Breaking NewsKeralaNEWSpolitics

അൻവറിനെ വേഷം മാറി കാണാൻ പോയത് മറ്റേതെങ്കിലും തരത്തിൽ സഹായിക്കാൻ ആണോ? പരാജയ ഭീതിയിൽ യുഡിഎഫ് എന്ത് ഗതികെട്ട പണിയും ചെയ്യും, രാഹുൽ- അൻവർ കൂടിക്കാഴ്ചയെ പരിഹസിച്ച് വി കെ സനോജ്

തിരുവനന്തപുരം: അർധരാത്രിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പരാജയഭീതി കാരണം സതീശന്റെ ശിഷ്യൻ അൻവറിന്റെ കാല് പിടിക്കാൻ പോയെന്നായിരുന്നു സനോജിന്റെ പരിഹാസം. നിഗൂഢ യാത്ര എന്തിനെന്നു യുഡിഎഫ് വെളിപ്പെടുത്തണമെന്നും സനോജ് ആവശ്യപ്പെട്ടു.

സാമ്പത്തികമായി തകർന്നെന്ന് പറഞ്ഞ അൻവറിനെ വേഷം മാറി പോയത് മറ്റേതെങ്കിലും തരത്തിൽ സഹായിക്കാൻ ആണോ? പരാജയ ഭീതിയിൽ യുഡിഎഫ് ക്യാമ്പ് എന്ത് ഗതികെട്ട പണിയും ചെയ്യും.കൽ വെല്ലുവിളി പരിഹാസം, രാത്രിവേഷം മാറലും കാലുപിടിത്തവുമാണെന്ന് വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

Signature-ad

കഴിഞ്ഞ ദിവസം അർധരാത്രിയിൽ പി.വി. അൻവറിനെ ചെന്ന് കണ്ടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പിണറായിസത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അന്‍വറിനോട് പറയാനായിരുന്നു പോയത് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. എന്നാൽ രാഹുലിൻറെ സന്ദർശനം യുഡിഎഫിനകത്ത് വലിയചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Back to top button
error: