Breaking NewsKeralaLead News

ട്രംപിൻറെ പെരുമാറ്റം ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിൽ, ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കും- എം.എ. ബേബി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നത്. സാഹചര്യങ്ങൾ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കുമെന്നും എം.എ. ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘അമേരിക്കയുടെ പ്രസിഡന്‍റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിലാണ് ട്രംപ് നീക്കങ്ങൾ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അത് എങ്ങനെ അനാവൃതമാകുമെന്ന് നോക്കി പാർട്ടി നിലപാടെടുക്കും.

Signature-ad

കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികൾ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’, എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: