Month: July 2025

  • Breaking News

    ‘ഉള്ളിയേരിയും കുതിരവട്ടവും തമ്മില്‍ ദൂരം ചെറുതാണ്’; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ രാഷ്ട്രീയ തര്‍ക്കം, സുരേന്ദ്രനെ പരിഹസിച്ച് പി ജയരാജന്‍

    കണ്ണൂര്‍: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു. ജയില്‍ ചാട്ടത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയര്‍ത്തിയും ജയില്‍ ഉപദേശക സമിതിയെ ഉള്‍പ്പെടെ സംശയ മുനയിലേക്ക് നിര്‍ത്തിയുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഇതിന് മറുപടിയുമായി സിപിഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍ രംഗത്തെത്തി. സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പി ജയരാജന്‍ പരിഹസിച്ചു. കെ സുരേന്ദ്രന്റെ പോസ്റ്റ്- കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി…

    Read More »
  • Breaking News

    ‘കുറച്ചു ദിവസങ്ങളായി ആസൂത്രണം, പിടികൂടിയപ്പോള്‍ കൈയില്‍ ടൂളുകള്‍; വിവരം നല്‍കിയത് മൂന്നുപേര്‍’

    കണ്ണൂര്‍: ജയില്‍ ചാടാനായി ഗോവിന്ദച്ചാമി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആസൂത്രണം നടത്തിയതായി പോലീസ്. ജയില്‍ ചാടാനായി ഉപയോഗിച്ചെന്ന് കരുതുന്ന ടൂളുകള്‍ പിടികൂടിയപ്പോള്‍ ഗോവിന്ദച്ചാമിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍രാജ് ഐപിഎസ് പറഞ്ഞു. പോലീസിനൊപ്പം വളരെ കൃത്യമായി ജനങ്ങളും ജാഗ്രത പുലര്‍ത്തിയതാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. മൂന്ന് പേരാണ് വളരെ കൃത്യമായ വിവരം നല്‍കിയത്. അവരോടും ജനങ്ങളിലേക്ക് വിവരങ്ങളെത്തിച്ച മാധ്യമങ്ങളോടും നന്ദി പറയുന്നതായും കമ്മിഷണര്‍ പറഞ്ഞു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പോലീസിന് ലഭിക്കുന്നത് ആറര കഴിഞ്ഞിട്ടാണ്. ഇതിന് ശേഷം മൂന്നര മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടാനായെന്നും കമ്മിഷണര്‍ പറഞ്ഞു. ‘ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പോലീസിന് ലഭിക്കുന്നത് ആറര കഴിഞ്ഞിട്ടാണ്. അപ്പോള്‍ മുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം പോലീസ് നടത്തി വരികയായിരുന്നു. സംസ്ഥാനത്തുടനീളം സമയബന്ധിതമായി വിവരം കൈമാറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ജാഗ്രതയുണ്ടാക്കാന്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും സഹായമുണ്ടായി. 4:15നും അഞ്ചു മണിക്കും ഇടയിലാണ് പ്രതി ജയില്‍ ചാടിയതെന്നാണ് മനസ്സിലാക്കുന്നത്. അതിന്…

    Read More »
  • Breaking News

    രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ആറുകുട്ടികള്‍ മരിച്ചു, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

    ജയ്പുര്‍: രാജസ്ഥാനിലെ ഝലാവറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ആറുകുട്ടികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു സംഭവം. മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്. പരിക്കറ്റവരെ മനോഹര്‍താന ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ അധ്യാപകരെയും മറ്റ് ജോലിക്കാരെയും കൂടാതെ 60 കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം. ഒറ്റനിലക്കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന്, കെട്ടിടം മുഴുവനായും നിലംപൊത്തുകയായിരുന്നു. എട്ടാം ക്ലാസുവരെയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. തകര്‍ന്നുവീഴാറായ സ്ഥിതിയിലായിരുന്ന സ്‌കൂള്‍ കെട്ടിടത്തെക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നതായി സ്‌കൂള്‍ അധികൃതരും നാട്ടുകാരും പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയതോതില്‍ മഴപെയ്തിരുന്നു. ഇതാവാം കെട്ടിടം പെട്ടെന്ന് തകര്‍ന്നുവീഴാന്‍ കാരണം എന്ന് അധികൃതര്‍ പറയുന്നു. ‘വലിയ ഒച്ചയോടെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ വലിയനിലവിളികളും പൊടിപടലങ്ങളും…

    Read More »
  • Breaking News

    കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ വിഷം കൊടുത്തു കൊന്നു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഭര്‍ത്താവ്; ഇത് ഡബ്‌സ്മാഷ് ‘റാണി’യുടെ കഥ

    ചെന്നൈ: മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ട യുവതിയും കാമുകനും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നു നിര്‍ദേശിച്ചാണ് കോടതി ആ ശിക്ഷ വിധിച്ചത്. കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി ഉത്തരവായത്. കുണ്ട്രത്തൂരില്‍ താമസിച്ചു വന്ന വിജയ്യുടെ ഭാര്യ അഭിരാമിയാണു 2018 ല്‍ 7 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും പാലില്‍ അമിത അളവില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകനൊപ്പം ജീവിക്കാനാണ് നൊന്തുപെറ്റ രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. തമിഴ്‌നാട് കുണ്ട്രത്തൂരിലാണ് അഭിരാമിയുടെ വീട്. ഭര്‍ത്താവ് വിജയ് കുമാര്‍ ബാങ്ക് ഉദ്യോഗസ്ഥന്‍. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ് അഭിരാമി ഇവരെ കൊലപ്പെടുത്താന്‍ തിരഞ്ഞെടുത്തത്. 2018 ഓഗസ്റ്റ് 30 വ്യാഴാഴ്ച രാത്രി മുതല്‍ കുണ്ട്രത്തൂരില്‍ സംഭവിച്ചകാര്യങ്ങള്‍ ഇങ്ങനെ. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി…

    Read More »
  • Breaking News

    മാട്രിമോണി സൈറ്റില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയെടുക്കും, വന്‍ തട്ടിപ്പ്, ഒരു മാസം നേടിയത് 4 ലക്ഷത്തിലധികം

    കല്പറ്റ: മാട്രിമോണി സൈറ്റുകളില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വിവാഹപരസ്യം നല്‍കി പണം തട്ടിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നേതാജി നഗര്‍ ശ്രീനാരായണപുരം പൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് റമീസി(27)നെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്. ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ മാട്രിമോണിയല്‍ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് പരസ്യം നല്‍കും. ഇതിനായി വിവിധ മാട്രിമോണി സൈറ്റുകളില്‍നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇയാള്‍ കൈവശപ്പെടുത്തും. വിവാഹക്കാര്യം അന്വേഷിച്ച് ബന്ധപ്പെടുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ചിത്രവും ഒപ്പം ജില്ലയുടെ പേരും അയച്ചുനല്‍കും. ഇയാളുടെ സഹായികള്‍തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജന സംസാരിച്ച് വിശ്വാസത്തിലെടുക്കും. തുടര്‍ന്ന് രജിസ്‌ട്രേഷനായി 1400 രൂപ വാങ്ങിക്കും. പണം വാങ്ങിക്കഴിഞ്ഞാല്‍ ഇടപാടുകാരനെ ബ്ലോക്ക്‌ചെയ്ത് ഒഴിവാക്കും. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ചൂരല്‍മല സ്വദേശി വയനാട് സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. തട്ടിപ്പിനിരയായ വ്യക്തി പിന്നീട് മറ്റൊരുനമ്പര്‍…

    Read More »
  • Kerala

    ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണു; എംഎല്‍എയ്ക്ക് പരുക്ക്: 18 ലക്ഷം കുടിശിക, വീട് ജപ്തി ഭീഷണിയില്‍

    തൃശൂര്‍: മേല്‍ക്കൂര ചോര്‍ന്നൊലിച്ച് വീടിനുള്ളില്‍ കെട്ടിനിന്ന വെള്ളം സി.സി.മുകുന്ദന്‍ എംഎല്‍എയെ ചതിച്ചു. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ എംഎല്‍എ ഹാളില്‍ തെന്നിവീണ് കാല്‍മുട്ടിനു പരുക്കേറ്റ് കിടപ്പിലായി. വി.എസ്.അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തി വീട്ടിലേക്കു കയറുമ്പോഴാണ് കാലിടറി വീണത്. പ്രധാനവാതില്‍ തുറന്ന് ഹാളിനുള്ളില്‍ പ്രവേശിച്ച എംഎല്‍എ തറയില്‍ വെള്ളം കിടന്നതാറിയാതെ വീഴുകയായിരുന്നു.കാലില്‍ വേദനയും നീരുമുള്ളതിനാല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ 2 ആഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഗവ.ആശുപത്രി റോഡിനു സമീപമുള്ള അഞ്ചര സെന്റിലാണ് സിപിഐക്കാരനായ എംഎല്‍എയുടെ കൊച്ചുവീട്. ചോര്‍ച്ചയുള്ള ഈ വീടാകട്ടെ ഇപ്പോള്‍ ജപ്തി ഭീഷണിയിലുമാണ്. ഹാളും കിടപ്പുമുറികളും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. പണ്ടൊരു കുടിലായിരുന്നെങ്കിലും പിന്നീട് ഓട് മേഞ്ഞു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ മുന്നിലെ വരാന്തയുടെയും അടുക്കളയുടെയും മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ അവിടം ചോരില്ല. 2015ല്‍ മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി കാരമുക്ക് സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ വായ്പ പുതുക്കിയതോടെ എല്ലാം കൂടി 18 ലക്ഷം രൂപയായി. അതാണ് ഇപ്പോള്‍…

    Read More »
  • Breaking News

    കാമുകനോടൊപ്പം ജീവിക്കാന്‍ 2 മക്കളെ കൊലപ്പെടുത്തി; ടിക്ടോക് താരത്തിനും കാമുകനും ജീവപര്യന്തം

    ചെന്നൈ: കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കുണ്ട്രത്തൂരില്‍ താമസിച്ചു വന്ന വിജയ്യുടെ ഭാര്യ അഭിരാമിയാണു 2018 ല്‍ 7 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും പാലില്‍ അമിത അളവില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനും ഉറക്കഗുളിക നല്‍കിയെങ്കിലും മരിച്ചില്ല. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകന്‍ മീനാക്ഷി സുന്ദരത്തോടൊപ്പം കേരളത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് അഭിരാമി അറസ്റ്റിലായി. ടിക്ടോക് താരമായിരുന്ന അഭിരാമി, മീനാക്ഷി സുന്ദരവുമായി അടുപ്പത്തിലാകുകയായിരുന്നു.  

    Read More »
  • Breaking News

    ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് കേരള ഘടകത്തിന് പുതിയ നേതൃത്വം; സൈമൺ ജേക്കബ് ചെയർമാൻ, ശംഭു നമ്പൂതിരി സെക്രട്ടറി

    കൊച്ചി: ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് (IRI) കേരളാ ബ്രാഞ്ചിന്റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റബ്ബർ വ്യവസായത്തിൽ 36 വർഷത്തെ അനുഭവസമ്പത്തുള്ള, ടോപ്പ്‌നോച്ച് ടയേഴ്‌സ് ആൻഡ് റബ്ബർ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സൈമൺ ജേക്കബ് ചെയർമാനായി ചുമതലയേറ്റു. അസോസിയേറ്റഡ് റബ്ബർ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ ശംഭു നമ്പൂതിരിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 40 വർഷത്തെ വ്യവസായ പരിചയം അദ്ദേഹത്തിനുണ്ട്. യോഗത്തിൽ മുൻ ചെയർമാൻ ടി.ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിബി വർഗ്ഗീസ് വൈസ് ചെയർമാനായും, അപ്പോളോ ടയേഴ്‌സിലെ ചാണ്ടിസൺ കുര്യാക്കോസ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. CUSAT-ലെ ഡോ. പ്രശാന്ത് രാഘവനാണ് എഡ്യൂക്കേഷണൽ കമ്മിറ്റി ചെയർമാൻ. ഡോ. റാണി ജോസഫ് (റിട്ട. പ്രൊഫസർ, CUSAT), ബി.കെ.ടി. ടയേഴ്‌സിലെ പി.കെ. മുഹമ്മദ് എന്നിവർ ജി.സി. അംഗങ്ങളായും ചുമതലയേറ്റു.

    Read More »
  • Breaking News

    ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍നിന്ന്

    കണ്ണൂര്‍: ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകള്‍ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി…

    Read More »
  • Breaking News

    ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന; സ്ഥിരീകരിക്കാതെ പൊലീസ്

    കണ്ണൂര്‍: ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്ന് ഗോവിന്ദച്ചാമി കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് അടുത്ത് നിന്നും കണ്ടതായും ചിലര്‍ പറയുന്നു. ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ‘കറുത്ത പാന്റും വെള്ളയില്‍ ലൈന്‍ ഉള്ള ഷര്‍ട്ടും ധരിച്ചയാളെ കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ…

    Read More »
Back to top button
error: