Month: July 2025

  • Breaking News

    “ഞങ്ങൾ സമാധാനം, വളർച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നു”!! സൈന വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ നെതർലൻഡ്‌സിൽ ഒരുകൂട്ടം സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കശ്യപ്

    ന്യൂഡൽഹി: ബാഡ്മിന്റൺ താരങ്ങളായ സൈന നേവാളും ഭർത്താവ് പി കശ്യപും വേർപിരിയുന്നുവെന്ന വാർത്ത ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് സൈന അറിയിച്ചത്. വളരെയധികം ആലോചിച്ച ശേഷമാണ് കശ്യപും താനും വേർപിരിയാൻ തീരുമാനിച്ചതെന്നും തങ്ങൾ സമാധാനം, വളർച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നുവെന്നും സൈന കുറിച്ചിരുന്നു. എന്നാൽ സൈന വിവാഹമോചന വാർത്ത പങ്കുവയ്ക്കുമ്പോൾ കശ്യപ് നെതർലൻഡ്‌സിലാണെന്നാണ് റിപ്പോർട്ട്. സൈനയുടെ പ്രഖ്യാപനത്തിന് ഏകദേശം ആറു മണിക്കൂർ മുമ്പ് കശ്യപ് പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സമൂഹ ശ്രദ്ധ നേടുന്നത്. ജൂലൈ 11 മുതൽ 13 വരെ നെതർലൻഡ്‌സിലെ ഹിൽവാരൻബീക്കിൽ നടന്ന അവേക്കനിങ് ഫെസ്റ്റിവലിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കുകയായിരുന്നു കശ്യപ്. ഇവിടെ നിന്ന് ഒരുകൂട്ടം സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ചിത്രമാണ് കശ്യപ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. മാത്രമല്ല സൈനയുടെ വിവാഹമോചന വാർത്തയോട് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതേസമയം 2014-ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവാണ് കശ്യപ്. 32 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായിരുന്നു കശ്യപ്. കൂടാതെ…

    Read More »
  • Breaking News

    ‘അമ്മ വിളിച്ചിട്ടാണ് പോയസ് ഗാർഡനിൽ എത്തിയത്, അവിടെ ചെന്നപ്പോൾ അമ്മ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നു, കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി, ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ എന്റെ വായ പൊത്തിപ്പിടിച്ചു’!! ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് തൃശൂർ സ്വദേശിനി

    തൃശൂർ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിനി കെഎം സുനിത. ജയലളിതയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിക്ക് കത്തയച്ചിരിക്കുകയാണ് യുവതി. ജയലളിത വിളിച്ചത് പ്രകാരം താൻ പോയസ് ഗാർഡനിൽ എത്തിയെന്നും അവിടെ ചെന്നപ്പോൾ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കൂടാതെ കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി. താൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് സ്വീപ്പർ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാൻ പറ്റും – സുനിത പറയുന്നു. അതുപോലെ ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയും മന്നാർഗുഡി മാഫിയയുമാണെന്നും ഇവർ ആരോപിക്കുന്നു. ഇതിന് മുൻപ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. അതുപോലെ താൻ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നതിന് തെളിവുണ്ടെന്നും ഇവർ…

    Read More »
  • Breaking News

    ‘എന്റെ വഴി തടയാൻ ശ്രമിച്ചു, അവർ എന്നെ പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല’!! രക്തസാക്ഷികളുടെ ശവകുടീരത്തിൽ പ്രവേശിക്കുന്നത് വിലക്കി ​ഗവർണർ, മതിൽച്ചാടി കടന്ന് ഒമർ അബ്ദുള്ള

    ശ്രീനഗർ: 1931 ജൂലൈ 13 ലെ വെടിവെപ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ആദരമർപ്പിക്കാനുള്ള ശ്രമം തടഞ്ഞതിനാൽ മതിൽച്ചാടി കടന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവർണറുടെ നടപടിയെ വെല്ലുവിളിച്ചാണ് ഒമർ മതിൽ ചാടിയത്‌. മന്ത്രിസഭാംഗങ്ങളുമൊത്ത് രക്തസാക്ഷികളുടെ ശവകുടീരം സന്ദർശിക്കാനെത്തിയ ഒമർ അബ്ദുള്ളയെയും സംഘത്തെയും പോലീസ് തടയുകയായിരുന്നു. പക്ഷെ ഇതുവകവയ്ക്കാതെ അടച്ചിട്ട ഗേറ്റ് ഒമർ അബ്ദുള്ള ചാടിക്കടന്നു. സംഭവത്തിന്റെ വീഡിയോ ഒമർ അബ്ദുള്ള തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. 1931 ജൂലൈ 13-ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും ഫാത്തിഹ അർപ്പിക്കുകയും ചെയ്തു. എന്റെ വഴി തടയാൻ ശ്രമിച്ചു, നൗഹട്ട ചൗക്കിൽ നിന്ന് നടന്നെത്താൻ നിർബന്ധിതനായി. നഖ്ഷ്ബി സാഹിബ് ദർഗയിലേക്കുള്ള ഗേറ്റ് അവർ അടച്ചതിനാൽ മതിൽ കയറാൻ നിർബന്ധിതനായി. അവർ എന്നെ പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല- ഒമർ തന്റെ പോസ്റ്റിൽ പറയുന്നു. പക്ഷെ മറ്റൊരു വീഡിയോയിൽ ഖബർസ്ഥാനിൽ വച്ച് തന്നെ മർദ്ദിച്ചതായി പറയുന്ന…

    Read More »
  • Breaking News

    ബാറ്റിങ്ങിൽ മാത്രമല്ല ബോളിങ്ങിലും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു ചെക്കൻ… യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വൈഭവിന്റെ പേരിൽ, നേട്ടം ഇഇംഗ്ലണ്ട് നായകനെ പുറത്താക്കി

    ലണ്ടൻ: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരെ കയ്യിലെടുത്ത വൈഭവ് സൂര്യവംശി ബോളിങ് പ്രകടനം കൊണ്ട് വീണ്ടും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നു. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീം അംഗമായ വൈഭവ് സൂര്യവംശി, യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സൂര്യവംശി സ്വന്തമാക്കിയത്. ബെക്കൻഹാമിലെ കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഹംസ ഷെയ്ഖിനെ പുറത്താക്കിയാണ് പതിനാലുകാരൻ തന്റെ ചരിത്രനേട്ടം കുറിച്ചിരിക്കുന്നത്. അതേസമയം യൂത്ത് ടെസ്റ്റിൽ വൈഭവിന്റെ കന്നി വിക്കറ്റാണിത്. ഇടംകയ്യൻ ഓർത്തഡോക്സ് ബോളറായ വൈഭവ്, ഇംഗ്ലണ്ട് ഇന്നിങ്സിലെ 45–ാം ഓവറിലാണ് ഹംസ ഷെയ്ഖിനെ പുറത്താക്കിയത്. ലോ ഫുൾടോസ് ആയിട്ടെത്തിയ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ ലോങ് ഓഫിൽ ഹെനിൽ പട്ടേലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു ഹംസ ഷെയ്ഖിന്റെ മടക്കം. 14 വർഷവും 107 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ വിസ്മയ പ്രകടനം. ഇതോടെ 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരുവനന്തപുരത്ത് മനിഷി സ്ഥാപിച്ച റെക്കോർഡ്…

    Read More »
  • Breaking News

    ബിജെപിയുടെ തന്ത്രങ്ങൾ പാളുന്നു..? ‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ.?’ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളോട് അരുതെന്നു പറയാതെ കേരളം പിടിക്കാന്‍ കച്ചകെട്ടിയിരിക്കുന്നത്; ബി.ജെ.പിയെ കടന്നാക്രമിച്ച് ദീപിക മുഖപ്രസംഗം

    കോട്ടയം: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക ദിനപത്രം ദീപിക. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി കച്ചക്കെട്ടിയിരിക്കുന്നതെന്ന് ‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ!’ എന്ന തലക്കെട്ടിലുള്ള ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബി.ജെ.പി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശയ്ക്കാരായി നിലകൊള്ളുന്നു. വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാന്‍ ബി.ജെ.പി വെട്ടിത്തെളിക്കുന്ന പുതുവഴികളില്‍ അവസാനത്തേതാണ് മഹാരാഷ്ട്രയില്‍ കാണുന്നത്. രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്നില്ല. സാമൂഹിക സേവനത്തെ മതപരിവര്‍ത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചു കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാമെന്ന അജന്‍ഡ മാത്രമാകും ഇവര്‍ക്കു മുന്നിലുള്ളത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമെല്ലാം…

    Read More »
  • India

    നിമിഷപ്രിയയുടെ മോചനം: കേസില്‍ ഇടപെടുന്നതിന് പരിമിതി; പരമാവധി ശ്രമിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍, പണം വിഷയമല്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍

    ന്യൂഡല്‍ഹി: നിമിഷപ്രിയ കേസില്‍ ഇടപെടുന്നതിനു പരിമിതകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നയതന്ത്ര ഇടപെടല്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ സ്വകാര്യതലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. യെമനില്‍ സ്വാധീനമുള്ള ആളുകള്‍ വഴിയാണ് ചര്‍ച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങള്‍ക്ക് ഒരു നിര്‍ദേശം നല്‍കാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടന്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, ബ്ലഡ് മണി നല്‍കുന്നതിനുള്ള പണം ഒരു വിഷയമല്ലെന്ന് നിമിഷ പ്രിയക്കായി സുപ്രീം കോടതിയെ സമീപിച്ച സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. എത്ര പണം വേണമെങ്കിലും ലോകമെമ്പാടുമുളള…

    Read More »
  • Health

    ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാല്‍ ഗുണം കുറയുമോ?

    എല്ലാ വീടുകളിലും വളരെ സുലഭമായി ഉപയോഗിക്കുന്നതാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതുമാണ് പ്രശസ്തവുമാണ്. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല രോഗങ്ങള്‍ക്കും മരുന്നുകളായും ഇത് ഉപയോഗിക്കാറുണ്ട്. ഇഞ്ചിയും വെളുത്തുള്ളിയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് മുതല്‍ ദഹനത്തെ സഹായിക്കുന്നതിന് വരെ മികച്ചതാണ് ഇവ രണ്ടും. പരമ്പരാഗത വൈദ്യത്തില്‍ മരുന്നായി ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിന്റെ ഗുണങ്ങള്‍ കുറയ്ക്കുമോ? ഇഞ്ചിയുടെ ഗുണങ്ങള്‍ ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇഞ്ചി. നല്ല മണവും രുചിയുമുണ്ട് ഇഞ്ചിയ്ക്ക്. ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഓക്കാനം, പേശി വേദന എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നല്ല രുചിക്കും മണത്തിനും പേരുകേട്ടതാണ് വെളുത്തുള്ളി. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളാലും ഇത്‌നി സമ്പുഷ്ടമാണ്. വെളുത്തുള്ളിയിലെ അല്ലിസിന്‍ അതിന്റെ പല…

    Read More »
  • Breaking News

    പുടിന്‍ നന്നായി സംസാരിക്കും, പിന്നാലെ ബോംബിട്ട് കൊല്ലും; യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ട്രംപ്, റഷ്യയ്‌ക്കെതിരേ ഉപരോധത്തിനും സാധ്യത

    വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുടിനെന്നും എന്നാല്‍, തൊട്ടുപിന്നാലെ എല്ലാവരെയും അയാള്‍ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് പറഞ്ഞു. റഷ്യയ്‌ക്കെതിരേ പുതിയ ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ ‘പാട്രിയോട്ട്’ യുക്രൈന് നല്‍കുമെന്നും ട്രംപ് അറിയിച്ചു. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുഎസില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം യുക്രൈനിലേക്ക് തിരിക്കും. അതേസമയം, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടുമായി ട്രംപ് വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നുവര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് ഇനിയും അറുതിയായിട്ടില്ല. അടുത്തിടെ ഇത് രൂക്ഷമാവുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അമേരിക്കയുടെ ശ്രമമുണ്ടായെങ്കിലും വിജയം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ട്രംപ് യുക്രൈന് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം…

    Read More »
  • Kerala

    നേതാക്കളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പ്രവര്‍ത്തിക്കുന്നത് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; കുര്യന് മറുപടിയുമായി മാങ്കൂട്ടത്തില്‍

    കൊച്ചി: യൂത്ത് കോണ്‍ഗ്രസിനെ എസ്എഫ്ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏതെങ്കിലും ഒരുനേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. സംഘടനാബോധ്യത്തിന്റെ അടിസ്ഥാനത്തിലും ഈ നാട്ടിലെ പൊതുസമൂഹത്തിന് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എല്ലാം തികഞ്ഞുനില്‍ക്കുകയാണെന്ന അഭിപ്രായമില്ലെന്നും പരിഹരിക്കേണ്ടവ സംഘടനാ കമ്മിറ്റിയില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടയും ഡിവൈഎഫ്ഐയുടെയും പ്രത്യയശാസ്ത്രം പിണറായി വിജയനും കുടുംബത്തിലുമായി ഒതുങ്ങിയെന്നും രാഹുല്‍ പറഞ്ഞു. നവകേരള സദസ്സിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ…

    Read More »
  • Movie

    ചുംബനത്തില്‍ പിടിവിട്ട നായകന്‍ ചുണ്ടുകടിച്ചുപൊട്ടിച്ചു; പിതാവിന്റെയും പുത്രന്റെയും നായികയായ അഭിനേത്രി!

    ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരുടെ നായികയാവാന്‍ അവസരം കിട്ടിയ നടിമാര്‍ പലരും ഉണ്ടാകും. അത്രയും ഉയരങ്ങളിലെത്തുമ്പോള്‍, അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലുമുണ്ടാകും വര്‍ദ്ധന. ബോളിവുഡ് ഇക്കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയിലാകും ഇടം പിടിച്ചിട്ടുണ്ടാവുക. എന്നാല്‍, ചില നടിമാര്‍ക്ക് മോശം അവസ്ഥയിലൂടെ കടന്നു പോകേണ്ടതായും വന്നിട്ടുണ്ട്. അച്ഛന്റെയും മകന്റെയും നായികയായ പ്രമുഖ താരത്തിന് അത്തരമൊരു ദുരനുഭവം ഉണ്ടായത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയാണ്. കേവലം 17 വയസുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ നടിയാണ് മാധുരി ദീക്ഷിത്. ആബോധ് എന്ന ചിത്രത്തിലാണ് അവര്‍ ആദ്യമായി വേഷമിട്ടത്. തുടക്ക ചിത്രത്തില്‍ത്തന്നെ മാധുരിയുടെ വേഷം ശ്രദ്ധപിടിച്ചുപറ്റി. ആദ്യത്തെ ചില ഹിറ്റുകള്‍ക്ക് പിന്നാലെ തേസാബ് (1988), ദില്‍ (1990), ബേട്ടാ (1992), ഹം ആപ്‌കേ ഹൈന്‍ കോന്‍ (1994), ദില്‍ തോ പാഗല്‍ ഹേ (1997) തുടങ്ങിയ സിനിമകളിലെ പ്രകടനം മാധുരി ദീക്ഷിത്തിനെ ശ്രദ്ധേയയാക്കി. എന്നാല്‍, ഷൂട്ടിംഗ് എന്ന് മറന്ന് നടിയുടെ ചുണ്ടു കടിച്ചുപൊട്ടിച്ച ഒരു നടനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെയും മകന്റെയും നായികയായി…

    Read More »
Back to top button
error: