CrimeNEWS

ഏറ്റുമാനൂരില്‍ വനിതാ ഡോക്ടറുടെ വീടിനു നേരെ ആക്രമണം; ജനല്‍ ചില്ലുകളും കാറും അടിച്ചു തകര്‍ത്തു

കോട്ടയം: ഏറ്റുമാനൂരില്‍ വനിതാ ഡോക്ടറുടെ വീടിനു നേരെ ആക്രമണം. സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നിരിക്കുന്ന ഡോക്ടറുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ വയനാട് സ്വദേശി ഷിന്‍സിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വാതിലും ജനല്‍ ചില്ലുകളും തകര്‍ക്കുകയുമായിരുന്നു.

Signature-ad

വീടിനുള്ളില്‍ നിന്നും ആരും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് വീട് കത്തിക്കുമെന്ന് ആക്രോശിച്ചശേഷം ഇയാള്‍ വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാള്‍ മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പരിചയമില്ലെന്നും വീട് മാറി ആക്രമിച്ചതാവാമെന്നും ഡോക്ടര്‍ പറഞ്ഞു.

 

Back to top button
error: