Month: July 2025
-
Crime
വക്കത്ത് പഞ്ചായത്തംഗവും അമ്മയും തൂങ്ങിമരിച്ച നിലയില്‍; ‘കള്ളക്കേസില്‍ കുടുക്കി’യെന്ന് ആത്മഹത്യക്കുറിപ്പ്, അയിച്ചത് വാട്‌സാപ്പില്‍
തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വക്കം നെടിയവിള വീട്ടില്‍ വത്സല (71) അരുണ്‍ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്‍വശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍. ആത്മഹത്യക്കുറിപ്പ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അരുണ്‍ അയച്ചുനല്‍കിയിരുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റര്‍ ഹെഡിലെഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
Read More » -
Breaking News
ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി..!! കൈയും വെട്ടും കാലും വെട്ടും.., വേണ്ടി വന്നാൽ തലയും വെട്ടും.., ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും… നേതാവിനെതിരേ കൊലവിളിയുമായി സിപിഎം പ്രവർത്തകർ
പാലക്കാട്: സിപിഎം പ്രദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനം നടത്തിയ സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടുമെന്നും കൊലവിളി മുദ്രാവാക്യത്തിൽ നേതാക്കൾ വിളിച്ചു പറയുകയായിരുന്നു. മണ്ണാർക്കാട് നഗരത്തിൽ ഏരിയ സെക്രട്ടറി എൻകെ നാരായണൻ കുട്ടി ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം ഇങ്ങനെ- ‘ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ചു തകർക്കും സൂക്ഷിച്ചോ… ഞങ്ങൾക്കുണ്ടൊരു പരിപാടി, അരിവാൾ കൊണ്ടൊരു പരിപാടി, കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ബിലാൽ എന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചാൽ കുന്തിപ്പുഴയുടെ തീരത്ത് ഐആർഎട്ടിന് വളമാക്കും. സിപിഎമ്മാ പറയുന്നെ’- അതേസമയം കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ പികെ ശശി വിമർശനം ഉന്നയിച്ചിരുന്നു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത പരുപാടിയിലായിരുന്നു വിമർശനം. പികെ…
Read More » -
Breaking News
ആറ് ഗൾഫ് രാജ്യങ്ങളിൽ പോകാൻ ഇനി ഒറ്റ വിസ മതിയാകും… ഈ വർഷംതന്നെ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കാൻ ജിസിസി… മൂന്ന് മാസം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ…
ദുബായ്: യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിൽ ആറ് ഗൾഫ് രാജ്യങ്ങളിൽ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഈവർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചന നൽകിയത്. 2023ൽ പദ്ധതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗീകാരം നൽകിയിരുന്നെങ്കിലും പ്രാബല്യത്തിൽ വരുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. പദ്ധതി നടപ്പിലായാൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളായ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സന്ദർശിക്കാൻ ഒറ്റ വിസ മതിയാകും. മൂന്നു മാസം വരെ കാലാവധിയുള്ള വിസ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് ഇദ്ദേഹം നൽകുന്ന വിവരം. വിസ നടപടികൾ ഏകീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ ഉടൻ പുറത്തിറക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ ബന്ധുക്കളുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാവുമെന്നുറപ്പാണ്. നിലവിൽ…
Read More » -
Breaking News
കേരള കോണ്‍ഗ്രസിനോട് ഉദാര സമീപനം; ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് തര്‍ക്കം പാടില്ല, കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണായക തീരുമാനവുമായി സിപിഎം. കേരള കോണ്‍ഗ്രസിനോട് ഉദാരസമീപനം സ്വീകരിക്കണമെന്ന് താഴേത്തട്ടിലുള്ള പ്രാദേശിക ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി. ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് കേരള കോണ്‍ഗ്രസിനോട് ഒരു തരത്തിലുള്ള തര്‍ക്കവും പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച് യാതൊരു തര്‍ക്കവും പാടില്ല എന്നും എന്ത് പ്രകോപനം ഉണ്ടായാലും കഴിയുന്ന തരത്തില്‍ ഒത്തുപോകണം എന്നും നിര്‍ദേശമുണ്ട്. കേരള കോണ്‍ഗ്രസ് എം നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ഇടങ്ങളിലെ സിപിഎം ഘടകങ്ങള്‍ക്കാണ് നിര്‍ദേശം. ‘പ്രത്യേക സാഹചര്യം’ എന്താണ് എന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ എത്തിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ശ്രമം തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ നിര്‍ണായക നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് ഏതാണ്ട് 100 ദിവസം അകലെ നില്‍ക്കെ കേരള കോണ്‍ഗ്രസിനെ പിണക്കാനില്ലെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. പ്രാദേശിക തലത്തില്‍ കേരള കോണ്‍ഗ്രസ് എം കൂടുതല്‍ സീറ്റ് ആവശ്യപ്പെടും എന്നതാണ് ഇത്തരത്തില്‍ നിര്‍ദേശത്തിനു…
Read More » -
Breaking News
പണമൊഴുക്കിയും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി; വാര്‍ഡുകളിലേക്ക് ലക്ഷങ്ങള്‍ ഒഴുകും; സമൂഹ മാധ്യമങ്ങള്‍ക്കായി 60 അംഗ പ്രഫഷണല്‍ ടീം; പ്രതിമാസ ചെലവ് ഒന്നരക്കോടി; ധൂര്‍ത്ത് ആരോപണം ഉയര്‍ത്തി എതിര്‍ചേരി
തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ പിടിമുറുക്കിയതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയാണെങ്കിലും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ലക്ഷ്യം. ജയ സാധ്യതയുള്ള കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 10 മുതല്‍ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത് വാര്‍ഡുകളില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കും. നഗരസഭാ വാര്‍ഡുകളില്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെയും ചെലവാക്കും. ഭരണം ലഭിക്കാന്‍ സാധ്യതയുള്ള പഞ്ചായത്തുകളില്‍ 10 ലക്ഷം രൂപ അധികമായി നല്‍കാനും തീരുമാനമുണ്ട്. പതിനായിരം വാര്‍ഡുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. 25 നഗരസഭകളില്‍ ഭരണം ഉറപ്പാണെന്നും 400 ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്നും ദേശീയ നേതൃത്വത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയെന്നാണു വിവരം. തൃശൂര്‍ കോര്‍പ്പറേഷനും തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി വേതനം നല്‍കി ആളുകളെ ചുമതലപ്പെടുത്താനും നീക്കമുണ്ട്. ഓരോ മേഖലയിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മുപ്പതിനായിരം…
Read More » -
Breaking News
നിമിഷ പ്രിയയുടെ മോചനം: ഇടപെട്ട് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്ന് വിവരം; ആശാവഹമായ മറുപടി ലഭിച്ചെന്ന് അടുത്ത വൃത്തങ്ങള്‍; വധശിക്ഷ നീട്ടിവയ്ക്കണമെന്ന് അമ്മയും
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. യെമന്‍ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നെന്നാണ് സൂചന. ആശാവഹമായ മറുപടി ലഭിച്ചതായും കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ഒരു ജീവന്റെ പ്രശ്‌നമാണ് എന്ന പരിഗണനയില്‍ മുഖ്യമന്ത്രി കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം…
Read More » -
Breaking News
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും ബീച്ചിലും കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കണ്ണൂർ: തൃശ്ശൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശി പിടിയിൽ. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പിൽ വീട്ടിൽ ഷമീറി(37)നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായ പ്രതി കണ്ണൂർ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കണ്ണൂർ എടക്കാട് വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read More » -
Breaking News
വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസിയുടെ ജോലിയല്ല, സസ്‌പെൻഷൻ ഉത്തരവ് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധം, വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിച്ചതിൽ വിശദീകരണവുമായി ഗണേഷ് കുമാർ
തിരുവനന്തപുരം: ഒരാളുടേയും വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിച്ചതിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. കൃത്യനിർവഹണത്തിൽ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചു. അതോടൊപ്പം സസ്‌പെൻഷൻ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘‘ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റു പറ്റിയെങ്കിൽ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കാൻ നിർദേശം കൊടുത്തത്. വിഷയത്തിൽ രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസിയുടെ ചുമതലയല്ല. മറ്റൊരു വശം കണ്ടക്ടറുടെ അശ്രദ്ധക്കൊണ്ട് യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നതാണ്. ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടർക്കാണ്. നാട്ടുകാരുടെ കയ്യിലല്ല. അത്തരമൊരു പിഴവ് കണ്ടക്ടറുടെ ഭാഗത്തു നിന്നുണ്ടായി. അതുപോലെ സസ്‌പെൻഷൻ ഉത്തരവിലേത് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധമാണ്. ആരുടെയും വ്യക്തിപരമായ കാര്യത്തിൽ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ഇല്ല. അതിനാലാണ് ഉത്തരവ് റദ്ദാക്കിയത്’’ – ഗണേഷ് കുമാർ പറഞ്ഞു. ഏതാനും ദിവസം മുൻപാണു ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ…
Read More » -
Breaking News
ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനമായി കാണുന്ന എഎസ്പിയാണ് റാവാഡ!! അന്ന് നിയമസഭയിൽ റാവാഡയെ പ്രതിക്കൂട്ടിൽ നിർത്തി ഘോരഘോരം പ്രസംഗിച്ചു, ഇന്ന് അതേ റാവാഡയെ സംസ്ഥാന പോലീസ് മേധാവിക്കസേരയിൽ കുടിയിരുത്തി…
കോട്ടയം: സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനെതിരെ 30 വർഷങ്ങൾക്കു മുൻപ് അതായത് 1995ൽ അന്ന് എംഎൽഎയായിരുന്ന പിണറായി വിജയൻ പ്രതിക്കൂട്ടിൽ നിർത്തി നിയമസഭയിൽ നടത്തിയ പ്രസംഗം പുറത്ത്. തലശേരി എഎസ്പി ആയിരുന്ന റാവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പോലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തിയ വാർത്തയെ ഉദ്ധരിച്ചായിരുന്നു പിണറായിയുടെ നിയമസഭാ പ്രസംഗം. കൂത്തുപറമ്പ് വെടിവയ്പ്പിനുശേഷം നടന്ന നിയമസഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് പിണറായി വിജയൻ, റാവാഡയ്ക്കെതിരെ സംസാരിച്ചത്. 1995 ജനുവരി 30നായിരുന്നു ആ പ്രസംഗം. കരിങ്കൊടി കാണിച്ചിട്ട് പ്രവർത്തകർ പിരിഞ്ഞുപോകും, വെടിവയ്ക്കരുത് എന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടപ്പോൾ, ഞങ്ങൾക്കു വെടിവയ്പ് ഒരു പരിശീലനമാണെന്നു റാവാഡ മറുപടി പറഞ്ഞതായി പിണറായി നിയമസഭാ പ്രസംഗത്തിൽ പറയുന്നു. ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനം ആയി കാണുന്ന എഎസ്പി ആണ് റാവാഡ എന്നും പിണറായി വിജയൻ നിയമസഭയിലെ പ്രസംഗത്തിൽ പറയുന്നുണ്ട്. കൂടാതെ കൂത്തുപറമ്പിൽ ആക്രമണത്തിനു നേതൃത്വം നൽകിയ റാവാഡ…
Read More » -
Breaking News
ഇന്ദിരാഗാന്ധിക്കെതിരെ ഇത്രയും രൂക്ഷമായിരുന്നു തരൂരിന്റെ അഭിപ്രായമെങ്കിൽ കോൺഗ്രസിൽ എന്തിന് ചേർന്നു? എംപിയായും മന്ത്രിയായും എന്തിനു പ്രവർത്തിച്ചു? അന്ന് കോൺഗ്രസ് അധികാരത്തിൽ, ഇന്ന് മോദി അധികാരത്തിൽ!! വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം
തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന പാർട്ടി നേതാവ് പിജെ കുര്യൻ രംഗത്ത്. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയാണ് തരൂർ കോൺഗ്രസിൽ എത്തിയതെന്നും ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നതും ആ ലക്ഷ്യം വെച്ചാണെന്നും പിജെ കുര്യൻ. അടിയന്തരാവസ്ഥയിലെ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകൾ ചൂണ്ടിക്കാട്ടി ശശി തരൂർ കഴിഞ്ഞ ദിവസം ലേഖനമെഴുതിയിരുന്നു. കൂടാതെ സമീപകലാത്ത് തരൂർ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രശംസിച്ചുള്ള പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് കുര്യന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് കുര്യന്റെ പ്രതികരണം. കുര്യന്റെ കുറിപ്പിന്റെ പൂർണ്ണരൂപം… അടിയന്തിരാവസ്ഥ സംബന്ധിച്ച് ഏത് അഭിപ്രായം വച്ചു പുലർത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയിൽ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. ഇപ്പോൾ അദ്ദേഹം ശ്രീമതി ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ അദ്ദേഹം കോൺഗ്രസ്സിൽ എന്തിന് ചേർന്നു? കോൺഗ്രസ്സിന്റെ എംപി യായും മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.…
Read More »