Month: July 2025
-
Breaking News
ധാക്കയില്‍ വിമാനം സ്‌കൂളിനുമേല്‍ തകര്‍ന്നുവീണ് 19 മരണം:അപകടം കുട്ടികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ; അഹമ്മദാബാദിനെ ഓര്‍മിപ്പിക്കുന്ന ദുരന്തം
ധാക്ക: അഹമ്മദാബാദ് അപകടത്തിന് സമാനമായ ദുരന്തം ബംഗ്ലാദേശിലും. ധാക്കയിലെ സ്‌കൂളും കോളജും പ്രവര്‍ത്തിക്കുന്ന മൈല്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിനു മുകളില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും പൈലറ്റും ഉള്‍പ്പെടുന്നു. അപകടത്തില്‍ നൂറ്റന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിശീലന ജെറ്റായ എഫ്-7 ബിജിഐ ആണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് സംഭവം. അപകടം നടന്നയുടന്‍ വിമാനത്തിന് തീപ്പിടിച്ചു. തീയണയ്ക്കാന്‍ വിവിധ അഗ്‌നിരക്ഷാ സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. സംഭവസ്ഥലത്തുനിന്ന് 19 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്ത അന്‍പതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഫയര്‍ സര്‍വീസ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സഹേദ് കമാല്‍ പറഞ്ഞു. പൊള്ളലേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇവരുടെയെല്ലാം നില ഗുരുതരവുമാണ്. മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല.…
Read More » -
Breaking News
അപ്രതീക്ഷിത പ്രഖ്യാപനം: പടിയിറക്കം അഭിമാനത്തോടെയെന്ന് രാജിക്കത്ത്; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു, തീരുമാനം ആരോഗ്യ പരിചരണത്തെ മുന്‍നിര്‍ത്തി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹം തന്റെ രാജിക്കത്ത് സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ‘ആരോഗ്യ പരിചരണത്തെ മുന്‍നിര്‍ത്തി, ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഉടന്‍ പ്രാബല്യത്തില്‍ രാജിവയ്ക്കുന്നു,’ എന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഭരണഘടനയുടെ 67(എ) വകുപ്പിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ജഗദീപ് ധന്‍കര്‍ പറഞ്ഞു. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ്…
Read More » -
Breaking News
രാഷ്ട്രീയ കേരളം തിളച്ചു മറിഞ്ഞപ്പോള്‍ ശാന്തനായി ഉറങ്ങി! മുഖ്യമന്ത്രിയാകാനുളള അവസരം തടയാനുളള ശ്രമം പാര്‍ട്ടിയിലും ശക്തമായിരുന്നു; ഒടുവില്‍ കേരളത്തിന്റെ കാവലാളായി വിഎസ് എത്തി
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വി എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്നത് പാര്‍ട്ടിക്ക് അപ്പുറമായി വലിയൊരു വിഭാഗം മലയാളികളുടെ ആഗ്രഹമായിരുന്നു. കേരളത്തിന്റെ കാവലാളായി വി എസിനെ കണ്ടിരുന്ന വലിയൊരു വിഭാഗം മലയാളികള്‍. വി എസ് ഒരു വികാരമായി ഹൃദയത്തിലേറ്റിയിരുന്നു. വിഎസിനെ മത്സരരംഗത്ത് നിന്ന് തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയാകാനുളള അവസരം തടയാനുളള ശ്രമം പാര്‍ട്ടിയിലും ശക്തമായിരുന്നു. പി.ബി അംഗങ്ങളില്‍ ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ പിബിയും കേന്ദ്ര കമ്മിറ്റിയും ഡല്‍ഹി എകെജി ഭവനില്‍ ചേരുന്നു. 2006 മാര്‍ച്ച് 10 വെളളിയാഴ്ച മുതല്‍ മാര്‍ച്ച് 12 ഞായറാഴ്ച വരെയായിരുന്നു യോഗം. വി.എസ് മത്സരിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി സി.പി.എം പ്രവര്‍ത്തകരും ഇടത് അനുഭാവികളും വി.എസില്‍ പ്രതീക്ഷ അര്‍പ്പിച്ച ഒരു വിഭാഗം ജനങ്ങളും ആശങ്കയോടെയാണ് കാത്തിരുന്നത്. സംസ്ഥാനത്തു നിന്നുളള ഭൂരിപക്ഷം കേന്ദ്ര കമ്മിറ്റി അംഗങ്ങളും എതിരായതിനാല്‍ വി.എസിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന ആശങ്ക ശക്തമായിരുന്നു. പി.ബി, കേന്ദ്ര കമ്മിറ്റി വാര്‍ത്തകള്‍ക്കായി കേരളം കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന…
Read More » -
Breaking News
നേരിടുന്നത് വലിയ പ്രതിസന്ധി: വരുമാനം കുറഞ്ഞതോടെ പ്രതീക്ഷയായിരുന്ന ഏക തുറമുഖവും അടച്ചു; ഇസ്രായേലിന് ഇത് കഷ്ടകാലമോ?
പശ്ചിമേഷ്യന്‍ മേഖലയെ അശാന്തിയിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കടുത്തതോടെ ഇസ്രായേല്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആകെ കടംകയറിയതിനെ തുടര്‍ന്ന് എയ്ലാത്ത് തുറമുഖം അടച്ചുപൂട്ടി. വരുമാനം കുറയുകയും നികുതി അടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. യമനിലെ ഹൂതി സൈന്യത്തിന്റെ ആക്രമണമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാണ് ഹൂതികളുടെ ആവശ്യം. അതുവരെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇടയ്ക്കിടെ മിസൈല്‍ ആക്രമണവും ഹൂതികള്‍ നടത്തുന്നുണ്ട്. ഇതുകാരണം എയ്ലാത്ത് തുറമുഖത്തേക്ക് ചരക്കുകള്‍ എത്താതായി. ഞായറാഴ്ച മുതല്‍ എയ്ലാത്ത് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എയ്ലാത്ത് മുന്‍സിപ്പാലിറ്റി മരവിപ്പിച്ചിരുന്നു. മൂന്ന് ദശലക്ഷം ഡോളര്‍ ആണ് നികുതിയായി അടയ്ക്കാനുള്ളത്. വരുമാനം ലഭിക്കാതെ വന്നതോടെയാണ് നികുതി കൃത്യമായി അടയ്ക്കാന്‍ തടസം…
Read More » -
Breaking News
‘ട്രംപ് നിങ്ങളുടെ സമ്പദ്‌രംഗം തകര്‍ക്കും; നിങ്ങള്‍ നല്‍കുന്നത് യുക്രൈനില്‍ ചോരയൊഴുക്കാനുള്ള പണം’; റഷ്യന്‍ എണ്ണ ഇറക്കുമതിക്കെതിരേ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍; നയം മാറ്റത്തിന്റെ സൂചനയെന്ന് വിലയിരുത്തല്‍
ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കു ശക്തമായ മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്കു നൂറുശതമാനം നികുതി ചുമത്തുമെന്നും നിങ്ങളുടെ സാമ്പത്തികരംഗം ട്രംപ് തകര്‍ക്കുമെന്നുമാണു ലിന്‍ഡ്‌സെയുടെ രൂക്ഷമായ വാക്കുകള്‍. ഇന്ത്യക്കു പുറമേ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു ഇവരുടെ പ്രസ്താവന. ഈ മൂന്നു രാജ്യങ്ങളാണ് റഷ്യയുടെ 80 ശതമാനവും ക്രൂഡ് ഓയിലും വാങ്ങുന്നത്. ഇതിലൂടെ യുക്രൈനുമായുള്ള പുടിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. റഷ്യക്കു യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് എണ്ണ വില്‍പനയിലൂടെയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനുള്ള സാമ്പത്തിക പിന്തുണയില്ലാതാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മയമുള്ളതായിരുന്നു. ഇനിയും തുടര്‍ന്നാല്‍ മൂന്നു രാജ്യങ്ങളുടെയും സമ്പദ്‌രംഗം ട്രംപ് തകര്‍ക്കും. രക്തച്ചൊരിച്ചിലിനുള്ള പണമാണു നിങ്ങള്‍ നല്‍കുന്നതെന്നും ലിന്‍ഡ്‌സെ പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളുള്ളപ്പോഴും ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാര്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്കും…
Read More » -
വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ചിത്രം പങ്കുവെച്ച് അനുസ്മരിച്ചു
വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ചിത്രം പങ്കുവെച്ച് അനുസ്മരിച്ചു ന്യൂഡൽഹി: അന്തരിച്ച കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി, മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസിൻ്റെ അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രി അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടിലെത്തും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും ആലപ്പുഴ ടൗൺ ഹാളിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ടോടെ വലിയ ചുടുകാട്ടിൽ…
Read More » -
Breaking News
‘വിഎസിന് പകരം വിഎസ് മാത്രം’; സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്ന് കെ കെ രമ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കെ കെ രമ എംഎല്‍എ. വിഎസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു. വിഎസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വിഎസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി എസ് അച്യുതാനന്ദനെന്നും കെ കെ രമ അനുസ്മരിച്ചു. വി എസ് അച്യുതാനന്ദന്‍റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിക്കകത്തെ നയ വ്യതിയാനങ്ങൾക്കെതിരെ വിഎസ് നടത്തിയ സമരത്തിൻ്റെ ഭാഗമാണ് ഒഞ്ചിയത്ത് ഞങ്ങൾ നടത്തിയ സമരം. ഒരുപക്ഷേ ടിപിയുടെ കൊലപാതകം പോലും വിഎസിനുള്ള താക്കീതായിരുന്നു. പാർട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി എസ് അതിശക്തമായി പ്രതികരിച്ചു. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ്…
Read More » -
വിവാഹം വേണ്ടെന്നുവെച്ച വിഎസിന്റെ ജീവിതത്തിലേക്ക് വസുമതി വന്ന കഥ!
‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18നു ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു. വിധേയന്‍, എന്‍.ശ്രീധരന്‍. ജോയിന്റ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി അമ്പത്തിമൂന്ന് വര്‍ഷം പഴക്കമുള്ള, 1967 ജൂലൈ 4-ാം തീയതി തയ്യാറാക്കിയ ഒരു വിവാഹക്ഷണക്കത്താണിത്. . അന്നത്തെ ജില്ലാ സെക്രട്ടറി സഖാവ് അച്യുതാനന്ദന്‍ പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി, സമരയൗവനമായി, പാവങ്ങളുടെ പടത്തലവനായി. വിഎസ്-വസുമതി ദമ്പതികള്‍ ഒരുമിച്ചുള്ള ജീവിതം അമ്പത്തിയെട്ട് വര്‍ഷം പിന്നിട്ടു. കതിര്‍മണ്ഡപമൊരുങ്ങാതെ പുടവ നല്‍കാതെ, സദ്യയൊരുക്കാതെ, പരസ്പരം മാലയിട്ട് അവര്‍ ജീവിതത്തിലേക്ക് നടന്നുകയറി. ചടങ്ങ് കഴിഞ്ഞു നേരെ പോയതു സഹോദരിയുടെ വീട്ടിലേക്ക്. വാടകവീട്ടിലായിരുന്നു അന്നത്തെ രാത്രി തങ്ങിയത്. അന്നുരാവിലെ തേച്ചുകഴുകിയിട്ടതിന്റെ നനവുമാറാത്ത വാടകവീട്ടില്‍ പുതിയ ജീവിതത്തിനു തുടക്കം. കഞ്ഞിവയ്ക്കാന്‍ ചട്ടിയും കലവും മുതല്‍ അരിസാമാനങ്ങള്‍…
Read More » -
Breaking News
മറക്കാനാകുമോ വിഭാഗീയതയുടെ ആ ഇരുണ്ട കാലം…? സിപിഎമ്മിലെ വിഎസ്- പിണറായി ഗ്രൂപ്പുകള്‍; വിഭാഗീയതയുടെ ആരംഭം ആരുടെ കാലത്ത്?
ഇന്ന് പിണറായി വിജയന് പകരക്കാരനായി സിപിഎമ്മില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് തന്നെ പറയാം. സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരുപോലെ കപ്പിത്താനാണ് പിണറായി. പാര്‍ട്ടിക്ക് ഒറ്റ ശബ്ദമാണെന്ന് സിപിഎം പറയുമ്പോഴും ആ ശബ്ദം പിണറായി വിജയന്റേത് മാത്രം ആണെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് എതിര്‍ശബ്ദങ്ങളുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആശയപരമായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ കൊടുമ്പിരി കൊണ്ട കാലം. ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് വിഎസ് അച്യുതാനന്ദനും കൊമ്പ് കോര്‍ത്ത കാലം. അന്ന് സിപിഎമ്മില്‍ രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നു- വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും. സിപിഎമ്മിലെ വിഭാഗീയതയുടെ ചരിത്രം തുടങ്ങുന്നത് വിഎസ്-പിണറായി പോരില്‍ നിന്നല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇഎംഎസില്‍ നിന്നും ഇകെ നായനാരില്‍ നിന്നുമാണ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വിഎസിലേക്ക് എത്തുന്നത്. അന്ന് യുവനേതാവായിരുന്ന പിണറായി നിലകൊണ്ടത് വിഎസിനൊപ്പമായിരുന്നു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി എത്തിയത് വിഎസ്സിന്റെ ആശിര്‍വാദത്തോടെയുമായിരുന്നു. 1998 ലെ പാലക്കാട് സമ്മേളത്തില്‍ വച്ചാണ് പിണറായി ആദ്യമായി…
Read More » -
Breaking News
കതിര്‍മണ്ഡപവും പുടവയും ഇല്ല, വെറുമൊരു മാലയിടല്‍ മാത്രം; കല്യാണം കഴിഞ്ഞ് പിറ്റേന്ന് വരന്‍ നേരേ നിയമസഭയിലേക്കും..! വസുമതി അന്ന് മുതല്‍ ഇന്നുവരെ വി.എസിന്റെ തണല്‍മരം
കൊച്ചി: വി.എസ് എന്ന കറതീര്‍ന്ന കമ്യൂണിസ്റ്റിന്റെ സംഭവ ബഹുലമായ ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു ഭാര്യ വസുമതി. പ്രത്യേക താല്‍പര്യമൊന്നുമില്ലാതെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്‌നേഹിച്ചും പരിചരിച്ചും വി.എസിന് കരുത്തായി എന്നും കൂടെയുണ്ടായിരുന്നു അവര്‍. 1967 ജൂലൈ 16 നായിരുന്നു വി.എസ് അച്യുതാനന്ദനും കുത്തിയതോട് കോടംതുരുത്തു മുറിയില്‍ കൊച്ചുതറയില്‍ വസുമതിയും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറിയും അമ്പലപ്പുഴ എംഎല്‍എയുമായ വി.എസിന് 42 വയസായിരുന്നു പ്രായം. വസുമതിക്ക് 29 ഉം. പിന്നീടുള്ള യാത്രയില്‍ ഉടനീളം വി.എസിന്റെ ജീവിതത്തില്‍ നിഴല്‍പോലെ വസുമതി കൂടെയുണ്ടായിരുന്നു. ഒരു ഞായറാഴ്ചയായിരുന്നു വിവാഹം. ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണ മണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്ത്ിനു കതിര്‍മണ്ഡപമില്ല. പുടവ നല്‍കിയില്ല. കാര്യമായ സദ്യയുമില്ലായിരുന്നു. ചടങ്ങെന്നോണം പരസ്പരം ഒരു മാലയിടല്‍ മാത്രം. അവിടെ നിന്ന് നേരെ പോയത് സഹോദരിയുടെ വീട്ടിലേക്ക്. രാത്രിയോടെ അവിടെ നിന്ന് വാടക വീട്ടിലേക്ക്. കഞ്ഞി വയ്ക്കാന്‍…
Read More »