Month: June 2025

  • Breaking News

    ഇസ്രായേല്‍ ആക്രമണം: ഇറാനിലെ ഒരു ആണവ ശാസ്ത്രജ്ഞന്‍ കൂടി കൊല്ലപ്പെട്ടു; വെടിനിര്‍ത്തല്‍ കരാര്‍ വരുന്നതിന് തൊട്ടുമുമ്പ് നീക്കം; സിദ്ദിഖിക്കായി നേരത്തേ അമേരിക്കയും വലവിരിച്ചു

    ടെഹ്‌റാന്‍: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു. മുഹമ്മദ് റെസ സിദ്ദിഖി സാബെര്‍ എന്നയാളാണു കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനു മുന്‍പായിട്ടു നടന്ന ആക്രമണത്തിലായിരുന്നു മുഹമ്മദ് റെസ സിദ്ദിഖിക്ക് നേരെ ആക്രമണം ഉണ്ടായത്. സിദ്ദിഖിയ്ക്കായി യുഎസ് നേരത്തേ വലവിരിച്ചിരുന്നു എന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട പദ്ധതികളിലാണു സിദ്ദിഖി പ്രവര്‍ത്തിച്ചിരുന്നത്. ഇയാളുടെ പതിനേഴുകാരനായ മകന്‍ അടുത്തിടെയാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടത്. വടക്കന്‍ ഇറാനിലെ അസ്താനെയെ അഷ്റഫിയ എന്ന സ്ഥലത്തു മാതാപിതാക്കളുടെ വീട്ടില്‍വച്ചാണ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ‘ഖമേനിയെ തള്ളിപ്പയൂ, അല്ലെങ്കില്‍ മരണം വരിക്കാന്‍ തയാറാകൂ, നിങ്ങളുടെ തൊട്ടടുത്ത് ഞങ്ങളുണ്ട്’; ആക്രമണത്തിനു മുമ്പേ ഇറാന്‍ സൈനിക ജനറല്‍മാരെ ഇസ്രയേല്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വാദം ബലപ്പെടുത്തി വെളിപ്പെടുത്തല്‍  

    Read More »
  • Movie

    ഇടനെഞ്ചിലെ മോഹം… ഒരു വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു…

    കൊച്ചി: ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു. യുവഗായകരിൽ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും ശ്രീജാ ദിനേശും പാടിയ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം നേരത്തേ പുറത്തുവിട്ടിരുന്നു. ലിറിക്കൽ വീഡിയോ ഗാനം വലിയ ആരാധകരേയാണ് നേടിയെടുത്തതെങ്കിൽ വിഷ്വൽസ് ഉൾപ്പെടെയെത്തുന്ന ഈ ഗാനം ഏറെ കൗതുകമായിത്തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പുതുമുഖ ഗായിക ദിൽന രാമകൃഷ്ണനുമാണ് ഗ്രാമ പശ്ചാത്തലത്തിലൂടെ ഈ ഗാന രംഗത്തിൽ അഭിനയിക്കുന്നത്. മലയാള സിനിമയിൽ നിരവധി ജനപ്രീതി നേടിയ ഗാനങ്ങൾ ഒരുക്കിയ ബോണി – ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ഇഗ്നേഷ്യസ്സും മകൻ ടാൻസനും ചേർന്ന് ഇഗ്നേഷ്യസ് -ടാൻ സൺ എന്ന പേരിലാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹസീന എസ്. കാനത്തിൻ്റെതാണു വരികൾ. കൈതപ്രമാണ് ഈ ചിത്രത്തിലെ മറ്റു ഗനങ്ങൾ രചിച്ചിരിക്കുന്നത്. ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളർ ജോബ്…

    Read More »
  • Movie

    ടൊവിനോ തോമസ് -ഡിജോ ജോസ് ആൻ്റണി കൂട്ടുകെട്ടിൽ പള്ളിച്ചട്ടമ്പി ആരംഭിച്ചു

    കൊച്ചി: 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റെണി യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ ,ബ്രജേഷ് എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ – പ്രൊഡ്യൂസേർസ്- ജൂൺ ഇരുപത്തിമൂന്ന് തിങ്കളാഴ്ച്ച പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം ആരംഭിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിൽ, തെന്നിന്ത്യൻ താരം കയാഡുലോഹർ ( ഡ്രാഗൺ തമിഴ് മൂവി ഫെയിം) നായികയാകുന്നു.ഡ്രാഗൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദ്ധയങ്ങൾ കീഴടക്കിയ താരം കൂടിയാണ് കയാഡുലോഹർ. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായവും. വിജയവും നേടി മുന്നേറുന്ന നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന…

    Read More »
  • Businessഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൌഡർ' സി ഇ ഒ ഗിരീഷ് നായർ, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.

    ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി: കേരള വിഭവങ്ങൾക്ക് ഇനി നിറവും മണവും ഒറ്റ പാക്കിൽ!

    കൊച്ചി: പ്രമുഖ ഇന്ത്യൻ മസാല വിപണന കമ്പനിയായ ഈസ്റ്റേൺ, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉൽപ്പന്നമായ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി. ചുവന്ന മീൻ കറി, ഫിഷ് ഫ്രൈ, തന്തൂരി തുടങ്ങിയ വിഭവങ്ങൾക്ക് ആകർഷകമായ നിറവും എന്നാൽ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആവശ്യകതയുണ്ട്. പലപ്പോഴും മീൻ കറികൾക്ക് നിറവും രുചിയും എരിവും ലഭിക്കാൻ വിവിധതരം മുളകുപൊടികൾ കൂട്ടിക്കലർത്തേണ്ടി വരുന്നത് സാധാരണമാണ്. ഈ വെല്ലുവിളിക്ക് ഒരു പരിഹാരമെന്നോണം, ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ ഒറ്റ പാക്കിൽ ഈ ആവശ്യങ്ങൾ നിറവേറ്റുന്നു. കേരളത്തിലെ വിഭവങ്ങൾക്ക് നിറവും രുചിയും ഒരുപോലെ വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ, ഉയർന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകൾ ശ്രദ്ധാപൂർവ്വം ചേർത്താണ് ഈ പുതിയ ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉൽപ്പന്നത്തിലൂടെ വ്യക്തമാകുന്നത്. ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളിൽ ഈസ്റ്റേൺ ഒരു നിറസാന്നിധ്യമാണ്.…

    Read More »
  • Breaking News

    നിലമ്പൂര്‍ പാഠമായി; സമഗ്രമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍; പ്രകടനം മോശമായ മന്ത്രിമാരെ മാറ്റും? എ.കെ. ശശീന്ദ്രന്‍ തെറിക്കും; വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേരള കോണ്‍ഗ്രസിന് നല്‍കാനും ആലോചന; കെ.കെ. ശൈലജയും മന്ത്രിസഭയിലേക്ക്

    തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അന്‍വറിന്റെ കൈയില്‍നിന്നു പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈകളിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം തണുപ്പിക്കാന്‍ സമഗ്രമായ മാറ്റം ആവശ്യമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഭരണവിരുദ്ധ വികാരവും തോല്‍വിക്കു കാരണമായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ഇക്കാര്യം സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ തിരുത്തലുണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലടക്കം അഴിച്ചുപണിയുമായി മുന്നോട്ടുപോകാന്‍ ആലോചന നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനുള്ള എല്‍ഡിഎഫ് യോഗത്തിനുശേഷമാകും തീരുമാനമെങ്കിലും വനംവകുപ്പ് മന്ത്രിയെയടക്കം മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. വനംവകുപ്പ് സിപിഎം ഏറ്റെടുക്കാനോ കേരള കോണ്‍ഗ്രസിനു കൈമാറാനോ ആലോചനയുണ്ട്. പ്രകടനം മോശമാക്കുന്ന സിപിഎം മന്ത്രിമാരിലും മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും ഭരണത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ പ്രകടനമാണ് ഏറ്റവുംകൂടുതല്‍ വിലയിരുത്തിയത്.…

    Read More »
  • Breaking News

    ‘ഖമേനിയെ തള്ളിപ്പയൂ, അല്ലെങ്കില്‍ മരണം വരിക്കാന്‍ തയാറാകൂ, നിങ്ങളുടെ തൊട്ടടുത്ത് ഞങ്ങളുണ്ട്’; ആക്രമണത്തിനു മുമ്പേ ഇറാന്‍ സൈനിക ജനറല്‍മാരെ ഇസ്രയേല്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വാദം ബലപ്പെടുത്തി വെളിപ്പെടുത്തല്‍

    ടെല്‍അവീവ്: ഇറാന്‍ സൈനിക ജനറല്‍മാരെ വധിക്കുമെന്ന് ഈ മാസം ആദ്യം തന്നെ ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നെന്നു തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ഇറാന്‍ ഭരണകൂടത്തെയും ഖമേനിയുടെ അധികാരത്തെയും തള്ളിപ്പറഞ്ഞ് വിഡിയോ ചിത്രീകരിച്ച് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഭീഷണി. ഇറാന്റെ ആണവ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ ഓപറേഷന്‍ റൈസിംഗ് ലയണിന് മുന്നോടിയായാണ് മുന്നറിയിപ്പുണ്ടായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനും സൈന്യത്തില്‍ പിളര്‍പ്പുണ്ടാക്കാനും ഇസ്രയേല്‍ ശ്രമിച്ചുവെന്ന വാദങ്ങളെ ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. ‘ഭാര്യയും കുഞ്ഞുമായി രക്ഷപെടാന്‍ 12 മണിക്കൂര്‍ തരാം. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ഹിറ്റ്‌ലിസ്റ്റല്‍പ്പെടും എന്നാണ് ഉന്നത സൈനികോദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് ലഭിച്ച സന്ദേശം. ഇരുപതോളം ഫോണ്‍ വിളികളാണ് ഇസ്രയേല്‍ ചാരന്‍മാര്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. നിങ്ങളുടെ തൊട്ടടുത്ത് തന്നെ ഞങ്ങളുണ്ടെന്നും ദൈവം രക്ഷിക്കട്ടെയെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. ‘ശ്രദ്ധിച്ച് കേള്‍ക്കൂ… രണ്ട് മണിക്കൂര്‍ മുന്‍പ് ബഗേരിയെയും ഹുസൈന്‍ സലാമിയെയും…

    Read More »
  • Breaking News

    വീണ്ടും മിസൈല്‍ ആക്രമണം; ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇസ്രയേല്‍; തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി; ട്രംപിന്റെ പ്രഖ്യാപനം ഇസ്രായേല്‍ അംഗീകരിച്ചതിനു പിന്നാലെ പുതിയ ആശങ്ക

    ഇറാന്‍ വെടിനിര്‍ത്തല്‍‌ ധാരണലംഘിച്ച് മിസൈലാ‍ക്രമണം നടത്തിയെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍. എല്ലാ നഗരങ്ങളിലും മുന്നറിയിപ്പ് നല്‍കിയെന്നും സൈറണ്‍ മുഴക്കിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കാറ്റ്സ് പ്രതികരിച്ചു. ട്രംപിന്‍റെ വെടിനിര്‍‌ത്തല്‍ പ്രഖ്യാപനം ഇസ്രയേലും ഇറാനും അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ ആശങ്ക ഉടലെടുക്കുന്നത്. ഇസ്രയേല്‍ ആരോപണങ്ങളോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  ഇസ്രയേല്‍  ലക്ഷ്യം നേടിയെന്നും ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കുന്നെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഇറാന്‍ അംഗീകരിച്ചെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ  പ്രഖ്യാപനത്തിനുശേഷമുണ്ടായ ആക്രമണങ്ങളില്‍ ഇറാനില്‍ ഒന്‍പതുപേരും ഇസ്രയേലില്‍ നാലു പേരും കൊല്ലപ്പെട്ടു. അമേരിക്കന്‍ ആക്രമണത്തിന്  ഇറാന്‍ ദോഹയില്‍ തിരിച്ചടിച്ചത് ലോകത്തെ ആശങ്കയിലാക്കിയതിന് പിന്നാലെയാണ്  ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.  24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.  പിന്നാലെ വെടിനിര്‍ത്തല്‍ ധാരണ ആയിട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തി.…

    Read More »
  • Breaking News

    വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം

    കൊൽക്കത്ത: അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി. ബംഗാളിലെ ഷിബ്നിബാസ് ഗ്രാമത്തിലാണ് സംഭവം. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറി പ്രണയിച്ചയാൾക്കൊപ്പം പെൺകുട്ടി ജീവീക്കാൻ തീരുമാനിക്കുകയും അയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതേ തുടർന്ന് ജീവിച്ചിരിക്കുന്ന പെൺകുട്ടിയെ മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ നടത്തുകയാണ് കുടുംബം. കുടുംബത്തെ അപമാനിച്ചതിനെ തുടർന്നാണ് ഈ ചടങ്ങ് നടത്തുന്നതെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. പെൺകുട്ടി വീടുവിട്ടതിനു ശേഷം പന്ത്രണ്ടാം ദിവസമാണ് വീട്ടുകാര്‍ ചടങ്ങുകൾ നടത്തിയത്. പെൺകുട്ടിയുടെ ഫോട്ടോ മാലയിട്ടു വച്ച് അതിനു സമീപം ഒരു പുരോഹിതൻ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും വീട്ടുകാർ കർമങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ‘അവളുടേതായുള്ള എല്ലാവസ്തുക്കളും ഞങ്ങൾ ഇതിനോടകം തന്നെ കത്തിച്ചു കളഞ്ഞു.’– എന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്. ‘ഞങ്ങൾക്ക് അവൾ മരിച്ചതു പോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. പക്ഷേ, അവൾ അത് അനുസരിച്ചില്ല. അവൾ…

    Read More »
  • Kerala

    അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നതും പരിഗണിച്ചില്ല; അമ്പതാം വാര്‍ഷിക പരിപാടിയില്‍ ജി സുധാകരന് ക്ഷണമില്ല

    ആലപ്പുഴ: അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പരിപാടിയില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് ക്ഷണമില്ല. ജില്ലാ കമ്മറ്റിയുടെ ഭാഗമായി സുശീല ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന് ക്ഷണമില്ലാത്തത്. സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍, ആര്‍ നാസര്‍, അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. പാര്‍ട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണം എന്ന അഭിപ്രായമുള്ളവരാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന. സുധാകരനൊപ്പം ജില്ലയിലെത്തന്നെ മറ്റൊരു നേതാവായ എസ് രാമചന്ദ്രന്‍ പിള്ളയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലാക്കപ്പെട്ടിരുന്നു. അദ്ദേഹവും പരിപാടിക്കില്ല. സമീപകാലത്തായി പാര്‍ട്ടിക്ക് തലവേദനയായ നിരവധി പരാമര്‍ശങ്ങളാണ് സുധാകരന്‍ നടത്തിയത്. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലാണ് അതില്‍…

    Read More »
  • Crime

    സഹപ്രവര്‍ത്തകനായ യുവാവ് വേറെ വിവാഹം കഴിച്ചു, ‘പ്രണയപ്പക’യില്‍ ബോംബ് ഭീഷണി, വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍

    അഹമ്മദാബാദ്: 12 സംസ്ഥാനങ്ങള്‍, 21 വ്യാജ ബോംബ് ഭീഷണികള്‍. അന്വേഷിച്ചെത്തിയ പൊലീസിനു മുന്നില്‍ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്‌നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്‌സ് എന്‍ജിനീയര്‍ റെനെ ജോഷില്‍ഡയെയാണ് (26) അഹമ്മദാബാദ് സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു വ്യാജ മെയില്‍ ഐഡികളില്‍നിന്നു സന്ദേശമയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയില്‍ ഇയാള്‍ വിവാഹം കഴിച്ചതോടെ, ജോഷില്‍ഡ ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച് ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നു. ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍. ഗുജറാത്തിലെ ഒരു സ്‌കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയില്‍ 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ…

    Read More »
Back to top button
error: