Month: May 2025
-
Breaking News
തലശേരിയില്‍ തുടക്കം; പാകിസ്താനില്‍ ഏഴുവര്‍ഷം ചാരന്‍; ഇന്ത്യയുടെ പ്രതിരോധ തന്ത്രങ്ങളുടെ ദ്രോണാചാര്യന്‍; ഭരണസിരാ കേന്ദ്രങ്ങളില്‍ വിളിപ്പേര് ജയിംസ് ബോണ്ട്; ഓപ്പറേഷന്‍ സിന്ദൂറില്‍ വിജയിച്ചത് അജിത് ഡോവലിന്റെ കൂര്‍മബുദ്ധി; കരിയറിലെ അതിസാഹസികന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തില്‍ അജിത് ഡോവലിന് ഒരു വിളിപ്പേരുണ്ട്- ജെയിംസ് ബോണ്ട്! എന്തുകൊണ്ട് അങ്ങനെയൊരു പേരു കിട്ടിയതെന്ന് അറിയണമെങ്കില്‍ ഡോവലിന്റെ പഴയകാലം വെറുതേയൊന്നു നോക്കിയാല്‍ മതി. ചാരനായി തുടങ്ങി എതിരാളികളുടെ മര്‍മം നോക്കി പ്രഹരിക്കാന്‍ കഴിയുന്ന ബുദ്ധിരാക്ഷസനായി വളരുന്നതില്‍ അജിത്തിന്റെ കഠിനാധ്വാനവും ജാഗ്രതയുമുണ്ട്. പാകിസ്താന് എക്കാലത്തും തലവേദനയാണ് അജിത്ത് ഡോവല്‍. ഡോവല്‍ കളത്തിലുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ പ്രതീക്ഷിക്കാവുന്നത് അപ്രതീക്ഷിത നീക്കങ്ങള്‍. ഇന്ത്യയില്‍ ഭീകരാക്രമണം കഴിഞ്ഞശേഷം ജനറല്‍ മുനീര്‍ പ്രതീക്ഷിച്ചത് അതിര്‍ത്തിയില്‍ പീരങ്കികള്‍ നിരത്തിവച്ചു വെടിവയ്ക്കുമെന്നാണ്. എന്നാല്‍, സൈനിക ജനറലിന്റെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചാണ് 35 തീവ്രവാദി ക്യാമ്പുകളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ട ഒമ്പതെണ്ണം തെരഞ്ഞെടുത്ത് തിരിച്ചടിച്ചത്. നൂറുകണക്കിനു പാക് ഭീകരരെ കൊന്നതിനൊപ്പം അടുത്തകാലത്തേക്ക് അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനു വിലങ്ങിടാനും ഇന്ത്യക്കായി. അതും ആര്‍ക്കും ഒരു പിഴവുപോലും ആരോപിക്കാനില്ലാതെ. ഒപ്പം പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രമെന്ന് ലോകത്തിനു മുന്നില്‍ അടിവരയിടീക്കാനും ഇന്ത്യക്കു കഴിഞ്ഞു. ഇത്രയൊക്കെ മുന്‍കൂട്ടി കാണണമെങ്കില്‍ അതിന്റെ പേരാണ് അജിത്ത് ഡോവല്‍ എന്നത്. ഇന്ത്യ…
Read More » -
Breaking News
മണ്ണിനോടും മനുഷ്യനോടും പൊരുതി മുന്നേറിയവർക്കു മുന്നിൽ ഇനി ഭീഷണി വന്യമൃഗ ജീവികൾ, എംഎ നിഷാദ് സിനിമ ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മണ്ണിനോടും പ്രകൃതിയോടും പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണിയായിരിക്കുന്ന വന്യമൃഗ ജീവികളുടെ ആക്രമണമാണ്. വന്യമൃഗ ജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ലർക്ക്. കേരള ടാക്കീസിൻ്റെ ബാനറിൽ നിർമ്മിക്കുന്നചിത്രത്തിൻ്റെ ചിത്രീകരണം കുട്ടിക്കാനം വാഗമൺ ഭാഗങ്ങളിലായി പൂർത്തിയായി. എം.എ. നിഷാദിൻ്റെ പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ ചിത്രങ്ങളും കാലിക പ്രധാനമായ വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധേയമായവയാണ്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിളള മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം.എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ്…
Read More » -
Breaking News
പാക് സൈബര്‍ ആക്രമണങ്ങള്‍ കടുത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ 15 ലക്ഷം ആക്രമണം; വിജയിച്ചത് 150 എണ്ണം; പാകിസ്താന്‍ ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സൈബര്‍ സംഘം; വ്യാപക മുന്നറിയിപ്പ്
ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് 15 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍. പാകിസ്താന്‍ ആസ്ഥാനമായ ഗ്രൂപ്പുകളില്‍നിന്നാണു സൈബര്‍ ആക്രമണമുണ്ടായതെന്നും 150 എണ്ണം മാത്രമാണു വിജയിച്ചതെന്നും മഹാരാഷ്ട്ര സൈബര്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍ നടത്തിയ ഏഴ് അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട് (എപിടി) ഗ്രൂപ്പുകളെ മഹാരാഷ്ട്ര നോഡല്‍ സൈബര്‍ ഏജന്‍സി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 150 എണ്ണം മാത്രമേ സൈബര്‍ അറ്റാക്കിന് വിധേയമായിട്ടുള്ളൂ.. ആക്രമണങ്ങള്‍ക്ക് പിന്നിലാര്? ‘റോഡ് ഓഫ് സിന്ദൂര്‍’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ ആക്രമണം നടത്തിയ ഏഴ് ഹാക്കിംഗ് ഗ്രൂപ്പുകള്‍ ഏതൊക്കെയെന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എപിടി 36, പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ്, ടീം ഇന്‍സെയ്ന്‍ പികെ, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇന്‍ഡോ ഹാക്സ് സെക്, സൈബര്‍ ഗ്രൂപ്പ് എച്ച്ഒഎക്സ് 1337, നാഷണല്‍ സൈബര്‍ ക്രൂ എന്നീ ഏഴ് ഗ്രൂപ്പുകളെയാണ് നിലവില്‍ തിരിച്ചറിഞ്ഞത്. ആക്രമണം നടന്ന്…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാല്‍നട യാത്രയില്‍ സംഘര്‍ഷം; ഗാന്ധി സ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം; സിപിഎം – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
മലപ്പുറം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. സിപിഎം – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചും പ്രതിഷേധം. കെ.സുധാകരന്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സ്ഥലത്ത് ഉണ്ട്. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വാക്കേറ്റമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് പദയാത്രയ്ക്കിടെയാണ് സംഘര്‍ഷം. അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ 5 കിലോമീറ്ററോളം കാൽനട യാത്ര നടത്തിയത്. പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണു സ്ഥലത്ത് വിന്യസിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതറിഞ്ഞ് അടുവാപ്പുറത്ത് രാഹുലിനെയും കെ. സുധാകരനെയും അധിക്ഷേപിച്ച് പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു.
Read More » -
Breaking News
വിഴിഞ്ഞം സംസ്ഥാന സര്‍ക്കാരിന്റെ തുറമുഖം, അദാനിയുടേതല്ല; പിണറായി വിജയന്‍; പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രത്തെ ചാരിനിന്നു; സംസ്ഥാനം കടക്കെണിയിലല്ലെന്നും മുഖ്യമന്ത്രി
തൃശൂര്‍: വിഴിഞ്ഞം തുറമുഖം കേരള സര്‍ക്കാരിന്റേതാണെന്നും അതില്‍ അദാനി മുടക്കിയതിന്റെ ഇരട്ടിയിലേറെ സര്‍ക്കാര്‍ മുടക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിയുടെ തുറമുഖം എന്ന് ചിലര്‍ വിളിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്. പദ്ധതിയില്‍ കേന്ദ്രത്തിന്റെ ഫണ്ട് ഗ്രാന്‍ഡായി നല്‌കേണ്ടതാണ്. പക്ഷേ കടമായാണ് നല്കിയത്. ഈ വിഹിതം ചെറുതാണ്. മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി േതക്കിന്‍കാട് മൈതാനിയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിനായി ആകെ ചിലവഴിച്ചത് 8867 കോടിയാണ്. 5595 കോടി രൂപ കേരളമാണ് ചിലവിട്ടത്. അദാനിയാകട്ടെ 2454 കോടി മാത്രമാണ്. ഇത് കേരളത്തിലേതു മാത്രമല്ല, രാജ്യത്തെ തന്നെ വലിയ തുറമുഖങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം നിന്നു. എക്കാലത്തും നുണപ്രചരണം നടത്തുകയാണ് വികസന വിരോധികള്‍. സംസ്ഥാനം കടക്കെണിയിണെന്നു പ്രചരിപ്പിക്കുന്നു. എന്നാല്‍, കോവിഡിനുശേഷം കേരളം ഒരുപാടു മുന്നോട്ടുപോയി. 2106 എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതു കൊണ്ട് മാത്രമാണ് ആരോഗ്യ രംഗത്തും വിദ്യഭ്യാസ രംഗത്തും സമഗ്രമാറ്റം…
Read More » -
Breaking News
കേണൽ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപം നടത്തിയ മന്ത്രിക്കെതിരെ കേസെടുക്കണം- പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി കോടതി
ഭോപാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരേ സമൂഹമധ്യത്തിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതി നിർദേശിച്ചത്. കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണൽ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമർശിച്ച് അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മൾ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഈ പരാമർശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലൂടെയാണ് കേണൽ ഖുറേഷി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി വനിതാ ഉദ്യോഗസ്ഥരായ കേണൽ ഖുറേഷിയെയും വിങ് കമാൻഡർ വ്യോമികാസിങ്ങിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പലതവണകളായി ഇരുവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Read More » -
Breaking News
സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി, വിദ്യാർഥികൾക്ക് അതാത് സ്റ്റോപ്പുകളിൽ കയറാനും ഇറങ്ങാനും കൃത്യമായ സമയം നൽകണം, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി മാത്രം- വി ശിവൻകുട്ടി
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കൂടാതെ എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം ലൈവായി പ്രദർശിപ്പിക്കും. മാത്രമല്ല കുട്ടികളുടെ യാത്ര സംബന്ധിച്ചു കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടർവാഹന വകുപ്പ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. അതേപോലെ സ്വകാര്യ ബസുകാർ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി എടുക്കും. ഓട്ടോ, ടാക്സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിനു ബന്ധപ്പെട്ട അധികാരികൾ ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. അതേപോലെ കുട്ടികളുടെ ബസ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൃത്യമായ സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ബസിന്റെ ഫുട്ബോഡിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ…
Read More » -
Breaking News
പിതാവ് പിക്അപ്പ് വാൻ തിരിച്ചിടുന്നതിനിടെ ടയർതട്ടി അപകടം, ഏകമകൾ മരിച്ചു
കോട്ടയം: പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്- മെരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ഒന്നര വയസുകാരി ദേവപ്രിയയാണ് മരിച്ചത്. ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം. ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. സംസ്കാരം നാളെ രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.
Read More » -
NEWS
‘ഭീകരവാദികളുടെ സഹോദരി’ പരാമർശം, സ്വപ്നത്തിൽ പോലും സോഫിയയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയില്ല, വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഒന്നല്ല പത്തുതവണ മാപ്പ് പറയാൻ തയാർ- ബിജെപി മന്ത്രി വിജയ് ഷാ
ഭോപാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മാപ്പ് പറയാൻ തയാറാണെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ. സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നു വിജയ് വിശേഷിപ്പിച്ചതു ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പ് പറയാൻ തയാറാണെന്നു വിജയ് ഷാ പറഞ്ഞത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. വിവാദമായതോടെ മന്ത്രി വാക്കുകൾ മയപ്പെടുത്തി. ‘‘ സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയില്ല. എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്’’– മന്ത്രി പിന്നീട് പറഞ്ഞു. നേരത്തെ മന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദേശ കാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം…
Read More »
