Month: May 2025
-
Crime
‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കും’, കെഎസ്യു പ്രവര്‍ത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
കണ്ണൂര്‍: കെഎസ്യു പ്രവര്‍ത്തകനായ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായ മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ ജോയല്‍ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ തവണ യൂണിയന്‍ സെക്രട്ടറിയായി ജയിച്ചയാളാണ് മുനീര്‍. എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കെഎസ്യു പുറത്തുവിട്ടു. അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കുമെന്നായിരുന്നു എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനിടെയായിരുന്നു ഭീഷണി. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്യു അറിയിച്ചു. നാളെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » -
Crime
കടയില്‍പോയ 15-കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ പോക്സോ കേസില്‍ അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ കോയിപ്പുറത്ത് അരുണ്‍ സോമനെ(32)യാണ് നൂറനാട് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കടയില്‍ പോയ 15-കാരനെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് കുട്ടിയെ പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകിട്ട് അറസ്റ്റുചെയ്തുകൊണ്ടുവന്ന പ്രതി സ്റ്റേഷനില്‍നിന്നു രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. എസ്സിപിഒമാരായ ശരത്, സിജു, സിപിഒമാരായ മനു പ്രസന്നന്‍, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Read More » -
LIFE
ഒരുകാലത്ത് മലയാളികളുടെ പ്രിയ നടി, ക്ഷേത്രത്തില്‍ കയറി തൊഴുതത് വിവാദമായി, ശുദ്ധികലശത്തിന് 10,000 രൂപ പിഴയടക്കേണ്ടിവന്നു!
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് മീര ജാസ്മീന്‍. മോഹന്‍ലാലും ജയറാമും ദിലീപും അടക്കമുള്ള താരങ്ങളുടെ കൂടെയൊക്കെ നടി അഭിനയിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ മീര ഏവരെയും വിസ്മയിപ്പിച്ച് കൊണ്ട് സിനിമയില്‍ ദേശീയ അവാര്‍ഡ് വരെ നേടുന്ന രീതിയില്‍ പ്രശസ്തയായി. അഭിനയ ചാതുരികൊണ്ട് ഏവരെയും വിസ്മയിപ്പിച്ച ആ നടി പക്ഷെ ഇന്ന് സിനിമയില്‍ സജീവമല്ല. നടിയുടെ ജീവിതത്തില്‍ അധികമാര്‍ക്കുമറിയാത്ത സംഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ‘തിരുവല്ലയിലെ ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് ജാസ്മിന്‍ മേരി ജോസഫ് എന്ന മീര ജാസ്മീന്‍. സൂത്രധാരന്‍ എന്ന സിനിമയിലൂടെ എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസാണ് മീരയെ നമ്മുടെ മുന്നിലെത്തിച്ചത്. അഭിനയമെന്താണെന്നുപോലും അറിയാതെ കടന്നുവന്ന അവരാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാമിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയത്.’- അദ്ദേഹം പറഞ്ഞു. ‘പലപ്പോഴും നടി വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. അമ്മ സംഘടനയുടെ…
Read More » -
Breaking News
തെരഞ്ഞെടുപ്പ് തോൽവികളിലൂടെ കെ മുരളീധരൻ വഴിയാധാരമായത് ഏഴുതവണയാണ്, എന്റെ തോൽവിയെക്കാൾ എന്നെ വിഷമിപ്പിച്ചത് അങ്ങയുടെ അവസാനത്തെ തോൽവിയാണ്, കെ മുരളീധരനെ പരിഹസിച്ച് ഡോ. ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ സിപിഐഎം വഴിയാധാരമാക്കിയെന്ന പരാമർശത്തിൽ കെ മുരളീധരന് ചുട്ട മറുപടിയുമായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോ. ജോ ജോസഫ്. തിരഞ്ഞെടുപ്പ് തോൽവിയിലൂടെ കെ മുരളീധരൻ വഴിയാധാരമായത് ഏഴ് തവണയാണെന്ന് ചൂണ്ടികാട്ടിയാണ് ജോ ജോസഫിന്റെ മറുപടി. എംഎൽഎ ആകാത്ത കേരളത്തിലെ ആദ്യ മന്ത്രിയും ഏക മന്ത്രിയും കെ മുരളീധരനാണെന്നും ജോ ജോസഫ് പരിഹസിച്ചു. അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ടായിട്ടുണ്ടാകുമോയെന്നും ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം- വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് കാലമായിരിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളുടെ സമയത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന അനേകം ട്രോളുകളും മറ്റും കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവർ പടച്ചുവിടുന്ന ഇവയിൽ ഒന്നിനുപോലും പ്രതികരിക്കാറില്ല. ചിലത് ആസ്വദിക്കാറുമുണ്ട്. എന്നാൽ അങ്ങനെയല്ല ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങളോട് എന്റെ നിലപാട്. അതിനോട് പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് ശ്രീ. തിരുവഞ്ചൂർ…
Read More » -
Breaking News
പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു, ഒറ്റുകൊടുത്തു, രാഷ്ട്രീയ യൂദാസാണ് അൻവർ, നിലമ്പൂരിൽ നടക്കുന്നതു രാഷ്ട്രീയ പോരാട്ടം- എംവി ഗോവിന്ദൻ, ഇടതു തട്ടകത്തുനിന്ന് എം സ്വരാജ്
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരിൽ രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു, ഒറ്റുകൊടുത്തു. രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണെന്നും ഗോവിന്ദൻ പറഞ്ഞു. സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പു കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഏഴുദിവസത്തിനകം പ്രഖ്യാപിക്കുമെന്നായിരുന്നു എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നത്. എം സ്വരാജുകൂടിയെത്തിയതോടെ നിലമ്പൂരിലെ ഇടത്- വലതു സ്ഥാനാർഥികളിൽ വ്യക്തത വന്നിരിക്കുകയാണ്. എം സ്വരാജ് നിലമ്പൂരിലെ യോഗ്യനായ…
Read More » -
Breaking News
ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാനാണ്, നമ്മുടെ സമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കു ശക്തമായ മറുപടി നൽകിയിരിക്കും, അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കും- അമിത് ഷാ
ശ്രീനഗർ: നമ്മുടെ രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയും അടക്കമുള്ള മതസ്ഥാപനങ്ങൾക്കു നേരെ പോലും പാക്കിസ്ഥാൻ ഷെൽ ആക്രമണം നടത്തി. നമ്മുടെ സമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കും, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്കും ശക്തമായ മറുപടി നൽകുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിനു ശേഷം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിക്കഴിഞ്ഞു. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കും. ജമ്മു കശ്മീരിൽ കൂടുതൽ വികസനപദ്ധതികൾ നടപ്പാക്കും. പുരോഗതിയോട് സർക്കാരിന് അചഞ്ചലമായ പ്രതിബദ്ധതയാണുള്ളത്. ജമ്മു കശ്മീരിലെ ജനങ്ങൾക്കു വേണ്ടിയുള്ള വികസനം ഒരിക്കലും നിലയ്ക്കില്ല. ‘‘മേയ് 7 ന് രാത്രിയിൽ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഞങ്ങൾ നശിപ്പിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പേരിൽ ഭീകരർക്ക് നൽകിയ ഉചിതമായ മറുപടിയായിരുന്നു അത്. ഓപ്പറേഷൻ സിന്ദൂറിൽ നൂറുകണക്കിന് ഭീകരർ കൊല്ലപ്പെട്ടു. ഭീകരർക്കെതിരെ ഞങ്ങൾ ആക്രമണം നടത്തി. ഭീകരർക്ക് അഭയം നൽകുന്നത്…
Read More » -
Breaking News
ഞങ്ങൾ മനസിൽ കണ്ടപ്പോൾ ഇന്ത്യ മാനത്തുകണ്ടു!! ഇന്ത്യയെ പുലർച്ചെ ആക്രമിക്കാൻ പദ്ധതിയിട്ടു, പക്ഷെ അതിനു മുൻപേ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ആക്രമണം നടത്തി- പരസ്യമായി അംഗീകരിച്ച് പാക് പ്രധാനമന്ത്രി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരെ പുലർച്ചെ ആക്രമണം നടത്താൻ പദ്ധതിയിട്ടെങ്കിലും അതിനു മുൻപേ മേയ് 10ന് പുലർച്ചെ ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയത് പരസ്യമായി അംഗീകരിച്ച് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി. അന്നു പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടത്. എന്നാൽ അതിനു മുൻപ് ഇന്ത്യ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയുൾപ്പെടെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അസർബൈജാനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം വീണ്ടും സ്ഥിരീകരിച്ചത്. പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- ‘‘മേയ് 9നും 10നും ഇടയിലുള്ള രാത്രി ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനായി പുലർച്ചെ 4.30 ഓടെ തിരിച്ചടിക്കാൻ പാക്ക് സൈന്യം തയ്യാറായിരുന്നു. എന്നാൽ അതിനുമുമ്പ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ ആക്രമണം നടത്തി’’–ഷഹബാസ് പറഞ്ഞു. അതേസമയം നേരത്തെ ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ തിരിച്ചടി ഷഹബാസ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ…
Read More » -
Crime
അസം സ്വദേശിയുടെ പണം കവര്‍ന്ന മലയാളികള്‍ അറസ്റ്റില്‍; ഫോണ്‍ പരിശോധിച്ചപ്പോള്‍ പരാതിക്കാരനും അകത്തായി
എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനും അകത്ത്. വാടകവീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പണം കവര്‍ന്ന സംഭവത്തില്‍ അഞ്ചു പേരാണ് പിടിയിലായത്. വെങ്ങോല പോഞ്ഞാശേരി കനാല്‍ ജങ്ഷന്‍ കിഴക്കന്‍ വീട്ടില്‍ റിന്‍ഷാദ് (32), ഇലഞ്ഞിക്കല്‍ സലാഹുദ്ദീന്‍ (32), വലിയകുളം ഭാഗത്ത് മുട്ടത്തോടന്‍ വീട്ടില്‍ ബേസില്‍ (27), പട്ടിമറ്റം ചേലക്കുളം കാവുംപറമ്പ് ഭാഗത്ത് പേരക്കാട്ട് വീട്ടില്‍ അനു (34), പോഞ്ഞാശേരി കനാല്‍ ജങ്ഷന്‍ മുച്ചേത്ത് വീട്ടില്‍ മുഹമ്മദ് സലിം (33) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് അസം സ്വദേശിയായ മുഹമ്മദ് മുബാറക് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പോക്കറ്റിലുണ്ടായിരുന്ന 37,000 രൂപ കവര്‍ന്നുവെന്നാണ് കേസ്. റിന്‍ഷാദ് മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ മുഹമ്മദ് മുബാറക് ഹുസൈന്‍ പോക്സോ കേസിലാണ് അറസ്റ്റിലായി. ബുധനാഴ്ച വൈകിട്ടാണ് തന്റെ പണം കവര്‍ന്നുവെന്ന പരാതിയുമായി ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.…
Read More » -
Crime
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്
കാസര്‍കോട്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന്‍ എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസ്സുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്(ജഛഇടഛ രമലെ). ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന സി ഭാനുമതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ പ്രിയ ഹാജരായി.…
Read More »
