NEWS

ഐസ് പോലെ തണുത്ത വെള്ളം, ചുറ്റും അതിമനോഹര കാഴ്ചകള്‍! ഇത് കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത കിടിലന്‍ സ്ഥലം

യാത്രകള്‍ പോകാന്‍ ആഗ്രഹിക്കാത്തവര്‍ അപൂര്‍വമാണ്. കാടിന്റെ മനോഹാരിത ആസ്വദിച്ച് സമാധാനത്തോടെ നല്ല തണുത്ത അന്തരീക്ഷം ആസ്വദിക്കാനാവുന്ന ഒരു സ്ഥലം തിരുവനന്തപുരത്തുണ്ട്. നഗരത്തില്‍ നിന്നും 59 കിലോമീറ്റര്‍ അകലെ ബോണക്കാട് എസ്റ്റേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരുവി വെള്ളച്ചാട്ടം.

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ കൊടും വനത്തിലാണ് അരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നാലടി ഉയരത്തില്‍ കണ്ണാടി പോലെ തെളിഞ്ഞ ജലം കുന്നില്‍ നിന്ന് താഴേക്ക് പതിക്കുന്നു. ഈ വെള്ളച്ചാട്ടം കുന്നുകള്‍ക്കും ഇടതൂര്‍ന്ന വനത്തിനും ഇടയിലായതിനാല്‍ അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

Signature-ad

ബോണക്കാട് വനമേഖലയിലൂടെയാണ് അരുവി വെള്ളച്ചാട്ടത്തിലേക്ക് എത്താനാവുക. ഇവിടെ എത്തണമെങ്കില്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. കാടിനെയും വെള്ളച്ചാട്ടത്തിനെയും അടുത്തറിയുന്ന ആദിവാസികളാണ് ഇവിടേക്കുള്ള വഴികാട്ടുന്നത്. ട്രക്കിംഗിന് പറ്റിയ സ്ഥലം കൂടിയാണിത്. സമീപത്ത് അഗസ്ത്യ മുനി ക്ഷേത്രവുമുണ്ട്. ചെറിയ വെള്ളച്ചാട്ടമാണെങ്കിലും ഇവിടേക്കുള്ള യാത്ര അതിമനോഹരമാണ്.

നടക്കാന്‍ കുറച്ച് ദൂരമുള്ളതിനാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെയും വളരെ ചെറിയ കുട്ടികളെയും ഇവിടേക്ക് കൊണ്ടുപോകാതിരിക്കുന്നതാണ് ഉത്തമം. വനത്തില്‍ പ്രവേശിക്കുന്നതിന് നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നുള്ള മുന്‍കൂര്‍ ഫോറസ്റ്റ് പാസ് ആവശ്യമാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ബസ് മാര്‍ഗവും ബോണക്കാഡ് എത്തിച്ചേരാം. പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ കൊടും വനത്തിലാണ് അരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

Back to top button
error: