Breaking NewsMovie

‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’- കമെന്റ്!! ‘നീ ആരെടാ… പല്ലിക്കുമുണ്ടെടാ അന്തസ്’, ചുട്ടമറുപടിയുമായി രേണു സുധി

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ വീണ്ടും ബോഡി ഷെയ്മിംഗ്, രേണു പങ്കുവച്ച പുതിയൊരു വീഡിയോയ്ക്ക് അധിക്ഷേപ കമെന്റുകൾ പ്രവഹിക്കുന്നത്. അതേസമയം ഈ കമെന്റുകൾക്കുള്ള ചുട്ട മറുപടിയും രേണു കൊടുക്കുന്നുണ്ട് കമന്റുകളും ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന രേണുവാണ് വീഡിയോയിലുള്ളത്. പതിവ് പോലെ രേണുവിന് പിന്തുണയറിയിച്ചും മേക്കോവറിന് കയ്യടിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. എന്നാൽ ചിലരാകട്ടെ രേണുവിനെ വളരെ മോശമായ രീതിയിൽ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്യുന്നുണ്ട്.

‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നൽകിയ മറുപടി നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്. അവരും ഇയാൾക്ക് മറുപടി നൽകുന്നുണ്ട്. ‘എല്ലാർക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേൽ പറയണം ആ ഡ്രസ്സ് കൊള്ളില്ലേൽ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മൾ ആരും എല്ലാം തികഞ്ഞവർ അല്ല’, എന്നായിരുന്നു ഒരു മറുപടി. ‘രേണു പൃഥ്വിരാജിനോട് ഒരു ചാൻസ് ചോദിക്കെണേ. ഉറപ്പായും കിട്ടും. അത്രക്കും അഭിനയമാണ്. ഒരു രക്ഷയുമില്ല’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനും രേണു മറുപടി നൽകുന്നുണ്ട്. ‘അദ്ദേഹം എന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കും’ എന്നാണ് രേണു നൽകിയ മറുപടി. കാക്ക കുളിച്ചാ കൊക്ക് ആവില്ലല്ലോ, ബാക്കി ഉള്ള നായികമാരെല്ലാം field out ആകുമല്ലോ ഇങ്ങനെ പോയാൽ… എന്നിങ്ങനെ നീളുന്നു കമെന്റുകൾ.

Signature-ad

അതേസമയം സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ വൈറൽ താരമാണ് രേണു സുധി. അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. അതോടൊപ്പം അവരെ പ്രോത്സാഹിപ്പിച്ചും പലരും രം​ഗത്തെത്തുണ്ട്. അവരെങ്ങനെയെങ്കിലും ജീവിച്ചോട്ടെ, ആ സ്ത്രീയെ ജീവിക്കാൻ അനുവദിക്കു എന്നുള്ള പോസറ്റീവ് കമെന്റുകളും വരുന്നുണ്ട്.

 

View this post on Instagram

 

A post shared by LiveMedia7 (@live.media7)

Back to top button
error: