Month: July 2025

  • Breaking News

    ‘തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകും’

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കുപ്രചരണങ്ങളും വ്യാജവാര്‍ത്തകളും നിമിഷ പ്രിയയ്ക്ക് തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കില്ലെന്നും ഒത്തുതീര്‍പ്പിനില്ലെന്നും കൊല്ലപ്പെട്ട യെമന്‍ പൗരന്റെ സഹോദരന്‍ അല്‍പ്പം മുന്‍പ് ബിബിസിയോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഡ്വ.ദീപ ജോസഫിന്റെ പ്രതികരണം. 2019 മുതല്‍ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിയമസഹായം നല്‍കുന്നത് ഡല്‍ഹിയില്‍ അഭിഭാഷകയായ ദീപ ജോസഫാണ്. ‘തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയില്‍ നിന്നുള്ള കുപ്രചാരണങ്ങളാണെന്ന് ദീപ ജോസഫ് പറഞ്ഞു. നിമിഷപ്രിയയുടെ വിഷയത്തില്‍ ക്രെഡിറ്റ് തട്ടാന്‍ ശ്രമമാണ് ഇവിടെ നടക്കുന്നത്. കുപ്രചാരണം കൊണ്ട് മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും ജീവനെ ഇല്ലാതാക്കുകയാണ്. തലാലിനെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാനും നിമിഷയുടെ ചെയ്തികളെ ന്യായീകരിക്കാനുമുള്ള ശ്രമമാണ് കുടുംബത്തെ ഇത്രമാത്രം ചൊടിപ്പിച്ചത്. അവരെ എന്തിനാണ് പ്രകോപ്പിക്കുന്നത്. വധശിക്ഷ മരവിച്ച കാര്യം ഞായറാഴ്ച തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ രഹസ്യമായി വയ്ക്കാന്‍ അവിടെ നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. സാമുവലിന് ജറോമിന് റിട്ടേണ്‍ കണ്‍ഫര്‍മേഷന്‍ കിട്ടിയ ശേഷമാണ് വിവരം പുറത്ത് വിട്ടത്. ആ നിമിഷം…

    Read More »
  • Breaking News

    കീമില്‍ സ്റ്റേയില്ല, ഈ വര്‍ഷം പ്രവേശനം നിലവിലെ രീതിയില്‍ നടത്താമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടിയില്‍ ഇടപെടുന്നില്ല. ഈ വര്‍ഷം പഴയ രീതിയില്‍ തന്നെ പ്രവേശനം നടത്താമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്യണമെന്ന കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുല്‍ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ കേരള സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അതിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ഹര്‍ജിക്കാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി നിലപാട് ശരിയല്ലെന്നും, ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി നല്‍കിയ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സര്‍ക്കാരിന്…

    Read More »
  • Crime

    കോഴിക്കോട്ട് പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍?

    കോഴിക്കോട്: പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് സംഘം തട്ടികൊണ്ടു പോയത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് കെ പി ട്രാവല്‍സ് ഉടമയായ ബിജുവിനെ സംഘം തട്ടികൊണ്ടു പോയത്. എം.എം അലി റോഡിലെ കെപി ട്രാവല്‍സ് എന്ന ബിജുവിന്റെ സ്ഥാപനത്തിന്റെ മുന്നില്‍ വെച്ചായിരുന്നു പൊലീസ് എന്ന വ്യാജേന മൂന്നോ നാലോ പേരെത്തി ബിജുവിനെ ബലമായി പിടിച്ചു കൊണ്ടു പോയത്. ഗഘ 10 അഞ 0468 എന്ന നമ്പറോടു കൂടിയ കാറിലാണ് സംഘമെത്തിയത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്നാണ് സംശയം. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

    Read More »
  • Kerala

    വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ട് വേണ്ട; കാലിക്കറ്റ് സിലബസില്‍നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ

    കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം. ബഷീറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്. വേടന്റെ പാട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ തെറ്റായ…

    Read More »
  • Breaking News

    ട്രോളുകള്‍ക്കും ആതിഥേയത്വത്തിനും നന്ദി; തകരാര്‍ പരിഹരിച്ചു, ബ്രിട്ടീഷ് യുദ്ധവിമാനം ഉടന്‍ മടങ്ങും

    തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവര്‍ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. എന്‍ജിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തി. തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് ശേഷം തിരികെ പറക്കാനൊരുങ്ങുകയാണ് വിമാനം. ഇതിനായി ബ്രിട്ടീഷ് നാവിക സേന മേധാവിയുടെ നിര്‍ദേശം കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ എര്‍ബസ് എ 400 എം വിമാനത്തിലായിരുന്നു സംഘം എത്തിയത്. പ്രത്യേക പരിശീലനം നേടിയ എന്‍ജീനിയര്‍മാര്‍ അടക്കമാണ് സംഘത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും…

    Read More »
  • Kerala

    ക്രെഡിറ്റടിക്കാന്‍ തിരക്കുവേണ്ട! ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ല; നിമിഷ പ്രിയയുടെ മോചനത്തില്‍ എതിര്‍പ്പുമായി തലാലിന്റെ സേഹാദരന്‍

    സനാ(യെമന്‍): നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ചര്‍ച്ചകള്‍ തുടരും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. തലാലിന്റെ കുടുബത്തിന്റെ എതിര്‍പ്പ് മറികടന്ന് വടക്കന്‍ യമന്‍ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്. കുടുംബവുമായി ദിയാധനം, മാപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ്…

    Read More »
  • Social Media

    ‘എല്ലാ കേസിലും മുഖമാകുന്ന യുവനടന്‍ പ്രണവിനെ തെറിവിളിച്ചു, മോഹന്‍ലാല്‍ അറിഞ്ഞതോടെ ആ തീരുമാനമെടുത്തു’

    മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ നയിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക എന്നാണ് വിവരം. പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത് നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണെന്ന റിപ്പോര്‍ട്ട് ചില മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ തുടരണമെന്ന് ഒരു വിഭാഗം താരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നടന്‍ ഒഴിവാകുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനെമടുത്തതെന്നും അതില്‍ ഒരു കാരണം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. എല്ലാ കേസിലും അകപ്പെടുന്ന ഒരു യുവനടന്‍ പ്രണവ് മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു. ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക് ‘നാട്ടില്‍ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന ഒരു യുവനടന്‍. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോള്‍, ഇനി ഞാനാണ് സൂപ്പര്‍ സ്റ്റാര്‍ കൊണ്ടുവാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ.…

    Read More »
  • Crime

    മെയ്ഡ് ഫോര്‍ ഈച്ച് അദര്‍! ബ്രസീല്‍ ദമ്പതിമാര്‍ വിഴുങ്ങി കടത്തിയത് 16 കോടിയുടെ കൊക്കെയ്ന്‍; ‘വയറിളക്കി’ പുറത്തെടുത്തത് 163 ഗുളികകള്‍

    കൊച്ചി: നെടുമ്പാശേരിയില്‍ ലഹരികടത്തിന് ശ്രമിച്ച ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 163 കൊക്കെയ്ന്‍ ഗുളികകള്‍. ഇതില്‍ 1.67 കിലോ കൊക്കെയ്ന്‍ പുറത്തെത്തിച്ചിട്ടുണ്ട്. 16 കോടി വില വരുന്ന ലഹരിയാണ് ഇവര്‍ ക്യാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമിച്ചത്. ലൂക്കാസ്, ബ്രൂണ എന്നിവരാണ് ലഹരി ഗുളികകള്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഇരുവരെയും ഡിആര്‍ഐ പിടികൂടിയത്. ഇരുവരുടെ സ്‌കാനിംഗില്‍ ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെയായിരുന്നു നടപടി. വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. എന്നാല്‍ ഇവരുടെ പക്കലുണ്ടായിരുന്ന ലഗേജില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സ്‌കാനിംഗ് നടത്താന്‍ തീരുമാനിച്ചത്. വിശദമായ പരിശോധനയില്‍ വയറ്റില്‍ ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയതോടെ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ വിഴുങ്ങുന്ന ക്യാപ്സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിക്കാം. കൊച്ചിയിലെത്തിയ ദമ്പതികള്‍ തിരുവനന്തപുരത്തേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇവര്‍…

    Read More »
  • Breaking News

    സമ്മര്‍ദങ്ങളും മധ്യസ്ഥ- അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ല; വധശിക്ഷയില്‍ ഉറച്ചു നില്‍ക്കുന്നു; നിലപാട് വ്യക്തമാക്കി തലാലിന്റെ കുടുംബാംഗം; ‘കേസിന്റെ തുടക്കം മുതല്‍ പലരും രഹസ്യമായി സമീപിച്ചു; നിരവധി ഓഫറുകള്‍ വന്നു; ഞങ്ങളുടെ ആവശ്യം സുവ്യക്തം’

    സനാ: യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇക്കാര്യത്തില്‍ സമ്മര്‍ദങ്ങളും മധ്യസ്ഥശ്രമങ്ങളും അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്നും കൊല്ലപ്പെട്ട യെമനി പൗരന്‍ തലാലിന്റെ കുടുബം വ്യക്തമാക്കി. നിമിഷ പ്രിയയക്ക് മാപ്പ് ലഭ്യമാക്കാന്‍ നടക്കുന്ന മധ്യസ്ഥശ്രമങ്ങളെയും അനുരഞ്ജന ശ്രമങ്ങളെയും കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകളും നടക്കുന്ന ശ്രമങ്ങളും പുതിയ കാര്യമല്ലെന്നും ഇത് അപ്രതീക്ഷിതവുമല്ലെന്നും തലാലിന്റെ കുടംബാംഗം അബ്ദുല്‍ഫത്താഹ് മഹ്ദി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതായി ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇക്കാര്യത്തില്‍ രഹസ്യ ശ്രമങ്ങളുണ്ടായിരുന്നു. കുടുംബത്തിനു മേല്‍ വലിയ തോതില്‍ സമ്മര്‍ദങ്ങളുണ്ടായി. നിരവധി പേര്‍ മധ്യസ്ഥശ്രമങ്ങളുമായി സമീപിച്ചു. ഇതില്‍ ചിലത് പരസ്യമായിരുന്നു. ഇതേ കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വാഭാവികവും പ്രതീക്ഷിക്കപ്പെടുന്നതുമാണ്. ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരു അര്‍ഥത്തില്‍, പ്രതിക്ക് മാപ്പ് നല്‍കുന്നതിനു പകരം നിരവധി ഓഫറുകള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ…

    Read More »
  • Breaking News

    വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുഞ്ഞിന്റെ മൃതദേഹം തിരികെ കൊണ്ടുപോയി, തീരുമാനം തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍

    കൊല്ലം: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് വിപഞ്ചിക മണിയന്‍ (32) ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷി നെതിരെ കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉള്‍പ്പെടുത്തി വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിക്കും. വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ പറഞ്ഞിരുന്നു. അതേസമയം, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ കോണ്‍സുലേറ്റില്‍ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൃതദേഹം തിരികെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്. ഷാര്‍ജ…

    Read More »
Back to top button
error: