Breaking NewsKeralaLead NewsNEWS

കാഞ്ഞങ്ങാട് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നു; നടുറോഡില്‍ മറിഞ്ഞ ഗ്യാസ് ടാങ്കറിലെ വാല്‍വ് പൊട്ടി വാതക ചോര്‍ച്ച

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഉയര്‍ത്തുന്നതിനിടെ വാതകം ചോര്‍ന്നു. ഇതോടെ പ്രദേശത്ത് അര കിലോമീറ്റര്‍ പരിധിയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ഗ്യാസുമായി പോകുന്ന ടാങ്കര്‍ ഇന്നലെ ഉച്ചയ്ക്കാണ് മറിഞ്ഞത്.

കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോര്‍ച്ച അടയ്ക്കാനാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനായി മണിക്കൂറുകള്‍ എടുക്കും. കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Signature-ad

ടാങ്കര്‍ ഉയര്‍ത്തുന്നതിന് ഭാഗികമായി പ്രാദേശിക അവധിയടക്കം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, കടകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് വരെ ഹൈവേ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച ശേഷമാണ് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയത്.

 

Back to top button
error: