Month: July 2025
-
Breaking News
പാലസ്തീന്‍ അനുകൂല നിലപാട്: ഫ്രാന്‍സിനെതിരേ മുഖംകറുപ്പിച്ച് യുഎസും ഇസ്രായേലും; മാക്രോണിന് കൈയ്യടിച്ച് സ്പെയ്നും സൗദിയും
പാരീസ്: പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചതിനോട് മുഖംതിരിച്ച് യുഎസും ഇസ്രായേലും. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ പാലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രഖ്യാപനം നടത്തുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ഗാസയില്‍ 20 ലക്ഷത്തിലധികം ആളുകള്‍ അനുഭവിക്കുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് യാതൊരു അയവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്. ഗാസയില്‍ മാനുഷിക സഹായം എത്തുന്നത് ഉള്‍പ്പെടെ വിലക്കിയ ഇസ്രായേലിന്റെ നടപടിയില്‍ രാജ്യാന്തര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാന പ്രേമികള്‍ ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അതേസമയം ഫ്രാന്‍സിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന ഹമാസിന്റെ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുഖത്തേറ്റ അടിയാണ് ഫ്രാന്‍സിന്റെ പ്രഖ്യാപനം എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിമര്‍ശിച്ചു. ഹമാസിന്റെ പ്രചാരണത്തിന് മാത്രം ഉപകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത തീരുമാനമാണ് ഫ്രാന്‍സിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » -
Breaking News
തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം: ഇന്ത്യന്‍ പൗരന്‍മാര്‍ ടാറ്റ് ന്യൂസ് റൂം ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കണം; ജാഗ്രത നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി
ന്യൂഡല്‍ഹി: തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 14 തായ്ലന്‍ഡ് പൗരന്മാര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ സാഹചര്യം കണക്കിലെടുത്ത്, തായ്ലന്‍ഡിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ടാറ്റ് ന്യൂസ് റൂം ഉള്‍പ്പെടെയുള്ള തായ് ഔദ്യോഗിക സ്രോതസ്സുകള്‍ പരിശോധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഉബോണ്‍ റാറ്റ്ചത്താനി, സുരിന്‍, സിസകെറ്റ്, ബുരിറാം, സാ കായോ, ചന്തബുരി, ട്രാറ്റ് എന്നിടെ ഏഴ് പ്രവിശ്യകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലെന്നാണ് ടാറ്റ് ന്യൂസ് റൂം പങ്കുവയ്ക്കുന്ന വിവരം. ഫു ചോങ്‌നാ യോയി ദേശീയോദ്യാനം, പ്രസാത് ത മുയെന്‍ തോം ക്ഷേത്രം, ചോങ് ചോം, ബാന്‍ ഹാറ്റ് ലെക് എന്നിവ സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ലെന്നും ടാറ്റ് ന്യൂസ് റൂം അഭിപ്രായപ്പെടുന്നു. ബുധനാഴ്ച നടന്ന ലാന്‍ഡ്മൈന്‍ സ്ഫോടനത്തില്‍ അഞ്ച് തായ് സൈനികര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ്…
Read More » -
Kerala
‘ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളില്‍ പഠിക്കുന്നില്ലല്ലോ, അപ്പോള്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ല’
തിരുവനന്തപുരം: സുരക്ഷാ വീഴ്ചയൊന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ചുള്ള ചോദ്യം തന്നോട് ചോദിച്ച് കാര്യമില്ലെന്നും വി ശിവന്‍കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നും പഠിക്കുന്നില്ലല്ലോ’ – ശിവന്‍കുട്ടി പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചുവെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിക്കുന്നത്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട്…
Read More » -
Breaking News
ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം, സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായിക, തിളങ്ങി നില്‍ക്കുമ്പോള്‍ വ്യഭിചാര കുറ്റത്തിന് അറസ്റ്റിലായി…
ആദ്യസിനിമ തന്നെ വന്‍വിജയം. കൂടാതെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും. ആരും കൊതിക്കുന്ന വിസ്മയ തുടക്കമാണ് നടി ശ്വേതാ ബസു പ്രസാദിന് ലഭിച്ചത്. 2005ല്‍ പുറത്തിറങ്ങിയ ഇഖ്ബാലിലും ബാലതാരമായി അഭിനയിച്ച ശ്വേത 2008ല്‍ കോത ബംഗാരു എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമയില്‍ അരങ്ങേറിയത്. രാ രാ എന്ന ചിത്രത്തിലൂടെ 2010ല്‍ തമിഴിലും ശ്വേത അഭിനയിച്ചു. 17ാം വയസില്‍ തന്നെ താരറാണിയായ മാറിയ ശ്വേതയുടെ കാസ്‌കോ, റെയ്ഡ്, കലാവര്‍ കിംഗ് തുടങ്ങിയ ചിത്രങ്ങളും പുറത്തു വന്നു. ഇതില്‍ റെയ്ഡ് വന്‍വിജയം നേടി. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് 2014ല്‍ ശ്വേത അറസ്റ്റിലാകുന്നത്. വ്യഭിചാര കുറ്റത്തിന് ഹോട്ടലില്‍ നിന്ന് ശ്വേതയെ പൊലീസ് പിടികൂടുകയായിരുന്നു. രണ്ട് മാസം തടവ് ശിക്ഷ അനുഭവിച്ച ശേഷം 2014 ഡിസംബറില്‍ കുറ്റവിമുക്തയായി. എന്നാല്‍ പഴയ താരപ്രഭയിലേക്ക് തിരിച്ചുവരാന്‍ പിന്നീട് ശ്വേതയ്ക്ക് കഴിഞ്ഞില്ല. പല സിനിമകളിലേക്കും പിന്നീട് ഓഫറുകള്‍ വന്നെങ്കിലും ചിത്രങ്ങള്‍ വിജയം നേടിയില്ല. പിന്നീട് 2017ല്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബദരീനാഥ് കി ദുല്‍ഹാനിയ…
Read More » -
Breaking News
ഇന്ദിരയുടെ റെക്കാഡ് മറികടന്ന് മോദി, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവിയില്‍ 4,078 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി നരേന്ദ്രമോദി. ഇതോടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റെക്കാഡാണ് നരേന്ദ്രമോദി മറികടന്നിരിക്കുന്നത്. ഇന്ദിരാഗാന്ധി 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ തുടര്‍ച്ചയായി 4,077 ദിവസങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏ?റ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച രണ്ടാമത്ത വ്യക്തി എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് നരേന്ദ്രമോദി. ആദ്യസ്ഥാനം അന്തരിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനാണ്.നേരത്തെ മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗിനായിരുന്നു. ഢശശെ േഅറ്‌ലൃശേലെൃ ംലയശെലേഏഛ ഠഛ ജഅഏഋ ഇതിനിടയില്‍ തന്നെ നരേന്ദ്രമോദി പല ചരിത്രനേട്ടങ്ങളും സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച ഒരേയൊരു പ്രധാനമന്ത്രി, ദീര്‍ഘനാള്‍ പ്രധാനമന്ത്രി പദവി അലങ്കരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി, ഹിന്ദി ഭാഷയല്ലാത്ത സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിച്ച വ്യക്തി എന്നിവയാണ് മറ്റ് നേട്ടങ്ങള്‍. 2001 മുതല്‍ 2014…
Read More » -
LIFE
പെണ്ണിനിഷ്ടപ്പെട്ട ചെക്കനെ സഹോദരന്‍മാര്‍ പിടിച്ചുകൊണ്ടുവരും; വിവാഹത്തിന് സമ്മതം പറയുന്നതുവരെ പിടിച്ചുകെട്ടല്‍ തുടരും
മേഘാലയയിലെ ഗാരോ കുന്നുകള്‍, ലോകത്തിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലങ്ങളിലൊന്നാണിത്. ഇവിടെ കൂടുതലായും താമസിക്കുന്നത് ഗാരോ വംശജരാണ്. മേഘാലയയിലെ രണ്ടാമത്തെ വലിയ തദ്ദേശീയ ജനവിഭാഗമാണിത്, പ്രാദേശിക ജനസംഖ്യയുടെ മൂന്നിലൊന്ന് വരും ഗാരോ വംശജര്‍. ഒട്ടേറെ കൗതുകങ്ങളും പ്രത്യേകതകളുമുണ്ട് ഇവര്‍ക്ക്. സ്ത്രീകള്‍ക്കാണ് ഇവിടെ പ്രാധാന്യം കൂടുതല്‍. പരമ്പരാഗതമായി ഇളയമകള്‍ക്കാണ് അമ്മയുടെ സ്വത്ത് ലഭിക്കുക. പ്രായപൂര്‍ത്തിയാകുന്നതോടെ ആണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരും. ഗ്രാമത്തിലെ ബാച്ചിലര്‍ ഡോര്‍മിറ്ററികളിലാവും പിന്നീട് ഇവരുടെ താമസം. അവിടെനിന്ന് അവര്‍ക്ക് കായികപരമായുള്ള പരിശീലനം ലഭിക്കും. അതിനൊപ്പം മുളകൊണ്ടുള്ള കുട്ടകളുണ്ടാക്കാനും പഠിപ്പിക്കും. വിവാഹശേഷം ഭാര്യയുടെ വീട്ടിലേക്ക് മാറ്റും താമസം. ഇങ്ങോട്ടേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അത് ലംഘിക്കപ്പെട്ടാല്‍, അവള്‍ കളങ്കപ്പെട്ടവളായി മുദ്രകുത്തപ്പെടും. സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ആഭരണങ്ങള്‍ ധരിക്കും. കമ്മലും മാലയും വളയും മോതിരവും ഇരുകൂട്ടരും അണിയാറുണ്ട്. വംശത്തിനുള്ളില്‍നിന്ന് തന്നെയുള്ള വിവാഹം ഇവര്‍ക്കിടയില്‍ നിഷിദ്ധമാണ്. അങ്ങനെ ചെയ്താല്‍ ശിക്ഷയുമുണ്ട്. വിവാഹകാര്യത്തിലും ഒരു പ്രത്യേകതരം ആചാരമാണവരുടേത്. വരനെ വധുവിന്റെ കുടുംബക്കാരെല്ലാം ചേര്‍ന്ന് പിടിച്ചുകെട്ടും. എന്നിട്ടാണ് വിവാഹം കഴിപ്പിക്കുന്നത്. വധുവിനിഷ്ടപ്പെട്ട…
Read More » -
Breaking News
‘ബിജെപിയുടെയും സിപിഎമ്മിന്റെയും തോളില്‍ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്’; വിമര്‍ശനവുമായി ദീപിക
കോട്ടയം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ബിജെപിയുടെയും സിപിഎമ്മിന്റെയും തോളില്‍ ഒരു പോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെ ക്രട്ടറിയായതിന്റെ 30-ാം വാര്‍ഷികത്തില്‍ കൊച്ചി യൂണിയന്‍ നല്‍കിയ സ്വീകരണത്തിലും ആലുവ യൂണിയനി ലെ നേതൃസംഗമത്തിലും അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. ”ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. പിണറായി വിജയനുശേഷം 100 വര്‍ഷത്തേക്കെങ്കിലും ഈഴവ മുഖ്യ മന്ത്രി ഉണ്ടാകില്ല. ഈഴവനെ വളര്‍ത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യം മുഖ്യമ ന്ത്രിസ്ഥാനമാണ്. എന്‍എസ്എസിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്; പല കരയോഗങ്ങളും പിരിച്ചുവിട്ടിട്ടുമുണ്ട്. പക്ഷേ, സുകുമാരന്‍ നായര്‍ക്കെതിരേ അഭിപ്രായമുള്ളവര്‍ അത് അടുക്കളയിലേ പറയൂ. മുന്നണികള്‍ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ പങ്കിട്ടെടുക്കും. രാജ്യത്തിന്റെ സമ്പത്താണ് അവര്‍ പങ്കിട്ടെടുക്കുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നു.”വെള്ളാപ്പള്ളി നടേശന്‍ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാന്‍ വര്‍ഗീയതയു ടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ്…
Read More » -
Breaking News
നാല് വര്‍ഷം, 350 കോടി; മോദിയുടെ വിദേശയാത്രയുടെ ചെലവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി മുന്നൂറ് കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. ഇതിനൊപ്പം ഈ വര്‍ഷത്തെ യാത്രകളുടെ ചെലവ് കൂടി കണക്കാക്കിയാല്‍ ആകെ തുക 350 കോടി പിന്നിടുമെന്നും വിദേശകാര്യ മന്ത്രാവലയത്തിന്റെ കണക്കുകള്‍ പറയുന്നു. പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം യാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മാത്രം 67 കോടി രൂപയാണ് ചെലവിട്ടത്. അമേരിക്ക, ഫ്രാന്‍സ്, മൗറീഷ്യസ്, തായ്ലന്റ്, ശ്രീലങ്ക, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മോദിയുടെ യാത്രകള്‍. ഫെബ്രുവരിയിലെ ഫ്രാന്‍സ് – യുഎസ് യാത്രയ്ക്ക് മാത്രം 25,59,82,902 രൂപയാണ് ചെലവിട്ടത്. ഇതില്‍ യുഎസ് യാത്രയ്ക്ക് മാത്രം 16,54,84,302 രൂപ ചെലവ് വന്നിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഏപ്രിലിലെ തായ്ലന്റ്,…
Read More » -
Breaking News
കാഞ്ഞങ്ങാട് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നു; നടുറോഡില്‍ മറിഞ്ഞ ഗ്യാസ് ടാങ്കറിലെ വാല്‍വ് പൊട്ടി വാതക ചോര്‍ച്ച
കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഉയര്‍ത്തുന്നതിനിടെ വാതകം ചോര്‍ന്നു. ഇതോടെ പ്രദേശത്ത് അര കിലോമീറ്റര്‍ പരിധിയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ഗ്യാസുമായി പോകുന്ന ടാങ്കര്‍ ഇന്നലെ ഉച്ചയ്ക്കാണ് മറിഞ്ഞത്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോര്‍ച്ച അടയ്ക്കാനാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനായി മണിക്കൂറുകള്‍ എടുക്കും. കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ടാങ്കര്‍ ഉയര്‍ത്തുന്നതിന് ഭാഗികമായി പ്രാദേശിക അവധിയടക്കം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, കടകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് വരെ ഹൈവേ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച ശേഷമാണ് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയത്.…
Read More »
