Breaking NewsBusinessLead NewsTRENDING

പൈനാപ്പിള്‍ വില റെക്കോര്‍ഡിലേക്ക്; ഒരെണ്ണത്തിന് 60 രൂപ

മൂവാറ്റുപുഴ: പൈനാപ്പിള്‍ വില റെക്കോര്‍ഡിലേക്ക്. ബുധനാഴ്ച പൈനാപ്പിള്‍ ഒരെണ്ണത്തിന് വില 60 രൂപയായി. വില തീരെ താഴ്ന്ന് ദിവസങ്ങള്‍ കഴിയും മുമ്പാണ് വില കുതിച്ചുയര്‍ന്നത്. വില ഇനിയും വര്‍ധിക്കുമെന്നാണു സൂചന.

പച്ചയ്ക്ക് 58 രൂപയായാണ് വര്‍ധിച്ചത്. ഉല്‍പ്പാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വന്‍ ഡിമാന്‍ഡാണ് പൈനാപ്പിള്‍ വില കുതിച്ചുയരാന്‍ കാരണം. വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ വലിയ തോതില്‍ കയറ്റി പോകുന്നുമുണ്ട്.

Signature-ad

കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിള്‍ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതല്‍ ദിവസം എടുത്തതു മൂലം മാര്‍ക്കറ്റില്‍ പൈനാപ്പിള്‍ എത്തുന്നതില്‍ കുറവുണ്ടായതും വില വര്‍ധനക്കു കാരണമായി. വില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

Back to top button
error: