Month: May 2025
-
Breaking News
തുടര്‍ച്ചയായ ആറു സിക്‌സറുകള്‍; ഈഡന്‍ ഗാര്‍നെ തീപിടിപ്പിച്ച് പരാഗിന്റെ കനലാട്ടം; ഒറ്റ റണ്‍സിന്റെ തോല്‍വിയിലും ജ്വലിച്ച് രാജസ്ഥാന്‍; കൊല്‍ക്കത്തയ്ക്കായി റസലിന്റെ വെടിക്കെട്ട്
കൊൽക്കത്ത: ഇംഗ്ലിഷ് താരം മോയിൻ അലിക്കെതിരെ ഒറ്റ ഓവറിൽ തുടർച്ചയായി അഞ്ചു സിക്സറുകൾ. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യപന്തിൽത്തന്നെ വീണ്ടും സിക്സടിച്ച് തുടർച്ചയായി ആറു സിക്സറുകളെന്ന നേട്ടം… വെറും അഞ്ച് റൺസിന് സെഞ്ചറി നഷ്ടമായതിന്റെ നിരാശയ്‌ക്കിടയിലും കൊൽക്കത്ത ഈഡൻ ഗാർഡൻസിനെ തീപിടിപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റൻ റിയാൻ പരാഗ് മിന്നിത്തിളങ്ങിയ മത്സരത്തിൽ, നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഒറ്റ റണ്ണിന്റെ തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ, രാജസ്ഥാന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു. വൈഭവ് അറോറ എറിഞ്ഞ 20–ാം ഓവറിൽ രാജസ്ഥാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 22 റൺസാണ്. ഇംപാക്ട് പ്ലേയറായി എത്തിയ ശുഭം ദുബെ രണ്ടു സിക്സും ഒരു ഫോറും സഹിതം 20 റൺസടിച്ചതോടെയാണ് മത്സരം നാടകീയമായത്. അവസാന പന്തിൽ വിജയത്തിലേക്ക് മൂന്നു റൺസ് എന്ന നിലയിൽ…
Read More » -
Breaking News
‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’- കമെന്റ്!! ‘നീ ആരെടാ… പല്ലിക്കുമുണ്ടെടാ അന്തസ്’, ചുട്ടമറുപടിയുമായി രേണു സുധി
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ വീണ്ടും ബോഡി ഷെയ്മിംഗ്, രേണു പങ്കുവച്ച പുതിയൊരു വീഡിയോയ്ക്ക് അധിക്ഷേപ കമെന്റുകൾ പ്രവഹിക്കുന്നത്. അതേസമയം ഈ കമെന്റുകൾക്കുള്ള ചുട്ട മറുപടിയും രേണു കൊടുക്കുന്നുണ്ട് കമന്റുകളും ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന രേണുവാണ് വീഡിയോയിലുള്ളത്. പതിവ് പോലെ രേണുവിന് പിന്തുണയറിയിച്ചും മേക്കോവറിന് കയ്യടിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. എന്നാൽ ചിലരാകട്ടെ രേണുവിനെ വളരെ മോശമായ രീതിയിൽ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നുണ്ട്. ‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നൽകിയ മറുപടി നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്. അവരും ഇയാൾക്ക് മറുപടി നൽകുന്നുണ്ട്. ‘എല്ലാർക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേൽ പറയണം ആ ഡ്രസ്സ് കൊള്ളില്ലേൽ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മൾ ആരും എല്ലാം തികഞ്ഞവർ അല്ല’, എന്നായിരുന്നു ഒരു…
Read More » -
Breaking News
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ നടന്നത് ആൾമാറാട്ട ശ്രമം? വിദ്യാർഥിയെത്തിയത് മറ്റൊരാളുടെ ഹാൾ ടിക്കറ്റിൽ, ഹാൾ ടിക്കറ്റെടുത്തത് അക്ഷയ സെന്ററിൽ നിന്നെന്നു മൊഴി, അക്ഷയ സെന്റർ ജീവനക്കാരിയേയും ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: ഞായറായ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്നു സൂചന. പത്തനംതിട്ടയിൽ നടത്തിയ നീറ്റ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് മറ്റൊരാളുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ്. അതേസമയം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴുണ്ടായ പ്രശ്നമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അതേസമയം, ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Read More » -
Breaking News
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്; 18ന് കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്; മരാമത്ത് ജോലികള്‍ ദ്രുതഗതിയില്‍; വന്‍ നിയന്ത്രണങ്ങളുണ്ടാകും
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മേയ് 18ന് കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്.. 18,19 തീയതികളില്‍ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ദേവസ്വം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ മരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
Read More » -
Breaking News
ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു, വരുന്നത് ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ സിനിമ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ – മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ. വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഈ ചിത്രം ഗോകുലം മൂവീസ് ഒരുക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ പേരുവിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടും. ഒട്ടേറെ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി
Read More » -
Crime
അനുജനെപ്പോലെയെന്ന് മറുപടി; സഹപ്രവര്‍ത്തകയുടെ മകനായ 17-കാരനെ പീഡിപ്പിച്ച 28-കാരി അറസ്റ്റില്‍
ഹൈദരാബാദ്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 28-കാരി അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയും പീഡനത്തിനിരയായ 17-കാരനും കുടുംബവും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മാസങ്ങളായി തുടര്‍ന്നിരുന്ന ലൈംഗികചൂഷണം അടുത്തിടെയാണ് പുറത്തറിഞ്ഞത്. പ്രതിയായ 28-കാരി, 17-കാരനെ ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജരാണ് ഇതേക്കുറിച്ച് കുട്ടിയുടെ അമ്മയെ വിവരമറിയിച്ചത്. വീട്ടുജോലിക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. ഇതേക്കുറിച്ച് 17-കാരന്റെ അമ്മ ചോദിച്ചെങ്കിലും അങ്ങനെയൊന്നുമില്ലെന്നും ഒരു സഹോദരനെപ്പോലെയാണ് കുട്ടിയെ കാണുന്നതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് യുവതിക്ക് താക്കീതും നല്‍കി. 17-കാരനോട് അമ്മ പിന്നീട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കുട്ടി ഏറെനേരം കരയുകയായിരുന്നു. പക്ഷേ, ആ ഘട്ടത്തില്‍ പീഡനവിവരം വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് മെയ് ഒന്നാം തീയതി മാതാപിതാക്കള്‍ വീണ്ടും ചോദിച്ചതോടെയാണ് 17-കാരന്‍ താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രതിയായ 28-കാരി പലതവണ മോശമായി പെരുമാറിയിട്ടുണ്ടെന്നും രണ്ടുതവണ നിര്‍ബന്ധിച്ച്…
Read More » -
Breaking News
വരിക്കാശ്ശേരി മനയിലെത്തി ചിത്രങ്ങളെടുക്കണം, നല്ല കുറച്ച് റീൽസ് ചെയ്യണം!! ഉറങ്ങിക്കിടന്ന രണ്ടുവയസുകാരനേയുമെടുത്ത് അഞ്ജു നടന്നുനീങ്ങിയത് മരണത്തിലേക്ക്,
വരിക്കാശ്ശേരി മനയിലെത്തി ചിത്രങ്ങളെടുക്കണം. നല്ല കുറച്ച് റീൽസ് ചെയ്യണം. ഉറങ്ങിക്കിടന്ന മകനേയുമെടുത്ത് നടന്നു നീങ്ങുമ്പോൾ അഞ്ജുവിന്റെ ആഗ്രഹം. എന്നിട്ടു ബന്ധുവിൻറെ വിവാഹച്ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കണം… പലതും മുൻകൂട്ടി മനസിലുറപ്പിച്ചായിരുന്നു ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയും കൂട്ടുകാരിയെയും കൂട്ടിയുള്ള ആ യാത്ര. എന്നാൽ ആഗ്രഹങ്ങളെല്ലാം പാതിവഴിയിൽ അവസാനിപ്പിച്ച് അഞ്ചുവും രണ്ട് വയസുകാരൻ മകനും ഉറ്റവരെ കണ്ണീരിലാഴ്ത്തി കാണാമറയത്തേക്ക് യാത്രയായി. ഇന്നലെയാണ് പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിലെത്തിയപ്പോൾ പെട്ടെന്നു പുറകിൽ നിന്നും വന്ന വാഹനത്തിൻറെ ഹോണടിയിൽ അഞ്ജുവിൻറെ ശ്രദ്ധമാറിയതാണ് അത്യാഹിതത്തിന് ഇടയാക്കിയതെന്നാണ് കൂടെയുണ്ടായിരുന്ന കൂട്ടുകാരി പറയുന്നു. അഞ്ജു പിന്നിലേക്ക് തിരിഞ്ഞ് നോക്കിയതോടെ സ്കൂട്ടറിൻറെ നിയന്ത്രണം വിട്ടു. ഇടത് ഭാഗത്തേക്ക് വാഹനം മറിഞ്ഞു. അതിവേഗം പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More » -
Breaking News
കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത “ടൂറിസ്റ്റ് ഫാമിലി” എന്ന തമിഴ് ചിത്രം സൂപ്പർ വിജയത്തിലേക്ക്. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ആവേശം’ എന്ന മലയാള ചിത്രത്തിലെ ബിബിമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മിഥുൻ ജയ് ശങ്കറും ടൂറിസ്റ്റ് ഫാമിലിയിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ശശികുമാറിനും സിമ്രാനുമൊപ്പം മികച്ച പ്രകടനമാണ് മിഥുനും കാഴ്ച്ചവെച്ചിരിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. എസ് ഭാസ്കർ, രമേഷ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗലക്ഷ്മി, അബിഷൻ ജിവിന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സംവിധായകൻ അബിഷൻ…
Read More » -
Breaking News
ആദ്യ 3 ദിനംകൊണ്ട് 82 കോടിയും കടന്ന് “ഹിറ്റ് 3”; മെഗാവിജയം തുടർന്ന് നാനി ചിത്രം
തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ യുടെ മെഗാ വിജയം തുടരുന്നു. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 82 കോടിക്ക് മുകളിലാണ്. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. മൂന്നാം ദിനം രണ്ടാം ദിനത്തേക്കാൾ കൂടുതൽ ആഗോള ഗ്രോസ് നേടിയ ചിത്രം നാലാം ദിനമായ ഞായറാഴ്ച അതിലും കൂടുതൽ ഗ്രോസ് നേടുമെന്നും…
Read More » -
Breaking News
പരിപാടി റദ്ദ് ചെയ്ത ഇടുക്കിയിൽതന്നെ വീണ്ടും റാപ്പർ വേടൻ ഷോ, വേടനു വേദിയെയൊരുക്കി സർക്കാർ
ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം വീണ്ടും റാപ്പർ വേടൻ വേദിയിലേക്ക്. ഇത്തവണ വേദിയൊരുക്കിയത് സർക്കാരാണ്. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും വേദി ലഭിച്ചിരിക്കുന്നത്. അതേസമയം വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വീണ്ടും വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ. സർക്കാരിൻ്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നടക്കാനിരുന്നത്. അതിനിടയിലാണ് 24-ാം തിയ്യതി കഞ്ചാവുമായി വേടൻ അറസ്റ്റിലാവുന്നതും പിന്നീട് പുലിപ്പല്ല് കേസിൽ ജയിലിലാവുന്നതും. ഇതോടെ പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നൽകാൻ തീരുമാനിക്കുകയായിരുന്നു. പരിപാടിയുടെ കൂടുതൽ ഒരുക്കങ്ങൾക്കായി ഇന്ന് അധികൃതരുടെ യോഗവും ചേരുന്നുണ്ട്. കൂടാതെ വേടനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.…
Read More »