Month: July 2025

  • Breaking News

    കാമുകനോടൊപ്പം ക്വട്ടേഷന്‍; ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ജയിലില്‍ ഒരുമാസമായിട്ടും ആരും കാണാന്‍ എത്താതെ സോനം; പശ്ചാത്തപമില്ല, ദിവസവും ടിവി കാഴ്ച; ദിനചര്യകളിളിലും കൃത്യനിഷ്ഠ!

    ഷില്ലോംഗ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം ഷില്ലോംഗ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയാക്കി. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ സോനം ഒരിക്കല്‍ പോലും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചുകണ്ടില്ലെന്ന് ജയില്‍ വൃത്തങ്ങള്‍. കുടുംബാംഗങ്ങള്‍ ആരും സോനത്തെ സന്ദര്‍ശിച്ചിട്ടുമില്ല. സോനം ജയിലിലെ ചുറ്റുപാടുമായി പൊരുത്തപ്പെടുകയും സഹ വനിതാ തടവുകാരോട് നന്നായി പെരുമാറുകയും ചെയ്യുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള വിവരം. എല്ലാ ദിവസവും രാവിലെ കൃത്യ സമയത്ത് ഉണരുന്നു, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കാനും സോനത്തിന് മടിയില്ല. കൊലക്കേസ് പ്രതിയായ സോനം സഹതടവുകാരോടോ ജയില്‍ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ സംസാരിക്കാറില്ല. ജയിലിനുള്ളില്‍ സോനത്തിന് ഇതുവരെ പ്രത്യേക ജോലിയൊന്നും നല്‍കിയിട്ടില്ല, എന്നാല്‍ സോനത്തെ തയ്യലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളും പഠിപ്പിക്കുമെന്ന് ജയില്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രതിക്ക് എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച്, സോനത്തിന് അവളുടെ കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്, എന്നാല്‍ ആരും ഇതുവരെ അവളെ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.…

    Read More »
  • Breaking News

    ‘ഉരുളക്കിഴങ്ങു പോലെയല്ല, കിടിലന്‍ വള്ളിച്ചൂരല്‍ പോലെ’; രണ്ടുമാസം കൊണ്ട് കുറച്ചത് 17 കിലോ; അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി സര്‍ഫറാസ് ഖാന്‍; ഇനി ഫിറ്റ്‌നെസ് ഇല്ലെന്നു പറഞ്ഞത് തഴയരുതെന്ന് ആരാധകര്‍

    ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുംതാരമാണ് സര്‍ഫറാസ് ഖാന്‍. ‘ഉരുളക്കിഴങ്ങ് പോലെ ഉരുണ്ടിരിക്കുന്നു’വെന്ന പരിഹാസങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന മെയ്ക്ക് ഓവറിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം. വെറും രണ്ടുമാസം കൊണ്ട് 17 കിലോ ഭാരമാണ് സര്‍ഫറാസ് കുറച്ചത്. ടീ ഷര്‍ട്ടും ഷോര്‍ട്സുമണി‍ഞ്ഞ് ജിമ്മില്‍ നിന്നുള്ള ചിത്രം സര്‍ഫറാസ് പങ്കുവച്ചത് കണ്ടവരെല്ലാം ഞെട്ടി. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഫലമാണ് കാണുന്നെതന്നും ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ സര്‍ഫറാസിന് മടങ്ങിവരാനാകുമെന്നും ചിത്രം കണ്ട ആരാധകരും കുറിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുവെങ്കിലും സര്‍ഫറാസിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരന്നു ടെസ്റ്റില്‍ സര്‍ഫറാസിന്‍റെ അരങ്ങേറ്റവും. ഫിറ്റ്നസില്ലാത്തതിനാലാണ് സര്‍ഫറാസ് തഴയപ്പെട്ടതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങള്‍ സര്‍ഫറാസിന് ഉറച്ച പിന്തുണയാണ് പ്രഖ്യാപിച്ചത്. കഠിനാധ്വാനം തുടര്‍ന്നാല്‍ ടീമിലേക്ക് കരുണിനെ പോലെ തിരികെ എത്താമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, ഫിറ്റ്നസായിരുന്നില്ല സര്‍ഫറാസിനെ തഴഞ്ഞതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഇന്ത്യയുടെ ദയനീയ…

    Read More »
  • Breaking News

    ബിസിസിഐയ്ക്കു തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് അടുത്ത മൂന്ന് ടെസ്റ്റ് ക്രിക്കറ്റ് ഫൈനലും നേരിട്ടു കാണാനുള്ള ഭാഗ്യമില്ല; ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന തള്ളി ഐസിസി; എല്ലാ അവകാശവും ഇംഗ്ലണ്ടിന്; ‘ഇംഗ്ലണ്ടിന്റെ സ്‌റ്റേഡിയങ്ങളും ആരാധകരും മികച്ചത്’

    ന്യൂഡല്‍ഹി: അടുത്ത ക്രിക്കറ്റ് ടെസ്റ്റ് ലോകകപ്പ് ഫൈനലുകള്‍ ഇന്ത്യയില്‍ നടത്തണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. 2027, 2029, 2031 വര്‍ഷങ്ങളിലായി നടക്കുന്ന അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളുടെ അവകാശം ഇംഗ്ലണ്ടിന് അനുവദിച്ചതോടെയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ഇന്ത്യയുടെ ആവശ്യത്തിനു മങ്ങലേറ്റത്. ബിസിസിഐയ്ക്കും ഇന്ത്യക്കും ഏറെ അഭിമാനകരമായേക്കാവുന്ന നീക്കങ്ങള്‍ക്കാണ് സിംഗപ്പൂരില്‍ നടന്ന യോഗത്തില്‍ തിരിച്ചടിയായത്. 2021, 2023 വര്‍ഷങ്ങളിലെ ടെസ്റ്റ് ഫൈനലുകള്‍ ഇംഗ്ലണ്ടില്‍ നടത്തിയപ്പോള്‍ വന്‍ വിജയമാണെന്നാണു വിലയിരുത്തല്‍. വലിയ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടത്താനുള്ള ഇംഗ്ലണ്ടിന്റെ ശേഷിയിലും ഐസിസി ഉദ്യോഗസ്ഥര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പിരിച്ചുവിട്ട അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കാനും പരമോന്നത സമിതി തീരുമാനിച്ചു. അമേരിക്കന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചും വിശദമായി പരിശോധിക്കും. ഓവലിലും ലോഡ്‌സിലുമാണ് മുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് ടെസ്റ്റ് ഫൈനലുകള്‍ നടന്നത്. ഇംഗ്ലണ്ടിന്റെ സ്റ്റേഡിയങ്ങള്‍, ആരാധകര്‍, ടെസ്റ്റ് ഫോര്‍മാറ്റുമായുള്ള ദീര്‍ഘകാല ബന്ധം എന്നിവ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്നും ഐസിസി ബോര്‍ഡ് പരാമര്‍ശിച്ചു.…

    Read More »
  • Breaking News

    ഉപരാഷ്ട്രപതി പദവിയില്‍നിന്ന് ജഗ്ദീപ് ധന്‍കറിന്റെ രാജി നിഗൂഢതയില്‍ പൊതിഞ്ഞ കടങ്കഥയോ? ഇരുണ്ടു വെളുത്തപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ സംഭവിച്ചത്; രാജ്യസഭയില്‍ ‘ചാവേര്‍’ ആയിട്ടും മോദിയുടെ പ്രതികരണം 13 മണിക്കൂര്‍ വൈകി; ബിജെപി എംപിമാരെയും ധന്‍കറിനെതിരേ സജ്ജമാക്കി; ചുക്കാന്‍ പിടിച്ചത് മോദിയും രാജ്‌നാഥ് സിംഗും

    ന്യൂഡല്‍ഹി: ‘ആയുരാരോഗ്യ സൗഖ്യം നേരുന്നു…’. രാജ്യസഭയില്‍ നിഷ്പക്ഷതയുടെ നാട്യം പോലുമില്ലാതെ ബിജെപിയുടെ നാവായിരുന്നിട്ടും ബംഗാള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ആ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ എങ്ങനെ പെരുമാറരുത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നിട്ടും ഗവര്‍ണര്‍മാര്‍ക്കു ബില്ല് പാസാക്കാന്‍ മൂന്നുമാസം സമയം നിശ്ചയിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച, രാജ്യത്തിന്റെ രണ്ടാമത്തെ പരമോന്നത ഭരണഘടനാ സ്ഥാനത്തിരുന്ന ഏക വ്യക്തിയായിരുന്നിട്ടും ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ഈ ഒറ്റവാക്കില്‍ ഒതുങ്ങി. അതും ഏതാണ്ടു 13 മണിക്കൂറുകളോളം വൈകി, ധന്‍കറിനെ നേരിട്ടു സന്ദര്‍ശിക്കാന്‍പോലും മെനക്കെടാതെ സോഷ്യല്‍ മീഡിയയായ എക്‌സിലൂടെ. ഒരുപക്ഷേ, സ്വന്തം പാളയത്തിലെ ഒരു നേതാവ് വിശ്രമ ജീവിതത്തിലേക്കു നയിക്കുമ്പോള്‍ പുറത്തുവരേണ്ടിയിരുന്ന വാക്കുകളുടെ മഹാപ്രളയമൊന്നും മോദിയില്‍നിന്നുണ്ടായില്ല. ഒപ്പം ‘ജഗ്ദീപ് ധന്‍കറിന് രാജ്യത്തെ സേവിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു’ എന്ന കാര്യവും മോദി ഭംഗ്യന്തരേണ പറഞ്ഞു വയ്ക്കുന്നു. അതായത്, അദ്ദേഹത്തിനു തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിരവധി പദവികള്‍ നല്‍കിയെന്ന്…

    Read More »
  • Breaking News

    ‘സെന്‍സിറ്റിവിറ്റികൂടി മനസിലാക്കിയുള്ള യോജിച്ച പ്രവര്‍ത്തനം’: നിമിഷ പ്രിയയുടെ മോചന ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം

    കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ വകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നയതന്ത്രചര്‍ച്ചകളുടെ തുടര്‍ച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്‌കാരികമായ സെന്‍സിറ്റിവിറ്റികൂടി മനസ്സിലാക്കിയുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കേ തുടര്‍ നടപടികളെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നതിനാലാണ് ഇങ്ങനെയൊരു നീക്കമെന്നും ഓഫീസ് അറിയിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും പ്രാതിനിധ്യവും വേണമെന്ന് ഗ്രാന്‍ഡ് മുഫ്തി ഓഫീസ് കേന്ദ്ര സര്‍ക്കാരിനെയും യമനിലെ മധ്യസ്ഥരെയും അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ തന്നെ സന്ദര്‍ശിച്ച ആക്ഷന്‍ കമ്മിറ്റി അംഗങ്ങളോടും മറ്റു ജനപ്രതിനിധികളോടും കാന്തപുരം ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു. സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് പ്രകാരം സര്‍ക്കാരിനും കാന്തപുരത്തിന്റെ ഓഫീസിനും പുറമെ ആക്ഷന്‍ കമ്മറ്റിയുടെ പ്രതിനിധികളും ചേര്‍ന്നാവും തുടര്‍ന്നുള്ള കാര്യങ്ങള്‍ നടത്തുക. നിമിഷ പ്രിയയുടെ കാര്യത്തില്‍ യമന്റെ നിയമവ്യവസ്ഥക്കകത്ത് നിന്നുകൊണ്ടുള്ള അവസാനത്തെ സാധ്യതയാണ് കുടുംബത്തിന്റെ ദയ ഹര്‍ജി. കഴിഞ്ഞ ആഴ്ചവരെയും ഈ…

    Read More »
  • Breaking News

    പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിന് പിന്നാലെ, പരിധിവിട്ടെന്ന് ബിജെപി നേതൃത്വം; ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ അവിശ്വാസപ്രമേയ ഭീഷണിയോ?

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറുടെ രാജിക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ അവിശ്വാസപ്രമേയ ഭീഷണിയെന്ന് സൂചന. ജഗദീപ് ധന്‍കര്‍ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടന്‍ വേണമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തീരുമാനമായെന്നും ഇതോടെയാണ് ധന്‍കര്‍ രാത്രി തന്നെ രാജിവച്ചതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രിയോടെ ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇതോടെയാണ് ധന്‍കര്‍ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്. ആറ് മാസം മുന്‍പ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ധന്‍കര്‍ പരിധി ലംഘിച്ചു എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്.…

    Read More »
  • Health

    പുതിയ പിറന്നാള്‍ വസ്ത്രം പാകമാവാനായി മെലിയാന്‍ തീരുമാനിച്ച് കഠിന ഡയറ്റ്; പെണ്‍കുട്ടി പൊട്ടാസ്യം കുറഞ്ഞ് ഹൈപോകലീമിയ എന്ന അവസ്ഥയില്‍ ആശുപത്രിയില്‍…

    പെട്ടെന്ന് വണ്ണം കുറയ്ക്കാനായി അനാരോഗ്യകരമായ പലവഴികള്‍ക്കും പിന്നാലെ പോകുന്നവരുണ്ട്. പലരും വിദഗ്ധ ഉപദേശം തേടാതെ അനാരോഗ്യകരമായ ഡയറ്റുകള്‍ ആരംഭിക്കും. അത്തരത്തില്‍ സ്വന്തം പിറന്നാളിന് മുന്നോടിയായി വണ്ണം നന്നേ കുറയ്ക്കാന്‍ ചൈനയില്‍ നിന്നുള്ള ഒരു പതിനാറുകാരി ചെയ്തത് ഒടുവില്‍ ആശുപത്രി കിടക്കയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള മെയ് എന്ന കൗമാരക്കാരിയാണ് വണ്ണംകുറയ്ക്കാന്‍ അനാരോഗ്യകരമായ മാര്‍ഗം പരീക്ഷിച്ചത്. സൗത് ചൈനാ മോണിങ് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ അനുഭവം പുറത്തുവന്നിരിക്കുന്നത്. പുതിയ പിറന്നാള്‍ വസ്ത്രം പാകമാവാനായാണ് മെലിയാന്‍ തീരുമാനിച്ചത്. അതിനായി രണ്ടാഴ്ചയോളം ഭക്ഷണം നന്നേ കുറച്ചു. വളരെ കുറച്ച് അളവില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. വയറിളക്കുന്നതിനുള്ള മരുന്നും കഴിച്ചു. എന്നാല്‍ വൈകാതെ മെയ്ക്ക് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടു തുടങ്ങി. പേശികള്‍ ക്ഷയിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ പരിശോധനയില്‍ മെയുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ നില അപകടകരമായ രീതിയില്‍ താഴ്ന്നിരിക്കുകയാണെന്ന് കണ്ടെത്തി. ഹൈപോകലീമിയ എന്ന അവസ്ഥയായിരുന്നു അത്. മതിയായ ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസ്സവും ഹൃദയസ്തംഭനവും വരെ…

    Read More »
  • India

    ഓരോ മാസത്തിനും ഓരോ കോടി: ജീവനാംശമായി 12 കോടി രൂപയും ഒരു ബിഎംഡബ്ല്യൂ കാറും മുംബൈയില്‍ വീടും വേണമെന്ന് യുവതി; വല്ലോ ജോലിയും ചെയ്ത് ജീവിച്ചുകൂടേയെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: വിവാഹമോചനത്തിന്റെ ഭാഗമായി മുംബൈയില്‍ വീടും 12 കോടിരൂപ ജീവനാംശവും ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട യുവതിയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. ഉന്നതവിദ്യാഭ്യാസമുള്ള സ്ഥിതിക്ക് യുവതി ഇത്തരം ആവശ്യം ഉന്നയിക്കാന്‍ പാടില്ലെന്നും സ്വന്തം നിലയ്ക്ക് സമ്പാദിച്ചുകൂടേയെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. യുവതിയുടെ ആവശ്യം കേട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയാണ് ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചത്. നിങ്ങളൊരു ഐടി പേഴ്സണ്‍ ആണ്. എംബിഎയുമുണ്ട്. ബംഗളൂരുവിലും ഹൈദരാബിലുമൊക്കെ ജോലി സാധ്യതയുണ്ട്. നിങ്ങള്‍ക്കും എന്തുകൊണ്ട് ജോലി ചെയ്തുകൂടായെന്നായിരുന്നു ചോദ്യം. പതിനെട്ട് മാസം നീണ്ട വിവാഹ ബന്ധത്തിന്റെ ഓരോ മാസത്തിനും ഓരോ കോടി എന്ന നിലയ്ക്കാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭര്‍ത്താവ് അതിധനികനാണ് എന്നായിരുന്നു യുവതിയുടെ മറുപടി. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ഭര്‍ത്താവാണെന്നും താന്‍ സ്‌കീസോഫ്രീനിയ ബാധിതയാണെന്ന് ആരോപിക്കുന്നതായും യുവതി ചൂണ്ടിക്കാണിച്ചു. അതേസമയം യുവതിയും ജോലി ചെയ്യണമെന്നും എല്ലാം ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ പാടില്ലെന്നും ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷക മാധവി ദിവാന്‍…

    Read More »
  • Breaking News

    ആലുവ ലോഡ്ജിലെ കൊലപാതകം: മാസത്തില്‍ രണ്ടുവട്ടം മുറിയെടുക്കും; പണം കൊടുക്കുന്നതും അഖില; മദ്യപിച്ചെത്തിയ ബിനു അഖിലയെ കൊന്നെന്ന് ആദ്യമറിയിച്ചത് സുഹൃത്തിനെ; വീഡിയോയും നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

    ആലുവ: ആലുവയിലെ ലോഡ്ജില്‍ കാമുകിയെ യുവാവ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേര്യമംഗലം സ്വദേശി ബിനുവാണ് (37) കൊല്ലം കുണ്ടറ സ്വദേശി അഖിലയെ (35) കൊന്ന ശേഷം ആലുവ പൊലീസിന് കീഴടങ്ങിയത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സാന്റോ കോംപ്‌ളക്‌സിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ വെച്ചായിരുന്നു ഞായറാഴ്ച്ച രാത്രി കൊലപാതകം നടന്നത്. ഒരു വര്‍ഷത്തില്‍ അധികമായി മാസത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. മുറിയെടുത്താല്‍ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോവാറ്. അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകിട്ടെത്തുമെന്ന് ലോഡ്ജുകാരോട് അഖില എന്നറിയിച്ചിരുന്നു. പറഞ്ഞതുപോലെ രാത്രി 8 മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു. 9.30ഓടെ റിസപ്ഷനിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു അയാള്‍. പിന്നീട് റൂമിലേക്ക് പോയി. രാത്രി 11 മണി കഴിഞ്ഞതോടെ, ബിനു സുഹൃത്തിനെ വിളിച്ച് അഖിലയെ…

    Read More »
  • Breaking News

    ട്രംപ് കട്ട കലിപ്പില്‍! പുടിനെ സഹായിച്ചതിനുള്ള ശിക്ഷ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ക്കും; മുന്നറിയിപ്പുമായി യു.എസ് സെനറ്റര്‍

    വാഷിങ്ടന്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീതുമായി അമേരിക്ക. റഷ്യയുമായുള്ള വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്നാണ് യുഎസ് സെനറ്ററുടെ മുന്നറിയിപ്പ്. യുഎസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ മുന്നോട്ട് പോയാല്‍ ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലിന്‍ഡ്‌സെ ഗ്രഹാമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘റഷ്യന്‍ എണ്ണ വാങ്ങുന്ന ആളുകള്‍ക്ക് മേല്‍ ട്രംപ് തീരുവ ചുമത്താന്‍ പോകുന്നു. ചൈന, ഇന്ത്യ, ബ്രസീല്‍. ഈ മൂന്ന് രാജ്യങ്ങളും വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നു. അതാണ് വ്‌ളാഡിമിര്‍ പുടിന്റെ യുദ്ധയന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനാല്‍, പ്രസിഡന്റ് ട്രംപ് ആ രാജ്യങ്ങള്‍ക്കെല്ലാം മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ പോകുന്നു,’ ഗ്രഹാം പറഞ്ഞു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പുടിനെ സഹായിച്ചതിനുള്ള ശിക്ഷയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയുമായി വ്യാപാരം…

    Read More »
Back to top button
error: