Month: May 2025
-
Breaking News
കാർത്തിക തട്ടിയെടുത്തത് കോടികൾ, പണം തിരികെ ചോദിച്ചാൽ ഭീഷണിപ്പെടുത്താൻ കൂട്ടാളികൾ കാപ്പാക്കേസ് പ്രതികളും ക്വട്ടേഷൻ സംഘങ്ങളും
കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി കാർത്തിക പ്രദീപിന് ക്വട്ടേഷൻ- കാപ്പാ കേസ് പ്രതികളുമായി ബന്ധമെന്ന് പോലീസ്. കാപ്പാ കേസിലടക്കം ഉൾപ്പെട്ട പ്രതികളുമായാണ് യുവതി ബിസിനസ് വിപുലപ്പെടുത്തിയിരുന്നത്. കാപ്പാ കേസ് പ്രതികളെ ഉപയോഗിച്ചാണ് കാർത്തിക പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിശബ്ദമാക്കിയിരുന്നതെന്നുംപോലീസ് പറഞ്ഞു. പണം നൽകിയിട്ടും ജോലി കിട്ടാതായതോടെ പലരും പണം തിരികെ ചോദിച്ചുതുടങ്ങിയതോടെ കാർത്തിക ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനായി ക്വട്ടേഷൻസംഘങ്ങളെയും കാപ്പാ കേസ് പ്രതികളെയും ഉപയോഗിച്ചിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. അതിനാൽ, കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം തട്ടിപ്പിനിരയായി പണം നഷ്ടമായവരെ കാർത്തിക ഭീഷണിപ്പെടുത്തുന്നുവെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം പ്രതി കാർത്തിക പ്രദീപിന് ഇൻസ്റ്റഗ്രാമിൽ 13,000-ഓളം ഫോളോവേഴ്‌സുണ്ട്. മിക്കദിവസവും ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ കാർത്തികയുടെ എംബിബിഎസ് ബിരുദവും സംശയത്തിന്റെ നിഴലിലാണ്. യുക്രൈനിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയെന്നാണ് കാർത്തിക അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇതേക്കുറിച്ച് സംശയമുണ്ട്. അതേസമയം, യുക്രൈനിൽനിന്ന് എംബിബിഎസ്…
Read More » -
Breaking News
ആചാരങ്ങൾക്കു തടസമുണ്ടാകില്ല, വെടിക്കെട്ട് നിയന്ത്രണ ഇളവ് അൽപം ബുദ്ധിമുട്ട്, നിലവിലെ ഇളവ് ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകിക്കൊണ്ട്- സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങൾക്കൊന്നും യാതൊരു തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹത്തിന്റെ സ്വത്താണ് ഇത്തരം ആഘോഷങ്ങൾ. കൂടുതൽ പേർക്കു ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ അനകൂലമായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ മാസം ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ വെടിക്കെട്ട് അപകടമുണ്ടായതോടെ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവന്നു. പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകാനിരിക്കെയാണ് ഗുജറാത്ത് അപകടം. ഈ ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകികൊണ്ടാണ് നിലവിലെ ഇളവുകൾ വന്നിട്ടുള്ളത്. ഭക്തജനങ്ങളും ആസ്വാദകരും സഹകരിച്ച് നല്ല അച്ചടക്കത്തോടെ ഈ പൂരം കൊണ്ടുപോകാൻ സാധിച്ചാൽ, വരും കൊല്ലം കൂടുതൽ ഇളവുകൾ നേടാൻ സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read More » -
Breaking News
എനിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടോയെന്ന് പറയേണ്ടത് ഞാനാണ്… എന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ട്, അത് നടക്കില്ലെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുന്നു എന്നൊരു ഫീൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. പുതിയ പേരുകൾ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പലരും എനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇല്ലയോ എന്ന് ഞാൻ അല്ലെ പറയേണ്ടതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. എന്ത് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ എന്നും…
Read More » -
Breaking News
ഒറ്റയേറ്! സ്റ്റംപിന്റെ ഒരു ഭാഗം ഒടിഞ്ഞ് രണ്ടുവാര അപ്പുറത്ത്, വണ്ടർ കിഡിന്റെ ആവനാഴിയിൽ ആയുധങ്ങൾ ഇനിയുമുണ്ട്… അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ
ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയൻ, വണ്ടർകിഡ് വൈഭവ് സൂര്യവംശി ഓരോ നിമിഷവും ആരാധകരേയും സഹതാരങ്ങളേയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സെഞ്ചുറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ, നെറ്റ്സിൽ പന്തുകൊണ്ടും വിസ്മയം തീർക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഈ പതിനാലുകാരൻ. നെറ്റ്സിൽ പരിശീലനത്തിനിടെ വൈഭവ് സൂര്യവംശിയുടെ ബോളിങ്ങിൽ സ്റ്റംപ് രണ്ടായി ഒടിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതുകണ്ട് ടീമിലെ സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും വിസ്മയും അന്തംവിട്ടു നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിശീലനത്തിനിടെയുള്ള സൂര്യവംശിയുടെ മാസ്മരിക ബോളിങ്ങ് രാജസ്ഥാൻ തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇന്ന് ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിരിക്കെ, മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് വൈഭവ് പന്തുകൊണ്ടും മായാജാലം തീർത്തത്. അതേസമയം 14–ാം വയസിൽത്തന്നെ ഞെട്ടിക്കുന്ന പ്രകടനവുമായി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലെടുക്കുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസിന്റെ ബോളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് പറയുന്നു. ‘‘ ചെറിയ കുട്ടിയായ വൈഭവിന്റെ കാര്യത്തിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാനോ…
Read More » -
Breaking News
44, റൂ സെന്റ് ജോര്‍ജ്: ഡല്‍ഹിയിലെ കെട്ടിടത്തിന്റെ വിലാസത്തിന് മൗറീഷ്യസ് വരെ ബന്ധം: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി കേസില്‍ ഇഡിയും സിബിഐയും കണ്ടെത്തിയത് അദാനി നെറ്റ്‌വര്‍ക്ക് എന്ന് കാരവന്‍ മാസിക
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന ഇഡിയും സിബിഐയും അദാനിയുമായുള്ള ബന്ധം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ‘കാരവന്‍’ മാസിക. ലോകത്തിന്റെ നികുതിസ്വര്‍ഗമെന്ന് അറിയപ്പെടുന്ന മൗറീഷ്യസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളുണ്ടെന്നു കണ്ടെത്തിയെന്നാണു വെളിപ്പെടുത്തല്‍. ഏതാനും വര്‍ഷങ്ങളായി, ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധയോടെ അരങ്ങേറിയെന്ന് ആരോപിക്കപ്പെടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് പ്രതിരോധ അഴിമതിയുടെ പിന്നാലെയാണു സിബിഐ. ഇറ്റാലിയന്‍, ഇന്ത്യന്‍ അന്വേഷകര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെയും ഫിന്‍മെക്കാനിക്കയുടെയും യൂറോപ്യന്‍ എക്‌സിക്യൂട്ടീവുകള്‍ കരാര്‍ നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിലെയും പ്രതിരോധ സേനയിലെയും വമ്പന്‍മാര്‍ക്കു വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്നും കണ്ടെിയിരുന്നു. ഹെലികോപ്റ്ററിന്റെ ടെക്‌നിക്കല്‍ പരിശോധനയെ മറികടന്ന് 12 ചോപ്പറുകള്‍ വാങ്ങാനുള്ള 3727 കോടിയുടെ കരാര്‍ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു അഴിമതി. പണം വന്ന വഴികള്‍ പരിശോധിച്ചപ്പോള്‍ അതിനു മൗറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍സ്‌റ്റൈല്ലാര്‍ ടെക്‌നോളജീസു’മായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. മൗറീഷ്യന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെത്തിയ സിബിഐ സംഘം കമ്പനിയുടെയും ഇതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും ഡോക്കുമെന്റുകളും ശേഖരിച്ചിരുന്നു. സുപ്രീം കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ സ്ഥലത്തുനിന്ന് പത്തു മിനുട്ട്…
Read More » -
Breaking News
ട്രംപിൻറെ പെരുമാറ്റം ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിൽ, ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കും- എം.എ. ബേബി
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നത്. സാഹചര്യങ്ങൾ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കുമെന്നും എം.എ. ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ‘അമേരിക്കയുടെ പ്രസിഡന്‍റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിലാണ് ട്രംപ് നീക്കങ്ങൾ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അത് എങ്ങനെ അനാവൃതമാകുമെന്ന് നോക്കി പാർട്ടി നിലപാടെടുക്കും. കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികൾ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’, എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
Read More » -
Breaking News
കാർത്തിക തട്ടിപ്പ് ആരംഭിച്ചത് യുക്രെയ്‌നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ, ജോലി വാഗ്ദാന തട്ടിപ്പിൽ നിന്നു ലഭിച്ച കോടികൾ ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചു, ഭർത്താവിനേയും ചോദ്യം ചെയ്യും
കൊച്ചി: ഡോക്ടർ പ്രതിയായ ജോലി വാഗ്ദാന തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷണൽ കൺസൾട്ടൻസി സിഇഒ കാർത്തിക തട്ടിയെടുത്ത കോടികൾ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്താനായി കാർത്തികയുടെ ലഹരി ബന്ധത്തിൽ അന്വേഷണം നടത്താനാണ് സെൻട്രൽ പോലീസിന്റെ തീരുമാനം. ടേക്ക് ഓഫ് സ്ഥാപനത്തിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. അതേസമയം യുക്രെയ്‌നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ തന്നെ കാർത്തിക തട്ടിപ്പ് ആരംഭിച്ചെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൽ ഭർത്താവിനും പങ്കുണ്ടെന്നാണ് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് വിദേശത്ത് ജോലി ചെയ്ത് കോടികൾ തട്ടിയ കേസിൽ കാർത്തിക പിടിയിലാകുന്നത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കോഴിക്കോട് നിന്ന് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. നൂറിലേറെ പേരാണ് കാർത്തികയുടെ തട്ടിപ്പിനിരയായത്. ജോലി അന്വേഷിച്ചെത്തിയവരിൽനിന്ന് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് പ്രതി തട്ടിയെടുത്തത്. ജർമനി, യുകെ തുടങ്ങി…
Read More » -
Breaking News
പാകിസ്താനെ മുട്ട് കുത്തിക്കാൻ ഇന്ത്യ… ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി, കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും അടച്ചേക്കും
ന്യൂഡല്‍ഹി: പാകിസ്താനെതിരേ നിലപാട് കടുപ്പിച്ചു ഇന്ത്യ. ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാര്‍ മരവിപ്പിച്ചതിന് തുടർച്ചയായി ഹ്രസ്വ-മധ്യ-ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം. ഇതില്‍ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്‌ലിഹാര്‍ അണക്കെട്ടില്‍നിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്‌ലിഹാറില്‍നിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നാണ് വിവരം. ഇതിനിടെ, തുടര്‍ച്ചയായ പത്താംദിവസവും രാത്രി, പാകിസ്താന്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി കരസേന അറിയിച്ചു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ധര്‍, നൗഷേര, സുന്ദര്‍ബനി, അഖ്‌നൂര്‍ പ്രദേശങ്ങള്‍ക്ക് എതിര്‍വശത്തുനിന്ന് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പാക് നടപടിക്ക് തക്കതും ആനുപാതികവുമായ മറുപടി നല്‍കിയതായും സൈന്യം വ്യക്തമാക്കി.
Read More » -
Breaking News
ഭീകരരുടെ ലക്ഷ്യങ്ങളിൽ പ്രധാന മന്ത്രിയും ടൂറിസ്റ്റുകളും? കത്ര–ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസപ്പെടുത്തുക ഭീകരരുടെ ലക്ഷ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, പഹൽഗാം ആക്രമണം പോലീസ് പരിശോധന മതിയാക്കി പിൻവാങ്ങിയ അതേ ദിവസം
ന്യൂഡൽഹി: ശ്രീനഗറിൽ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങളുണ്ടാകുമെന്ന് പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകൾ. ഹോട്ടലുകളിലും മറ്റും താമസിക്കുന്ന ടൂറിസ്റ്റുകളെ ഭീകരർ ലക്ഷ്യമിടുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ശ്രീനഗറിൽ പോലീസിലെ ഉന്നതർ ക്യാംപ് ചെയ്തിരുന്നു. ഡാച്ചിഗാമിലും നിഷാദിലും സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കത്ര–ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസപ്പെടുത്തുക ആയിരുന്നു ഭീകരരുടെ പ്രധാന ലക്ഷ്യമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതേതുടർന്നു വിവിധ മേഖലകളിൽ പരിശോധന നടത്തിയിരുന്നു. രണ്ടാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഏപ്രിൽ 22ന് പോലീസ് ഓപ്പറേഷൻ അവസാനിപ്പിച്ചു. എന്നാൽ അതേ ദിവസമാണ് പഹൽഗാമിൽ 26 ടൂറിസ്റ്റുകൾ ഭീകരരുടെ വെടിയേറ്റു മരിച്ചത്. പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം ഭീകരർക്ക് ഇപ്പോഴും പ്രദേശവാസികളിൽനിന്നു സഹായം ലഭിക്കുന്നുവെന്ന സംശയം സുരക്ഷാ സേനയ്ക്കുണ്ട്. ഇന്നലെ നടന്ന തിരച്ചിലിൽ ഭക്ഷണ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ…
Read More » -
Breaking News
വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരൻ… വേട്ടയാടാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ
കൊച്ചി: വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരൻ. വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടൻ്റെ കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തമായി എഴുതി കംപോസ് ചെയ്യുന്ന വേടൻ യുവാക്കൾക്കിടയിൽ അംഗീകാരം നേടിയ കലാകാരനാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടൻ. ദലിത് വിഭാഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്. വേടൻ്റെ പ്രത്യേകതയെ കൃത്യമായി മനസ്സിലാക്കണം. എന്നാൽ വേടൻ തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിൻ്റെ നീക്കത്തെ കണ്ടാൽ മതി. അതിനപ്പുറത്തേക്ക് വേട്ടയാടാനുള്ള ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ല. വേടന് കേരളത്തിൻ്റെ പരിരക്ഷയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Read More »