Month: June 2025
-
Breaking News
രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിൽ ഒന്നായി അഹമ്മദാബാദ് വിമാനാപകടം, ഒരാളെ പോലും രക്ഷപെടുക്കാനായില്ല, 242 പേരും മരണപ്പെട്ടു, മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും,
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പോലീസ് മേധാവി അറിയിച്ചു. ഉച്ചക്ക് 1.38 ന് അഹമദാബാദിലെ അന്താരാഷ്ട്ര വിമാത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തിൽ ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പറന്നുയർന്ന് 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. ഇതിനു തൊട്ടു പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ്…
Read More » -
Breaking News
ബംഗാളിയെന്നു കരുതി യുവാവിന്റെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു; മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെന്നു തെറ്റിദ്ധരിച്ച് പേട്ട പൊലീസ് സംസ്‌കരിച്ച തേക്കട വാറുവിളാകത്തു വീട്ടില്‍ അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം. ട്രെയിന്‍ തട്ടി മരിച്ചെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനു കാരണമായ മുറിവുകള്‍ ശരീരത്തില്‍ ഇല്ലായിരുന്നെന്നാണ് സംസ്‌കരിക്കുന്നതിനു മുന്‍പ് എടുത്ത ഫോട്ടോയില്‍ നിന്നു വ്യക്തമാകുന്നതെന്ന് അഭിജിത്തിന്റെ പിതാവ് എസ്.ബിജു പറഞ്ഞു. മാര്‍ച്ച് 5ന് രാവിലെ റെയില്‍വേ ട്രാക്ക് മറികടക്കവെ ഒരാള്‍ ട്രെയിന്‍ തട്ടി വീണിട്ടുണ്ടെന്ന് കൊല്ലംതിരുവനന്തപുരം പാസഞ്ചര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് ബിജു കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചിരുന്നു. എന്നാല്‍, പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബംഗാള്‍ സ്വദേശിയാണെന്നു പേട്ട പൊലീസ് സംശയിച്ചതിനാലാണ് ആളെ തിരിച്ചറിയാനുള്ള നീക്കം കാര്യമായി നടക്കാത്തത്. വട്ടപ്പാറ പൊലീസ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് ഫോണില്‍ അന്വേഷിച്ചപ്പോള്‍ അത് ബംഗാളിയാണെന്നായിരുന്നു പേട്ട പൊലീസില്‍ നിന്നു ലഭിച്ച മറുപടി. ഒരു മാസം കഴിഞ്ഞ് അഭിജിത്തിന്റെ മൃതദേഹം അജ്ഞാത ജഡമെന്ന ലേബലില്‍ പൊലീസ് കോര്‍പറേഷനു കൈമാറി സംസ്‌കരിക്കുകയായിരുന്നു. മരണത്തിന്റെ കാരണം എന്താണെന്ന്…
Read More » -
Breaking News
ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നു!! വിമാനം ഇടിച്ചുകയറിയത് ബിജെ മെഡിക്കൽ കോളെജ് ഹോസ്റ്റലിലെ മെസ് ഹാൾ റൂഫിൽ, ഉച്ച നേരമായതിനാൽ മെഡിക്കൽ വിദ്യാർഥികൾ ഹോസ്റ്റിലുണ്ടായിരുന്നെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ്
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ എയർ ഇന്ത്യ 171 വിമാനം ഇടിച്ചുകയറിയതു മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ മെസ് ഹാളിലേക്കെന്നു റിപ്പോർട്ട്. ഉച്ച സമയമായിരുന്നതിനാൽ എത്ര മെഡിക്കൽ വിദ്യാർഥികൾ ഇതിനുള്ളിലുണ്ടായിരുന്നുവെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിൽ വിമാനം നേരിട്ട് ഇടിച്ചിറങ്ങിയതായി സംസ്ഥാന മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ALSO READ ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ? വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 പേരുണ്ടായിരുന്നു. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ…
Read More » -
Breaking News
പിൻഭാഗം ഇടിച്ചുനിന്നത് ജനവാസ കേന്ദ്രത്തിലെ അഞ്ചുനില കെട്ടിടത്തിനു മുകളിൽ, വിമാനഭാഗങ്ങൾ പലയിടത്തായി ചിതറിത്തെറിച്ചു, അപകടത്തിൽപ്പെട്ടവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, വിമാനത്തിലുണ്ടായിരുന്നവരിൽ 169 പേർ ഇന്ത്യക്കാർ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായത് രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നെന്നു സൂചന. വിമാനം ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ജനവാസ കേന്ദ്രത്തിലെ അഞ്ചുനില ബിൽഡിങ്ങിൽ ഇടിച്ച് നിൽക്കുന്നത് പുറത്തുവരുന്ന ദ്യശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ പലഭാഗങ്ങളും ചിതറിത്തെറിച്ച അവസ്ഥയിലാണ്. അതിനാൽ തന്നെ അപകടം എത്ര ഭീകരമാണെന്നു തിരിച്ചറിയാനാകും. അതേസമയം തകർന്നു വീണ എയർ ഇന്ത്യയുടെ യാത്രാവിമാനത്തിൽ 169 ഇന്ത്യക്കാരുണ്ടായിരുന്നതായി സ്ഥിരീകരണം. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഒരു കനേഡിയൻ, ഏഴ് പോർച്ചുഗീസ് പൗരന്മാർ എന്നിവരുൾപ്പെടെ 242 പേർ ഉണ്ടായിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ഇന്നു ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു…
Read More » -
Breaking News
വിമാനം തകർന്നു വീണത് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, വിമാനം പറന്നുയരുന്നതിന്റേയും തീപിടിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്- വീഡിയോ
അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം (Air India Flight)തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്ത് വിമാനം ടേക് ഓഫ് ചെയ്യുന്നതിന്റേയും നിമിഷങ്ങൾക്കകം തീ ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണത്. എയർ ഇന്ത്യ 171 എന്ന പേരിൽ പ്രവർത്തിക്കുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം. സംഭവത്തെത്തുടർന്ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം (എസ്‌വിപിഐഎ) അടച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി വിമാനത്താവള വക്താവ് അറിയിച്ചു. വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തിനടുത്താണ് സംഭവം. പുറത്തുവന്ന ദൃശ്യങ്ങളിൽ ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. തീ നിയന്ത്രിക്കാൻ കുറഞ്ഞത് ഏഴ് ഫയർ…
Read More » -
Breaking News
ദേവി മൂകാംബികയ്ക്ക് കാണിക്കയായി ഒന്നേകാല്‍ക്കോടിയുടെ സ്വര്‍ണമുഖം
മംഗളൂരു: കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം സമര്‍പ്പിച്ചു. ഒരുകിലോ സ്വര്‍ണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേര്‍ന്ന മുഖരൂപമാണ് സമര്‍പ്പിച്ചത്. തുമകൂരു സിറയിലെ ആയുര്‍വേദ ഡോക്ടര്‍ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ ദേവീമുഖരൂപം നല്‍കിയത്. സ്വര്‍ണമുഖാവരണത്തില്‍ രത്‌നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം ദേവിക്ക് സമര്‍പ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രംഭാരവാഹികളോടെ പറഞ്ഞു. പ്രധാന അവസരങ്ങളില്‍ പൂജയ്‌ക്കൊപ്പം ഈ സ്വര്‍ണമുഖം ചാര്‍ത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു.
Read More » -
Breaking News
പൈനാപ്പിള്‍ വില റെക്കോര്‍ഡിലേക്ക്; ഒരെണ്ണത്തിന് 60 രൂപ
മൂവാറ്റുപുഴ: പൈനാപ്പിള്‍ വില റെക്കോര്‍ഡിലേക്ക്. ബുധനാഴ്ച പൈനാപ്പിള്‍ ഒരെണ്ണത്തിന് വില 60 രൂപയായി. വില തീരെ താഴ്ന്ന് ദിവസങ്ങള്‍ കഴിയും മുമ്പാണ് വില കുതിച്ചുയര്‍ന്നത്. വില ഇനിയും വര്‍ധിക്കുമെന്നാണു സൂചന. പച്ചയ്ക്ക് 58 രൂപയായാണ് വര്‍ധിച്ചത്. ഉല്‍പ്പാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വന്‍ ഡിമാന്‍ഡാണ് പൈനാപ്പിള്‍ വില കുതിച്ചുയരാന്‍ കാരണം. വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ വലിയ തോതില്‍ കയറ്റി പോകുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിള്‍ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതല്‍ ദിവസം എടുത്തതു മൂലം മാര്‍ക്കറ്റില്‍ പൈനാപ്പിള്‍ എത്തുന്നതില്‍ കുറവുണ്ടായതും വില വര്‍ധനക്കു കാരണമായി. വില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
Read More » -
Breaking News
അശ്വിന്‍ പൂവാലനെപ്പോലെ പെരുമാറുന്നുവെന്ന് ജീവനക്കാരി; ‘വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല’ എന്ന തകര്‍പ്പന്‍ മറുപടിയുമായി ദിയകൃഷ്ണ; കമന്റിന് മാത്രം ഒരു ലക്ഷത്തിലേറെ പേരുടെ പിന്തുണ
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരികള്‍ സാമ്പത്തിക തിരിമറി നടത്തിയെന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു.ഇപ്പോഴിതാ ദിയയുടെ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയും കുറ്റാരോപിതയുമായ യുവതിക്ക് ദിയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെ അവഹേളിക്കാന്‍ ശ്രമിച്ച യുവതിക്ക് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ദിയയുടെ ഭര്‍ത്താവ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയ്ക്ക് താഴെയാണ് ദിയ മറുപടിയുമായി എത്തിയത്. ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ദിയയുടെ ഭര്‍ത്താവ്…
Read More » -
Breaking News
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: ജീവനക്കാര്‍ 1000 മുതല്‍ 60,000 രൂപവരെ അക്കൗണ്ടിലേക്ക് മാറ്റി; രേഖകള്‍ പുറത്ത്
തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാര്‍ പണം മാറ്റിയതിന്റെ രേഖകള്‍ പുറത്ത്. 1000 മുതല്‍ 60,000 രൂപ വരെ സ്വന്തം അക്കൗണ്ടുകളിലേക്ക് ജീവനക്കാര്‍ മാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഡിജിറ്റല്‍ പണമിടപാട് രേഖകള്‍ മീഡിയവണിന് ലഭിച്ചു. അതേസമയം, കേസില്‍ ജീവനക്കാരായ ദിവ്യ, വിനീത,രാധകുമാരി എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്. മ്യൂസിയം പൊലീസ് ദിയയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ പേരൂര്‍ക്കടയിലെ സ്ഥാപനത്തിലെ ജീവനക്കാര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തിയെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ കസ്റ്റമേഴ്‌സില്‍ നിന്ന് വാങ്ങിയ തുക എത്രയാണെന്ന് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൊഴി നല്‍കാമെന്ന് അറിയിച്ച മൂന്ന് ജീവനക്കാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈം ബ്രാഞ്ചിനു വിട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ…
Read More » -
Breaking News
കാപ്പി തിളപ്പിക്കുന്നതിനിടെ കൈക്കല തുണിയില്‍ നിന്ന് തീ പടര്‍ന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം
കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിയില്‍(കൈക്കല)നിന്നു തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി മുട്ടം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. കാരാപ്പുഴ വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇവര്‍ ഗ്യാസ് അടുപ്പില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിയില്‍ നിന്ന് തീ പടരുകയായിരുന്നു. തീ പടര്‍ന്നത് അറിയാതെ ഇവര്‍ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിച്ചു. തീ ആളിപ്പടര്‍ന്നതോടെ പൊള്ളലേറ്റ അംബികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുട്ടത്തെ അനിയത്തിയുടെ മകന്റെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്. അനിയത്തിയുടെ മകനും അംബികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Read More »