Month: July 2025

  • Crime

    പട്ടാപ്പകല്‍ നടുേറാഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രക്ഷകനായി ബൈക്ക് യാത്രികന്‍; അങ്കമാലിയില്‍ ഒഡീഷ സ്വദേശി പിടിയില്‍

    എറണാകുളം: അങ്കമാലി തുറവൂരില്‍ റോഡില്‍വച്ച് പട്ടാപ്പകല്‍ യുവതിക്ക് നേരേ പീഡനശ്രമം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഒഡിഷ സ്വദേശി സന്തനൂര്‍ ബിസ്വാലയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ദേശീയ പൊതുപണിമുടക്ക് ദിവസമായിരുന്നു സംഭവം. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാല്‍ റോഡില്‍ ആളുകള്‍ കുറവായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അതിക്രമം കാട്ടിയത്. ഈ സമയത്ത് അതുവഴി പോയിരുന്ന ബൈക്ക് യാത്രക്കാരനാണ് യുവതിക്ക് രക്ഷകനായത്. ബൈക്ക് യാത്രികന്‍ പ്രതിയെ തടഞ്ഞു വയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയുംചെയ്തു. തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു.    

    Read More »
  • Movie

    മമ്മൂട്ടി ചിത്രത്തില്‍ നായികയാവാന്‍ മഞ്ജു എത്തില്ലെന്ന് അച്ഛന്‍; കാരണം ദിലീപ് എന്ന് ലാല്‍ ജോസ്

    മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും വലിയ താര നായികമാര്‍ ഉണ്ടായിരുന്നു, അതില്‍ പ്രധാനിയാണ് മഞ്ജു വാര്യര്‍. പ്രത്യേകിച്ച് 1997-98 കാലഘട്ടത്തില്‍, അന്നത്തെ ഏതാണ്ട് എല്ലാ വലിയ പ്രൊജെക്ടുകളിലെയും നായിക വേഷത്തിലേക്ക് എല്ലാവരും നിര്‍ദ്ദേശിച്ചിരുന്ന ആദ്യ പേര് മഞ്ജുവിന്റേതായിരുന്നു. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസും ഈ കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. താന്‍ ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ നായികയായി കാസ്റ്റ് ചെയ്യണമെന്ന് ലാല്‍ ജോസ് ആഗ്രഹിച്ചത് മഞ്ജു വാര്യരെയാണ്. അത് വരെ സീനിയര്‍ സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ലാല്‍ ജോസ്, 1998ല്‍ മമ്മൂട്ടിയെ നായകനാക്കിയാണ് തന്റെ കന്നി സംവിധാന സംരംഭം ഒരുക്കിയത്. ആനി എന്ന നായികയാവാന്‍ മഞ്ജു വാര്യരെ സമീപിച്ചപ്പോള്‍ പ്രശസ്ത താരം ആദ്യം സമ്മതവും പറഞ്ഞു. എന്നാല്‍, ആ സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജുവിന് ആയില്ല, അതിന് കാരണമായത് ദിലീപും. ഈ സംഭവത്തെ കുറിച്ച്, പിന്നീട് സിനിപ്ലസ് എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മനസ്സ് തുറന്നു. ‘ആദ്യ…

    Read More »
  • Breaking News

    കുളിക്കാന്‍ ലക്‌സോ ഡോവോ നിര്‍ബന്ധം; തുണി അലക്കാനും സഹായിക്കാനും രണ്ട് പരിചാരകര്‍; ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍; ജയിലിലെ ‘കൊച്ചമ്മ’ ശരിക്കും ഫ്രീയാകുമ്പോള്‍…

    ആഢംബര ജീവിതത്തിനും വഴിവിട്ട ബന്ധങ്ങള്‍ക്കും തടസമായ കാരണത്താലാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ മരുമകള്‍ ഷെറിന്റെ ഒത്താശയില്‍ കൊല്ലപ്പെടുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഷെറിന്‍ അവിടെ നയിച്ചതും ആഢംബര ജീവിതമെന്നത് വിധിവൈപരീത്യം. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷെറിന്‍ ജയില്‍ മോചിതയാകുകയാണ്. 2009 നവംബര്‍ ഒന്‍പതിനാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ കിടപ്പുമുറിയില്‍ ഭാസ്‌കര കാരണവര്‍ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍, കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലക്കേസില്‍ കാരണവറുടെ മരുമകളായ ഷെറിന്‍, കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍…

    Read More »
  • Breaking News

    ‘യോഗ്യന്‍’ പ്രഖ്യാപനം സ്വന്തം നിലയ്‌ക്കോ? തരൂരിന് അനുകൂലമായ സര്‍വേ റിപ്പോര്‍ട്ട് വിവാദത്തില്‍; വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തത് മാര്‍ച്ചില്‍; തരൂരിന്റെ സ്വന്തം വെബ്‌സൈറ്റും ഇതേ കമ്പനി രജിസ്റ്റര്‍ ചെയ്തു കൊടുത്തു; വിവരങ്ങള്‍ പുറത്തുവിട്ട് എതിരാളികള്‍; സര്‍വേയും അടിമുടി ദുരൂഹം

    തിരുവനന്തപുരം: തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നു ചൂണ്ടിക്കാട്ടി പുറത്തുവിട്ട സര്‍വേയ്ക്കു പിന്നില്‍ വിശ്വപൗരന്‍ തന്നെയോ? വോട്ട് വൈബ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട സര്‍വേ വിവരം തരൂര്‍ തന്നെ എക്‌സില്‍ പങ്കിട്ടതോടെയാണു പുറം ലോകം അറിഞ്ഞത്. ഇതു വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരുന്നു. ഇപ്പോള്‍ വെബ്‌സൈറ്റിന്റെ ഡൊമെയ്ന്‍ (വിലാസം) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മാര്‍ച്ച് രണ്ടിനു മാത്രമാണെന്ന വിവരമാണ് എതിര്‍ വിഭാഗം പുറത്തുവിട്ടത്. 2014ല്‍ തരൂരിന്റെ വെബ്‌സൈറ്റ് രജിസ്ട്രാര്‍ ആയ എന്‍ഡ്യൂറന്‍സ് ടെക്‌നോളജി തന്നെയാണ് വോട്ട്‌വൈബും രജിസ്റ്റര്‍ ചെയ്തത്. സര്‍വേ എന്നു നടത്തി, ഏതു രീതിയില്‍ നടത്തി എന്നീ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഓണ്‍ലൈന്‍ സര്‍വേയെന്നാണു പറയുന്നത്. ഇതിന്റെ സാമ്പിള്‍ സൈസ് (എത്രപേരുടെ അഭിപ്രായം തേടി) അടക്കമുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇഡി മാത്യുവാണ് എക്‌സില്‍ വിവരം ആദ്യം പങ്കുവച്ചത്. ഇതു പിന്നീട് ശശി തരൂര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. മാത്യു തരൂരിന്റെ മുന്‍ സഹ പ്രവര്‍ത്തകനാണ്. ഏതാനും മാസം മാത്രം മുമ്പ് രജിസ്റ്റര്‍…

    Read More »
  • Crime

    അച്ഛന് കുറേ കാശും വലിയ വണ്ടിയും വലിയ ഫ്‌ളാറ്റും സുഖിക്കാന്‍ വേണം…. മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം; എന്റെ ഭാര്യയും കുഞ്ഞുമെന്ന ചിന്ത നിധീഷിനുമില്ല; ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് വിപഞ്ചികയുടെ ശബ്ദസന്ദേശം; ഷാര്‍ജയിലെ അന്വേഷണത്തില്‍ ഭര്‍ത്താവും കുടുംബവും പെടുമോ?

    ദുബായ്: യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ അന്വേഷണത്തിന് പോലീസ്. ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശമുണ്ട്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് വിശീദീകരിക്കുന്നത്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഷാര്‍ജ അല്‍ നഹ്ദയിലെ താമസസ്ഥലത്താണ് വിപഞ്ചികയേയും കുട്ടിയേയും കണ്ടത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിട്ടിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ…

    Read More »
  • Breaking News

    കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരന്‍ മരിച്ച നിലയില്‍; വയനാട് സ്വദേശി ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തെ ക്വാര്‍ട്ടഴ്സില്‍; പോലീസ് അന്വേഷണം തുടങ്ങി

    തിരുവനന്തപുരം: തലസ്ഥാനത്ത് മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എന്‍ജിഒ ക്വാര്‍ട്ടേര്‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യക്കൊപ്പമാണ് ഈ ക്വാര്‍ട്ടേര്‍സില്‍ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസില്‍ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ ബിജു കോള്‍ എടുത്തില്ല. പിന്നീട് വീട്ടുകാരെ മന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടു. ഭാര്യയും ഫോണല്‍ വിളിച്ചെങ്കിലും ബിജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായത് ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്. അകത്ത് നിന്ന് പൂട്ടിയ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയില്‍ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസവും ബിജു മന്ത്രിയുടെ…

    Read More »
  • Health

    എണ്ണക്കടികള്‍ ഇഷ്ടമാണോ? ദോഷങ്ങള്‍ നീക്കാന്‍ ചില വഴികള്‍

    സ്വാദിഷ്ടമാണെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്നവയാണ് എണ്ണമയമുള്ള ഭക്ഷണങ്ങള്‍. വറുത്തതും പൊരിച്ചതും അധികം എണ്ണ ചേര്‍ത്ത് തയ്യാറാക്കുന്നതുമായ ഭക്ഷണവസ്തുക്കള്‍ ഈ ഗണത്തില്‍ പെടുന്നു. പൊതുവേ ഇവ സ്വാദിഷ്ടമാണ്. എന്നാല്‍ ആരോഗ്യത്തിന് തീരെ നല്ലതല്ല. വയറിനും ഇവ കഴിച്ചാല്‍ അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണ്. എങ്കിലും രുചിയും കൊതിയും കൂടിയാകുമ്പോള്‍ പലരും ഇത് കഴിയ്ക്കുന്നത് പതിവുമാണ്. ഇവ കഴിച്ചാല്‍ ഉണ്ടാകുന്ന ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഒരു പരിധി വരെ ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയാം. നല്ല ഉറക്കം ദഹനത്തിന് നല്ല ഉറക്കം ഏറെ പ്രധാനപ്പെട്ടതാണ്. ഉറക്കക്കുറവ് കുടല്‍ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നു. ഇത് പിറ്റേന്ന് ഗ്യാസ്, ബ്ലോട്ടിംഗ്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. നന്നായി ഉറങ്ങുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം നല്‍കുന്നു. എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് എളുപ്പത്തില്‍ ദഹിയ്ക്കാന്‍ ഉറക്കം സഹായിക്കുന്നു. മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ മഗ്‌നീഷ്യം കഴിക്കുന്നത് നല്ലതാണ്. ഇവ നിങ്ങളുടെ പേശികളെ സുഖപ്പെടുത്താനും വേദന കുറയ്ക്കാനും സഹായിക്കും. സാവധാനം നടക്കുന്നത് കൊഴുപ്പുള്ള ഭക്ഷണം കഴിച്ച ശേഷം…

    Read More »
  • Breaking News

    അമേരിക്കക്കാരുടെ പിഴവിന് പിഴയൊടുക്കുന്നത് ലോകം! കാനഡയ്ക്കുമേല്‍ 35% തീരുവ, തിരിച്ചടിച്ചാല്‍ ഇനിയും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി

    വാഷിങ്ടണ്‍: കാനഡയ്ക്കുമേല്‍ 35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം മുതല്‍ കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ചുമത്തുമെന്നും മറ്റ് വ്യാപാര പങ്കാളികള്‍ക്കുമേല്‍ 15% അല്ലെങ്കില്‍ 20% ഏകീകൃത തീരുവ ചുമത്താനും പദ്ധതിയിടുന്നതായും ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി. പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കാനഡ തിരിച്ച് യു.എസിന് തീരുവ ചുമത്തി തിരിച്ചടിച്ചാല്‍ ഇത് വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തി ട്രംപ് സമീപ ദിവസങ്ങളില്‍ തന്റെ വ്യാപാര യുദ്ധം വിപുലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങള്‍ക്ക് വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്സ്ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണി ഉയകര്‍ത്തിയത്. ‘ബ്രിക്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അതിനി ഏതു രാജ്യമായാലും, 10% അധിക…

    Read More »
  • Breaking News

    അനുവാദമില്ലാതെ പുറത്തു പോകും, രാത്രി മുഴുവന്‍ കറക്കം; യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് അമ്മായിയച്ഛനും അമ്മായിയമ്മയും, ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി

    ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ മുപ്പത്തിയൊന്നുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചു. സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് ലഖ്‌നൗ സ്വദേശിനിയായ രേഷ്മ എന്ന യുവതി കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പുരുഷന്മാര്‍ ലുധിയാനയിലെ ആരതി ചൗക്കിനു സമീപം വലിയ ചാക്കുകെട്ട് ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രേഷ്മയുടെ ഭര്‍ത്താവിന്റെ പിതാവ് കൃഷന്‍, മാതാവ് ദുലാരി, ഇവരുടെ ബന്ധു അജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രേഷ്മ രാത്രി അനുവാദം വാങ്ങാതെ പുറത്തുപോകുന്നതും വൈകിയെത്തുന്നതും കൃഷനും ദുലാരിക്കും ഇഷ്ടമായിരുന്നില്ല. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശേഷം ബന്ധുവായ അജയ്യുടെ സഹായത്തോടെ മൃതദേഹം ആരതി ചൗക്കില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ചാക്കിനുള്ളില്‍ അഴുകിയ മാങ്ങയാണെന്നാണ് പ്രതികള്‍ പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോള്‍ ചത്ത നായയെ ചാക്കില്‍ക്കെട്ടി കളയാന്‍ കൊണ്ടുവന്നതാണെന്നും പറഞ്ഞു. പിന്നീട് മോട്ടര്‍…

    Read More »
  • Kerala

    നിലമ്പൂര്‍ തോല്‍വി മറികടക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ട ഒറ്റമൂലി! മന്ത്രിസഭയിലും എതിര്‍പ്പുകളുയര്‍ന്നിരുന്നു; കീം ഫോര്‍മുലമാറ്റത്തില്‍ ധൃതി കാണിച്ചു, തിരിച്ചടി വാങ്ങി

    തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷയിലെ (കീം) ഫോര്‍മുല മാറ്റത്തെ മന്ത്രിസഭയിലും ചലര്‍ എതിര്‍ത്തു. കഴിഞ്ഞ മാസം 30ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചില മന്ത്രിമാര്‍ സംശയം ഉയര്‍ത്തിയത്. പുതിയ മാറ്റം ഈ വര്‍ഷം വേണോ എന്നായിരുന്നു മന്ത്രിമാര്‍ ചോദിച്ചത്. പൊതുതാല്‍പര്യത്തിന്റെ പേരില്‍ ഒടുവില്‍ തീരുമാനം നടപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാം നേട്ടമായി മാറുമെന്ന പൊതു വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ വിശദീകരണം എല്ലാവരും അംഗീകരിച്ചു. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന വിജയമായി കീമിലെ മാറ്റം അവതരിപ്പിക്കാനായിരുന്നു ഇടത് നീക്കം. ഇതാണ് പൊളിഞ്ഞ് അടുങ്ങുന്നത്. ഇതിനൊപ്പം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എതിര്‍പ്പിലുമായി. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സര്‍ക്കാരിനേറ്റത് വലിയ തിരിച്ചടിയായിരുന്നു. ഹന്ന ഫാത്തിമ ഉള്‍പ്പെടെ സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചും…

    Read More »
Back to top button
error: