Month: May 2025

  • Breaking News

    രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്തുകൊണ്ട് കേന്ദ്രം അവഗണിച്ചു, ജമ്മുകശ്മീർ പേലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ട്- മല്ലികാർജ്ജുൻ ഖർഗെ, കോൺ​ഗ്രസിന് പാക്കിസ്ഥാന്റെ ഭാഷ-ബിജെപി

    ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും നേർക്കുനേർ. തീവ്രവാദി ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ചോദിച്ചു. ജമ്മുകശ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും ഖർഗെ ചോദിച്ചു. മാത്രമല്ല സുരക്ഷാ വീഴ്ച ഉണ്ടായിയെന്ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ സമ്മതിച്ചതാണ്. ഏപ്രിൽ 19-ലെ ജമ്മുകശ്മീർ യാത്ര പ്രധാനമന്ത്രി റദ്ദാക്കി. ആക്രമണത്തിന് മൂന്ന് ദിവസം മുൻപേ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും ഖർഗെ കൂട്ടിച്ചേർത്തു. അതേസമയം ഖർഗെയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. രാജ്യം നിർണായകഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ കോൺഗ്രസിന് പാക്കിസ്ഥാന്റെ ഭാഷയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോൺഗ്രസ് സേനയെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് രാജ്യത്തെയും സൈന്യത്തെയും അപമാനിച്ചുവെന്നും ബിജെപി വിമർശിച്ചു. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഭീകരർ സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ട് ഇന്റലിജൻസ് നൽകിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ…

    Read More »
  • Breaking News

    ഇനി മുതൽ ഡ്യൂപ്ലിക്കേറ്റ് കിട്ടാൻ കുറച്ചു പാടുപെടേണ്ടി വരും!! വരുന്നു ഇ-പാസ്പോർട്ടുകൾ

    അന്താരാഷ്ട്ര യാത്രകൾ വർധിപ്പിക്കുക, യാത്ര സു​ഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ രാജ്യ വ്യാപകമായി ചിപ്പ് അധിഷ്ഠിത ഇ-പാസ്പോർട്ടുകൾ അവതരിപ്പിച്ചു. ഇ- പാസ്‌പോർട്ടുകളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ആന്റിനയും ഉണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ചിപ്പുകൾ പാസ്‌പോർട്ട് ഉടമയുടെ ഡാറ്റ-ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ സൂക്ഷിക്കും. അതുകൊണ്ടുതന്നെ പാസ്‌പോർട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകും. മാത്രമല്ല ഇത് കൂടുതൽ സുരക്ഷിതമായ ഓപ്ഷനാണ്. പാസ്‌പോർട്ട് സേവാ പ്രോഗ്രാം പതിപ്പ് 2.0 ടെ ഭാഗമായി ഈ ഇ-പാസ്‌പോർട്ടുകളുടെ പൈലറ്റ് റോൾഔട്ട് 2024 ഏപ്രിൽ 1 ന് ആരംഭിച്ചു. നിലവിൽ ജർമനി, അമേരിക്ക, യുകെ തുടങ്ങി സാങ്കേതികമായി പുരോഗമിച്ച രാജ്യങ്ങളിലെല്ലാം ബയോമെട്രിക് അധിഷ്ഠിത യാത്രാരേഖകൾ ഉണ്ട്. സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകളിലാണ് നിലവിൽ ഇ- പാസ്‌പോർട്ടുകൾ നൽകുന്നത്. നിലവിൽ ചെന്നൈ, ജയ്പൂർ, ഹൈദരാബാദ്, നാഗ്പൂർ, അമൃത് സർ, ഗോവ, റായ്പൂർ,…

    Read More »
  • Breaking News

    രാജ്യം മറ്റൊരു യുദ്ധത്തെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലോ? 48 മണിക്കൂറിനിടെ അജിത് ഡോവലുമായി പ്രധാനമന്ത്രിയുടെ രണ്ടുകൂടിക്കാഴ്ചകൾ, ഡാമുകൾക്ക് കനത്ത സുരക്ഷ!! തിരഞ്ഞെടുത്ത 244 ജില്ലകളിൽ നാളെ ‌മോക്ഡ്രിൽ, ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം…

    ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളിൽ ബുധനാഴ്ച മോക്ഡ്രിൽ. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ഡ്രിൽ പ്രഖ്യാപനം നടത്തിയത്. മിസൈൽ- വ്യോമാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളും സർക്കാർ സംവിധാനങ്ങളും വിദ്യാർഥികളും എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ പരിശീലനം കൂടിയാണ് മോക്ഡ്രിൽ. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 48 മണിക്കൂറിനിടെ രണ്ട് തവണ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുന്നതിനിടെയാണ് അജിത് ഡോവലിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. നിയന്ത്രണ രേഖയിൽ 12-ാം ദിവസവും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർക്കുന്നുണ്ട്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെക്കാർ, നവ്‌ഷേര, സുന്ദർബനി, അഖ്‌നൂർ എന്നിവയ്ക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മുന്നൊരുക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത 244 ജില്ലകളിലായി 259 ഇടങ്ങളിൽ മോക്ഡ്രില്ലുകൾ നടത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്.…

    Read More »
  • Kerala

    സൂരജിനും ബിന്‍സിക്കും വിട നല്‍കി നാട്; കുവൈത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് ദമ്പതികളുടെ സംസ്‌കാരം നടത്തി

    കണ്ണൂര്‍: കുവൈത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്‌സ് ദമ്പതികളുടെ സംസ്‌കാരം നടത്തി. ശ്രീകണ്ഠപുരം നടുവില്‍ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിന്‍സി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെന്റ് ജൂഡ് പള്ളിയില്‍ സംസ്‌കരിച്ചത്. ഇരുവരെയും അവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തിയത്. കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കുവൈത്തിലെ സബാഹ് ആശുപത്രിയിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. ഈ മാസം ഒന്നിനാണ് ഇവരെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരുംതമ്മില്‍ തര്‍ക്കമുണ്ടായതായാണ് സൂചന. തുടര്‍ന്ന് സൂരജ് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • Social Media

    ആദ്യരാത്രിയുടെ വീഡിയോ ചിത്രീകരിച്ച് വരന്‍; എല്ലാം പകര്‍ത്തുമോയെന്ന് വധു!

    തങ്ങളുടെ ജീവിതത്തിലെ വലതും ചെറുതുമായ എല്ലാകാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവരാണ് യുവതലമുറ. ജീവിതത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഒന്നാണ് വിവാഹം. വിവാഹ ദിവസത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എല്ലാവരും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിവാഹശേഷം ആദ്യരാത്രി റൂമിലെത്തിയ വരന്‍ ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. സജ്ജാദ് ചൗധരി എന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. സജ്ജാദ് ചൗധരി റൂമിലേക്ക് കയറുമ്പോള്‍ അലങ്കരിച്ച കട്ടിലില്‍ നവവധു കിടക്കുന്നത് കാണാം. തുടര്‍ന്ന് ഇയാള്‍ നിറത്തിലല്ല കാര്യം സ്‌നേഹത്തിലാണെന്ന് പറയുന്നുണ്ട്. തുടര്‍ന്ന് വധുവിനെയും വീഡിയോയില്‍ കാണിക്കുന്നു. ഈ സമയം നവവധു ‘നിങ്ങള്‍ സ്വകാര്യമായ നിമിഷങ്ങള്‍ ആളുകളെ കാണിക്കുമോ?’ എന്ന് ചോദിക്കുന്നു. ‘എനിക്ക് എത്ര സുന്ദരിയായ ഭാര്യയെയാണ് ലഭിച്ചിരിക്കുന്നത്. അത് ഞാന്‍ ആളുകളോട് പറയണ്ടേ’ എന്നായിരുന്നു സജ്ജാദ് ചൗധരിയുടെ മറുപടി. വീഡിയോ എടുക്കുന്നതിനിടെ വീട്ടില്‍ കറന്റ് പോകുന്നതും ഇരുവരും ചിരിക്കുന്നതും കേള്‍ക്കാം. ‘സജ്ജാദ് ചൗധരി’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ പേജില്‍ ഇരുവരുമുള്ള നിരവധി…

    Read More »
  • Crime

    അപ്പോഴത്തെ ദേഷ്യത്തില്‍ മൊഴി നല്‍കി! ആറ് പോക്സോ കേസുകളില്‍ അദ്ധ്യാപകന് 171 ാം നാള്‍ ജാമ്യം

    തിരുവനന്തപുരം: വിചാരണക്കിടെ പരാതിക്കാര്‍ കൂറുമാറിയതിനെത്തുടര്‍ന്ന് ആറ് പോക്സോ കേസുകളില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്ന അദ്ധ്യാപകന് 171 ാം നാള്‍ ജാമ്യം. തിരുവനന്തപുരത്തെ യുപി സ്‌കൂള്‍ അദ്ധ്യാപകനായ ബിനോജ് കൃഷ്ണക്കാണ് ജാമ്യം ലഭിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് നടപടി. അദ്ധ്യാപകന്‍ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് പൊലീസിന് മുന്‍പ് നല്‍കിയ മൊഴിയാണ് വിദ്യാര്‍ത്ഥിനികള്‍ വിചാരണക്കിടെ തിരുത്തിയത്. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന അദ്ധ്യാപകനെ കഴിഞ്ഞ നവംബര്‍ 11നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയായിരുന്നു അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആറ് പോക്സോ കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ ഇയാള്‍ ആത്മഹത്യക്ക്…

    Read More »
  • Movie

    ”ഓരോ കേസുകള്‍ വരുമ്പോള്‍ കേട്ടിരുന്നു, ജഗതിച്ചേട്ടന്‍ സെറ്റിലിങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ല”

    അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് നടന്‍ ജഗതി ശ്രീകുമാര്‍, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു നടന്‍. സംസാര ശേഷിയുള്‍പ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജഗതി ശ്രീകുമാര്‍ ഇന്നും. 2012 മാര്‍ച്ച് മാസത്തിലാണ് ഷൂട്ടിംഗ് സെറ്റിലേക്ക് പോകവെ ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപമുള്ള പാണമ്പ്രയിലെ വളവില്‍ വെച്ചായിരുന്നു അപകടം. നടന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് നടനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച സായ് കുമാറും ബിന്ദു പണിക്കറും. എല്ലാ കാര്യത്തിലും നല്ല അറിവുള്ള മനുഷ്യനാണ് ജഗതി ശ്രീകുമാറെന്ന് താര ദമ്പതികള്‍ പറയുന്നു. സിനിമാതെക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ജഗതിയില്‍ നിന്നും മോശമായ അനുഭവമുണ്ടായോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലും അങ്ങനെയുണ്ടായിട്ടില്ലെന്നാണ് ബിന്ദു പണിക്കര്‍ നല്‍കിയ മറുപടി. ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. കേട്ടത് ഓരോ കേസുകള്‍ വരുമ്പോള്‍ അതിലുണ്ട് ഇതിലുണ്ട് എന്നാെക്കെയാണ്. നമ്മുടെ കണ്ണിന്റെ മുമ്പില്‍ അങ്ങനെ ആരോടും പെരുമാറുന്നത് കണ്ടിട്ടേയില്ലെന്ന് ബിന്ദു പണിക്കര്‍…

    Read More »
  • Kerala

    സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ‘ആറാട്ടണ്ണന്’ ജാമ്യം; ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത്

    കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും കോടതി പറഞ്ഞു. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് സന്തോഷ് വര്‍ക്കിക്ക് കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി സമര്‍പ്പിച്ചിരുന്നത്. നിരന്തരം സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണന്ന് ചൂണ്ടിക്കാട്ടി നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ…

    Read More »
  • India

    ഡോക്ടര്‍ വീഡിയോ കോളില്‍ നിര്‍ദേശങ്ങള്‍ നല്‍കി, ഏഴുകൊല്ലത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ചു

    ഹൈദരാബാദ്: ഡോക്ടര്‍ വീഡിയോ കോളിലൂടെ ചികിത്സിച്ചതിനെത്തുടര്‍ന്ന് നവജാതശിശുക്കളായ ഇരട്ടക്കുട്ടികള്‍ മരണപ്പെട്ടതായി പരാതി. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം ഗര്‍ഭിണിയായ ബറ്റി കീര്‍ത്തി എന്ന യുവതിക്കാണ് തന്റെ കുഞ്ഞുങ്ങളെ നഷ്ടമായത്. ഡോക്ടര്‍ വീഡിയോ കോളിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ആശുപത്രിയിലെ നഴ്സ് ആണ് പ്രസവമെടുത്തത്. തെലങ്കാന രംഗറെഡ്ഡി സ്വദേശിയാണ് കീര്‍ത്തി. ഐവിഎഫിലൂടെയാണ് ഗര്‍ഭിണിയായത്. വിജയ ലക്ഷ്മി ആശുപത്രിയിലെ ഡോ. അനുഷ റെഡ്ഡിയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ മാസം ചെക്കപ്പ് നടത്തിയപ്പോള്‍ കീര്‍ത്തിയുടെ ഗര്‍ഭാശയമുഖം (സെര്‍വിക്സ്) അയഞ്ഞതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചില സ്റ്റിച്ചുകള്‍ ഇട്ടതിനുശേഷം വിശ്രമിക്കാന്‍ നിര്‍ദേശം നല്‍കി യുവതിയെ വീട്ടിലേയ്ക്ക് അയച്ചു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ പ്രസവവേദനയെത്തുടര്‍ന്ന് കീര്‍ത്തിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ സമയം ഡോക്ടര്‍ അനുഷ റെഡ്ഡി ആശുപത്രിയിലില്ലായിരുന്നു. തുടര്‍ന്ന് വീഡിയോകോളിലൂടെയും ഓഡിയോ കോളിലൂടെയും നഴ്സുമാരെ വിളിച്ചാണ് ഡോക്ടര്‍ ഇന്‍ഞ്ചെക്ഷന്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. വേദന സംഹാരിയായി നല്‍കിയ ഇന്‍ഞ്ചെക്ഷന്‍ സ്റ്റിച്ച് പൊട്ടാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പത്തരയോടെ ഇരട്ടകുട്ടികളെ പുറത്തെടുത്തു. കീര്‍ത്തിക്ക് ഒരുപാട്…

    Read More »
  • NEWS

    ഐസ് പോലെ തണുത്ത വെള്ളം, ചുറ്റും അതിമനോഹര കാഴ്ചകള്‍! ഇത് കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത കിടിലന്‍ സ്ഥലം

    യാത്രകള്‍ പോകാന്‍ ആഗ്രഹിക്കാത്തവര്‍ അപൂര്‍വമാണ്. കാടിന്റെ മനോഹാരിത ആസ്വദിച്ച് സമാധാനത്തോടെ നല്ല തണുത്ത അന്തരീക്ഷം ആസ്വദിക്കാനാവുന്ന ഒരു സ്ഥലം തിരുവനന്തപുരത്തുണ്ട്. നഗരത്തില്‍ നിന്നും 59 കിലോമീറ്റര്‍ അകലെ ബോണക്കാട് എസ്റ്റേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരുവി വെള്ളച്ചാട്ടം. തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ കൊടും വനത്തിലാണ് അരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നാലടി ഉയരത്തില്‍ കണ്ണാടി പോലെ തെളിഞ്ഞ ജലം കുന്നില്‍ നിന്ന് താഴേക്ക് പതിക്കുന്നു. ഈ വെള്ളച്ചാട്ടം കുന്നുകള്‍ക്കും ഇടതൂര്‍ന്ന വനത്തിനും ഇടയിലായതിനാല്‍ അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ബോണക്കാട് വനമേഖലയിലൂടെയാണ് അരുവി വെള്ളച്ചാട്ടത്തിലേക്ക് എത്താനാവുക. ഇവിടെ എത്തണമെങ്കില്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. കാടിനെയും വെള്ളച്ചാട്ടത്തിനെയും അടുത്തറിയുന്ന ആദിവാസികളാണ് ഇവിടേക്കുള്ള വഴികാട്ടുന്നത്. ട്രക്കിംഗിന് പറ്റിയ സ്ഥലം കൂടിയാണിത്. സമീപത്ത് അഗസ്ത്യ മുനി ക്ഷേത്രവുമുണ്ട്. ചെറിയ വെള്ളച്ചാട്ടമാണെങ്കിലും ഇവിടേക്കുള്ള യാത്ര അതിമനോഹരമാണ്. നടക്കാന്‍ കുറച്ച് ദൂരമുള്ളതിനാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെയും വളരെ ചെറിയ കുട്ടികളെയും…

    Read More »
Back to top button
error: