Month: July 2025
-
Breaking News
വേനലവധി മഴക്കാലത്തേയ്ക്ക് മാറ്റിയാലോ? സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍-മേയ് മാറ്റാനുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മഴക്കാലമായ ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് തുടക്കമിടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു. ‘കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്.’…
Read More » -
Breaking News
‘വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ല, യുവതിയുടെ മൊഴിയെടുത്ത്‌കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’
കൊച്ചി: റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും. കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു’- കമ്മീഷണര്‍ പറഞ്ഞു. കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കാര്യങ്ങള്‍ പരിശോധിച്ചശേഷമേ ആരോപണവിധേയനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി നല്‍കി പിഡീപ്പിച്ചു, ടോക്‌സിക്കും പൊസസ്സീവുമാണെന്ന് പറഞ്ഞ് ബന്ധത്തില്‍നിന്ന് പിന്മാറി; യുവഡോക്ടറുടെ പരാതിയില്‍ വേടന്റെ സുഹൃത്തുക്കളുടെ പേരും; സാമ്പത്തിക ഇടപാടുകളുടെ തെളിവും കൈമാറി യുവ ഡോക്ടറുടെ പരാതിയില്‍…
Read More » -
Breaking News
‘മതപരിവര്‍ത്തനം നടന്നോയെന്ന് മന്ത്രിക്ക് പറയാനാവില്ല; ഛത്തിസ്ഗഡിലെ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാത്തത് എന്ത്? കേക്കുമായി വരണ്ടെന്ന് പറയാന്‍ മെത്രാന്‍മാര്‍ക്ക് അവകാശമുണ്ട്’
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നല്‍കിയതില്‍ വീഴ്ച പറ്റിയെന്നും നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് അപേക്ഷ നല്‍കിയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കന്യാസ്ത്രീകളെ ട്രെയിനില്‍ വച്ച് പിടിച്ചത് ബിജെപിയല്ല. ടിടിഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയതെന്നും ജോര്‍ജ് കുര്യന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഡില്‍നിന്നുള്ള എംപിമാരെയൊന്നും കൂട്ടത്തില്‍ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഒരു എംപിയുണ്ട്, അവരില്ല. രാജ്യസഭയില്‍നിന്നുള്ള എംപിമാരില്ല. ഇന്നലെ ലോക്‌സഭയില്‍ ബഹളംവെച്ചപ്പോള്‍, ഛത്തീസ്ഗഡില്‍നിന്നുള്ള അവരുടെ ഏക എംപി പ്രതികരിച്ചില്ല, ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെയാണ് തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞല്ലോ എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടാവാം അങ്ങനെ പറഞ്ഞതെന്നും താന്‍ മന്ത്രിയായതുകൊണ്ട് തനിക്ക് അങ്ങനെ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം…
Read More » -
Breaking News
‘കാരവന്‍ ഫേവേഴ്സി’ന് വേണ്ടി രണ്ടുലക്ഷം വാഗ്ദാനം, ‘ഡ്രൈവിന്’ അരലക്ഷം… വര്‍ഷങ്ങളോളം ലൈംഗികമായി ഉപയോഗിച്ചു; വിജയ് സേതുപതിക്കെതിരേ ആരോപണം, പ്രശസ്തി ആസ്വദിക്കട്ടേയെന്ന് മറുപടി
ചെന്നൈ: തനിക്കെതിരായ ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എക്സില്‍ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ പ്രതികരിച്ചു. ‘എന്നെ അല്പമെങ്കിലും അറിയുന്ന ആരും ആ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും വിഷമത്തിലാണ്. പക്ഷേ ഞാന്‍ അവരോട് പറയും, ‘അത് വിട്ടുകളയൂ, ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ആ സ്ത്രീ അതുചെയ്യുന്നത്. അവര്‍ക്ക് കിട്ടുന്ന അല്‍പ്പനേരത്തെ ഈ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ’ -വിജയ് സേതുപതി പറഞ്ഞു. ‘ഞങ്ങള്‍ സൈബര്‍ ക്രൈമില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി പലതരം അപവാദപ്രചാരണങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അത്തരം വേട്ടയാടലുകള്‍ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല, ഇനി ഒരിക്കലും ബാധിക്കുകയുമില്ല’, വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഒരു യുവതിയുടെ പേരിലുള്ള എക്സ് അക്കൗണ്ടില്‍നിന്ന് വിജയ്…
Read More » -
Breaking News
വിദ്യാര്‍ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു; നടി നന്ദിനി കശ്യപ് അറസ്റ്റില്‍
ഗുവഹാത്തി: പോളി ടെക്നിക് വിദ്യാര്‍ഥിയായ 21 കാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസമിസ് നടി നന്ദിന് കശ്യപ് അറസ്റ്റില്‍. അപകടത്തിന് ശേഷം നന്ദിനി വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞിരുന്നു. ജൂലൈ 25ന് രാത്രിയിലായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ദിസ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദഖിന്‍ഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ പാന്‍ബസാര്‍ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമിതവേഗത്തിലെത്തിയ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
Read More » -
Breaking News
മാലെഗാവ് സ്‌ഫോടനക്കേസ്: ബിജെപി മുന്‍ എംപി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
മുംബൈ: മാലെഗാവ് സ്‌ഫോടനക്കേസില്‍ ഏഴു പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. സ്‌ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും കോടതി പറഞ്ഞു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ കേസില്‍ പ്രതികളാണ്. നാസിക്കിന് അടുത്ത് മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്. 323 സാക്ഷികളില്‍ 37 പേര്‍ കൂറുമാറിയിരുന്നു. സ്‌ഫോടനം നടന്ന് 17 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
Read More » -
Breaking News
ലഹരി നല്‍കി പിഡീപ്പിച്ചു, ടോക്‌സിക്കും പൊസസ്സീവുമാണെന്ന് പറഞ്ഞ് ബന്ധത്തില്‍നിന്ന് പിന്മാറി; യുവഡോക്ടറുടെ പരാതിയില്‍ വേടന്റെ സുഹൃത്തുക്കളുടെ പേരും; സാമ്പത്തിക ഇടപാടുകളുടെ തെളിവും കൈമാറി
കൊച്ചി: റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരായ ബലാത്സംഗ കേസില്‍ യുവ ഡോക്ടര്‍ നല്‍കിരിക്കുന്നത് വിശദമായ പരാതി. വേടനെ പരിചയപ്പെട്ടതു മുതല്‍ രണ്ടു വര്‍ഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് തൃക്കാക്കര പൊലീസിനു നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി 31,000 രൂപ വേടന് നല്‍കിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രാഥമികാന്വേഷണങ്ങള്‍ക്കു ശേഷം വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ഫ്‌ലാറ്റില്‍ നിന്ന് 9 ഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പുലിനഖ കേസില്‍ വനംവകുപ്പിന്റെ അറസ്റ്റിനും ശേഷമാണ് റാപ്പന്‍ വേടന്‍ വീണ്ടും വിവാദത്തില്‍ അകപ്പെടുന്നത്. 2021ലാണ് വേടനുമായി യുവതി പരിചയത്തിലാകുന്നത്. കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്. വേടന്റെ പാട്ടുകളും മറ്റ് ഇഷ്ടപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടെന്നും തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കൈമാറി എന്നും പരാതിയില്‍ പറയുന്നു. പിന്നീടൊരിക്കല്‍ വേടന്‍ കോഴിക്കോട് വന്ന് തന്നെ കാണുകയും താന്‍ വാടകയ്‌ക്കെടുത്തിരിക്കുന്ന ഫ്‌ലാറ്റില്‍ താമസിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്.…
Read More » -
Breaking News
മാഹിയില്‍ ജോലിക്കു നിന്ന വീട്ടില്‍നിന്ന് 25 പവന്‍ ചൂണ്ടി; കൊല്ലംകാരി ഹോംനഴ്‌സും ഭര്‍ത്താവും പിടിയില്‍, അനിയന്‍ നേരത്തേ അറസ്റ്റില്‍
മാഹി: പന്തക്കലിലെ വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന പ്രതികളായ ഹോം നഴ്‌സിനെയും ഭര്‍ത്താവിനെയും മാഹി പോലീസ് അറസ്റ്റ് ചെയ്തു. ആറളത്തെ പി. ദിലീപ് എന്ന ചേട്ടന്‍ ബാവ, ഭാര്യയും ഹോം നഴ്‌സുമായ കൊല്ലം സ്വദേശിനി ഷൈനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറളത്തെ വെളിമാനം കോളനിയില്‍ പനച്ചിക്കല്‍ ഹൗസിലെ പി. ദിനേഷ് എന്ന അനിയന്‍ ബാവയെ 28-ന് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന്റെ സഹോദരനാണ് ദിനേഷ്. ഇയാളില്‍നിന്ന് മോഷ്ടിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. 10 പവന്‍ കൂടി കണ്ടത്തേണ്ടതുണ്ട്. മാഹി പന്തക്കല്‍ ഊരോത്തുമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സപ്രമേയ വാടകവീട്ടില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി രമ്യാ രവീന്ദ്രന്റെ (39) പരാതിയിലാണ് 26-ന് പോലീസ് കേസെടുത്തത്. ഷൈനി, രമ്യയുടെ വീട്ടില്‍ ജോലിക്ക് നിന്ന സമയത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. 25-ന് രാത്രി വീട്ടില്‍ ആരുമില്ലാത്തപ്പോഴാണ് മോഷണം. പ്രത്യേക സംഘം തിരച്ചില്‍ നടത്തുന്നതിനിടെ ഇവരുടെ മൊബൈല്‍ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. 29-ന് പുലര്‍ച്ചെ…
Read More » -
Breaking News
ചാടിയ പുള്ളിയെ പിടിക്കാന്‍ പിരിച്ചത് 3 ലക്ഷം! ഉദ്യോഗസ്ഥര്‍ക്ക് പിരിവ് കൊടുത്തവരില്‍ നല്ല’പുള്ളി’കളും; വാര്‍ത്തയായതോടെ മുഖം രക്ഷിക്കാന്‍ ഒരാള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: ചാടിപ്പോയ തടവുകാരനെ അസമിലെത്തി പിടികൂടി നടപടിയില്‍നിന്ന് ഒഴിവാകാന്‍ ജയിലുകളില്‍ ജീവനക്കാരുടെ അനധികൃത പണപ്പിരിവ്. മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ചതില്‍ ക്രമക്കേട് ആരോപിച്ച് ജയില്‍ ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ചര്‍ച്ച തുടങ്ങി. സംഭവം വാര്‍ത്തയായതോടെ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കോട്ടയം ജില്ലാ ജയിലില്‍ ലഹരിക്കടത്തിനും മോഷണത്തിനും റിമാന്‍ഡില്‍ കഴിയവേ, കഴിഞ്ഞ ജൂണ്‍ 30 നു ജയില്‍ചാടിയ അമിനുല്‍ ഇസ്‌ലാമിനെ ഈ 19ന് ആണ് അസമില്‍നിന്നു പിടികൂടിയത്. ജയില്‍ മതിലിന്റെ ഉയരക്കുറവു മുതലെടുത്താണു പ്രതി രക്ഷപ്പെട്ടത്. ജയില്‍ചാട്ടം അന്വേഷിക്കേണ്ടതു പൊലീസാണെങ്കിലും വകുപ്പുതല അന്വേഷണവും നടപടിയും വരുമെന്നു മനസ്സിലായതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ അനധികൃത പണപ്പിരിവു നടത്തി തടികയിച്ചിലാക്കാന്‍ മുതിരുകയായിരുന്നു. മേലുദ്യോഗസ്ഥരും ഒത്താശ ചെയ്തു. യാത്രച്ചെലവിനു പണം കണ്ടെത്താന്‍ വിവിധ ജയിലുകളിലെ പരിചയക്കാരായ ഉദ്യോഗസ്ഥരെ ചേര്‍ത്ത് ‘എസ്‌കേപ് ആന്‍ഡ് റീ അറസ്റ്റ്’ എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി. ഗൂഗിള്‍ പേ നമ്പര്‍ നല്‍കി പണം അയയ്ക്കാന്‍ അഭ്യര്‍ഥിച്ചു. മൂന്നുലക്ഷത്തോളം രൂപ ലഭിച്ചതില്‍ ഏറെയും എത്തിയത്…
Read More »
