Month: May 2025
-
NEWS
വമ്പൻ അപ്‌ഡേറ്റ്‌സുമായി കമൽഹാസൻ- മണിരത്‌നം ചിത്രം “തഗ് ലൈഫ്”, ട്രയ്ലർ റിലീസ് മെയ് 17ന്
സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നം കമൽഹാസൻ ചിത്രം തഗ്‌ലൈഫിന്റെ പ്രൊമോഷൻ ലോകവ്യാപകമായി ആരംഭിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി തഗ് ലൈഫ് ആഘോഷങ്ങൾ നിർത്തിവച്ചിരുന്നു. ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ധാരണയ്ക്കും ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണ്. പുതുക്കിയ വ്യക്തതയോടും ആ നിമിഷത്തോടുള്ള ആദരവോടും കൂടി, ഇപ്പോൾ തഗ് ലൈഫ് യാത്ര പുനരാരംഭിക്കുകയാണ്. തഗ്‌ലൈഫിന്റെ ട്രയ്ലർ റിലീസ് മെയ് 17നാണ്. എആർ റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയിൽ മെയ് 24ന് നടക്കും. കേരളാ പ്രൊമോഷന്റെ ഭാഗമായി മേയ് 21ന് കൊച്ചിയിലും കേരള പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി മേയ് 28ന് തിരുവനന്തപുരത്തും തഗ് ലൈഫ് താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന പരിപാടികൾ ഉണ്ടായിരിക്കും. തഗ്‌ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂൺ 5ന് റിലീസാകും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്.…
Read More » -
Crime
വിവാഹത്തട്ടിപ്പുകാരനെതിരേ പരാതിയുമായി രണ്ട് സ്ത്രീകള്‍; ഒരുവര്‍ഷംവരെ ഒപ്പംതാമസം, പിന്നെ അടുത്തവിവാഹം; പിടിച്ചുപറി, വഞ്ചനാകേസുകളിലും പ്രതി
തിരുവനന്തപുരം: യുവതികളെ വിവാഹംകഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയശേഷം മുങ്ങിയ വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. ആനാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ വിമലി(37)നെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിരുന്നത്. ഒരാളെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയശേഷം മുങ്ങിയശേഷം മറ്റൊരാളെ വിവാഹം കഴിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളായ രണ്ട് യുവതികളില്‍നിന്ന് ആറരലക്ഷം രൂപയും അഞ്ചുപവന്‍ സ്വര്‍ണവുമാണ് പ്രതി തട്ടിയെടുത്തത്. ഇതിനുശേഷം മറ്റൊരുസ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. പ്രതി വിവാഹം കഴിഞ്ഞ് അത് നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരാളെ വിവാഹം കഴിച്ചാല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ ഒപ്പം താമസിക്കുകയുംചെയ്യും. ഇതിനുശേഷമാണ് അടുത്തയാളെ വിവാഹം കഴിച്ചിരുന്നത്. വിമലിനെതിരേ നെടുമങ്ങാട് സ്റ്റേഷനില്‍ പിടിച്ചുപറി, വഞ്ചനാകേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
Read More » -
India
ഭരണഘടന പറയാത്തതില്‍ എങ്ങനെ ഉത്തരവിടാനാകും? സുപ്രീം കോടതിയോട് ചോദ്യങ്ങളുമായി രാഷ്ട്രപതി
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഭരണഘടനയില്‍ ഇത്തരമൊരു വ്യവസ്ഥ ഇല്ലാതിരിക്കെ പരമോന്നത കോടതിക്ക് എങ്ങനെയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാന്‍ കഴിയുക എന്ന് രാഷ്ട്രപതി ചോദിച്ചു. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ വ്യക്തത തേടി രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരമാണ് സുപ്രീം കോടതിയോട് രാഷ്ട്രപതി ചോദ്യം ഉന്നയിച്ചത്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബാധകമായുള്ള ഭരണഘടനയുടെ 200, 201 വകുപ്പുകളില്‍ ബില്ലുകളില്‍ പരിഗണിക്കുമ്പോള്‍ സമയപരിധി നിശ്ചയ്ക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇതില്‍ ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കാനാകുക എന്നാണ് രാഷ്ട്രപതി ചോദിച്ചത്. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ എട്ടിനാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ കേസിലായിരുന്നു വിധി. ജസ്റ്റിസ്മാരായ ജെ.ബി.പര്‍ദിവാല, ആര്‍.മഹാദേവന്‍ എന്നിവര്‍…
Read More » -
Kerala
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍, യാത്രയയപ്പ് പോലും തന്നില്ല; പൊട്ടിത്തെറിച്ച് കെ സുധാകരന്‍
തിരുവനന്തപുരം: തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. മാറിയപ്പോള്‍ എനിക്ക് പ്രശ്നം ഒന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയം ഒന്നും വന്നില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘സ്ഥാനം ഒഴിഞ്ഞപ്പോള്‍ യാത്രയയപ്പ് ഒന്നും കിട്ടിയില്ല. എന്തു യാത്രയയപ്പ് ആണ് കിട്ടിയത്? യാത്രയയപ്പ് നമ്മള്‍ വാങ്ങിയിട്ടുമില്ലല്ലോ. പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു ആഘോഷം ഒന്നും ഉണ്ടായില്ല. യാത്രയയപ്പില്‍ എനിക്ക് താത്പര്യവുമില്ല. അത് വലിയൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം ലളിതമായ ചടങ്ങാണ് എനിക്ക് ഇഷ്ടം. പദവിയില്‍ നിന്ന് മാറ്റുന്നതിന് മുന്‍പ് നേതൃത്വവുമായി ഞാന്‍ ചര്‍ച്ച നടത്തുമ്പോള്‍ മാറ്റുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും തരത്തില്‍ നിങ്ങളെ മാറ്റേണ്ടി വരും എന്നുപോലും രാഹുല്‍ ഗാന്ധിയോ ഖാര്‍ഗെയോ പറഞ്ഞിട്ടില്ല’-…
Read More » -
Crime
നെടുമ്പാശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊന്നത്? 2 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍
കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അങ്കമാലി തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (25) മരിച്ചതില്‍ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഐവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ മര്‍ദനമേറ്റ വിനയകുമാര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഹനെ വിമാനത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടി. നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന് അടുത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ഐവിനെ ഇടിച്ചു തെറിപ്പിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐവിന്‍ മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മനഃപൂര്‍വം വാഹനം ഇടിച്ചതിന്റെ സൂചന ലഭിച്ചത്. ഐവിന്‍ ഹോട്ടലിലെ ഷെഫാണ്. അപകടത്തിനു മുന്‍പ് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇതിനെ തുടര്‍ന്ന്…
Read More » -
Crime
കശ്മീര്‍ ടൂറിനിടെ സഹപ്രവര്‍ത്തകന്റെ മകളോട് ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകനെ പഹല്‍ഗാം പൊലീസ് വീട്ടിലെത്തി പിടികൂടി
കോഴിക്കോട്: വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് മലയാളി അധ്യാപകനെ പഹല്‍ഗാം പൊലീസ് അറസ്റ്റ് ചെയ്തു. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അഷ്റഫി(45)നാണ് പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്‌റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീര്‍ വിനോദയാത്രക്കിടെ തന്റെ സഹപ്രവര്‍ത്തകന്റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അഷ്‌റഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, അഷ്റഫ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. പിന്നീട് കേസ് പഹല്‍ഗാം പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു. തുടര്‍ന്നാണ് അവിടെ നിന്നും പൊലീസുകാര്‍ പേരാമ്പ്രയിലുള്ള പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ്…
Read More » -
Crime
ഏറ്റുമാനൂരില്‍ വനിതാ ഡോക്ടറുടെ വീടിനു നേരെ ആക്രമണം; ജനല്‍ ചില്ലുകളും കാറും അടിച്ചു തകര്‍ത്തു
കോട്ടയം: ഏറ്റുമാനൂരില്‍ വനിതാ ഡോക്ടറുടെ വീടിനു നേരെ ആക്രമണം. സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നിരിക്കുന്ന ഡോക്ടറുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വയനാട് സ്വദേശി ഷിന്‍സിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വാതിലും ജനല്‍ ചില്ലുകളും തകര്‍ക്കുകയുമായിരുന്നു. വീടിനുള്ളില്‍ നിന്നും ആരും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് വീട് കത്തിക്കുമെന്ന് ആക്രോശിച്ചശേഷം ഇയാള്‍ വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പരിചയമില്ലെന്നും വീട് മാറി ആക്രമിച്ചതാവാമെന്നും ഡോക്ടര്‍ പറഞ്ഞു.
Read More » -
Crime
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനി കേസെടുത്താലും കുഴപ്പമില്ല: ജി സുധാകരന്‍
ആലപ്പുഴ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി ജി സുധാകരന്‍. ഈ സംഭവത്തില്‍ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തെരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി ജി സുധാകരന്‍ വെളിപ്പെടുത്തിയത്. ‘സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു’-1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമര്‍ശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്.
Read More » -
Crime
‘നാണയ’മില്ലേ സേട്ടാ! അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവര്‍ന്നു; എക്‌സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പിടിയില്‍
എറണാകുളം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവര്‍ന്ന കേസില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പിടിയില്‍. പെരുമ്പാവൂര്‍ എക്‌സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്‌സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടില്‍ സിദ്ധാര്‍ഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠന്‍ ബിലാല്‍ (30), ബിബിന്‍ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാര്‍ഥിനെയും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പില്‍ പരിശോധനയ്‌ക്കെന്ന പേരിലെത്തിയാണ് കവര്‍ച്ച നടത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന മുറികളില്‍നിന്ന് 56,000 രൂപയും നാല് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. തൊഴിലാളികള്‍ ഉടന്‍ തടിയിട്ടപറമ്പ് പോലീസില്‍ പരാതി നല്‍കി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാല്‍ എടത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്.…
Read More » -
Crime
ടിക്ടോക് താരം ലൈവ്‌സ്ട്രീമിങ്ങിനിടെ വെടിയേറ്റു മരിച്ചു; അക്രമി എത്തിയത് സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേന
മെക്‌സിക്കോ സിറ്റി: ബ്യൂട്ടി, മേക്കപ്പ് വീഡിയോകളുമായി ടിക്ടോക്കില്‍ താരമായിരുന്ന മെക്‌സിക്കോ സ്വദേശി വലേറിയ മാര്‍ക്കേസ് (23) ലൈവ്‌സ്ട്രീമിങ്ങിനിടെ അക്രമിയുടെ വെടിയേറ്റു മരിച്ചു. ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലുമായി രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വലേറിയ, ജെലിസ്‌കോയിലുള്ള ബ്യൂട്ടി സലൂണില്‍ ചൊവ്വാഴ്ച ലൈവ്‌സ്ട്രീമിങ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിര്‍ത്തത്. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്. അവര്‍ വരുന്നുവെന്ന് പറയുന്ന യുവതിയുടെ ശബ്ദത്തിന് പിന്നാലെ ഹേയ് വാലെ എന്ന പുരുഷ ശബ്ദവും കേട്ടതിന് തൊട്ട് പിന്നാലെയാണ് വെടിയൊച്ച കേട്ടത്. തൊട്ട് പിന്നാലെ ലൈവ് സ്ട്രീമിംഗിന്റെ ശബ്ദം മ്യൂട്ട് ചെയ്യപ്പെടുകയായിരുന്നു. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയാണ് അക്രമി യുവതിയുടെ അടുത്തേക്ക് എത്തിയത്. തലയിലും നെഞ്ചിലും വെടിയേറ്റ് വലേറിയ കസേരയില്‍നിന്നു വീണപ്പോഴേക്കും മുഖം പൂര്‍ണമായി കാണിക്കാതെ അക്രമിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ ഫോണ്‍ കൈക്കലാക്കി ലൈവ്‌സ്ട്രീമിങ് നിര്‍ത്തുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഉയര്‍ന്ന നിരക്കുള്ള രാജ്യമാണ് മെക്‌സിക്കോ. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ കേസും മെക്‌സിക്കോ അന്വേഷിക്കുന്നത്. നേരത്തെ ആരോ വിലയേറിയ സമ്മാനവുമായി വരുന്നതായി…
Read More »