Month: July 2025

  • Crime

    45-കാരിയും 36-കാരനുമായി അവിഹിതം, അച്ഛനോട് പറയുമെന്നുപറഞ്ഞ മകന് മര്‍ദനം; അമ്മയ്ക്കും കാമുകനും കഠിനതടവും പിഴയും

    പത്തനംതിട്ട: മറ്റൊരാളുമായുള്ള ലൈംഗികബന്ധം അച്ഛനോട് പറയുമെന്ന് പറഞ്ഞ മകനെ മര്‍ദിച്ച കേസില്‍ അമ്മയ്ക്കും അവരുടെ കാമുകനും കഠിനതടവ്. ഇരുവര്‍ക്കും മൂന്നുമാസം വീതമുള്ള കഠിനതടവും പിഴശിക്ഷയുമാണ് പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി. മഞ്ജിത്ത് വിധിച്ചത്. 45-കാരിയും 36-കാരനുമാണ് പ്രതികള്‍. ഇതില്‍ ഒന്നാംപ്രതിയായ അമ്മ 5000 രൂപയും രണ്ടാം പ്രതിയായ കാമുകന്‍ 1000 രൂപയുമാണ് പിഴയടയ്‌ക്കേണ്ടത്. ഇല്ലെങ്കില്‍ യഥാക്രമം അഞ്ചുദിവസവും ഒരുദിവസവും വീതം അധിക കഠിനതടവ് അനുഭവിക്കണം. 2023 ഏപ്രില്‍ ആറിനും ഒന്‍പതിനുമിടയില്‍ പല രാത്രികളില്‍ അമ്മയുടെ വീട്ടില്‍ ഇവര്‍ ആണ്‍സുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് 11 വയസ്സുള്ള കുട്ടി കണ്ടു. വിവരങ്ങളെല്ലാം അച്ഛനോട് പറയുമെന്നും മകന്‍ പറഞ്ഞു. ദേഷ്യംവന്ന അമ്മയുടെ കാമുകന്‍ കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. ഇറങ്ങിഓടിയ കുട്ടിയെ വീട്ടുമുറ്റത്തുകിടന്ന കമ്പെടുത്ത് പുറത്തടിക്കുകയും ചെയ്തു. അച്ഛനോട് പറഞ്ഞാല്‍ ഫാനില്‍ കെട്ടിത്തൂക്കുമെന്നായിരുന്നു അമ്മ മകനെ ഭീഷണിപ്പെടുത്തിയത്. കൂടാതെ, ദേഹോപദ്രവത്തിന് അവസരമുണ്ടാക്കുകയും ചെയ്തു. പരാതികിട്ടിയ പെരുമ്പെട്ടി പോലീസ് മര്‍ദനത്തിനും ഭീഷണിപ്പെടുത്തിയതിനും പോക്‌സോ നിയമത്തിലെയും ബാലനീതി…

    Read More »
  • Breaking News

    പ്രണയം എതിര്‍ത്തിന്റെ പേരില്‍ യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ചു; ശിക്ഷ ഒഴിവാക്കാനാകില്ല, ആറുമാസം തടവ് ഒരുദിവസമാക്കി! 2000 രൂപ പിഴ 50,000 വുമാക്കി!

    കൊച്ചി: പ്രണയം എതിര്‍ത്തതിന്റെ പേരില്‍ 20 വര്‍ഷം മുന്‍പ് യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയ കേസില്‍ ശിക്ഷയൊഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. എന്നാല്‍, യുവതിയുടെ അച്ഛന് ചെറിയ പരിക്കേ ഉണ്ടായിട്ടുള്ളൂവെന്നതടക്കം കണക്കിലെടുത്ത് ശിക്ഷ ആറുമാസം വെറുംതടവില്‍നിന്ന് ഒരുദിവസം തടവായി ചുരുക്കി. എന്നാല്‍ 2000 രൂപ പിഴ 50,000 ആയി വര്‍ധിപ്പിച്ചു. ശിക്ഷയില്‍ ഇളവുനല്‍കുന്നതിനെ എതിര്‍ത്ത് യുവതിയുടെ പിതാവും ഹൈക്കോടതിയിലെത്തിയിരുന്നു. എന്നാല്‍, മകള്‍ ഇപ്പോള്‍ വിവാഹമൊക്കെ കഴിച്ച് സ്വസ്ഥമായി താമസിക്കുകയാണെന്ന് പിതാവ് അറിയിച്ചതടക്കം കോടതി കണക്കിലെടുത്തു. കൊല്ലം സ്വദേശിയാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കാനായി ഹൈക്കോടതിയിലെത്തിയത്. 2005 മേയ് 11-ന് രാത്രി 9.20-ന് ജോലികഴിഞ്ഞ് പോകുമ്പോള്‍ പിന്നില്‍നിന്ന് ബൈക്കിടിച്ച് വീഴ്ത്തിയെന്നായിരുന്നു കേസ്. ചുണ്ടിനാണ് മുറിവേറ്റത്. മകളുമായുള്ള ഹര്‍ജിക്കാരന്റെ സ്നേഹബന്ധം ചോദ്യംചെയ്തതിനായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം. കേസില്‍ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ആറുമാസം സാധാരണതടവിനാണ് ശിക്ഷിച്ചത്. ഇത് കൊല്ലം സെഷന്‍സ് കോടതിയും ശരിവെച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്. മാരകായുധമുപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. ആക്രമണമല്ല, അപകടമായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.…

    Read More »
  • Kerala

    കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം, രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

    കൊച്ചി: പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ അമ്മ എല്‍സിയ്ക്ക് 85 ശതമാനത്തിലേറെ പൊള്ളലുണ്ട്. ചിറ്റൂരില്‍ അപകടം സംഭവിച്ച കാര്‍ ഫയര്‍ ഫോഴ്‌സ് സംഘം പരിശോധിച്ചു. അപകട കാരണമായത് കാറിന്റെ ബാറ്ററിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയര്‍ ഫോഴ്‌സ് . അപകടത്തില്‍ പരിക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഈ അപകടത്തിന്റെ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹംപറഞ്ഞു കാലപഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇന്നലെയാണ് പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.

    Read More »
  • Breaking News

    കട്ടി മീശയും തീഷ്ണ നോട്ടവുമായി മാസ് പരിവേഷത്തിൽ ശിവരാജ് കുമാർ!! രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’യിൽ ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

    കൊച്ചി: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ശിവരാജ് കുമാറിന്റെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ 2026 മാർച്ച് 27നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിലാണ് ശിവരാജ് കുമാർ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗൗർനായിഡു എന്ന് പേരുള്ള ശ്കതമായ കഥാപാത്രമായാണ് അദ്ദേഹം അഭിനയിക്കുന്നത്. അപാരമായ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായി ആണ് ഈ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.…

    Read More »
  • Crime

    ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; ചിറ്റാരിക്കലെ വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

    കാസര്‍കോട്: പതിനേഴുകാരനായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ വൈദികനെതിരെ ചിറ്റാരിക്കാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചു. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പലിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചത്. 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവില്‍ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന്‍ കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വിദ്യാര്‍ഥി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. കേസായതിന് പിന്നാലെ പോലീസിനേയും നാട്ടുകാരേയും കബളിപ്പിച്ച് പ്രതി ചിറ്റാരിക്കലില്‍നിന്ന് കടന്നിരുന്നു. സംഭവത്തില്‍ തലശ്ശേരി അതിരൂപതയും വൈദികനെതിരേ നടപടി സ്വീകരിച്ചിരുന്നു. വെദികന്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

    Read More »
  • Breaking News

    എന്നാടീ ഈ കാറാെക്കെ ഉണ്ടായത്? മക്കള്‍ വല്ലതും തരേണ്ടേ? ഞാന്‍ അന്തസ്സായി ജീവിക്കുന്നു; ‘ഡൂപ്ലിക്കേറ്റ്’ വിളിയില്‍ മല്ലികയോട് കലിയടങ്ങാതെ സത്യഭാമ

    തന്നെ അധിക്ഷേപിച്ച നടി മല്ലിക സുകുമാരനെതിരെ വീണ്ടും സത്യഭാമ. നര്‍ത്തകനും കലാഭവന്‍മണിയുടെ സഹോദരനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന വിവാദത്തിലാണ് മല്ലിക കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണനെതിരായതെന്നു പറയപ്പെടുന്ന പരാമര്‍ശം സത്യഭാമ നടത്തിയത്. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’ എന്നാണ് സത്യഭാമ പറഞ്ഞത്. പിന്നാലെ നടി മല്ലിക സുകുമാരനടക്കം സത്യഭാമയ്‌ക്കെതിരെ രംഗത്ത് വന്നു. ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനല്‍ സത്യഭാമ ടീച്ചറല്ല. കലാമണ്ഡലം…

    Read More »
  • Crime

    ആറു കോടിയുടെ ബില്ലില്‍ ഒപ്പിട്ടു കൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായി; സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ആത്മഹത്യയില്‍ ഗുരുതര ആരോപണവുമായി കുടുബം

    തിരുവനന്തപുരം: പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ മേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണെന്ന ആരോപണവുമായി കുടുംബം. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്‌സണ്‍ അലക്‌സിനെ (48) ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്‌സണ്‍, അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി. ഈ സമയം ഭാര്യ ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ്, വീടിന്റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കുണ്ടറ സ്വദേശിയായ ജയ്സണ്‍, രണ്ടു വര്‍ഷം മുന്‍പാണ് പുല്ലാന്നിവിളയില്‍ വീടുവെച്ച് താമസം തുടങ്ങിയത്. മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്സണ്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. മകന്‍ മരിക്കാന്‍ കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണമെന്ന് ജെയ്‌സണ്‍ അലക്‌സിന്റെ അമ്മ പറയുന്നു. ”ജോലിയില്‍ നല്ല…

    Read More »
  • Breaking News

    ‘പ്രകമ്പനം’ സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരുക്ക്

    കൊച്ചി: പ്രകമ്പനം സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരുക്ക്. സാഗർ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി എറണാകുളത്ത് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഹൊറർ കോമഡി എന്റർടൈനർ ചിത്രം പ്രകമ്പനത്തിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്, ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെ യാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ-കോമഡി എന്റർടെയ്നർ ആണ് ‘പ്രകമ്പനം’ ഇവർക്ക് പുറമേ അമീൻ, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’ നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ-കോമഡി എന്റർടെയ്നറാണ്. സംവിധായകൻ തന്നെയാണ്…

    Read More »
  • Breaking News

    അഹമ്മദാബാദിന്റെ ആകാശത്ത് നടന്നതെന്ത്? പറന്നത് 32 സെക്കന്‍ഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകള്‍ ഓഫായി; നിര്‍ണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

    ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക വിവരങ്ങള്‍. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവര്‍ത്തനം നിലച്ചതായി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡില്‍ നിന്നുള്ള വിശദാംശങ്ങളും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഇന്ധന കട്ട്ഓഫ് സ്വിച്ചുകള്‍, ഒരു സെക്കന്‍ഡിനുള്ളില്‍ ‘RUN’ ല്‍ നിന്ന് ‘CUTOFF’ ലേക്ക് ഒന്നിനുപുറകെ ഒന്നായി മാറി. പിന്നാലെ ”എന്തിനാണ് നിങ്ങള്‍ കട്ട് ഓഫ് ചെയ്തത്?” എന്ന് പൈലറ്റ് ചോദിക്കുന്നത് കേള്‍ക്കാം, സഹ പൈലറ്റ് ”ഞാന്‍ ചെയ്തില്ല” എന്ന് മറുപടി നല്‍കുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗില്‍ നിന്നാണ് നിര്‍ണ്ണായ ശബ്ദരേഖകള്‍ ലഭിച്ചത്. സ്വിച്ചുകള്‍ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കന്‍ഡുകള്‍ കഴിഞ്ഞ് ഒന്നാം എന്‍ജിന്റെയും നാലും സെക്കന്‍ഡുകള്‍ കഴിഞ്ഞ് രണ്ടാമത്തെ എന്‍ജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകര്‍ന്നു വീണവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുകളില്‍ പറഞ്ഞ വസ്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും തുടര്‍…

    Read More »
  • Breaking News

    ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

    ന്യൂഡല്‍ഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. ഒട്ടേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരെ രക്ഷപ്പെടുത്തിയതായി അഗ്‌നിരക്ഷാസേന അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

    Read More »
Back to top button
error: