Month: June 2025

  • Breaking News

    മതിയായ തിരിച്ചറിയൽ രേഖകളില്ല, 30 കോടിയുടെ ലോട്ടറി മാറി ബാങ്കിൽ നിക്ഷേപിക്കാനേൽപിച്ചതു കാമുകിയെ!! യുവതി കാമുകനെ പറ്റിച്ചു പാലംകടത്തി, കിട്ടിയ തുകയുമായി വേറൊരുവനൊപ്പം ഒളിച്ചോടി

    ഒട്ടാവ: ലോട്ടറിയടിച്ച അഞ്ചുമില്യൺ കനേഡിയൻ ഡോളറുമായി (ഏകദേശം 30 കോടിയോളം രൂപ) കാമുകി മറ്റൊരാൾക്കൊപ്പം മുങ്ങിയെന്ന് യുവാവിന്റെ പരാതി. കാനഡയിലെ വിന്നിപെഗിൽ താമസിക്കുന്ന ലോറൻസ് കാംബെൽ എന്നയാളാണ് മുൻ കാമുകിക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. 2024-ൽ കാംബെൽ എടുത്ത ലോട്ടറി ടിക്കറ്റിനാണ് അഞ്ചുമില്യൺ കനേഡിയൻ ഡോളർ സമ്മാനമടിച്ചത്. എന്നാൽ, മതിയായ തിരിച്ചറിയൽ രേഖകളോ, സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഇല്ലാത്തതിനാൽ കാംബെല്ലിന് സ്വന്തംനിലയിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോട്ടറി അധികൃതരുടെ ഉപദേശമനുസരിച്ചാണ് കാമുകിയായിരുന്ന ക്രിസ്റ്റൽ ആൻ മക്കായിയെ സമ്മാനത്തുക വാങ്ങാൻ ചുമതലപ്പെടുത്തിയത്. തനിക്കുവേണ്ടി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനിൽനിന്ന് ടിക്കറ്റ് തുക കൈപ്പറ്റാനും ഇത് കാമുകിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും യുവാവ് അനുവദിച്ചു. പക്ഷെ, സമ്മാനത്തുക ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ കാമുകി അപ്രത്യക്ഷമായെന്നാണ് യുവാവിന്റെ ആരോപണം. അതേസമയം ഒന്നരവർഷത്തോളമായി താനും ക്രിസ്റ്റലും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചാണ് താമസിച്ചതെന്നുമാണ് കാംബെൽ പറയുന്നത്. സമ്മാനത്തുക സ്വീകരിക്കാനും ഇരുവരും ഒരുമിച്ചാണ് എത്തിയത്. സമ്മാനവിതരണ വേദിയിൽവച്ച്…

    Read More »
  • Breaking News

    ഗാസയിലെ വെടിനിർത്തൽ, അമേരിക്കൻ നിർദേശത്തിനു ഹമാസിന്റെ മറുപടി അസ്വീകാര്യമെന്ന് ട്രംപ് പ്രതിനിധി

    വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ചു അമേരിക്ക മുന്നോട്ടുവച്ച നിർദ്ദേശത്തിന് ഹമാസ് നൽകിയ മറുപടി അസ്വീകാര്യമെന്ന് ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്‌. എക്സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റീവ് വിറ്റ്‌കോഫിൻ്റെ പ്രതികരണം. ‘ഞങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിക്കണമെന്നായിരുന്നു എക്സിൽ പങ്കുവച്ച കുറിപ്പിൽ വിറ്റ്കോഫ് ആവശ്യപ്പെട്ടത്. കൂടാതെ വെടിനിർത്തലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വരുന്ന ആഴ്ചയിൽ ഉടൻ ആരംഭിക്കാം എന്നും വിറ്റ്കോഫ് വ്യക്തമാക്കിയിരുന്നു. അതേസമയം അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകിയതായി നേരത്തെ ഹമാസ് അറിയിച്ചിരുന്നു. വെടിനിർത്തൽ കാലാവധിയും ഇസ്രയേൽ എത്രത്തോളം പിൻവാങ്ങുമെന്നത് സംബന്ധിച്ച വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങളും സംബന്ധിച്ചാണ് അമേരിക്കയും ഹമാസും തമ്മിലുള്ള ത‍ർക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സ്ഥിരമായ വെടിനിർത്തൽ, ഗാസ മുനമ്പിൽ നിന്നുള്ള പൂ‍ർണ്ണമായ പിൻവാങ്ങൽ, ​ഗാസ മുനമ്പിലെ ജനങ്ങൾക്ക് പുറത്ത് നിന്നുള്ള കൂടുതൽ സഹായം ഉറപ്പ് വരുത്തുക എന്നതായിരുന്നു അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശങ്ങളോടുള്ള ഹമാസിൻ്റെ പ്രതികരണം.കൂടാതെ കരാറിൻ്റെ ഭാഗമായി നേരത്തെ സമ്മതിച്ച പലസ്തീൻ തടവുകാർക്ക് പകരമായി 10 ജീവിച്ചിരിക്കുന്ന ഇസ്രായേലി തടവുകാരെയും 18…

    Read More »
  • Breaking News

    അൻവറിനെ വേഷം മാറി കാണാൻ പോയത് മറ്റേതെങ്കിലും തരത്തിൽ സഹായിക്കാൻ ആണോ? പരാജയ ഭീതിയിൽ യുഡിഎഫ് എന്ത് ഗതികെട്ട പണിയും ചെയ്യും, രാഹുൽ- അൻവർ കൂടിക്കാഴ്ചയെ പരിഹസിച്ച് വി കെ സനോജ്

    തിരുവനന്തപുരം: അർധരാത്രിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പരാജയഭീതി കാരണം സതീശന്റെ ശിഷ്യൻ അൻവറിന്റെ കാല് പിടിക്കാൻ പോയെന്നായിരുന്നു സനോജിന്റെ പരിഹാസം. നിഗൂഢ യാത്ര എന്തിനെന്നു യുഡിഎഫ് വെളിപ്പെടുത്തണമെന്നും സനോജ് ആവശ്യപ്പെട്ടു. സാമ്പത്തികമായി തകർന്നെന്ന് പറഞ്ഞ അൻവറിനെ വേഷം മാറി പോയത് മറ്റേതെങ്കിലും തരത്തിൽ സഹായിക്കാൻ ആണോ? പരാജയ ഭീതിയിൽ യുഡിഎഫ് ക്യാമ്പ് എന്ത് ഗതികെട്ട പണിയും ചെയ്യും.കൽ വെല്ലുവിളി പരിഹാസം, രാത്രിവേഷം മാറലും കാലുപിടിത്തവുമാണെന്ന് വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ പി.വി. അൻവറിനെ ചെന്ന് കണ്ടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പിണറായിസത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അന്‍വറിനോട് പറയാനായിരുന്നു പോയത് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. എന്നാൽ രാഹുലിൻറെ സന്ദർശനം യുഡിഎഫിനകത്ത് വലിയചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

    Read More »
  • Crime

    ജോലിക്ക് പോകാന്‍ വൈകും, ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭർത്താവ്

    മുംബൈ: ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന ദിനേശ് അവ്ഹാദ്(46) ആണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ചികിത്സയിലാണ്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദിനേശ് ശാരീരികബന്ധത്തിന് ക്ഷണിച്ചത്. എന്നാല്‍, ജോലിക്ക് പോകാന്‍ വൈകുമെന്നതിനാല്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെ ശാരീരികബന്ധത്തിന് തയ്യാറാകാത്തതിനെച്ചൊല്ലി ഭാര്യയുമായി ദിനേശ് വഴക്കിട്ടു. തര്‍ക്കം രൂക്ഷമായതോടെ ഭാര്യ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു. ഇതിനുപിന്നാലെയാണ് ദിനേശ് സ്റ്റൗവില്‍നിന്ന് കടലാസ് കത്തിച്ച് ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞതെന്നും ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

    Read More »
  • Breaking News

    ആലുവയിൽ 14കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം, ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പരാതിയുമായി അമ്മ

    ആലുവ: എറണാകുളം ആലുവയിൽ 14കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. അമ്മയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ആലുവ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Breaking News

    ഹോട്ടലുകൾക്ക് ഇനി നേട്ടക്കാലം, വാണിജ്യ എൽപിജി സിലിണ്ടർ വില വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

    ന്യൂഡൽഹി: ക്രൂഡ് ഓയിൽ  വില ഇടിഞ്ഞതു പരിഗണിച്ച് വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ (OMCs). എന്നിട്ടും, ഗാർഹികാവശ്യത്തിനുള്ള  സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില കുറയ്ക്കാൻ ഇക്കുറിയും എണ്ണക്കമ്പനികൾ തയാറായില്ല. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം കുറച്ചത്. ഇതോടെ കൊച്ചിയിൽ വില 1,729.50 രൂപയും കോഴിക്കോട്ട് 1,761.50 രൂപയും തിരുവനന്തപുരത്ത് 1,750.5 രൂപയുമായി.വാണിജ്യ സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ലെന്ന് മാത്രമല്ല, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. 2024 മാർച്ച് എട്ടിന് വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. വനിതകൾക്കുള്ള സമ്മാനമെന്നോണം വില കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ കൊച്ചിയിൽ 860 രൂപ, കോഴിക്കോട്ട്…

    Read More »
  • Breaking News

    പോയത് വേറൊന്നിനുമല്ല ഒന്നു ഉപദേശിക്കാൻ!! ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നും മാത്രം പറഞ്ഞു, പിവി അൻവറിന്റെ വീട്ടിൽ പോയാലുടൻ കാലുപിടിക്കുന്നതാണോ സ്വരാജിന്റേയും പാർട്ടിയുടെയും ശീലം- രാഹുൽ മാങ്കൂട്ടത്തിൽ

    പിവി അൻവറും രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ അർധരാത്രിയിൽ നടത്തിയ കൂടിക്കാഴ്ച്ച വിവാദമായതോടെ പ്രതികരണവുമായി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്ത്. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽ പിവി അൻവറുമായി തനിക്കു പരിചയമുണ്ട്. ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് താൻ അൻവറിനോട് പറഞ്ഞതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മാധ്യമങ്ങളോടുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം ഇങ്ങനെ ‘പാർട്ടി ചുമതല നൽകേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല ഞാൻ. മുന്നണിയോ പാർട്ടിയോ അങ്ങനെ ചുമതലപ്പെടുത്തണമെങ്കിൽ എന്നേക്കാൽ സീനിയറായ എത്രയോ നേതാക്കളുണ്ട്. ഞാൻ വളരെ ജൂനിയറായിട്ടുളള എംഎൽഎയാണ്. യുവജനസംഘടനാ പ്രവർത്തകൻ മാത്രമാണ്. അതിന് പാർട്ടി എന്നെയല്ല ചുമതപ്പെടുത്തുക. പാർട്ടിയോ മുന്നണിയോ ദൗത്യം ഏൽപ്പിച്ചയാളല്ല ഞാൻ. നിലമ്പൂരിൽ യുഡിഎഫ് തന്നെ ജയിക്കും. ‍‍ പിവി അൻവറ്‍ പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽക്കുതന്നെ അൻവറുമായി പരിചയമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ്…

    Read More »
  • Breaking News

    നട്ടപാതിരായ്ക്ക് വീട്ടിൽ കയറി അറുപതുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം, വാളയാർ പീഡനക്കേസ് പ്രതി പോലീസ് പിടിയിൽ

    പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത് .വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാളയാർ കേസ് ആദ്യം അന്വേ‌ഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനം അറസ്‌റ്റ് ചെയ്തത് അരുൺ പ്രസാദിനെയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. സിബിഐയുടെ രണ്ടാമത്തെ അന്വേഷണ സംഘം വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തു.

    Read More »
  • Breaking News

    കാംബസ് ചിത്രം “ആഘോഷം” സ്വിച്ചോൺ ചെയ്ത് ലാൽ ജോസ്

    മലയാള സിനിമയിൽഎന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഘോഷം എന്ന കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ആരംഭിച്ചു. ഗുമസ്തൻ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബി യാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.പ്രശസ്ത നടൻ വിജയരാഘവൻ ഫസ്റ്റ ക്ലാപ്പും നൽകി. നേരത്തേ ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്) വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.മെയ് മുപ്പത്തിയൊന്ന് ശനിയാഴ്ച്ച യായിരുന്നു ആഘോഷം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റം ശ്രദ്ധേയമായ ക്ലാസ്മേറ്റ്സിൻ്റെ സംവിധായകൻ ലാൽ ജോസ് സാർ ഈ ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേൻ തൻ്റെ ആശംസാപ്രസംഗ ത്തിൽ പറഞ്ഞു.നീലത്താമര എന്ന ചിത്രമൊഴിച്ച് തൻ്റെ…

    Read More »
  • Breaking News

    അന്‍വര്‍ അടഞ്ഞ അധ്യായം, ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല, രാഹുല്‍ ചെയ്തത് തെറ്റെന്ന് വി ഡി സതീശന്‍

    എറണാകുളം: പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്.രാഹുല്‍ ചെയ്തത് തെറ്റാണ്. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷെ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.സ്ഥാനാര്‍ത്ഥിയെ തള്ളിപറഞ്ഞ ഒരാളുമായി യു‍ഡിഎഫ് ഒത്തുതീര്‍പ്പില്ല.യുഡിഎഫിന്‍റെ അഭിമാനം വിട്ടുകളഞ്ഞുള്ള ഒരു നടപടിക്കുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. അൻവറിനോട് രണ്ടു കാര്യമാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണം. എങ്കിൽ തങ്ങൾക്കൊപ്പം വരാം. യുഡിഎഫിൽ നിന്നും ഒരാൾ പോലും പ്രകോപിപ്പിക്കുന്ന ഒരു വർത്തമാനവും പറഞ്ഞിട്ടില്ല. മത്സരിക്കേണ്ടത് അവനവന്‍റെ ഇഷ്ടം. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്‍റ 9 വർഷത്തെ പ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

    Read More »
Back to top button
error: