Month: July 2025
-
Breaking News
നിമിഷ പ്രിയയുടെ വധശിക്ഷ; മാപ്പ് നല്‍കില്ലെന്നു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍; ദയാധനം വേണ്ടെന്നും നടന്നതു ക്രൂരമായ കൊലപാതകമെന്നു പറഞ്ഞതായും വിവരം; മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരും. ദിയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമതീരുമാനത്തില്‍ എത്തലാണ് അടുത്തഘട്ടം. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴി നടത്തിയ ചര്‍ച്ചകള്‍ നിമിഷ വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. അതേസമയം, ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ പ്രതികരണവും പുറത്തുവന്നു. മാപ്പ് നല്‍കില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമായില്ലെന്നും ഇനിയും ചര്‍ച്ചകള്‍ വേണ്ടിവരുമെന്നുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തേതന്നെ വ്യക്തമായതാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക ദീപ ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാവര്‍ക്കും ഇതറിയാമായിരുന്നു. ചര്‍ച്ചകള്‍ ചിലപ്പോള്‍ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാല്‍ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം പരസ്യ പ്രതികരണം…
Read More » -
Breaking News
നോവല്‍ പ്രകാശനത്തിന്റ പിറ്റേന്ന് ജീവനൊടുക്കി; എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: എഴുത്തുകാരി വിനീത കുട്ടഞ്ചേരി (44) മരിച്ച നിലയില്‍. തിങ്കളാഴ്ച വൈകിട്ടാണ് വിനീതയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബിലായിരുന്നു പ്രകാശനം. ‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല’, എന്നായിരുന്നു പരിപാടിയിലെ മറുപടി പ്രസംഗത്തില്‍ വിനീത പറഞ്ഞത്. വിനീതയും അന്‍സര്‍ കായല്‍വാരവും ചേര്‍ന്നായിരുന്നു നോവലെഴുതിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് നോവല്‍ പ്രകാശനം ചെയ്തത്. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019ലെ അവാര്‍ഡ് ജേതാവാണ് വിനീത. സമൂഹമാധ്യമങ്ങളിലും വിനീത സജീവമായിരുന്നു. നിനക്കായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായിക എന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. പഞ്ചാഗ്‌നി, ഹൃദയരക്തത്തിന്റെ സ്വാദ്, പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോള്‍ തുടങ്ങിയവയാണ് പ്രശസ്ത രചനകള്‍. അവണൂര്‍ പഞ്ചായത്തില്‍ എസ്സി പ്രമോട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംസ്‌കാര ചടങ്ങില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.…
Read More » -
Movie
ധനുഷിന് വെളുത്ത നായിക വേണം, മലയാളത്തിലും തെലുങ്കിലുമുള്ളവര്‍ക്ക് മുന്‍ഗണന; നിത്യയ്ക്ക് മാത്രം പ്രിവിലേജ്?
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെയും സൂപ്പര്‍സ്റ്റാറുകളുടേയും പട്ടികയില്‍ ഇടംപിടിച്ച് കഴിഞ്ഞു നടന്‍ ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും വരെ അഭിനയിച്ച് കഴിഞ്ഞു. നടന്‍ എന്നതിലുപരി സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍, നിര്‍മാതാവ്. തമിഴില്‍ ഏറ്റവും പ്രബലനായ സ്റ്റാര്‍. സിനിമാ കുടുംബത്തില്‍ നിന്നാണ് വരവെങ്കിലും ഇരുപത്തിമൂന്ന് വര്‍ഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് നടനെ എത്തിച്ചത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കൂടിയാണ് ധനുഷ്. നടി നയന്‍താരയുമായി ധനുഷിനുള്ള കോപ്പിറൈറ്റ് ഇഷ്യു ചര്‍ച്ചയായശേഷം ക്യാമറയ്ക്ക് പിന്നിലുള്ള നടനെ കുറിച്ച് പലരും തുറന്ന് പറച്ചിലുകള്‍ നടത്തുന്നുണ്ട്. സ്‌ക്രീനിലും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിലും നിഷ്‌കളങ്കനായി സംസാരിക്കുമെങ്കിലും കൗശലക്കാരനായ ഒരു ധനുഷ് കൂടി നടന്റെ ഉള്ളിലുറങ്ങുന്നുണ്ടെന്നാണ് അടുത്ത് ഇടപഴകിയിട്ടുള്ളവരുടെ വെളിപ്പെടുത്തല്‍. മൂന്ന് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ നടനെതിരെ ആഞ്ഞടിച്ച് നയന്‍താര എത്തിയിരുന്നു. തന്നോടും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനോടും ധനുഷ് പക പോക്കുയാണെന്നും അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നുമാണ്…
Read More » -
Breaking News
കുറ്റിപ്പുറത്ത് നഴ്സിങ് അസിസ്റ്റന്റ് ജീവനൊടുക്കിയ സംഭവം: മാനസിക പീഡനമെന്ന് ആരോപണം, ജനറല്‍ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം: കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റ് ആത്മഹത്യ ചെയ്തത സംഭവത്തില്‍ ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമാണെന്ന് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം അടിവാട് സ്വദേശിനി അമീനയാണ് (20) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. രണ്ടര വര്‍ഷമായി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമീന അമിതമായി ഗുളിക കഴിച്ചാണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ട് മൂന്നായിട്ടും ജോലിക്ക് വരാതെയിരുന്ന അമീനയെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് പോയപ്പോഴാണ് ആശുപത്രിക്ക് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലും, കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അമീനയുടെ മരണം സംഭവിക്കുന്നത്. ഈ മാസം 15ന് ആശുപത്രിയില്‍ നിന്ന് പോകാനൊരുങ്ങിയ അമീനക്ക് പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന ജനറല്‍ മാനേജര്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ആശുപത്രിയിലെ ജീവനക്കാരെ മാനേജര്‍ മാനസികമായി പീഡിപ്പിക്കുന്നതായി…
Read More » -
Crime
കോളേജില്‍ ജൂനിയറുമായി പ്രണയം, ‘ബീമാനം’ കാണാന്‍ കൊണ്ടുപോയി നാടകം; പ്രതിശ്രുതവരനെ കൊന്ന കേസില്‍ ശിക്ഷ ശരിവെച്ചു
ബെംഗളൂരു/ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു ‘റിങ് റോഡ് കൊലക്കേസി’ല്‍ കീഴ്ക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതിയും. കേസിലെ മുഖ്യപ്രതി ശുഭ ശങ്കരനാരായണന്‍, കൂട്ടാളികളായ അരുണ്‍, വെങ്കടേഷ്, ദിനേശ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധിയാണ് സുപ്രീംകോടതിയും ശരിവെച്ചത്. അതേസമയം, പ്രതികള്‍ക്ക് ഗവര്‍ണറുടെ മുന്‍പാകെ ഹര്‍ജി നല്‍കാനായി എട്ട് ആഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളെ ജാമ്യാകാലാവധി തീരുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 2003 ഡിസംബറിലായിരുന്നു ബെംഗളൂരുവിനെ ഞെട്ടിച്ച റിങ് റോഡ് കൊലപാതകം അരങ്ങേറിയത്. പ്രതിശ്രുത വരനായ ബി.വി. ഗിരീഷി(27)നെ ശുഭയും കാമുകനായ അരുണും കൂട്ടാളികളായ രണ്ടുപേരും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കോളേജിലെ ജൂനിയറായ അരുണുമായി ശുഭയ്ക്കുള്ള പ്രണയവും ഇതിനെ മറികടന്ന് വീട്ടുകാര്‍ ഗിരീഷുമായുള്ള വിവാഹം ഉറപ്പിച്ചതുമായിരുന്നു കൊലപാതകത്തിന് കാരണം. 2003 നവംബര്‍ 30-നായിരുന്നു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരനായ ഗിരീഷും 20 വയസ്സുകാരിയായ ശുഭയും തമ്മിലുള്ള വിവാഹനിശ്ചയം. അന്ന് അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു ശുഭ. ഇരുവീട്ടുകാരും…
Read More » -
Breaking News
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടല്‍: ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസിന് കേരളവുമായി അടുത്ത ബന്ധം
കോഴിക്കോട്: യെമനിലെ ഉദ്യോഗസ്ഥരുമായും നിമിഷപ്രിയ കൊലപ്പെടുത്തിയ വ്യക്തിയുടെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഷെയ്ഖ് ഹബീബ് ഉമന്‍ ബിന്‍ ഹാഫിസിന് കേരളവുമായി അടുത്ത ബന്ധമാണുള്ളത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന സ്ഥാപനങ്ങളിലെ സ്ഥിരം സന്ദര്‍ശകനും കൂടിയാണ് അദ്ദേഹം. സൂഫി ക്രമത്തിലെ ബാ അലവി താരിഖയിലെ പ്രമുഖനായ ഹബീബ് ഉമര്‍ യെമിനെ ഒരു മതസ്ഥാപനമായ ദാര്‍ അല്‍-മുസ്തഫയുടെ സ്ഥാപകനാണ്. രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാകുന്നതിന് മുമ്പ് കേരളത്തില്‍ നിന്നുള്ള പലരും ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു. ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററും യുഎസ്എയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയും തയ്യാറാക്കിയ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലീങ്ങളുടെ പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. യമനിലെ മിക്ക വിഭാഗങ്ങളിലും ഹബീബ് ഉമറിന് സ്വാധീനമുള്ളതായി അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ പറയുന്നു. കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കാന്‍ സഹായിച്ചതും യമനിലെ ഈ സ്വാധീനം തന്നെയാണ്. മലപ്പുറത്തെ നോളജ് സിറ്റിയിലെ പള്ളിയുടേയും മദീന്‍ സാദത്ത് അക്കാദമിയുടേയും ഉദ്ഘാടനത്തിന് ഹബീബ് ഉമര്‍ എത്തിയിരുന്നു.…
Read More » -
Breaking News
ഒരേയൊരു ഉസ്താദ്! മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് കാന്തപുരത്തിന്റെ വിജയം; വധശിക്ഷ മുന്‍കൂട്ടി അറിയിക്കാതിരിക്കുക എന്ന പതിവും ഹൂത്തികള്‍ തെറ്റിച്ചു; ഉപദേശിച്ചത് ഇസ്ലാമിക നിമയത്തിന്റെ സാധ്യതകള്‍; നിമിഷപ്രിയ ടോമി തോമസിന്റെ മോചനത്തിന് പ്രതീക്ഷകള്‍ തെളിയുന്നു; ഇത് റിയല്‍ കേരള സ്‌റ്റോറി
സനാ: നിമിഷപ്രിയ ടോമി തോമസിന്റെ വധശിക്ഷ യെമനിലെ ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരുമടക്കം പരാജയപ്പെട്ടിടത്ത് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വിജയിച്ചതിനു പിന്നാലെ ഇസ്ലാമിലെ സൗമ്യ മുഖത്തിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ശശി തരൂര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ‘ഉസ്താദി’നെ പ്രകീര്‍ത്തിച്ചു രംഗത്തുവന്നു. കാന്തപുരത്തോട് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച ചാണ്ടി ഉമ്മനെയും രാഷ്ട്രീയഭേദമില്ലാതെ ഏവരും അഭിനന്ദിച്ചു. നിമിഷപ്രിയ ഇപ്പോള്‍ ഉള്ളത് വിമത വിഭാഗമായ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനാ ജയിലിലാണ്. നിമിഷയുടെ വധശിക്ഷ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടുമില്ല. ഇപ്പോള്‍ യമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. യമനുമായുള്ള നയതന്ത്ര ഇടപാടുകള്‍ ജിബൗട്ടിയിലെ ഇന്ത്യന്‍ മിഷന്‍ ആണ് നടത്തുന്നത്. ഒരു വിദേശ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതുമുതല്‍ മാതൃരാജ്യത്തെ അറിയിച്ചിരിക്കണം എന്നതു വിയന്ന കണ്‍വന്‍ഷന്‍ ഓണ്‍ കൗണ്‍സുലാര്‍ റിലേഷന്‍സ് (1963) പ്രകാരം നിയമമാണ്. ഇന്ത്യയും യമനും ഇത് അംഗീകരിച്ച രാജ്യങ്ങളാണ്. എന്നല്‍, അന്തര്‍ദേശീയ അംഗീകാരമില്ലാത്ത ഹൂത്തികള്‍ ഭരിക്കുന്നയിടങ്ങളില്‍…
Read More » -
Breaking News
ദുരന്ത നിവാരണത്തിന് സംസ്ഥാനതല സന്നദ്ധസേന പരിശീലനം അത്യാവശ്യം: ആഗോള വിദഗ്ദ്ധരുടെ ശില്പശാല
കൊച്ചി: കേരളത്തിൽ ദുരന്തനിവാരണ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ‘സെർച്ച് ആൻഡ് റെസ്ക്യൂ (SAR) മെഡിസിൻ’ എന്ന പ്രത്യേക മേഖലയിൽ സംസ്ഥാനതല സന്നദ്ധസേനയ്ക്ക് പരിശീലനം നൽകുന്നു. ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന ഉന്നതതല പരിശീലന ശിൽപശാലയോടെ ഈ സംരംഭത്തിന് തുടക്കമായി. 14 ജില്ലകളിൽ നിന്നുള്ള 50-ൽ അധികം തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവർത്തകർ ശിൽപശാലയിൽ പങ്കെടുത്തു. എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ്, യുകെ ആസ്ഥാനമായുള്ള പ്രോമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ, യുഎഇയിൽ നിന്നുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസ്, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി (കെഎസ്ഡിഎംഎ) സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. സംസ്ഥാനത്ത് സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ദുരന്ത പ്രതികരണത്തിന്റെ നട്ടെല്ലായ സിവിൽ ഡിഫൻസ്, ആപ്ദാ മിത്ര സന്നദ്ധ ഗ്രൂപ്പുകളിൽ നിന്നാണ് പങ്കാളികളെ തിരഞ്ഞെടുത്തിട്ടുള്ളത്. ദുരന്തനിവാരണത്തിൽ ‘സെർച്ച് ആൻഡ് റെസ്ക്യൂ മെഡിസിൻ’ ഒരു പുതിയ മന്ത്രമാണെന്ന് ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിന്റെ മാനേജിംഗ് ഡയറക്ടർ നാസർ കിളിയമണ്ണിൽ പറഞ്ഞു. കെഎസ്ഡിഎംഎയുമായി…
Read More » -
Breaking News
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ”ഒരു റൊണാൾഡോ ചിത്രം” 25ന് തിയേറ്ററുകളിൽ
അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ ജൂലൈ 25ന് തിയേറ്ററുകളിലെത്തും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രമാണ് ”ഒരു റൊണാൾഡോ ചിത്രം”. അൽത്താഫ് സലീം, മേഘനാഥൻ, പ്രമോദ് വെളിയനാട്, വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ റിനോയ് കല്ലൂർ. ഫുൾഫിൽ സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരക്കൽ, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: സാഗർ ദാസ്, സംഗീതം ദീപക് രവി, ലിറിക്‌സ് ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ,…
Read More » -
Breaking News
ബ്രഹ്‌മോസ് ഒക്കെ ഇനിയെന്ത്! ശബ്ദത്തിന്റെ എട്ടിരട്ടി വേഗം, 1500 കിലോമീറ്റര്‍ പരിധി; ഇസ്രയേലിന്റെ അയണ്‍ഡോമിനെ വരെ കബളിപ്പിക്കും: ആധുനിക സ്‌ക്രാംജെറ്റ് എന്‍ജിനുമായി ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍; കര, വായു, വെള്ളം എന്നിവയില്‍നിന്ന് അനായാസം വിക്ഷേപിക്കാം; ‘പ്രോജക്ട് വിഷ്ണു’വില്‍ ആദ്യ കുഞ്ഞ് പിറന്നു
ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. പാകിസ്താന്റെയും തുര്‍ക്കിയുടെയും ഉറക്കം കളയുന്ന, ശബ്ദത്തിന്റെ എട്ടിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന നൂതന മിസൈല്‍ സംവിധാനമായ എക്‌സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ (ഇടി-എല്‍ഡിഎച്ച്‌സിഎം ) ആണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ബ്രഹ്‌മോസ്, അഗ്‌നി-5, ആകാശ് തുടങ്ങിയ നിലവിലുള്ള മിസൈല്‍ സംവിധാനങ്ങളെ പൂര്‍ണമായി മറികടക്കുന്നതും ഇവയെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നതുമാണ് പുതിയ കണ്ടു പിടിത്തം. ‘പ്രോജക്ട് വിഷ്ണു’ എന്നു പേരിട്ട രഹസ്യ പദ്ധതിയിലൂടെയാണു ‘മാക്ക് 8’ അഥവാ ശബ്ദത്തിന്റെ എട്ടു മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ എന്‍ജിന്‍ കണ്ടെത്തിയത്. 1500 കിലോമീറ്റര്‍വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ എത്താനും കഴിയും. നിലവിലെ ബ്രഹ്‌മോസ് മിസൈലിന്റെ മൂന്നിരട്ടി വേഗവും മൂന്നിരട്ടി ദൂരപരിധിയുമാണിത്. 290 കിലോമീറ്റര്‍ പരിധിയിലാണ് ആദ്യം ബ്രഹ്‌മോസ് പുറത്തിറക്കിയത്. നിലവില്‍ 450 കിലോമീറ്റര്‍വരെ സഞ്ചരിക്കും. വേഗത, റഡാറിന്റെ കണ്ണുവെട്ടിക്കല്‍ (സ്‌റ്റെല്‍ത്ത്), ദീര്‍ഘദൂര കൃത്യത എന്നിവ സംയോജിപ്പിച്ച് ‘ഇടി-എല്‍ഡിഎച്ച്‌സിഎം’ മറ്റൊരു…
Read More »