Month: July 2025
-
LIFE
പ്രണയസാഫല്യം, കോടീശ്വരയോഗം; ഈ രാശിക്കാരുടെ ജീവിതം മാറിമറിയും
ജ്യോതിഷപ്രകാരം രാശിഫലവും നക്ഷത്രഫലവുമുണ്ട്. ഈ മാസത്തോടെ ചില രാശിക്കാരുടെ സമയം മാറിമറിയാന്‍ പോവുകയാണ്. ഇവര്‍ക്ക് നല്ല സമയമാണ്. ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നേടാന്‍ സാധിക്കും. ഇതുവരെയുണ്ടായിരുന്ന എല്ലാ തടസങ്ങളും മാറി ജീവിതത്തില്‍ രക്ഷപ്പെടും. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ ഫലം ഉണ്ടാകാന്‍ പോകുന്നതെന്ന് നോക്കാം. ചിങ്ങം മകം, പൂരം, ഉത്രം എന്നീ നക്ഷത്രങ്ങളാണ് ചിങ്ങം രാശിയില്‍പ്പെടുന്നത്. ഇവര്‍ക്ക് നല്ല സമയം വരാന്‍ പോവുകയാണ്. വര്‍ഷങ്ങളായി ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. സന്താനഭാഗ്യം, പ്രണയസാഫല്യം, ജോലി തുടങ്ങി എല്ലാ കാര്യത്തിലും നിങ്ങള്‍ കൊതിച്ചതെല്ലാം തേടിയെത്തും. മനസിന് സന്തോഷം ലഭിക്കും. ധനു മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രക്കാരാണ് ധനുരാശിയിലുള്ളത്. തൊഴില്‍ മേഖലയില്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ഇതുവരെയുണ്ടായിരുന്ന മോശം സ്വഭാവങ്ങളും ശീലങ്ങളും മാറും. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും. ബുദ്ധിമുട്ടുകളെല്ലാം മാറും. കടങ്ങളെല്ലാം തീര്‍ക്കാന്‍ സാധിക്കും. ഇടവം കാര്‍ത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാരാണ് ഇടവം രാശിയില്‍ വരുന്നത്. സങ്കടങ്ങളെല്ലാം മാറും. ജീവിതസാഹചര്യങ്ങള്‍ മാറും. ധനപരമായി ഉയര്‍ച്ച…
Read More » -
Breaking News
വരുമോ തരൂര്‍? ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍; പിള്ളയും ഖാനും പരിഗണനയില്‍? ആനന്ദ ബോസിനും നറുക്കുവീഴാം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി എന്‍ഡിഎ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം. ശശി തരൂര്‍ എംപി, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. ബംഗാള്‍ ഗവര്‍ണറും മലയാളിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സി.വി. ആനന്ദ ബോസിന്റെ പേരും ചില കേന്ദ്രങ്ങള്‍ പുറത്തുവിടുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍തൂക്കമുണ്ടെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ജഗ്ദീപ് ധന്‍ഘര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. അതിന് ശേഷം ഇന്ന് രാജ്യസഭയിലെത്തിയ ധന്‍ഘഡ് സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായാണ് പദവി രാജിവെച്ചത്.
Read More » -
Breaking News
വാട്‌സാപ്പില്‍ സന്ദേശം, സ്റ്റാറ്റസ്: മഞ്ചേരയില്‍ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗത്തിലെ സീനിയര്‍ റസിഡന്റും വളാഞ്ചേരി നടുക്കാവില്‍ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി.കെ.ഫര്‍സീനയെ (35) താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടര്‍ അബുദാബിയില്‍ മരിച്ചനിലയില്‍ വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പില്‍ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Read More » -
Breaking News
പുലര്‍ച്ചെ നാലിന് ഉണരും, ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം, നടത്തം, പത്രവായന, കുളി, യോഗ… നിലപാടുകള്‍ പോലെ ജീവിതചിട്ടയിലും കാര്‍ക്കശ്യം
നിലപാടുകള്‍ പോലെ തന്നെയായിരുന്നു വി.എസിന് ജീവിതചിട്ടയും. ഭക്ഷണത്തിലും വ്യായാമത്തിലുമെല്ലാം കാര്‍ക്കശ്യക്കാരനായിരുന്നു. ആരോഗ്യമുള്ള അവസാന കാലം വരെയും എത്ര വലിയ തിരക്കുണ്ടെങ്കിലും വ്യായാമത്തിനും യോഗയ്ക്കും മുടക്കം വരുത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. നടത്തമാണ് വി.എസിന്റെ കരുത്ത്. തൊണ്ണൂറ് കഴിഞ്ഞിട്ടും മുപ്പത്തിന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതില്‍ ഈ നടത്തത്തിന് വലിയ പങ്കുണ്ടെന്ന് വി.എസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ നാല് മണിക്ക് ഉണരും. ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം. ഒരു മണിക്കൂര്‍ നടത്തം. പത്രവായന, കുളി, യോഗ. ശേഷം പ്രാതല്‍. വ്യായാമത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണത്തിലും കൃത്യമായ രാഷ്ട്രീയം പുലര്‍ത്തുന്നയാളാണ് വി.എസ്. ദുര്‍മേദസ്സുണ്ടാക്കുന്ന എല്ലാത്തരം ഭക്ഷണങ്ങളും വേലിക്ക് പുറത്ത് നിര്‍ത്താന്‍ നിതാന്തശ്രദ്ധ പുലര്‍ത്തിയിരുന്നു. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും കൃത്യമായ അളവില്‍ മാത്രമേ വി.എസ് കഴിക്കാറുള്ളൂ. ഇഡ്ഡലിയായാലും ദോശയായാലും രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കാറില്ല. ഉച്ചഭക്ഷണം കൃത്യം ഒരുമണിക്ക്. പച്ചക്കറിയാണ് ഏറെ ഇഷ്ടവിഭവം. രാവിലെ 11നും വൈകുന്നേരം അഞ്ചിനും ഓരോ ഗ്ലാസ് കരിക്കിന്‍വെള്ളം. വൈകിട്ട് രണ്ട് കഷണം പപ്പായ. ശേഷം…
Read More » -
Breaking News
വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ വയറുവേദന, 17-കാരി മരിച്ചു; പോക്സോ കേസില്‍ 31 കാരനായ ഭര്‍ത്താവ് അറസ്റ്റില്‍
കോയമ്പത്തൂര്‍: വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. ബന്ധുവും ഭവാനിസാഗര്‍ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസില്‍ പഠനംനിര്‍ത്തിയ പെണ്‍കുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. 15-നാണ് പെണ്‍കുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായപ്പോള്‍ ഭര്‍ത്തൃവീട്ടുകാര്‍ ഗുളിക നല്‍കിയെന്ന് പറയുന്നു. ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെണ്‍കുട്ടിയെ സത്യമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്സോ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത് സത്യമംഗലം ജയിലിലടച്ചു.
Read More » -
Breaking News
ധര്‍മസ്ഥലയില്‍ വാഹനാപകടത്തില്‍ ഇടുക്കി സ്വദേശി മരിച്ചു; ദുരൂഹത ആരോപിച്ച് മകന്‍, പരാതി നല്‍കിയതോടെ ഭീഷണി
ബെംഗളൂരു: ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തിലും ദുരൂഹതയെന്ന് പരാതി. ഇടുക്കി സ്വദേശി ബല്‍ത്തങ്ങാടി കറമ്പാറു സവനാലു ഡാര്‍ബെ ഹൗസില്‍ കെ.ജെ.ജോയി 2018ല്‍ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകന്‍ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ പറയുന്നു. ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. അതേസമയം, ധര്‍മസ്ഥലയില്‍ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. ആരോപണങ്ങളില്‍ ഇതാദ്യമായാണു ട്രസ്റ്റ് പ്രതികരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ കുഴിച്ചുമൂടിയെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന്‍ ആവശ്യപ്പെട്ടു. അതിനിടെ,…
Read More » -
Breaking News
സ്വകാര്യ ബാങ്കിന്റെ ഭീഷണിയില്‍ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ: പത്തനംതിട്ടയില്‍ വീട്ടമ്മ ജീവനൊടുക്കി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മകനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. രണ്ടാംകുറ്റി സ്വദേശിനി ലീലയാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് നീലാംബരനെയും മകന്‍ ധിപിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കുടുംബം വായ്പ എടുത്തിരുന്നു. കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു. ഒരു അടവ് മുടങ്ങിയപ്പോള്‍ സ്വകാര്യ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധു പറഞ്ഞു. ഞായറാഴ്ച വൈകീട്ട് കൂട്ടത്തോടെ മരിക്കാന്‍ തീരുമാനിച്ചെങ്കിലും പേടിയാണെന്ന് ധിപിന്‍ പറഞ്ഞതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇന്നു രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ലീലയെ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ധിപിനും അച്ഛന്‍ നീലാംബരനും അമിതമായി ഗുളികള്‍ കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read More » -
Breaking News
അന്തിമ പോരാട്ടമോ? ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചതിനു പിന്നാലെ ഗസയിലെ ഡെയര്‍-അല്‍ ബലായില്‍ ടാങ്കുകള്‍ ഇറക്കി ഇസ്രയേല്‍; ഹമാസിന്റെ ശക്തികേന്ദ്രം; 20 ബന്ദികള്‍ ഇവിടെയുണ്ടെന്ന് സംശയം; ഹമാസ് കടുത്ത സമ്മര്‍ദത്തില്‍ എന്നു സൈനിക വൃത്തങ്ങള്‍
ഗസ: ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഗസയിലെ ഹമാസിന്റെ ശക്തി കേന്ദ്രമായ ഡെയര്‍-അല്‍ബലായില്‍ ഇറങ്ങി ഇസ്രയേല്‍ സൈന്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഐഡിഎഫിന്റെ ടാങ്കുകളും സൈനികരും ഓപ്പറേഷന്‍ ആരംഭിച്ചെന്നു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. കഴിഞ്ഞ 21 മാസമായി പലസ്തീനികള്‍ ഇവിടെയാണ് തടിച്ചുകൂടിയിട്ടുള്ളത്. ഇസ്രയേല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഇവര്‍ തെക്ക്, പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങിത്തുടങ്ങി. ഹമാസിന്റെ കമാന്‍ഡുകള്‍ക്കും നിര്‍മിതികള്‍ക്കും നേരെയുള്ള ആക്രമണമാണ് ഇസ്രയേല്‍ ആരംഭിച്ചിട്ടുള്ളത്. ഹമാസ് കടുത്ത സമ്മര്‍ദത്തിലാകണെന്നും ഐഡിഎഫ് ടാങ്കുകള്‍ നടപടികള്‍ വേഗത്തിലാക്കിയെന്നും സൈനിക വൃത്തങ്ങളും അറിയിച്ചു. ‘ഗസയിലേക്കു നൂറുണക്കിനു ട്രക്കുകളിലാണ് ഇസ്രയേലും അമേരിക്കയും ഭക്ഷണമെത്തിക്കുന്നതെന്നും ജനം പട്ടിണിയിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണു ഹമാസിന്റെ തന്ത്ര’മെന്നും ഇദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ബന്ദികളെ പിടിച്ചുവയ്ക്കാനും ആഗോള സമൂഹത്തിന്റെ പിന്തുണ തേടാനുമുള്ള തന്ത്രമാണിതെന്നും സൈനിക വൃത്തങ്ങള്‍ ആരോപിച്ചു. നഗരത്തിന്റെ തെക്കന്‍ മേഖലകളില്‍ ആരും ജനാലകള്‍ക്കരികിലോ കെട്ടിടങ്ങള്‍ക്കു മുകളിലോ കയറരുതെന്നു ഐഡിഎഫ് നേരത്തേ അറബി ഭാഷയില്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊതു സ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്നും…
Read More » -
Breaking News
ഒടുവില്‍ സസ്‌പെന്‍സിന് അന്ത്യം; നാലാം ടെസ്റ്റില്‍ ബുംറ കളിക്കുമെന്ന് സിറാജ്; ‘പരിക്കുകള്‍ കടുത്ത പ്രതിസന്ധി, അര്‍ഷ്ദീപിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം, മികച്ച കോമ്പിനേഷന്‍ പരീക്ഷിക്കും’; ബുധനാഴ്ചത്തെ ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകം
മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബുധനാഴ്ച ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഞ്ചില്‍ മൂന്നു ടെസ്റ്റുകള്‍ കളിക്കാനായിരുന്നു തീരുമാനം. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഇതില്‍ കഴിക്കാന്‍ ബുംറയ്ക്കു കഴിഞ്ഞിരുന്നില്ല. മൂന്നാം ടെസ്റ്റിന് ഇറങ്ങിയെങ്ങിലും ഇന്ത്യ 22 റണ്‍സിനു പരാജയപ്പെട്ടു. ഇന്ത്യ നിലവില്‍ 1-2ന് പിന്നിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത രണ്ടു മത്സരങ്ങള്‍ കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ആദ്യ ഔട്ട്‌ഡോര്‍ സെഷനു പിന്നാലെയാണ് ബുംറയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്ക സിറാജ് നീക്കിയത്. ‘എനിക്കറിയാവുന്നിടത്തോളം ജസി ഭായ് കളിക്കും. ഞങ്ങളുടെ കോമ്പിനേഷന്‍ പരിക്കുകള്‍ കാരണം ദിവസം തോറും മാറിക്കൊണ്ടിരിക്കുകയാണെന്നും സിറാജ് പറഞ്ഞു. ‘ഇംഗ്ലണ്ട് എങ്ങനെ കളിക്കുന്നു എന്നതു പരിഗണിച്ച് മികച്ച സെഷനുകളില്‍ ബൗളിംഗ് തുടരുകയെന്നതാണു ഞങ്ങളുടെ പദ്ധതി. കഴിഞ്ഞ മത്സരത്തിലെന്നപോലെ ക്ഷമയോടെ അവര്‍ കളിക്കണമെന്നാണ് ആഗ്രഹം. മികച്ച ടെസ്റ്റ് ക്രിക്കറ്റ്…
Read More » -
Breaking News
പ്രസിഡന്റ് സ്ഥാനത്തേക്ക് അസിം മുനീര്‍: പാക്കിസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; മുനീറും അയൂബ് ഖാന്റെ അതേ പാതയിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആസിഫ് അലി സര്‍ദാരിയെ മാറ്റി അസിം മുനീറിനെ പ്രസിഡന്റ് ആക്കാനുള്ള നീക്കം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാക്കിസ്ഥാനില്‍ വമ്പന്‍ രാഷ്ട്രീയ അട്ടിമറി നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞെങ്കിലും അസിം മുനീറിന്റെ നേതൃത്വത്തില്‍ ഒരു അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ആദ്യം ഗള്‍ഫ്, മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കൊപ്പം പോയ അസിം മുനീര്‍ പിന്നാലെ ശ്രീലങ്കയും ഇന്തൊനീഷ്യയും ഒറ്റയ്ക്ക് സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് ഭരണരംഗത്തേക്ക് സൈനിക മേധാവിയുടെ കടന്നുവരവ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ മാസം വൈറ്റ് ഹൗസില്‍ വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അസിം മുനീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനു പോലും ട്രംപ് ഇതുവരെ സ്വീകരണം നല്‍കിയിട്ടില്ല…
Read More »