Social MediaTRENDING

ഭര്‍ത്താവിന്റെ വലിയ കുടുംബം, ഒരുപാട് പ്രശ്‌നങ്ങള്‍; ‘കൂട്ടുകാരിയുടെ ഭര്‍ത്താവിനെ അടിച്ചെടുത്ത’ കഥ ഓര്‍മ്മിപ്പിച്ച് നെറ്റിസണ്‍സ്

ബാലതാരമായി ബോളിവുഡില്‍ തിളങ്ങിയ ഹന്‍സിക മോട്വാണി നായികയായി ശ്രദ്ധിക്കപ്പട്ടത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ഹന്‍സികയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. സൊഹൈല്‍ കത്യൂര്യ എന്നാണ് ഹന്‍സികയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസ് പങ്കാളികളായിരുന്ന ഇരുവരും പിന്നീട് അടുത്തു. 2022 ലായിരുന്നു വിവാഹം. സൊഹൈല്‍ കത്യൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ആ?ദ്യ ഭാര്യ ഹന്‍സികയുടെ സുഹൃത്തുമാണ്. ഈ വിവാഹത്തിന് ഹന്‍സിക അതിഥിയായി എത്തിയിരുന്നു.

ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സൊഹൈല്‍ ഹന്‍സികയെ വിവാഹം ചെയ്തത്. അന്ന് ഹന്‍സികയ്ക്ക് നേരെ വ്യാപകമായി കുറ്റപ്പെടുത്തലുകള്‍ വന്നു. എന്നാല്‍ ഈ ബന്ധം പിരിഞ്ഞതിന് പിന്നില്‍ താനല്ലെന്നാണ് ഹന്‍സിക വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഹന്‍സികയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഹന്‍സിക മാറി താമസിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്.

Signature-ad

വാര്‍ത്തകളോട് സൊഹെല്‍ കത്യൂര്യ പ്രതികരിച്ചു. വാര്‍ത്ത സത്യമല്ലെന്നാണ് സൊഹൈല്‍ പറഞ്ഞത്. വേര്‍പിരിയാന്‍ ശ്രമിക്കുന്നു, അകന്ന് താമസിക്കുന്നു എന്നീ വാര്‍ത്തകളില്‍ ഏതാണ് സത്യമല്ലാത്തതെന്ന ചോദ്യത്തിന് സൊഹൈല്‍ മറുപടി നല്‍കിയില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. താരത്തിന്റെ അടുത്ത വൃത്തങ്ങളാണ് വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഹന്‍സിക അമ്മയോടൊപ്പം മാറി താമസിക്കുകയാണ്. സൊഹൈല്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പവും. 2022 ഡിസംബറില്‍ വിവാഹം ചെയ്തപ്പോള്‍ ദമ്പതികള്‍ സൊഹൈലിന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. വലിയാരു കുടുംബവുമായി അഡ്ജസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. അതേ ബില്‍ഡിംഗില്‍ തന്നെ മറ്റൊരു താമസ സ്ഥലത്തേക്ക് അവര്‍ മാറി. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടര്‍ന്നെന്നാണ് തോന്നുന്നത്, അടുത്ത വൃത്തങ്ങള്‍ പറഞ്ഞതിങ്ങനെ.

സോഷ്യല്‍ മീഡിയയില്‍ ഹന്‍സികയ്‌ക്കെതിരെ ഇപ്പോഴും നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. സുഹൃത്തിന്റെ ഭര്‍ത്താവുമായി അടുത്തപ്പോള്‍ ഹന്‍സിക ആലോചിക്കേണ്ടതായിരുന്നെന്നാണ് അഭിപ്രായങ്ങള്‍. കര്‍മഫലമാണ്, ആരെങ്കിലും ബെസ്റ്റ് ഫ്രണ്ടിന്റെ മുന്‍ ഭര്‍ത്താവിനെ വിവാഹം ചെയ്യുമോ എന്നെല്ലാം കമന്റുകളുണ്ട്. റിങ്കി എന്നാണ് സൊഹെലിന്റെ ആദ്യ ഭാര്യയുടെ പേര്. റിങ്കി-സൊഹൈല്‍ വിവാഹ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോയില്‍ ഹന്‍സികയെയും കാണാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൊഹൈലും റിങ്കിയും ഹന്‍സികയും ഒരേ സൗഹൃദവലയത്തിലുള്ളവരായിരുന്നു. സുഹൃത്തിന്റെ പ്രണയം പറയാന്‍ വേണ്ടി റിങ്കിയെ സമീപിച്ചതായിരുന്നു സൊഹൈല്‍.
എന്നാല്‍ ഇരുവരും പ്രണയത്തിലാവുകയാണുണ്ടായത്.

പിന്നീട് റിങ്കിയില്‍ നിന്നും അകന്ന് സുഹൃത്തായ ഹന്‍സികയുമായി സൊഹൈല്‍ അടുത്തു. നേരത്തെ ഹന്‍സിക മോട്വാണിക്കെതിരെ സഹോദരന്റെ ഭാര്യ മുസ്‌കാന്‍ ജെയിംസ് നല്‍കിയ പരാതി വാര്‍ത്തയായിരുന്നു. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെയുമാണ് മുസ്‌കാന്‍ പരാതി നല്‍കിയത്. ഹന്‍സികയുടെയും നടിയുടെ അമ്മ മോണ മോട്വാണിയുടെയും ഇടപെടല്‍ തന്റെ വിവാഹ ജീവിതത്തെ സാരമായി ബാധിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇരുവരും തന്നില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആവശ്യപ്പെട്ടെന്നും ആരോപണമുന്നയിച്ചു. എന്നാല്‍ ഹന്‍സിക ഇതേക്കുറിച്ച് പ്രതികരിച്ചില്ല. പ്രശാന്ത് മോട്വാണി എന്നാണ് ഹന്‍സികയുടെ സഹോദരന്റെ പേര്.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സെന്‍സേഷനായിരുന്നു നടിയാണ് ഹന്‍സിക മോട്വാണി. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഹന്‍സിക നായികയായെത്തി. പിന്നീട് കരിയറില്‍ പരാജയങ്ങള്‍ വന്നു. ഇന്നും അഭിനയ രംഗത്ത് ഹന്‍സിക സാന്നിധ്യം അറിയിക്കുന്നുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരാനായിരുന്നു ഹന്‍സികയുടെ തീരുമാനം. പുറത്ത് വരുന്ന വാര്‍ത്തകളോട് ഹന്‍സികയോ അമ്മയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Back to top button
error: