Month: June 2025
-
Breaking News
കന്നഡിഗർ മാതൃഭാഷയിൽ അഭിമാനമുള്ളവരാണ്, എന്നാൽ ഭാഷയുടെപേരിൽ ഒരു അന്ധരല്ല, കന്നഡയെ അപമാനിച്ചതിന് കമൽഹാസൻ ക്ഷമാപണം നടത്തണം- സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ
ബെംഗളൂരു: തമിഴ് ഭാഷയ്ക്ക് ലിപിയുണ്ടായത് കന്നഡയിൽനിന്നാണെന്ന് സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ. കന്നഡയുണ്ടായത് തമിഴിൽനിന്നാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമൽ ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് കൂടുതൽ പഠിക്കണം. കന്നഡഭാഷയെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം. അതിന് കഴിയില്ലെങ്കിൽ പേര് തമിഴ്ഹാസനെന്നാക്കണമെന്നും അഭിപ്രായപ്പെട്ടു.കമൽഹാസന്റെ പരാമർശത്തിനെതിരേ കർണാടകത്തിൽ വ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഹംസലേഖയും രംഗത്തുവന്നത്. കന്നഡിഗർ മാതൃഭാഷയിൽ അഭിമാനമുള്ളവരാണ്. എന്നാൽ, ഭാഷയുടെപേരിൽ ഒരു അന്ധതയുമില്ല. തമിഴിന് ലിപി ലഭിച്ചത് കന്നഡയിൽനിന്നാണെന്നാണ് ഭാഷാപണ്ഡിതർ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിലാണെന്നത് കമൽ ഓർക്കണം. സഖ്യത്തിന് ദോഷമുണ്ടാക്കുന്നവിധം സംസാരിക്കാൻ പാടില്ല. എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോകണം. അതിനാൽ, കമൽ ക്ഷമാപണം നടത്തണമെന്നും ഹംസലേഖ പറഞ്ഞു.കമൽഹാസനെ പിന്തുണച്ച കന്നഡ നടൻ ശിവ രാജ്കുമാറിന് നേരെയും വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്ന നിലപാടിൽ കമൽഹാസൻ ഉറച്ചുനിൽക്കുകയാണ്.
Read More » -
Breaking News
നിലമ്പൂർ പോരാട്ടത്തിലേക്ക് ബിജെപിയും, കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹൻ ജോർജ് മത്സരിക്കും
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി. കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് പറഞ്ഞു. സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത്…
Read More » -
Breaking News
പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണം, ലക്ഷ്യത്തിൽ പിന്മാറരുത്, പിവി അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച വിവരം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍
നിലമ്പൂര്‍: പിവി അന്‍വറെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്, വൈകാരിക തീരുമാനം എടുക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിണറായിസത്തിന്‍റെ തിക്തഫലം അനുഭവിച്ച ഒരാള്‍ ആ ട്രാക്കില്‍ നിന്ന് മാറരുതെന്ന് പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ അല്ല അന്‍വറെ കണ്ടത്.അനുനയ ചര്‍ച്ചയല്ല നടത്തിയതല്ല . മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്‍റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ വിശദമാക്കി. ഇന്നലെ രാത്രിയാണ് രാഹുൽ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിൽ എത്തിയത്.യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് അന്‍വറിനെ കാണാന്‍ എത്തിയത്.സിപിഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അന്‍വറിനോട് പറഞ്ഞു. പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്നും രാഹുൽ ആവശ്യപ്പെട്ടു.വിശ്വാസലംഘകരുമായി ഇനി ബന്ധം ഇല്ലെന്ന് അൻവർ വ്യക്തമാക്കി.നേരത്തെ കെപിസിസിയുടെ മൂന്ന് അംഗ സംഘം അൻവറിനെ വീട്ടിൽ എത്തി കണ്ടിരുന്നു.അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷം ആണ് രാഹുലിന്‍റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്
Read More » -
Breaking News
നിലമ്പൂർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പിവി അന്‍വറും, അനുമതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്, നാമനിര്‍ദേശ പത്രികാ സമർപ്പണം നാളെ
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കി. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച പി.വി. അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. മുന്‍ എംഎല്‍എമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നിയമസഭ സെക്രട്ടേറിയറ്റില്‍നിന്ന് വാങ്ങേണ്ട ബാധ്യതരഹിതാ സര്‍ട്ടിഫിക്കറ്റും അന്‍വര്‍ വാങ്ങിയതായാണ് വിവരം.അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍നിന്നുള്ള ആദ്യസംഘം ഞായറാഴ്ച കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് തൃണമൂല്‍ സംഘം വരുന്നത്. തൃണമൂലിന്റെ രാജ്യസഭാംഗമായ ഡെറിക് ഒബ്രിയേനാണ് പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതല. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പി.വി. അന്‍വറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഞായറാഴ്ച പി.വി. അൻവറിൻ്റെ വീട്ടിൽ തൃണമൂൽ നേതാക്കളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു കഴിഞ്ഞദിവസം പി.വി. അന്‍വര്‍ പറഞ്ഞിരുന്നത്. മത്സരിക്കാനുള്ള പണം കൈയില്‍ ഇല്ലെന്നും യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതിനിടെ, ശനിയാഴ്ച രാത്രി പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ…
Read More » -
Kerala
ഒടുവിൽ ട്വിസ്റ്റ്: നിലമ്പൂരിൽ എം.സ്വരാജിനും ആര്യാടൻ ഷൗക്കത്തിനും ഒപ്പം പി.വി അൻവറും മത്സരിക്കും
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി പോരാടി പരാജയപ്പെട്ട മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കും. തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കറ്റ് അൻവർ വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്. പി.വി അൻവർ നാളെ നാമനിർദേശ പത്രിക നൽകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അൻവർ പക്ഷേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന നിലപാടിൽ നിന്ന് അൻവർ പിന്മാറിയിരുന്നു. മത്സരിക്കാനായി അൻവറിന് പാർട്ടി ചിഹ്നം തൃണമൂൽ കോൺഗ്രസ് അനുവദിച്ചു. അതേസമയം നേരത്തെ മത്സരിച്ചിരുന്ന ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനാണ് അൻവറിന് താൽപ്പര്യം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണം എന്ന് തൃണമൂൽ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെത്തെ വാർത്താ സമ്മേളനത്തിൽ, മത്സരിക്കാൻ ഇല്ലെന്നും തൻ്റെ കൈയിൽ പണമില്ലെന്നുമായിരുന്നു അൻവർ പറഞ്ഞത്. എന്നാൽ പിന്നീട്, മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ…
Read More »