Month: July 2025

  • Breaking News

    മാളുകളില്‍ ആറ് റംബുട്ടാന് നൂറു രൂപ; കര്‍ഷകന്‍ വിറ്റാല്‍ കിലോയ്ക്ക് 50 രൂപ മാത്രം! വിലയിടിച്ച് ചരക്കെടുക്കാന്‍ സംഘടിച്ച് ഇതര സംസ്ഥാന കച്ചവടക്കാര്‍

    കൊച്ചി: വിളവെത്തിയ റംബുട്ടാന് ന്യായമായ വില കിട്ടാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന വിലയ്ക്കു റംബുട്ടാന്‍ വില്‍ക്കുമ്പോഴാണ് കര്‍ഷകര്‍ക്കു തുച്ഛമായ വില നല്‍കി റംബുട്ടാന്‍ വാങ്ങുന്നത്. നാട്ടിന്‍പുറങ്ങളില്ലെല്ലാം റംബുട്ടാന്‍ വിളവെത്തി നില്‍ക്കുകയാണ്. മുന്‍ കാലങ്ങളില്‍ വിളവെത്തും മുന്‍പു തന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കച്ചവടക്കാരെത്തി മൊത്തവിലയിട്ടു വാങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ പരിമിതമായ മേഖലകളില്‍ മാത്രമാണു കച്ചവടക്കാരെത്തിയത്. ഇത്തരത്തില്‍ വിലയുറപ്പിച്ചിരുന്ന മരങ്ങള്‍ക്കു മുകളില്‍ വലയിട്ടു സംരക്ഷിച്ചിരുന്നു. ഇപ്പോള്‍ കച്ചവടക്കാരെത്തി വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്. മൊത്ത വിലയ്ക്കു വില്‍പന നടത്താന്‍ കഴിയാതിരുന്ന കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായത്. കിലോയ്ക്ക് 50 രൂപ മാത്രമാണു ലഭിക്കുന്നത്. തിരികിടയുണ്ടെന്നു പറഞ്ഞ് ഇതിലും വില കുറയ്ക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇതു തമിഴ്‌നാട്ടിലെത്തിച്ച് കൂടിയ വിലയ്ക്കു വില്‍പന നടത്തുകയാണ്. സംസ്ഥാനത്തെ മാളുകളിലും അഞ്ചും ആറും പഴങ്ങള്‍ക്ക് 100 രൂപ വരെ നല്‍കണം. പ്ലാസ്റ്റിക് ഡെപ്പിയിലാക്കിയാണു വില്‍പന. മുന്‍പ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കച്ചവടക്കാര്‍ ഒറ്റയ്ക്കാണു വിലയിട്ടിരുന്നത്. എന്നാല്‍…

    Read More »
  • Breaking News

    കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; ജാമ്യത്തിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

    ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവരം തേടിയതായി റിപ്പോര്‍ട്ട്. ഛത്തീസ് ഗഡ് മുഖ്യമന്ത്രിയില്‍ നിന്നാണ് അമിത് ഷാ വിവരം തേടിയത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞു. ഇന്നലെ ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും അമിത് ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള എതാനും എംപിമാര്‍ കേന്ദ്രമന്ത്രി അമിത്ഷായുമായി സംസാരിച്ചിരുന്നു. പാര്‍ലമെന്റ് വളപ്പില്‍ വെച്ചായിരുന്നു എംപിമാര്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. യുഡിഎഫ് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിലെ എംപിമാര്‍ നല്‍കിയ കത്ത് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അതേസമയം കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു. നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതും ആലോചിക്കുന്നുണ്ട്. കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയെങ്കില്‍, എന്തിനാണ് കീഴ്ക്കോടതിയില്‍…

    Read More »
  • Breaking News

    സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! അങ്കണവാടിയില്‍നിന്ന് 5 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം പോയി, അമൃതം പൊടിയും നുറുക്കുഗോതമ്പും കളളന് വേണ്ട!

    കോട്ടയം: അങ്കണവാടിയില്‍ ഭക്ഷണം പാചകം ചെയ്യാനായി സൂക്ഷിച്ച 5 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം പോയി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തില്‍ പെരുമ്പനച്ചിയിലെ 32ാം നമ്പര്‍ അങ്കണവാടിയിലാണ് മോഷണം. ഓരോ ലീറ്ററിന്റെ 5 പാക്കറ്റ് ബ്രാന്‍ഡഡ് വെളിച്ചെണ്ണയാണ് മോഷ്ടാവ് കവര്‍ന്നത്. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വിതരണത്തിന് എത്തിച്ച 2.5 കിലോ റാഗിപ്പൊടിയും 4 കിലോ ശര്‍ക്കരയും മോഷണംപോയി. എന്നാല്‍, അമൃതം പൊടിയും നുറുക്കുഗോതമ്പും പയറും ഉഴുന്നും അടക്കം മറ്റു സാധനങ്ങളില്‍ കള്ളന്‍ തൊട്ടതുമില്ല. അങ്കണവാടിക്കുള്ളില്‍ പ്രത്യേകമുറിയിലാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സാധനങ്ങള്‍ സ്റ്റോക്ക് എത്തിച്ചത്. ഇന്നലെ രാവിലെ അങ്കണവാടിയിലെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ന്നുകിടക്കുന്നത് കണ്ടത്. അങ്കണവാടിവളപ്പിലുള്ള ഗവ. എല്‍പി സ്‌കൂളിലെ അടുക്കളയിലും കള്ളന്‍ കയറി. ഇവിടെനിന്നു വെട്ടുകത്തിയെടുത്താണ് അങ്കണവാടിയുടെ പൂട്ട് തകര്‍ത്തതെന്നു കരുതുന്നു. തൃക്കൊടിത്താനം പൊലീസ് പരിശോധന നടത്തി. സ്‌കൂളില്‍നിന്നു സാധനങ്ങള്‍ മോഷണം പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അങ്കണവാടിയിലെ മറ്റു ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കേണ്ടന്നാണ് തീരുമാനം. പകരം സാധനങ്ങള്‍ എത്തിക്കും. മറ്റ് അങ്കണവാടികളിലെ വെളിച്ചെണ്ണയ്ക്കും…

    Read More »
  • Breaking News

    പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും: പ്രഖ്യാപനം സെപ്റ്റംബറില്‍ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍; നിലപാട് അറിയിച്ച് കാനഡ

    ഒട്ടോവ: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ. സെപ്റ്റംബറില്‍ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും. എന്നാല്‍ ഹമാസിന്റെ പിന്തുണയില്ലാതെ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പാലസ്തീനിയന്‍ അതോറിറ്റി തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചായിരിക്കും തുടര്‍നടപടികളെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. ഇതോടെ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ മാറും. നേരത്തെ ഫ്രാന്‍സും പിന്നാലെ ബ്രിട്ടണും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ഗാസയില്‍ സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ഈ മാനുഷിക ദുരന്തം തടയുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമത്തിന് പകരം സമാധാനം തിരഞ്ഞെടുക്കുന്നവര്‍ക്കൊപ്പം നില്‍ക്കണമെന്നും കാര്‍ണി വ്യക്തമാക്കി. ഗാസയിലെ പട്ടിണി അടിയന്തരമായി പരിഹരിക്കണമെന്നും സാധാരണക്കാര്‍ ഇങ്ങനെ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു.

    Read More »
  • Breaking News

    ഐഎസ്ആര്‍ഒയ്ക്ക് തിരക്കോട് തിരക്ക്: 2025 വരുന്നത് ഒന്‍പത് വിക്ഷേപണങ്ങള്‍

    ചെന്നൈ: എന്‍ ഐസാറിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഈ വര്‍ഷം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് ഒന്‍പത് വിക്ഷേപണങ്ങള്‍കൂടി നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍. അതില്‍ ഒന്ന് അമേരിക്കയുമായി ബന്ധമുള്ള സ്ഥാപനത്തിനുവേണ്ടിയായിരിക്കും. അമേരിക്കയില്‍ നിന്നുള്ള വാര്‍ത്താ വിനിമയ സ്ഥാപനമായ എഎസ്ടി സ്‌പെയ്സ് മൊബൈലിന്റെ ബ്ലോക്ക് 2 ബ്ലൂ ബേര്‍ഡ് ഉപഗ്രഹം, വ്യവസായ സ്ഥാപനങ്ങളുടെ സംയുക്തസംരംഭം നിര്‍മിച്ച ആദ്യത്തെ പിഎസ്എല്‍വി റോക്കറ്റ് എന്നിവയുടെ വിക്ഷേപണം, മനുഷ്യനെ ബഹിരാകാശത്തേക്കയക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ വിക്ഷേപണം എന്നിവ ഇവയില്‍ ചിലതാണ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ നടത്തിയ 102-ാമത്തെ വിക്ഷേപണമായിരുന്നു ബുധനാഴ്ചത്തേത്. ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വിയുടെ പതിനെട്ടാം വിക്ഷേപണം. സൗരസ്ഥിര ഭ്രമണപഥത്തിലേക്കുള്ള ജിഎസ്എല്‍വിയുടെ ആദ്യ വിക്ഷേപണം. ഉപഗ്രഹത്തിന്റെ ഭാരക്കൂടുതലും അതിലെ ഉപകരണങ്ങളുടെ സങ്കീര്‍ണതയും പരിഗണിച്ചാണ് പിഎസ്എല്‍വിക്കു പകരം ഈ വിക്ഷേപണത്തിന് ജിഎസ്എല്‍വി ഉപയോഗിച്ചത്. എന്‍ഐസാറിന്റെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍. ഉപഗ്രഹത്തിലെ…

    Read More »
  • Breaking News

    എന്നെ വേട്ടയാടുന്നു! തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് ആസൂത്രിതം; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും, തെളിവ് പുറത്തുവിടുമെന്നും വേടന്‍

    കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പ്രതികരിച്ചു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്ളാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍ നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം നടപടിയുണ്ടാകും. ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ്…

    Read More »
  • Breaking News

    വാടാ വേടാ…!! റാപ്പർ വേടൻ തുടർച്ചയായി പീഡിപ്പിച്ചെന്ന് യുവ ഡോക്ടറുടെ പരാതി…!! വിവാഹ വാഗദാനം നൽകിയാണ് പീഡനം… വേടൻ പിന്മാറിയതോടെ ഡിപ്രഷനിലായെന്നും യുവതി

    കൊച്ചി: യുവഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. ഐപിസി 376 (2) (ി) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്‌തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറുകയായിരുന്നു. വേടന്റെ പിന്‍മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.

    Read More »
  • Breaking News

    മത്സ്യതൊഴിലാളികള്‍ പ്രതീക്ഷയില്‍: ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബോട്ടുകള്‍ ഇന്ന് കടലിലിറങ്ങും

    തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് (ജൂലൈ 31) അര്‍ദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകള്‍ കടലിലിറങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടലില്‍ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പലയിടത്തു നിന്നും ലഭിച്ച ചാകര തുടരുമെന്ന പ്രതീക്ഷയും മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ട്. ട്രോളിങ് നിരോധനത്തോടുകൂടി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മത്സ്യബന്ധന ഉപകരണങ്ങള്‍ ബോട്ടുകളില്‍ ഘടിപ്പിക്കുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികള്‍. മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകളിലായി എഴുന്നൂറോളം ബോട്ടുകളാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ 10 മുതലാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. ഐസ് പ്ലാന്റുകളില്‍ നിന്ന് ഐസ് ബ്ലോക്കുകളും കയറ്റി തുടങ്ങി.

    Read More »
  • Breaking News

    പലസ്തീന്‍ ആക്ടിവിസ്റ്റ് ഔദ ഹദാലീന്‍ ഇസ്രയേലുകാരന്റെ വെടിയേറ്റു മരിച്ചു; ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവ്

    ജറുസലം: പ്രമുഖ പലസ്തീന്‍ ആക്ടിവിസ്റ്റും ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘നോ അതര്‍ ലാന്‍ഡ്’ ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവുമായ ഔദ ഹദാലീന്‍ വെടിയേറ്റുമരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ഉമ്മുല്‍ ഖൈര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേയാണ് ഇസ്രയേല്‍ കുടിയേറ്റക്കാരന്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ വീഡിയോയും പുറത്തുവന്നു. സംഭവത്തെത്തുടര്‍ന്ന് ഇസ്രയേലികളെ ആക്രമിച്ചെന്നാരോപിച്ചു 4 പാലസ്തീന്‍കാരെയും 2 വിദേശ ടൂറിസ്റ്റുകളെയും അറസ്റ്റ് ചെയ്ത ഇസ്രയേല്‍ സൈന്യം, കല്ലേറിനെത്തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്നും അവകാശപ്പെട്ടു. വീഡിയോയില്‍ തോക്കുമായി ഭീഷണിയുയര്‍ത്തുന്ന ഇസ്രയേലുകാരന്‍ പലസ്തീന്‍കാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു കാണാം. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു. ദൂരെ മാറിനിന്ന ഔദയ്ക്കു വെടിയേറ്റെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ഗ്രാമങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ ചിത്രീകരിച്ച നോ അതര്‍ ലാന്‍ഡിന് 2024ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കറാണു ലഭിച്ചത്.

    Read More »
  • Breaking News

    പാകിസ്താന് വന്‍ തിരിച്ചടി; ടിആര്‍എഫിന് പഹല്‍ഗാം ആക്രമണവുമായി ബന്ധമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ട്; എതിര്‍ക്കാതെ ചൈന; ലഷ്‌കറെ തോയ്ബയുടെ പിന്തുണയില്ലാതെ ആക്രമണം നടക്കില്ല; തരൂരിന്റെ നീക്കങ്ങള്‍ വിജയം കണ്ടോ?

    ന്യൂഡല്‍ഹി: പാകിസ്താന്റെയും ലഷ്‌കറെ തോയ്ബയുടെയും അവകാശവാദങ്ങള്‍ തള്ളി പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി ടെററിസ്റ്റ് ഫ്രണ്ടിനെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍. അമേരിക്ക നേരത്തേ ടിആര്‍എഫിനെ തീവ്രവാദികളായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ രേഖകളില്‍ ഇടംപിടിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായും കണക്കാക്കുന്നു. ഏപ്രില്‍ 22നു പഹല്‍ഗാം ആക്രമണമുണ്ടായതിനു മൂന്നു ദിവസത്തിനുശേഷം യുഎന്‍ പ്രസ്താവന പുറത്തിറക്കിയെങ്കിലും അതില്‍ ടിആര്‍എഫുമായി ബന്ധമുള്ള വാചകങ്ങള്‍ ഉപ്പെടുന്നതു തടഞ്ഞിരുന്നു. പാകിസ്താന്‍ സ്ഥിരം അംഗമല്ലെങ്കില്‍ പോലും പ്രസ്താവനയില്‍നിന്ന് ടിആര്‍എഫിനെ ബന്ധിപ്പിക്കുന്ന വാചകങ്ങള്‍ നീക്കുമെന്നു പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദറും വ്യക്തമാക്കിയിരുന്നു. അല്‍-ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ക്കായുളള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇവരുമായി ടിആര്‍എഫിനെയും സുരഷാ കൗണ്‍സിലിന്റെ മോണിട്ടറിംഗ് ടീം ബന്ധിപ്പിച്ചിട്ടുള്ളത്. ഇവര്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കുന്നു. ‘ഏപ്രില്‍ 22ന് അഞ്ചു തീവ്രവാദികള്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുകയും 26…

    Read More »
Back to top button
error: