KeralaNEWS

അന്‍വറിനെ മാറ്റി നിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ല; സംസ്ഥാന നേതൃത്വവുമായി സംസാരിക്കും; പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നു കെ.സി

ന്യൂഡല്‍ഹി: പിവി അന്‍വറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കും. സംസ്ഥാന നേതൃത്വത്തിന് അന്‍വറിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമില്ല.

ആശയവിനിമയത്തില്‍ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കും. ഇടതുപക്ഷത്തിന്റെ നെറികെട്ട ഭരണം കാരണമാണ് അന്‍വര്‍ പുറത്തുവന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Signature-ad

മുന്നണിയുടെ ഭാഗമാകാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ പിവി അന്‍വര്‍ ഇനി കെസി വേണുഗോപാലിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു.

 

Back to top button
error: