Month: July 2025

  • NEWS

    ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂളില്‍ തകര്‍ന്നുവീണു: 20 മരണം

    ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ തകര്‍ന്നു വീണ് 20 പേര്‍ മരിച്ചു. 171 പേര്‍ക്ക് പരിക്കേറ്റു. 16 കുട്ടികളും 3 അദ്ധ്യാപകരും വിമാനത്തിന്റെ പൈലറ്റുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ധാക്കയുടെ വടക്കന്‍ മേഖലയായ ഉത്താരയില്‍ ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.48ന് മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് ക്യാമ്പസിലായിരുന്നു ദുരന്തം. 12.36ന് പറന്നുയര്‍ന്ന ചൈനീസ് നിര്‍മ്മിത എഫ്-7 ബി.ജി.ഐ വിമാനം (ചെങ്ങ്ഡു ജെ-7 യുദ്ധവിമാനത്തിന്റെ നൂതന പതിപ്പ്) 4 മുതല്‍ 18 വയസ് വരെയുള്ള 2000ത്തോളം കുട്ടികള്‍ (എലിമെന്ററി ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെ) പഠിക്കുന്ന സ്‌കൂളിലെ പുല്‍മൈതാനത്തിന് സമീപം തകര്‍ന്നുവീണതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിന്റെ ഒരു ഭാഗം രണ്ടുനിലയുള്ള സ്‌കൂള്‍ കെട്ടിടത്തിലേക്കാണ് പതിച്ചത്. നിരവധി കുട്ടികളും അദ്ധ്യാപകരുമാണ് ഈ സമയം കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക മേഖലയിലാകെ വ്യാപിച്ചു. വിമാനത്തിനുണ്ടായ…

    Read More »
  • Breaking News

    ജിയോയുടെ മാച്ചിംഗ് നമ്പർ ഇൻഷിയേറ്റീവ്; ഇനി നിങ്ങളുടെ കയ്യിലുള്ളത് ഏത് ഓപ്പറേറ്ററുടെ നമ്പറും ആകട്ടെ ജിയോ തരും അതിനോട് മാച്ചിങ്ങായ 4 പുതിയ നമ്പറുകൾ

    കൊച്ചി: ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള മൊബൈൽ നമ്പർ ശ്രേണി തിരഞ്ഞെടുക്കാനാക്കാൻ അവസരം ഒരുക്കി റിലയൻസ് ജിയോയുടെ പുതിയ പദ്ധതി. ₹500 മുതൽ 1500 രൂപ വരെ ചാർജ് ഈടാക്കിയിരുന്ന സർവീസ് ജിയോ ഇപ്പോൾ വെറും 50 രൂപയ്ക്ക് നൽകുന്നത്. ഇതിലൂടെ നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പറുമായി പൊരുത്തപ്പെടുന്ന നാല് നമ്പറുകൾ വരെ തിരഞ്ഞെടുക്കാം. നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന മറ്റേത് ഓപ്പറേറ്ററുടെ നമ്പറിനോടും മാച്ചിങ്ങായ പുതിയ ജിയോ നമ്പർ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയും. മൈ ജിയോ ആപ്പ്, www.jio.com, അല്ലെങ്കിൽ സമീപത്തുള്ള അംഗീകൃത ജിയോ റീട്ടെയിലറിലൂടെയോ നിങ്ങൾക്ക് ലഭ്യമായ മാച്ചിംഗ് നമ്പറുകൾ പരിശോധിച്ച് നിങ്ങളുടെ ഇഷ്ട നമ്പർ തെരഞ്ഞെടുക്കാം. 10 അക്ക മൊബൈൽ നമ്പറിന്റെ അവസാനത്തെ 4 മുതൽ 7 വരെ നമ്പറുകൾ മാച്ചിങ്ങായി ലഭിക്കും. ബുക്ക് ചെയ്തു കഴിഞ്ഞാൽ 10 ദിവസത്തിനുള്ളിൽ നമ്പർ ആക്ടിവേറ്റ് ചെയ്യണം.

    Read More »
  • Breaking News

    റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടുവച്ച് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

    തിരുവനന്തപുരം: കമ്മോഡിറ്റികൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ആഗോള സാന്നിധ്യമുള്ള തിരുവനന്തപുരം ആസ്ഥാനമായ ബീറ്റാ ഗ്രൂപ്പ്, ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുവെക്കുന്നു. കേരളത്തിലെ പ്രമുഖ നിർമ്മാണ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു. വരും വർഷങ്ങളിൽ 500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണ കരാർ. കരാറിന്റെ ഭാഗമായി, ബീറ്റാ ഗ്രൂപ്പിനെ ആന്റാ ബിൽഡേഴ്‌സിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ബീറ്റാ ഗ്രൂപ്പ് ഡയറക്ടർ രാജ്നാരായണ പിള്ളയും അൻ്റാ ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ മിഥുൻ കുരുവിള കുര്യനും, കിർലോസ്കർ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് വർഗ്ഗീസിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ പങ്കാളിത്തത്തിലൂടെ, അഞ്ച് പ്രധാന തന്ത്രപരമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയുക്ത കർമ്മപദ്ധതിക്ക് രൂപം നൽകും. • സംയുക്ത മൂലധന സമാഹരണം: റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾക്കും തന്ത്രപരമായ പങ്കാളിത്തത്തിനുമായി 500 കോടി രൂപ സമാഹരിക്കുക. •…

    Read More »
  • Breaking News

    അമ്മയെ അടിച്ചയാളെ 10 വര്‍ഷത്തിനുശേഷം തേടി കണ്ടെത്തി, കൊലപ്പെടുത്തി മകന്റെ പ്രതികാരം; വിജയാഘോഷത്തിന് പാര്‍ട്ടി നടത്തി കുടുങ്ങി

    ലഖ്നൗ: അമ്മയെ അടിച്ച ആളെ 10 വര്‍ഷത്തിന് ശേഷം അന്വേഷിച്ചു കണ്ടെത്തി കൊലപ്പെടുത്തി മകന്റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം. സോനു കശ്യപ് എന്ന യുവാവാണ് അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത മനോജിനെ കൊലപ്പെടുത്തിയത്. വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകത്തില്‍ സുഹൃത്തുക്കളുടെ സഹായവും സോനുവിന് ലഭിച്ചിരുന്നു. പാര്‍ട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടിയത്. ഒരു തര്‍ക്കത്തെ തുടര്‍ന്ന് 10 വര്‍ഷം മുമ്പ് സോനുവിന്റെ അമ്മയെ അടിച്ച മനോജ് പിന്നീട് പ്രദേശം വിട്ടുപോവുകയായിരുന്നു. എന്നാല്‍ തന്റെ അമ്മ നേരിട്ട അപമാനം സോനുവിന്റെ മനസ്സില്‍ കെടാതെ കിടന്നു. അയാള്‍ മനോജിനെ കണ്ടെത്താനായി അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മൂന്ന് മാസം മുമ്പ് മുന്‍ഷി പുലിയ ഏരിയയില്‍ സോനു, മനോജിനെ കണ്ടെത്തി. ഇളനീര്‍ വില്‍പ്പനക്കാരനായിരുന്നു മനോജ്. അയാളുടെ ദിനചര്യ വിശദമായി പഠിച്ച സോനു കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കി. സഹായത്തിനായി സുഹൃത്തുക്കളെയും ചട്ടം കെട്ടി. മേയ് 22ന് മനോജ് കടയടച്ച് പോകുമ്പോള്‍…

    Read More »
  • Kerala

    ഗുരുക്കളുടെ പൂഴിക്കടകന്‍! കേരള’യിലെ തര്‍ക്കത്തില്‍ വിസിയെ അനുകൂലിച്ചു, സിപിഎം വെട്ടില്‍

    തിരുവനന്തപുരം: സര്‍വകലാശാലാ പ്രശ്നങ്ങളില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍. കേരള സര്‍വകലാശാലയിലെ തര്‍ക്കത്തില്‍ സിന്‍ഡിക്കേറ്റിനെ തള്ളിയും വിസിയെ അനുകൂലിച്ചുമാണ് ഇംഗ്ലീഷ് ദിനപത്രത്തില്‍ അദ്ദേഹത്തിന്റെ ലേഖനം. സര്‍വകലാശാലയില്‍ വിസി അധ്യക്ഷനായ എക്സിക്യുട്ടീവ് സമിതിയാണ് സിന്‍ഡിക്കേറ്റ്. വിസിയില്ലാതെ സിന്‍ഡിക്കേറ്റിന് നിയമപരമായോ പ്രാവര്‍ത്തികമായോ നിലനില്പില്ല. ഈ നിയമപരമായ അജ്ഞതയാണ് കേരള സര്‍വകലാശാലയിലെ പ്രതിസന്ധിക്കു കാരണം. വിസി അധ്യക്ഷത വഹിക്കാത്ത യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ കൂട്ടായി എടുക്കുന്ന തീരുമാനത്തിന് നിയമപരമായി നിലനില്പില്ല. വിസിയുടെ വിവേചനത്തെ ആശ്രയിച്ചാണ് തന്റെ അധികാരമെന്ന്, രജിസ്ട്രാര്‍ ബോധവാനായിരിക്കണമെന്നും ഗുരുക്കള്‍ പറയുന്നു. ചുമതലകളെക്കുറിച്ചു ധാരണയുള്ള ഒരു വിസിക്ക് അക്കാദമിക നിലവാരവും സിന്‍ഡിക്കേറ്റുമായി നല്ല ബന്ധവും കാത്തുസൂക്ഷിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നും ലേഖനത്തില്‍ പറയുന്നു. ഗുരുക്കളുടെ പ്രതികരണത്തില്‍ സിപിഎം സംഘടനകള്‍ പ്രതിഷേധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാറിന്റെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പ്രസ്താവനയെന്ന് എകെപിസിടിഎ വിമര്‍ശിച്ചു. ഏകാധിപതികളായ വിസിമാരുടെ ചെയ്തികള്‍ക്ക് ഗുരുക്കള്‍ കൂട്ടുനില്‍ക്കുന്നതു ശരിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് എ.…

    Read More »
  • Breaking News

    വിവാഹ ദിവസം മദ്യപിച്ചെത്തി, പിന്‍മാറിയാല്‍ കിണറ്റില്‍ ചാടുമെന്ന് അമ്മയുടെ ഭീഷണി; സതീഷിനെതിരേ അതുല്യയുടെ പിതാവ്

    കൊല്ലം: ബാറില്‍ കയറി മദ്യപിച്ചതിനുശേഷമാണ് സതീഷ് ശങ്കര്‍ സ്വന്തം വിവാഹത്തിന് എത്തിയതെന്ന് അതുല്യയുടെ പിതാവ് എസ് രാജശേഖരന്‍ പിള്ള. ഷാര്‍ജ റോളയിലെ ഫ്ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തേവലക്കര കോയിവിള സ്വദേശി ടി അതുല്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പിതാവ് എ സ് രാജശേഖരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് അതുല്യയ്ക്ക് 17 വയസായിരുന്നു. അതുല്യയെ ഇഷ്ടമാണെന്ന് ബന്ധുക്കളോട് പറയുകയും സതീഷിന്റെ അമ്മ വന്ന് വിവാഹം ആലോചിക്കുകയുമായിരുന്നു. നിശ്ചയം കഴിഞ്ഞപ്പോള്‍ സതീഷിന്റെ സ്വഭാവത്തിലെ പ്രശ്നം മനസ്സിലായി. വിവാഹത്തിന് മദ്യപിച്ചാണ് വന്നത്. വിവാഹ പാര്‍ട്ടിയുടെ വാഹനം വരാന്‍ വൈകി. സതീഷിന്റെ മുഖം കണ്ടപ്പോള്‍ മദ്യപിച്ചെന്ന് മനസ്സിലായി. വിവാഹത്തില്‍നിന്ന് പിന്‍മാറിയാല്‍ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞുവെന്നുമാണ് അതുല്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. അതുല്യയുടെ പിതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന്…

    Read More »
  • Breaking News

    ജാമ്യത്തിലിറങ്ങിയ ലഹരിക്കേസ് പ്രതിക്ക് പൊളപ്പന്‍ സ്വീകരണം, പടക്കം പൊട്ടിച്ചും പാട്ടുവച്ചും ആഘോഷം; 45 പേര്‍ അറസ്റ്റില്‍

    മുംബയ്: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ലഹരിക്കേസ് പ്രതിക്ക് ഊഷ്മള സ്വീകരണം. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റിലായ കമ്രാന്‍ മുഹമ്മദ് ഖാനാണ് ഗംഭീര വരവേല്‍പ് ലഭിച്ചത്. ജൂലായ് പതിനാറിന് മുംബയിലായിരുന്നു സംഭവം. കമ്രാന്‍ മുഹമ്മദിനെ പടക്കം പൊട്ടിച്ചും, ഉച്ചഭാഷിണിയില്‍ പാട്ട് വച്ചും, മുദ്രാവാക്യങ്ങള്‍ വിളിച്ചുമൊക്കെയാണ് ചിലര്‍ സ്വീകരിച്ചത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ വരവേല്‍പ്പൊരുക്കിയ നാല്‍പ്പത്തിയഞ്ചു പേര്‍ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് കമ്രാന്‍ മുഹമ്മദ് ഖാന്‍ താനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായത്. ഇയാളുടെ കൂട്ടാളികളെല്ലാം ജയിലിന് പുറത്ത് ഒത്തുകൂടി. കുറേ കാറുകളും ഇങ്ങോട്ടെത്തിച്ചിരുന്നു. കാറുകള്‍ നിരനിരയായി മീരാ റോഡിലെ നയനഗറിലേക്ക് പോയി. അവിടെ ഒരു ഹോട്ടലിന് സമീപം എല്ലാവരും ഒത്തുകൂടി പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഉച്ചത്തില്‍ പാട്ടുവച്ചതോടെ സമീപവാസികള്‍ക്ക് അസ്വസ്ഥതയുണ്ടായി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ പടക്കം പൊട്ടിക്കുമ്പോള്‍ പ്രതി പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി…

    Read More »
  • Breaking News

    കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടര്‍ അബുദാബിയില്‍ മരിച്ചനിലയില്‍

    കണ്ണൂര്‍: തളാപ്പ് സ്വദേശിനിയായ ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54) അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുസഫയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. വാട്‌സാപ്പില്‍ സന്ദേശം, സ്റ്റാറ്റസ്: മഞ്ചേരയില്‍ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടര്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. സംസ്‌കാരം നാട്ടില്‍ പിന്നീട്.

    Read More »
  • NEWS

    ആ നോവല്‍ ഇനി ഇറക്കേണ്ട, പ്രസാധകന് കത്ത് നല്‍കി നോവലിസ്റ്റ്; ഇങ്ങനെയും ഒരു വിഎസ് കഥ

    വി എസ് അച്യുതാനന്ദനെ മുഖ്യകഥാപാത്രമാക്കി പ്രസിദ്ധീകരിച്ച ഗ്രീഷ്മമാപിനി എന്ന നോവല്‍ പ്രസിദ്ധീകരിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് നോവലിസ്റ്റായ പി സുരേന്ദ്രന്‍ പ്രസാധകരോട് ആവശ്യപ്പെട്ടിരുന്നു. അതോടു കൂടി 2008 ല്‍ പ്രസിദ്ധീകരിച്ച നോവല്‍ 2016 ന് ശേഷം പുനഃപ്രസിദ്ധീകരണമുണ്ടായില്ല. നോവല്‍ പുസ്തകമായി ഇറങ്ങുന്നതിന് മുമ്പ് തന്നെ വി.എസ് അച്യുതാന്ദനെ കേന്ദ്രകഥാപാത്രമാക്കിയുള്ള രചനയാണെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരിക്കെ 2008 ലാണ് ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 2016 വരെ ഈ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കയും ചെയ്തിരുന്നു. എന്നാല്‍ 2016ലാണ് നോവലിസ്റ്റ് ഇനി ഈ നോവലിന്റെ പുതിയ പതിപ്പുകള്‍ പ്രസിദ്ധീകരിക്കേണ്ടിതില്ലെന്ന് കാണിച്ച് പ്രസാധകര്‍ക്ക് കത്തയച്ചത്. അച്യുതാനന്ദനോടുള്ള വിയോജിപ്പാണ് ഇതിന് കാണമെന്നും അദ്ദേഹം ഏതൊരു സാധാരണ രാഷ്ട്രീയക്കാരനെ പോലെ അധികാരത്തോട് താല്‍പ്പര്യമുള്ള ഒരാളാണെന്നതാണ് അതിന് കാരണമെന്നും അന്ന് സുരേന്ദ്രന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. വിഎസ് നോവലാകുന്നു എന്ന പുസ്തകത്തിന് കവറിന് മുകളില്‍ കൊടുത്തുകൊണ്ടാണ് നോവല്‍പുറത്തിറങ്ങിയത്. നോവല്‍ പുസ്തകരൂപത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ഇതിലെ ചിലഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ…

    Read More »
  • Breaking News

    കോടതിയിലെത്തിയ പൊലീസുകാരിക്ക് പ്രസവ വേദന; പൂര്‍ണ ഗര്‍ഭിണിയായിരുന്നിട്ടും പ്രതിക്കെതിരെ മൊഴി നല്‍കിയശേഷമേ അവധിയെടുക്കൂ എന്ന് തീരുമാനം; വനിതാ സി.പി.ഒയുടെ ദൃഢനിശ്ചയത്തിന് സിറ്റി പൊലീസ് കമ്മിഷണറുടെ അഭിനന്ദനം

    തൃശൂര്‍: സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ മൊഴി നല്‍കാന്‍ കോടതിയിലെത്തിയ ഒല്ലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീലക്ഷ്മിക്ക് പ്രസവ വേദന തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഒല്ലൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന ഫര്‍ഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴി നല്‍കിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ശ്രീലക്ഷ്മി. ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നല്‍കേണ്ട ദിവസമായ ഇന്നലെ നേരത്തെ സ്റ്റേഷനിലെത്തി. സഹപ്രവര്‍ത്തകരുമായി വാഹനത്തില്‍ തൃശൂര്‍ മജിസ്ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടന്‍ ബ്‌ളീഡിംഗ് തുടങ്ങുകയായിരുന്നു. ആദ്യപ്രസവമാണ്. ഭര്‍ത്താവ് ആശ്വിന്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ത്ഥതയെ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അഭിനന്ദിച്ചു.

    Read More »
Back to top button
error: