Month: July 2025
-
Movie
രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്” ലെ ആദ്യ ഗാനം പുറത്ത്
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നദിവേ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചതും അദ്ദേഹം തന്നെയാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ആണ് ഗാനം റിലീസ് ചെയ്തത്. രാകേന്ദു മൗലി ആണ് ഗാനത്തിൻ്റെ തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്. രശ്മികയും ദീക്ഷിത് ഷെട്ടിയും തമ്മിലുള്ള മനോഹരമായ ഓൺ-സ്ക്രീൻ കെമിസ്ട്രി ആണ് ഗാനത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നത്. വിശ്വകിരൺ നമ്പി…
Read More » -
Breaking News
റിലയന്‍സ്, ജിയോ ബ്രാന്‍ഡുകളുടെ ദുരുപയോഗം; ഫ്‌ളിപ്കാര്‍ട്ടും ആമസോണും വ്യാജഉല്‍പ്പന്നങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി
കൊച്ചി/ഡല്‍ഹി: റിലയന്‍സ്, ജിയോ ബ്രാന്‍ഡ് നാമങ്ങളും ലോഗോകളും വ്യാജമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ (ഡീലിസ്റ്റ് ചെയ്യാന്‍) ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ എന്നിവയോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് ഉത്തരവിറക്കിയത്. റിലയന്‍സ്, ജിയോ ട്രേഡ്മാര്‍ക്കുകളോടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ പരസ്യം ചെയ്യുകയോ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടേതിന് സമാനമായ ബ്രാന്‍ഡിങ്ങും റിലയന്‍സിന്റെ ആര്‍ട്ടിസ്റ്റിക് വര്‍ക്കും ഉപയോഗിക്കുന്നത് ട്രേഡ്മാര്‍ക്ക് ലംഘനമായാണ് കണക്കാക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കള്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നത് ബ്രാന്‍ഡ് നെയിമുകളുടെയും ലോഗോകളുടെയും അടിസ്ഥാനത്തിലാണ്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വരെ ഭീഷണിയാകുമെന്നും കോടതി നിരീക്ഷിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫയല്‍ ചെയ്ത കേസിലാണ് ജസ്റ്റിസ് ബാനര്‍ജിയുടെ സുപ്രധാന ഉത്തരവ്.…
Read More » -
Movie
മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു
നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജാ ചടങ്ങുകൾ ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു കൈമാറി. ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓൺ കർമ്മം അഭിനേത്രി മുത്തുമണി നിർവഹിച്ചു. ആദ്യ ക്ലാപ്പ് നിർമ്മാതാവായ ബാദുഷ നിർവഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്‌ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിൽ പടക്കളം, വാഴ, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ സാഫ്, വാഴ ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന അമിത് മോഹൻ, ബാലതാരമായി തന്നെ മലയാളത്തിൽ ഗംഭീര…
Read More » -
Breaking News
നിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് വീട്ടിലെത്തിച്ചു; ലൈംഗിക വൈകൃതങ്ങളില്‍ വിപഞ്ചിക പൊറുതിമുട്ടി; അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; സുഹൃത്തിന്റെ ഭാര്യയുടെ അടിവസ്ത്രവും മോഷ്ടിച്ചു
തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ മാനസികവും ശാരീരികവുമായ പീഡനങ്ങളില്‍ പൊറുതിമുട്ടിയാണ് ഒന്നരവയസുകാരി മകളെ കൊന്ന് കൊല്ലം സ്വദേശിയായ വിപഞ്ചിക ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയത്. വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ നടുക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. സ്വന്തം ചോരയില്‍ ജനിച്ച കുഞ്ഞിനെ തിരിഞ്ഞു നോക്കാത്ത നിതീഷ് മറ്റൊരു സ്ത്രീയുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഗുരുതരമായ ലൈംഗിക വൈകൃതങ്ങള്‍ നിതീഷിന്‍റെ കൂടെപ്പിറപ്പായിരുന്നുവെന്നതിനും തെളിവുകള്‍ പുറത്തുവന്നു. നിതീഷിന്‍റെ ലൈംഗിക വൈകൃതങ്ങളെ കുറിച്ച് ആത്മഹത്യാക്കുറിപ്പിലും വിപഞ്ചിക കുറിച്ചിരുന്നു. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന നിതീഷിന്‍റെ ചിത്രങ്ങള്‍ വിപഞ്ചികയുടെ മരണശേഷം പ്രചരിച്ചിരുന്നു. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലായിരുന്നു ഈ ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്ളാറ്റില്‍ കൊണ്ടുവരുന്ന മാനസിക വൈകൃതം നിതീഷിനുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവരുന്നത്. മരണത്തിന് മുന്‍പ് വിപഞ്ചിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച ശബ്ദ സന്ദേശത്തിലും, മൊബൈല്‍ സന്ദേശത്തിലുമാണ് ഭര്‍ത്താവ് നിതീഷിന്‍റെ ലൈഗിക വൈകൃതങ്ങള്‍ വിവരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മറ്റുള്ള സ്ത്രീകളുടെ അടി വസ്ത്രങ്ങള്‍ ഫ്ലാറ്റിലേക്ക് കൊണ്ടു…
Read More » -
Kerala
മാസം തികയാതെയുള്ള പ്രസവങ്ങളുടെ എണ്ണത്തില്‍ ഏഴ് വര്‍ഷത്തില്‍ 300 ശതമാനം വര്‍ധന! കേരളത്തിന്റെ ആരോഗ്യരംഗത്ത് ആശങ്ക
ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്, പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന കേരളം ഇപ്പോള്‍ അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രവണതയെ നേരിടുകയാണ്: മാസം തികയാതെയുള്ള ജനനങ്ങളില്‍ കുത്തനെയുള്ള വര്‍ദ്ധനവ്. ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (HMIS) ഡാറ്റ വെളിപ്പെടുത്തുന്നത്, സംസ്ഥാനത്ത് മാസം തികയാതെയുള്ള നവജാതശിശുക്കളുടെ എണ്ണം 2017-18 ല്‍ 6,916 ല്‍ നിന്ന് 2023-24 ല്‍ 26,968 ആയി ഉയര്‍ന്നു എന്നാണ് – ഏഴ് വര്‍ഷത്തിനിടെ 289% വര്‍ദ്ധനവ്. സംസ്ഥാനത്തെ ജനനനിരക്കില്‍ കുറവുണ്ടായ കാലമണിത്.2017-18 ല്‍ 4.93 ലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചതെങ്കില്‍ 2023-24 ല്‍ 3.74 ലക്ഷമായി ജനനനിരക്ക് കുറഞ്ഞു. അതേസമയം, മാസംതികയാതെ ജനിക്കുന്ന കുട്ടികളുടെ വര്‍ധനവ് തുടരുന്നു. 2018-19ല്‍, മാസം തികയാതെയുള്ള ജനനങ്ങള്‍ 13,077 ആയി ഉയര്‍ന്നു, ഒരു വര്‍ഷത്തിനുള്ളില്‍ 89% വര്‍ദ്ധനവ്. അതിനുശേഷം, ഈ വര്‍ധനവിലെ പ്രവണതയില്‍ മാറ്റം വന്നിട്ടില്ല. ജീവിതശൈലിയിലെ വ്യത്യാസം മൂലമാണ് ഈ ആശങ്കാജനകമായ വര്‍ദ്ധനവ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ജീവിത ശൈലിയില്‍…
Read More » -
Breaking News
പ്രളയഫണ്ടില്‍ നിന്ന് മുക്കിയത് 76.83 ലക്ഷം; നഷ്ടം 7.72 കോടി, കളക്ടറേറ്റ് ക്ലാര്‍ക്കിനെ പിരിച്ചുവിട്ടു
എറണാകളം: കോളിളക്കം സൃഷ്ടിച്ച കളക്ടറേറ്റ് പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി, സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണുപ്രസാദിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെ സസ്പെന്‍ഷനിലായിരുന്ന ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ളയാണ് പുറപ്പെടുവിച്ചത്. എറണാകുളം ജില്ലാ കളക്ടറോട് തുടര്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട്, അനുബന്ധ രേഖകള്‍, വിഷ്ണുപ്രസാദിന്റെ മൊഴി, കണ്ടെത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്ന 15 ഗുരുതര കുറ്റങ്ങളില്‍ 12 എണ്ണവും ശരിവയ്ക്കുന്ന തരത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. 2018 ഓഗസ്റ്റില്‍ നടന്ന പ്രളയത്തിനിരയായവര്‍ക്ക് അനുവദിക്കപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതില്‍ തിരിമറി കാണിച്ചുവെന്നതാണ് കേസ്. വിഷ്ണു പ്രസാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണത്തില്‍നിന്ന് സ്വന്തം പോക്കറ്റിലേക്ക് ഒഴുക്കിയത് 76,83,000 രൂപയായിരുന്നു. ഇതിനു പുറമേ വിഷ്ണുവിന്റെ അശ്രദ്ധമൂലം സര്‍ക്കാരിന് നഷ്ടമായത് 7.72 കോടി രൂപയാണ്. അര്‍ഹതയില്ലാത്ത ദുരിതബാധിതര്‍ക്ക് കൂടുതല്‍ തുക അയച്ചതിലൂടെയാണ് സര്‍ക്കാരിന് ഇത്രയുമധികം നഷ്ടംവന്നത്. വിഷ്ണുവിന്റെ…
Read More » -
Breaking News
കുണ്ടറ പോലീസ് എഫ്‌ഐആര്‍ ഇട്ടതോടെ അച്ഛനും മക്കളും ഒളിവില്‍; ഷാര്‍ജയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യത; മൂന്ന് പേരുടേയും പാസ്പോര്‍ട്ട് റദ്ദാക്കാനും നിയമോപദേശം തേടും; പോസ്റ്റ് ഡിലീറ്റ് ചെയ്തവരെ കണ്ടെത്താനും അന്വേഷണം; വിപഞ്ചികയുടെ ഫോണ്‍ കണ്ടെത്താനാകുമോ?
കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തതിനു പിന്നാലെ ഭര്‍ത്താവിന്റെ കുടുംബം നെട്ടോട്ടത്തില്‍. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് വിപഞ്ചിക മണിയന്‍ (32) ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തില്‍ നിയമോപദേശം തേടാനും പോലീസ് തീരുമാനിച്ചുവെന്നാണ് വിവരം. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട്. വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് യുവതിയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്ത് കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. മൂന്നുപേരും ഷാര്‍ജയിലാണ് താമസം. പ്രതികളെല്ലാം ഒളിവില്‍ പോയെന്നാണ് സൂചന.യുഎഇയില്‍ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പാസ്പോര്‍ട്ട് റദ്ദാക്കുന്നത് അടക്കം പോലീസിന്റെ പരിഗണനയിലുണ്ട്. മൃതദേഹം നാട്ടിലെത്തിയാല്‍…
Read More » -
India
ഒരു മര്യാദയൊക്കെ വേണ്ടേടേ! കോടതി നടപടിയില്‍ പങ്കെടുത്തത് ശൗചാലയത്തില്‍ ഇരുന്ന്; ശിക്ഷ വിധിച്ച് ഹൈക്കോടതി
അഹമ്മദാബാദ്: വീഡിയോ കോണ്‍ഫറന്‍സ് വഴി ശൗചാലയത്തില്‍ ഇരുന്ന് കോടതി നടപടികളില്‍ പങ്കെടുത്തയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷം രൂപയുടെ പിഴയാണ് ഗുജറാത്തി ഹൈക്കോടതി വിധിച്ചത്. ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആര്‍.ടി വഛാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ജൂണ്‍ 20 ന് ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ കോടതിയിലെ നടപടിക്രമങ്ങളില്‍ പങ്കെടുത്ത യുവാവ് ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കുന്നത് കണ്ടതായും ബെഞ്ച് വ്യക്തമാക്കി. കോടതി നടപടികളില്‍ ഇത്തരത്തില്‍ ഇയാള്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ സൂറത്ത് സ്വദേശിയോട് അടുത്ത വാദം കേള്‍ക്കലിന് മുമ്പ് ഒരു ലക്ഷം രൂപ കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൂം മീറ്റിങ്ങില്‍ സമദ് ബാറ്ററി എന്ന പേരില്‍ ലോഗ് ചെയ്താണ് ശൗചാലയത്തില്‍ ഇരുന്ന് നടപടിക്രമങ്ങളില്‍ പങ്കെടുത്തത്. ബ്ലൂടൂത്ത് സ്പീക്കര്‍ ചെവിയില്‍ വെച്ച് ശൗചാലയത്തിലെത്തുന്ന ഇയാള്‍ സൗകര്യപ്രദമായ രീതിയില്‍ ഫോണ്‍ ക്യാമറ വൈഡ് ആംഗിളില്‍ വെച്ചുകൊണ്ടാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. ചെക്ക്…
Read More »

