
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ 14 വയസ്സുകാരി പെൺകുട്ടി 7 മാസം ഗർഭിണി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുവന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണത്തിൽ ഉത്തരവാദി നാട്ടുകാരായ 19 വയസ്സുകാരനാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 14 കാരി പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. ഇവിടെനിന്നാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ ഉടൻ ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.