CrimeNEWS

‘നാണയ’മില്ലേ സേട്ടാ! അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവര്‍ന്നു; എക്‌സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പിടിയില്‍

എറണാകുളം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവര്‍ന്ന കേസില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പിടിയില്‍. പെരുമ്പാവൂര്‍ എക്‌സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്‌സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടില്‍ സിദ്ധാര്‍ഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠന്‍ ബിലാല്‍ (30), ബിബിന്‍ (32) എന്നിവരാണ് പിടിയിലായത്.

ഇവരെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാര്‍ഥിനെയും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പില്‍ പരിശോധനയ്‌ക്കെന്ന പേരിലെത്തിയാണ് കവര്‍ച്ച നടത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന മുറികളില്‍നിന്ന് 56,000 രൂപയും നാല് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്.

Signature-ad

തൊഴിലാളികള്‍ ഉടന്‍ തടിയിട്ടപറമ്പ് പോലീസില്‍ പരാതി നല്‍കി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാല്‍ എടത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്. അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

Back to top button
error: