിയ രീതിയില്‍ ചോര്‍ന്നത് ബിജെപിയുടെ വിജയത്തിന് സഹായിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന്റെയും പാര്‍ട്ടിയുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന്റെ തോല്‍വി. ന്യൂനപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചു. അഞ്ചുവര്‍ഷത്തോളം സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം നടത്തിയത് സോഷ്യല്‍ മീഡിയ പേജുകളും ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളും വാടകയ്ക്ക് എടുത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ പ്രത്യേക പ്രവര്‍ത്തനം നടത്തി. ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെ യുവജനങ്ങളുടെയും വോട്ടുകള്‍ എന്‍ഡിഎക്ക് ലഭിച്ചുവെന്നും ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളിലെയും…
Read More » -
Breaking News
സുരേന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക; അതൃപ്തി പുകയുന്നു; അബ്ദുള്ളക്കുട്ടി പിന്നാലെ ഗ്രൂപ്പില്‍നിന്ന് ‘ലെഫ്റ്റ്’ അടിച്ച് പി.ആര്‍. ശിവശങ്കരന്‍; ആര്‍ക്കും പരാതിയില്ലെന്ന് എം.ടി. രമേശ്
തിരുവനന്തപുരം: കെ.സുരേന്ദ്രന്‍- വി. മുരളീധരന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെ 10 വൈസ് പ്രസിഡന്റുമാരുണ്ട്. എം.ടി.രമേശും ശോഭാ സുരേന്ദ്രനും എസ്.സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാര്‍. പട്ടികയില്‍ ആവശ്യമായ കൂടിയാലോചന നടന്നെന്നും ആര്‍ക്കും പരാതിയില്ലെന്നും എം.ടി.രമേശ് പ്രതികരിച്ചു. ആര്‍.ശ്രീലേഖയ്ക്കും ഷോണ്‍ ജോര്‍ജിനും പുറമേ ബി. ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍, സി.സദാനന്ദന്‍, പി.സുധീര്‍, ഡോ.അബ്ദുല്‍സലാം, കെ.സോമന്‍, കെ.കെ.അനീഷ്‌കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ.കൃഷ്ണദാസ് ട്രഷററായി. ഭാരവാഹിപ്പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും, ഭാരവാഹികള്‍ മാത്രമല്ല പാര്‍ട്ടിയെന്നും ശോഭ സുരേന്ദ്രനും പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനസംഘടനയാണിത്. നേരത്തേ സംസ്ഥാന നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലടക്കം മേധാവിത്വമുണ്ടായിരുന്ന കെ.സുരേന്ദ്രന്‍ വിഭാഗത്തിന് പുതിയ പട്ടിക കനത്ത തിരിച്ചടിയാണ്. എതിര്‍പക്ഷത്തെ പി.കെ.കൃഷ്ണദാസ് വിഭാഗത്തിന് നല്ല പരിഗണന ലഭിക്കുകയും ചെയ്തു. പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറിയെന്നു സൂചന. ബിജെപി സംസ്ഥാന…
Read More » -
Crime
വാടക നല്‍കിയിട്ട് ഒരു വര്‍ഷം, ഒഴിപ്പിക്കാനെത്തി; പാക് നടിയുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയനിലയില്‍
കറാച്ചി: പാക്കിസ്ഥാനി നടിയും റിയാലിറ്റി ഷോ താരവുമായ ഹുമൈറ അസ്ഗര്‍ അലിയെ(32)യുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍. കഴിഞ്ഞ ദിവസമാണ് കറാച്ചിയിലെ എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്‌മെന്റില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാലും ഒരു അനക്കവും കേള്‍ക്കാത്തതിനാലും സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. 2024 മുതല്‍ നടി വാടക നല്‍കിയിരുന്നില്ലെന്ന് ചൂണ്ടിക്കാടി ഉടമ കോടതിയെ സമീപിച്ചിരുന്നു. കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറിയ കറാച്ചി പൊലീസാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3.15ഓടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പൊലീസ് നടിയെ വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനാലാണ് പൂട്ട് പൊളിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് സര്‍ജന്‍ അറിയിച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ ആരും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളില്ല. ഗേറ്റും, വാതിലും ബാല്‍ക്കണിയുമെല്ലാം അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് നടി താമസിച്ചിരുന്നത്. പാക്കിസ്ഥാന്‍ ചാനലായ എആര്‍വൈയുടെ…
Read More » -
മഴ വീണ്ടും കനക്കുന്നു; നാളെ എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എറമാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read More »

